>> ദയാനന്ദ സരസ്വതി ജനിച്ച വർഷം ?
1824
>> ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലം ?
ഗുജറാത്തിലെ തങ്കാര
>> ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം ?
മുൽശങ്കർ
>> മുൽശങ്കറിന് 'ദയാനന്ദ സരസ്വതി' എന്ന പേര് നൽകിയ അദ്ദേഹത്തിന്റെ ഗുരു ആര് ?
സ്വാമി വിർജാനന്ദ
>> 'ഇന്ത്യയുടെ പിതാമഹൻ ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ?
ദയാനന്ദ സരസ്വതി
>> 'ഹിന്ദുമതത്തിന്റെ കാൽവിൻ' എന്നറിയപ്പെടുന്നത് ?
ദയാനന്ദ സരസ്വതി
>> “ഇന്ത്യ ഇന്ത്യാക്കാർക്ക്” എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ സാമൂഹിക പരിഷ്കർത്താവ് ?
ദയാനന്ദ സരസ്വതി
>> “സ്വരാജ്, സ്വഭാഷ, സ്വധർമ്മ് ” എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ ?
ദയാനന്ദ സരസ്വതി
>> ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി ?
ദയാനന്ദ സരസ്വതി
>> ആര്യൻമാർ ഇന്ത്യയിലേക്കു വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി ?
ദയാനന്ദ സരസ്വതി
>> വേദങ്ങളിലേയ്ക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആര് ?
ദയാനന്ദ സരസ്വതി
>> ജാതിവ്യവസ്ഥ, ശൈശവവിവാഹം, വിഗ്രഹാരാധന, ബഹുഭാര്യാത്വം തുടങ്ങിയവയെ എതിർത്ത സാമൂഹിക പരിഷ്കർത്താവ് ആര് ?
ദയാനന്ദ സരസ്വതി
>> സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാമി ശ്രദ്ധാനന്ദയുടെ നേതൃത്വത്തിൽ ഹരിദ്വാറിൽ 'കാംഗ്രി' ഗുരുകുലം സ്ഥാപിച്ച സംഘടന ?
ആര്യസമാജം
>> 1886 ൽ ദയാനന്ദ ആംഗ്ലോ- വേദിക് കോളേജ് സ്ഥാപിച്ചത് ആര് ?
ലാലാ ഹൻസ് രാജ്
>> ദയാനന്ദ ആംഗ്ലോ വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നതെവിടെ ?
ലാഹോർ
>> സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ചതാര് ?
ദയാനന്ദ സരസ്വതി
>> ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏത് ?
സത്യാർത്ഥ പ്രകാശം
>> സത്യാർത്ഥ പ്രകാശം പ്രസിദ്ധീകരിച്ച വർഷം ?
1875
>> ആര്യന്മാരുടെ ജന്മദേശം ടിബറ്റാണെന്ന വാദം മുന്നോട്ടു വയ്ക്കുന്ന ദയാനന്ദ സരസ്വതിയുടെ കൃതി ?
സത്യാർത്ഥ പ്രകാശം
>> ദയാനന്ദ സരസ്വതി 'സത്യാർത്ഥ പ്രകാശം' രചിക്കാൻ ഉപയോഗിച്ച ഭാഷ
ഹിന്ദി
>> വേദഭാഷ്യം, വേദഭാഷ്യ ഭൂമിക എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് ?
ദയാനന്ദ സരസ്വതി
>> ദയാനന്ദ സരസ്വതിയുടെ പ്രധാന കൃതികൾ :
- സത്യാർത്ഥ പ്രകാശം
- ഋഗ്വേദാദിഭാഷ്യാ ഭൂമിക
- ഗോകാരുണ്യനിധി
>> ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം ?
ആര്യപ്രകാശം
>> ഹിന്ദുമതത്തിൽ നിന്നും വിട്ടു പോയവരെ തിരികെ കൊണ്ടുവരാൻ വേണ്ടി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം ?
ശുദ്ധിപ്രസ്ഥാനം
>> ദയാനന്ദ സരസ്വതി പശു സംരക്ഷണത്തിനായി 1882-ൽ ആരംഭിച്ച സംഘടന ഏത് ?
ഗോരക്ഷിണി സഭ
>> വേദകൃതികളും തന്റെ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി ദയാനന്ദ സരസ്വതി പരോപകാരിണി സഭ ആരംഭിച്ച സ്ഥലം ?
അജ്മീർ
>> ദയാനന്ദ സരസ്വതി വേദപഠനത്തിനായി ആദ്യ സ്‌കൂൾ ആരംഭിച്ചത് എവിടെ ?
ഫറൂഖാബാദിൽ
>> ദയാനന്ദ സരസ്വതിയുടെ ശിഷ്യനായിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആര് ?
ലാലാ ലജ്പത് റായ്
>> ദയാനന്ദ സരസ്വതിയുടെ കാഴ്ച്ചപ്പാടുകളെ എതിർത്ത രാജാവ് ?
ജോധ്പുർ രാജാവ്
>> ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തുകയും അവിടെ വച്ച് വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹിക പരിഷ്കർത്താവ് ?
ദയാനന്ദ സരസ്വതി
>> ദയാനന്ദ സരസ്വതി അന്തരിച്ച വർഷം ?
1883
>> 'തെക്കേ ഇന്ത്യയിലെ ദയാനന്ദൻ' എന്നറിയപ്പെടുന്നത് ?
രാമലിംഗ അടികൾ