സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ



>> മുസ്ലീം നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്‌ ?
സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ ജനിച്ച വർഷം ?
1817

>> സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ ജനിച്ച സ്ഥലം ?
ഡൽഹി

>> പാകിസ്ഥാന്റെ തത്വചിന്തകൻ എന്നറിയപ്പെടുന്നത് ?
സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> 'ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യുക്കേഷണൽ കോൺഫറൻസ്‌ ' സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്‌ ആര് ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> 1882-ലെ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനിൽ അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്‌ ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> 1887-ൽ സയ്യിദ്‌ അഹമ്മദ്‌ ഖാനെ സിവിൽ സർവ്വീസ്‌ കമ്മീഷനിലേക്ക്‌ നാമനിർദ്ദേശം ചെയ്ത വൈസ്രോയി ആര് ?
ഡഫറിൻ പ്രഭു

>> കോൺഗ്രസ്സിന്റെ രൂപീകരണത്തെ എതിർത്ത്‌ 1888-ൽ യുണൈറ്റഡ്‌ ഇന്ത്യാ പാട്രിയോട്ടിക്‌ അസോസിയേഷൻ സ്ഥാപിച്ച  വ്യക്തി ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> ബ്രിട്ടീഷ് ഗവൺമെന്റിന്റെ  'ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ' അവാർഡ് നേടിയ സാമൂഹിക പരിഷ്‌കർത്താവ്  ?
സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> 1857-ലെ കലാപത്തെക്കുറിച്ച്‌ സയ്യിദ്‌ അഹമ്മദ്‌ ഖാൻ രചിച്ച പുസ്തകം ഏത് ?
ദ കോസസ്‌ ഓഫ്‌ ഇന്ത്യൻ റിവോൾട്ട്‌

>> സയ്യിദ്‌ അഹമ്മദ്‌ ഖാൻ ആരംഭിച്ച മാസിക  ?
തഹ്സീബ്‌-ഉൾ-അഖ്ലാഖ്‌

>> ഹിന്ദുവും മുസ്ലിമും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>> “ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടെയും, യമുനയുടെയും ജലം പാനം ചെയ്തും ജീവിക്കുന്നു. നാം രണ്ടും ഇന്ത്യയുടെ മണ്ണിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്‌ ഭക്ഷിക്കുന്നു. ജീവിതത്തിലും, മരണത്തിലും നാം ഒന്നിച്ചാണ്‌” ഇങ്ങനെ ഹിന്ദു-മുസ്ലീം ഐക്യത്തെക്കുറിച്ച്‌ അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ ?
സയ്യിദ്‌ അഹമ്മദ്‌ ഖാൻ
 
>> സയ്യിദ്‌ അഹമ്മദ്‌ ഖാൻ അന്തരിച്ച വർഷം ?
1898

Previous Post Next Post