ഇന്ത്യയിലെ സർവ്വകലാശാലകൾ



>> ലോകത്തിലെ ഏറ്റവും പ്രാചീന സർവ്വകലാശാല ഏത്  ?
തക്ഷശില സർവ്വകലാശാല

>> തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന പ്രദേശം ?
റാവൽപിണ്ടി (പാകിസ്ഥാൻ)

>> തക്ഷശിലയെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ?
1980

>> നളന്ദ സർവ്വകലാശാല സ്ഥാപിച്ചതാര് ?
കുമാരഗുപ്തൻ

>> നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന പ്രദേശം ?
പാട്‌ന (ബീഹാർ)

>> 2016-ൽ UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന സർവ്വകലാശാല ഏത് ?
നളന്ദ

>> വിക്രമശില സർവ്വകലാശാല സ്ഥാപിച്ചതാര് ?
ധർമ്മപാലൻ (പാലാ രാജവംശം)

>> പ്രാചീന സർവ്വകലാശാലകളും ആസ്ഥാനവും :

  • തക്ഷശില - റാവൽ പിണ്ടി (പാകിസ്ഥാൻ)
  • നളന്ദ, വിക്രമശില, ഓദന്തപുരി - ബീഹാർ
  • പുഷ്പഗിരി- ഒഡീഷ
  • ജഗ്‌ദല - ബംഗാൾ
  • വല്ലഭി - ഗുജറാത്ത്

 
>> ബനാറസ് സംസ്‌കൃത കോളേജ് നിലവിൽ അറിയപ്പെടുന്ന പേര് ?
സംപൂർണ്ണാനന്ദ് സംസ്‌കൃത സർവ്വകലാശാല

>> ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?
ജോനാഥൻ ഡങ്കൻ (1791)

>> 1857-ൽ കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസനയം
വുഡ്സ്‌ ഡെസ്പാച്ച്‌

>> കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ സർവ്വകലാശാലകൾ സ്ഥാപിച്ചപ്പോഴത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
കാനിംഗ്‌ പ്രഭു

>> ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവ്വകലാശാല ഏത് ?
കൊൽക്കത്ത സർവ്വകലാശാല

>> ഇന്ത്യയിൽ പാശ്ചാത്യവിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല ഏത് ?
കൊൽക്കത്ത സർവ്വകലാശാല  

>> ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആര് ?
ഗുരുദാസ്‌ ബാനർജി (കൊൽക്കത്ത സർവ്വകലാശാല, 1890)

>> ബാലഗംഗാധര തിലക്‌, ജി.ജി.അഗാർക്കർ, എന്നിവർ ചേർന്ന്‌ രൂപീകരിച്ച സംഘടന ഏത് ?
ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി (1884)

>> 1877-ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്‌ സ്ഥാപിച്ച വ്യക്തി ?
സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ  

>> ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല
ശ്രീമതി നാതീഭായ്‌ ദാമോദർ താക്കർ വിമൻസ്‌ യൂണിവേഴ്സിറ്റി (1916, മുംബൈ)

>> നാതിഭായ്‌ ദാമോദർ താക്കർ യൂണിവേഴ്സിറ്റി സ്ഥാപിച്ച വ്യക്തി ?
ഡി.കെ. കാർവേ (ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി)

>> മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്‌ അലിഗഢ് മുസ്ലീം സർവ്വകലാശാലയായ വർഷം ?
1920

>> അലിഗഢ് സർവ്വകലാശാലയുടെ ലക്ഷ്യം എന്തായിരുന്നു ?
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉയർത്തി കൊണ്ടുവരിക.

>> അലിഗഢ് സർവ്വകലാശാലയുടെ ആസ്ഥാനം ?
അലിഗഢ് (ഉത്തർപ്രദേശ്‌)

>> മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സർവ്വകലാശാല ഏത് ?
ബനാറസ്‌ ഹിന്ദു സർവ്വകലാശാല (1916)

>> ശാന്തിനികേതൻ സ്ഥാപിച്ച കവി ആര് ?
രബീന്ദ്രനാഥ ടാഗോർ

>> ശാന്തിനികേതൻ “വിശ്വഭാരതി സർവ്വകലാശാല" ആയി മാറിയ വർഷം ?
1921

>> വിശ്വഭാരതി സർവ്വകലാശാലസ്ഥിതി ചെയ്യുന്നതെവിടെ ?
പശ്ചിമബംഗാൾ

>> പ്രധാനമന്ത്രി ചാൻസിലറായിട്ടുള്ള ഏക സർവ്വകലാശാല ഏത് ?
വിശ്വഭാരതി സർവ്വകലാശാല

>> വിശ്വഭാരതി സർവ്വകലാശാലയുടെ വിസിറ്റർ ആര് ?
ഇന്ത്യൻ രാഷ്ട്രപതി

>> വിശ്വഭാരതി സർവ്വകലാശാലയുടെ ആപ്തവാക്യം എന്ത് ?
യത്ര വിശ്വം ഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷി കൂടുപോലെയാകുന്നു)

>> അലി സഹോദരന്മാർ, ഡോ. സക്കീർ ഹുസൈൻ, എം.എ അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രം ഏത് ?
ജാമിയ മില്ലിയ ഇസ്‌ലാമിയ (1920)

>> ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
ഹക്കീം അജ്മൽ ഖാൻ  

>> ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ വൈസ്‌ ചാൻസിലർ ആയ വ്യക്തി ?
മുഹമ്മദ്‌ അലി ജൗഹർ

>> ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായ ഡോ. സക്കീർ ഹുസൈന്റെ അന്ത്യവിശ്രമസ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ ?
ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി

>> കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ആഗസ്റ്റിൽ പുറത്തിറക്കിയ Central University Category in Government Rankings ൽ ഒന്നാമതെത്തിയ സർവകലാശാല ഏത് ?
ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല (ന്യൂഡൽഹി)

>> 1969-ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായ സർവ്വകലാശാല ഏത് ?
ജവഹർലാൽ നെഹ്റു സർവ്വകലാശാല (JNU)

>> ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ (JNU) ആദ്യ വൈസ്‌ ചാൻസിലർ ആരായിരുന്നു ?
ജി. പാർത്ഥസാരഥി

>> സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനമേത്?
ആന്ധ്രാപ്രദേശ്  

>> ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
മധ്യപ്രദേശ്

>> സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല ഏത് ?
സർദാർ പട്ടേൽ സർവ്വകലാശാല (ഗുജറാത്ത്‌)

>> സെൻട്രൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഇന്ത്യൻ ലാംഗ്വേജ്‌ സ്ഥിതി ചെയ്യുന്നത്‌ ?
മൈസൂർ

>> ഇംഗ്ലീഷിന്റെയും മറ്റു വിദേശ ഭാഷകളുടെയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ഏത് ?
ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജ്‌ യൂണിവേഴ്സിറ്റി (EFLU)

>> EFLU വിന്റെ ആദ്യകാല പേര്‌ ?
CIFEL (Central Institute of English and Foreign Language)

>> EFLU - വിന്റെ ആസ്ഥാനം ?
ഹൈദരാബാദ്‌

>> കേരളത്തിൽ EFLU വിന്റെ കാമ്പസ്‌ സ്ഥിതി ചെയ്യുന്നതെവിടെ ?
മലപ്പുറം

>> ഇംഗ്ലീഷ് ഭാഷയുടെ ഉച്ചാരണം പഠിക്കുന്നതിനായി EFLU ആരംഭിച്ച സൗജന്യ മൊബൈൽ ആപ്പ് ഏത് ?
English Pro

>> ഇന്ത്യയ്ക്ക്‌ പുറത്ത്‌ നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗ യൂണിവേഴ്‌സിറ്റി ?
വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി

>> വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് ?
ലോസ്‌ ഏഞ്ചൽസ്‌, യു.എസ്‌.എ

>> രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ?
ഇറ്റാനഗർ (അരുണാചൽ പ്രദേശ്)

>> രാജീവ്‌ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസ്‌ സ്ഥിതി ചെയ്യന്നതെവിടെ ?
ബംഗളൂരു (കർണാടക)

>> സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ?
ഇംഫാൽ (മണിപ്പൂർ)

>> റാണി ലക്ഷ്മിഭായി സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ?
ഝാൻസി (ഉത്തർപ്രദേശ്)

>> ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ ?
ന്യൂഡൽഹി

>> ബിർസ മുണ്ട ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതെവിടെ ?
ഗുജറാത്ത്‌

>> നോർത്ത്‌ - ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നതെവിടെ ?
ഷില്ലോങ്‌ (മേഘാലയ)

>> ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം ?
ചെന്നൈ

>> ഇന്ത്യൻ വെറ്റിനറി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്  ആസ്ഥാനം ?
ബറേലി (ഉത്തർപ്രദേശ്‌)

>> ലാലാ ലജ്പത്‌ റായി യൂണിവേഴ്‌സിറ്റി ഓഫ്‌ വെറ്റിനറി ആന്റ്‌ ആനിമൽ സയൻസ്‌ സ്ഥിതിചെയ്യുന്നതെവിടെ ?
ഹിസാർ (ഹരിയാന)

>> ചൗധരി ചരൺസിങ്‌ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതെവിടെ ?
മീററ്റ്‌ (ഉത്തർപ്രദേശ്‌)

>> ദി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ സ്ഥിതിചെയ്യുന്നതെവിടെ ?
ഷിംല (ഹിമാചൽപ്രദേശ്‌)

>> ഇന്ത്യയിലെ ആദ്യത്തെ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
മഹാരാഷ്ട്ര

>> സ്കിൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന വടക്ക്‌ കിഴക്കൻ സംസ്ഥാനം ഏത് ?
അസം

>> ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ദേശീയ സംസ്കൃത സർവ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ ?
ന്യൂഡൽഹി

ഓപ്പൺ യൂണിവേഴ്സിറ്റി   

>> ഉന്നത പഠനത്തിനുള്ള അവസരം നഷ്ടമായവർക്ക്‌ തുടർപഠനം സാധ്യമാക്കുന്ന യൂണിവേഴ്‌സിറ്റികൾ അറിയപ്പെടുന്നത് ?
ഓപ്പൺ യൂണിവേഴ്‌സിറ്റികൾ

>> ഇന്ത്യയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ ഏത് ?
ജി. പാർത്ഥസാരഥി കമ്മീഷൻ

>> ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ജി. രാമറെഡ്സി

>> ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്‌സിറ്റി ഏത് ?
ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്‌സിറ്റി (1982)

>> ആന്ധ്രാപ്രദേശ്‌ ഓപ്പൺ യൂണിവേഴ്‌സിറ്റി നിലവിൽ അറിയപ്പെടുന്ന പേര് ?
ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി

>> ഇന്ത്യയിൽ ആദ്യമായി വിദൂര വിദ്യാഭ്യാസ കോഴ്‌സ്‌ ആരംഭിച്ച സർവ്വകലാശാല ഏത് ?
ഡൽഹി സർവ്വകലാശാല

>> വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ സർവ്വകലാശാല ഏത് ?
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)

>> IGNOU സ്ഥാപിതമായ വർഷം ?
1985 സെപ്തംബർ 20  

>> IGNOU യുടെ ആസ്ഥാനം ?
ഡൽഹി

>> IGNOU - യുടെ ചാൻസിലർ ആര് ?
രാഷ്ട്രപതി

>> IGNOU യുടെ ആദ്യ വൈസ്‌ ചാൻസിലർ ആയ വ്യക്തി ?
ജി. റാം റെഡ്‌ഡി

>> IGNOU യുടെ വൈസ്‌ ചാൻസലറായ ആദ്യ മലയാളി ?
വി.എൻ. രാജശേഖരൻ പിള്ള

>> "The People's University" എന്നത് ഏത് സർവ്വകലാശാലയുടെ ആപ്തവാക്യമാണ് ?
IGNOU

>> കേരളത്തിലെ IGNOU യുടെ മേഖലാ ആസ്ഥാനം ?
കൊച്ചി

>> മാനവ വിഭവശേഷി വകുപ്പ്‌, IGNOU, പ്രസാർ ഭാരതി എന്നിവ ചേർന്ന്‌ ആരംഭിച്ച വിദൂര പഠന ചാനൽ ഏത് ?
ഗ്യാൻ ദർശൻ

>> IGNOU ന്റെ FM റേഡിയോ network ഏത് ?
ഗ്യാൻ വാണി (Gyanvani)

>> IGNOU ന്റെ  Internet audio counselling service അറിയാപ്പെടുന്നത് ?
ഗ്യാൻധാരാ (Gyandhara)
 

Previous Post Next Post