>> പത്തൊൻപതാം നൂറ്റാണ്ടിൽ ശാസ്ത്ര ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തുന്നതിനും ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട സംഘടനകൾ അറിയപ്പെടുന്നത് ?
സയന്റിഫിക് സൊസൈറ്റികൾ
>> യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുവേണ്ടിയുള്ള ആദ്യ സൊസൈറ്റി സ്ഥാപിതമായത് എവിടെ ?
കൊൽക്കത്ത (1825)
>> പൊതു വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള സൊസൈറ്റി സ്ഥാപിതമായതെവിടെ ?
കൊൽക്കത്ത (1838)
>> ബനാറസ് സംവാദ ക്ലബ് സ്ഥാപിതമായ വർഷം ?
1861
>> സെയ്ദ് അഹമ്മദ് ഖാൻ അലിഗഡ് സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ച വർഷം ?
1864
>> ബീഹാർ സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ച വർഷം ?
1868
>> ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് സ്ഥാപിച്ചത് ?
മഹേന്ദ്രലാൽ സർക്കാർ
>> ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് സ്ഥാപിതമായതെവിടെ ?
കൽക്കട്ട (1876 )