വേവൽ പ്ലാൻ



>> ഇന്ത്യാക്കാർക്ക്‌ സ്വന്തമായി ഭരണഘടന നിർമ്മിക്കാനുള്ള നിർദ്ദേശം മുന്നോട്ടു വച്ച പദ്ധതി അറിയപ്പെടുന്നത് ?
വേവൽപ്ലാൻ

>> വേവൽപ്ലാൻ മുന്നോട്ടുവച്ച വൈസ്രോയി ആര് ?
വേവൽപ്രഭു

>> വേവൽപ്ലാൻ പ്രഖ്യാപിച്ച വർഷം ?
1945 ജൂൺ 14

>> വേവൽപ്ലാൻ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ യോഗം  അറിയപ്പെടുന്നത് ?
സിംല കോൺഫറൻസ്‌ (1945)

>> സിംല കോൺഫറൻസ്‌ നടന്ന കാലയളവ് ?
1945 ജൂൺ 25 മുതൽ ജൂലൈ 14 വരെ

>> സിംല സമ്മേളനസമയത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആരായിരുന്നു  ?
മൗലാന അബുൾ കലാം ആസാദ്‌

>> സിംല കോൺഫറൻസിൽ പങ്കെടുത്ത ആകെ വ്യക്തികൾ ?
21

>> സിംല കോൺഫറൻസ്‌ പരാജയപ്പെടാൻ കാരണം എന്തായിരുന്നു ?

  • എക്സിക്യൂട്ടീവ് കൗൺസിലിലേക്ക്‌ മുസ്ലീങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം മുസ്ലീം ലീഗിന്‌ മാത്രമായി വേണമെന്ന ജിന്നയുടെ നിർദ്ദേശം.
  • കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും കോൺഗ്രസ്സും മുസ്ലിം ലീഗും വിട്ടു നിന്നത്.


>> സിംല കോൺഫറൻസിൽ മുന്നോട്ട് വച്ച  പ്രധാന നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു ?

  • ഹിന്ദു-മുസ്ലീം തുല്യപ്രാതിനിധ്യമുള്ള ഒരു ഇടക്കാല ഗവൺമെന്റിനെ തിരഞ്ഞെടുക്കാം.
  • പ്രതിരോധം ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും ഭരണ സ്വാതന്ത്ര്യം ഇന്ത്യയിലെ ഇടക്കാല ഗവൺമെന്റിനു നൽകാം.
  • പുനഃസംഘടിപ്പിക്കപ്പെടുന്ന എക്സിക്യൂട്ടീവ്‌ കൗൺസിലിൽ കോൺഗ്രസിനും മുസ്ലീംലിഗിനും തുല്യപ്രാധാന്യം ലഭിക്കും.
  • വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിലും മുഖ്യ സൈന്യാധിപനുമായി മാത്രം ചുരുക്കാം.
  • ഗവർണർ ജനറലിന്‌ തിരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടാകും.
Previous Post Next Post