>> ദേശീയ വിദ്യാഭ്യാസ ദിനമായി (നവംബർ 11) ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
മൗലാന അബ്ദുൽ കലാം ആസാദ്
>> സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു ?
മൗലാന അബ്ദുൽ കലാം ആസാദ്
>> യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യു.ജി.സി) ഐ.ഐ.ടിയും നിലവിൽ വരുമ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വ്യക്തി ?
മൗലാന അബ്ദുൽ കലാം ആസാദ്
>> ഐ.ഐ.ടി ക്ക് ആ പേര് നിർദ്ദേശിച്ചതാര് ?
മൗലാന അബ്ദുൽ കലാം ആസാദ്
>> 1948-ൽ സർവ്വകലാശാല വിദ്യാഭ്യാസ കമ്മീഷനെ (രാധാകൃഷ്ണൻ കമ്മീഷൻ) നിയമിച്ച വിദ്യാഭ്യാസ മന്ത്രി ?
മൗലാന അബ്ദുൽ കലാം ആസാദ്
>> ഇന്ത്യയിൽ ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ഡോ. എസ്. രാധാകൃഷ്ണൻ
>> ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ഐക്യരാഷ്ട്ര സംഘടന എന്തായി ആചരിക്കുന്നു ?
ലോക വിദ്യാർത്ഥി ദിനം
>> "ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം" എന്നറിയപ്പെടുന്നത് ?
ഡെറാഡൂൺ
>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേന്ദ്ര സർവ്വകലാശാലകൾ ഉള്ള സംസ്ഥാനം ഏത് ?
ഉത്തർപ്രദേശ്
>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാന സർവ്വകലാശാലകളുള്ള സംസ്ഥാനം ഏത് ?
ഉത്തർപ്രദേശ്
>> ഏറ്റവും കൂടുതൽ സ്വകാര്യ സർവ്വകലാശാലകളുള്ള സംസ്ഥാനം ?
രാജസ്ഥാൻ
>> ഏറ്റവും കൂടുതൽ കൽപ്പിത സർവ്വകലാശാലകളുള്ള സംസ്ഥാനം ?
തമിഴ് നാട്
>> ഒരു സർവ്വകലാശാല മാത്രമുള്ള സംസ്ഥാനം ഏത് ?
ഗോവ
>> ഒന്നാം ക്ലാസു മുതൽ ഡിഗ്രി തലം വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം ഏത് ?
കർണാടക
>> നഴ്‌സറി മുതൽ പി.എച്ച്.ഡി വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ സംസ്ഥാനം ?
പഞ്ചാബ്
>> ബിരുദതലം വരെ ലിംഗഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം നിർബന്ധിതമാക്കിയ ആദ്യ സംസ്ഥാനം ?
തെലങ്കാന
>> സ്‌കൂളുകളിൽ ഹാജർ എടുക്കുമ്പോൾ “യെസ് സാർ, യെസ് മാഡം” എന്നതിനു പകരം “ജയ് ഹിന്ദ്” എന്നാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
മധ്യപ്രദേശ്
>> സ്‌കൂളുകളിലും കോളേജുകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധിതമാക്കിയ സംസ്ഥാനം ?
തമിഴ്‌നാട്
>> പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേൻമ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടന ഏത് ?
DIET (ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ്)
>> ജില്ലയിലെ വിദ്യാഭ്യാസ പരിപാടികൾക്ക് പിന്തുണ നൽകുന്ന സംഘടന ?
DIET
>> ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ച വർഷം ?
1978
>> DIET - കളുടെ പ്രവർത്തനങ്ങൾക്ക് ഭരണപരമായ നേതൃത്വം നൽകുന്നത്
SCERT
>> നവോദയാ വിദ്യാലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ച വിദ്യാഭ്യാസ നയം ഏത് ?
ദേശീയ വിദ്യാഭ്യാസ നയം, 1986
>> നവോദയാ വിദ്യാലയങ്ങൾ ആരംഭിക്കാനുള്ള ആശയം മുന്നോട്ടുവച്ച പ്രധാനമന്ത്രി ?
രാജീവ്ഗാന്ധി (1986)
>> ഇന്ത്യയിൽ നവോദയ സ്‌കൂളുകൾ ഇല്ലാത്ത ഏക സംസ്ഥാനം ഏത് ?
തമിഴ്‌നാട്
>> സ്‌കൂളുകളിലും സർവ്വകലാശാലകളിലും യോഗനിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
കർണാടക
>> സ്‌കൂൾ ബാഗുകൾക്ക് വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10% ൽ അധികം പാടില്ല എന്ന നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം ?
കർണാടക
>> വിദ്യാർത്ഥികളുടെ മികച്ച വിദ്യാഭ്യാസത്തിനും, വൈദഗ്ധ്യ വികസനത്തിനും വേണ്ടി ഇന്ത്യയിലാദ്യമായി ടി.വി. ചാനൽ ആരംഭിച്ച നഗരം ഏത് ?
പൂനെ
>> 2019 -ൽ NITI Aayog പുറത്തുവിട്ട School Education Quality Index - ൽ ഒന്നാമതെത്തിയ സംസ്ഥാനം ?
കേരളം
(Overall Performance)
>> കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വിദ്യാഭ്യാസപരമായി നിർദ്ദേശങ്ങൾ നൽകുന്ന സ്ഥാപനം ഏത് ?
സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ (CABE)
>> ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് CABE നിലവിൽ വന്നത് ?
കൽക്കട്ട യൂണിവേഴ്സിറ്റി കമ്മീഷൻ (സാഡ്ലർ കമ്മീഷൻ)
>> CABE ആദ്യമായി നിലവിൽ വന്ന വർഷം ?
1920
(1923 -ൽ ഇത് പിരിച്ചുവിടുകയും 1935-ൽ വീണ്ടും നിലവിൽ വരികയും ചെയ്തു.)
>> CABE വീണ്ടും നിലവിൽ വരാൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത് ?
ഹാർട്ടോഗ് കമ്മിറ്റി
>> രാമമൂർത്തി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട് 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനായി CABE ന്റെ അഭ്യർത്ഥന പ്രകാരം രൂപീകരിക്കപ്പെട്ട കമ്മിറ്റി ഏത് ?
ജനാർദ്ദന റെഡ്‌ഢി കമ്മിറ്റി (1991)
>> CABE കമ്മിറ്റിയിൽ ഉൾപ്പെടുന്നവർ :
- ജനാർദ്ദന റെഡ്‌ഢി കമ്മറ്റി
- CABE ലെ അംഗങ്ങൾ
- ലോക്സഭ
- രാജ്യസഭ
- കേന്ദ്ര, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാരിൽ നിന്നുള്ള പ്രതിനിധികൾ
>> വിദ്യാഭ്യാസ ഉപ്രഗഹമായ 'എഡ്യുസാറ്റ്' വഴി 2004-ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി ഏത് ?
വിക്ടേഴ്സ് (VICTERS) (Virtual Classroom Technology on Edusat for Rural Schools)
(Versatile ICT Enabled Resource for Students എന്നും അറിയപ്പെടുന്നു)
>> വിക്ടേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തതാര് ?
എ.പി.ജെ. അബ്ദുൾ കലാം
>> വിക്ടേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത വർഷം ?
2005 ജൂലായ് 28
>> ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പാഠപുസ്‌തകങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ സംരംഭം അറിയപ്പെടുന്നത് ?
നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ
>> ഉന്നത വിദ്യാഭ്യാസ നിലവാരം, കാര്യക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മേഖലയുടെ മന്ത്രാലയം പുറത്തിറക്കിയ ഫൈവ് ഇയർ വിഷൻ പ്ലാൻ അറിയപ്പെടുന്നത് ?
Education Quality Upgradation & Inclusion Programme
>> നഴ്‌സറിതലം മുതൽ 8-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കായി 'Happiness Curriculum' ആരംഭിച്ചതെവിടെ ?
ഡൽഹി
>> ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി 'I am not afraid of English' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
ഹരിയാന
>> കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം ഏത് ?
The Anywhere School
>> വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി Reading Mission ആരംഭിച്ച സംസ്ഥാനം ഏത് ?
ഹരിയാന
>> ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് സെന്ററിന്റെ ആസ്ഥാനം :
ന്യൂഡൽഹി
>> ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം :
ന്യൂഡൽഹി
>> ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് സെന്ററിന്റെ ആസ്ഥാനം :
ന്യൂഡൽഹി
>> സെന്റർ ഫോർ കൾചറൽ റിസോഴ്സ് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ ആസ്ഥാനം :
ന്യൂഡൽഹി
>> സെൻട്രൽ സംസ്‌കൃത് യൂണിവേഴ്സിറ്റി (രാഷ്ട്രീയ സംസ്‌കൃത് സംസ്ഥാൻ) സ്ഥിതി ചെയ്യുന്നതെവിടെ ?
ന്യൂഡൽഹി
>> ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതിചെയ്യുന്നത് എവിടെ ?
ബംഗളൂരു
>> ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചതാര് ?
ജംഷഡ്ജി ടാറ്റ (1909)
>> ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥിതിചെയ്യുന്നത് എവിടെ ?
ബംഗളൂരു
>> ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിച്ച വ്യക്തി ?
സി.വി. രാമൻ (1934)
>> ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്ഥിതിചെയ്യുന്നതെവിടെ ?
ഗ്വാളിയോർ
>> ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആസ്ഥാനം ?
കാര്യവട്ടം (തിരുവനന്തപുരം)
>> രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിതി ചെയ്യുന്നത് എവിടെ ?
തിരുപ്പതി
>> ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് നിലവിൽ വന്ന നഗരം ഏത് ?
ഹൈദരാബാദ്
>> പ്രകൃതിയോട് ചേർന്നുള്ള പഠനവും ജീവിതവും എന്ന വീക്ഷണം മുൻനിർത്തി ഭാരതീയ ദാർശനികനായ ജിദ്ദു കൃഷ്ണമൂർത്തി 1926-ൽ ആരംഭിച്ച വിദ്യാലയം ഏത് ?
ഋഷിവാലി എഡ്യുക്കേഷൻ സെന്റർ (ആന്ധ്രാപ്രദേശ്)
>> ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര് ?
കെ.എം. മുൻഷി (1938)
>> വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ സ്കൂൾ ഏത് ?
City Montessori School (CMS) (ലഖ്നൗ) (55,547 വിദ്യാർത്ഥികൾ)
>> ഇന്ത്യയിൽ ആദ്യമായി Directorate General of Civil Aviation (DGCA) യുടെ അംഗീകാരം ലഭിച്ച Drone Training School ഏത് ?
Bombay Flying Club (മഹാരാഷ്ട്ര)
>> ഇന്ത്യയിലെ ആദ്യത്തെ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
മഹാരാഷ്ട്ര
>> സ്കിൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന വടക്ക് കിഴക്കൻ സംസ്ഥാനം ഏത് ?
അസം
>> ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് നിലവിൽ വരുന്നതെവിടെ ?
ഹൈദരാബാദ്
>> പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഇൻസ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി നിലവിൽ വന്നത് എവിടെ ?
ഗ്രേറ്റർ നോയ്ഡ (ഉത്തർപ്രദേശ്)
>> ശിഷ്യൺ ഭവൻ, വിദ്യാർത്ഥി ഭവൻ എന്നിവ നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
ഗുജറാത്ത്
>> ശിഷ്യൺ ഭവൻ, വിദ്യാർത്ഥി ഭവൻ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിച്ചതാര് ?
നരേന്ദ്രമോദി