Current Affairs June 2022 - Part 02

 >> വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ പ്രഥമ വിവേകാനന്ദ നാട്യരത്ന പുരസ്കാരത്തിനർഹനായത് ആര് ?

മാർഗി വിജയകുമാർ (കഥകളി നടൻ )

 >>2022 ലെ പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസിൽ  ഓവറോൾ ചാമ്പ്യൻഷിപ്പ്‌ ലഭിച്ച ജില്ല ഏത് ?
തിരുവനന്തപുരം

>> 2022 -ൽ കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റായി നിയമിതനായ വ്യക്തി ആരാണ് ?
സഞ്ജീവ്‌ ബജാജ്‌

>>ഏഷ്യ കപ്പ്‌ ആർച്ചറി 2022 ൽ കിരീടം  ലഭിച്ചത് ഏത് രാജ്യത്തിനാണ്?  
ഇന്ത്യ

>>ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി ആരാണ് ?
 യൂൺ സിയോക്‌ -യൂൾ

>> കുടുംബശ്രീയുടെ 25-ാം വാർഷികം ആഘോഷിച്ചതെന്ന് ?
2022 മെയ് 17

>>ഇന്ത്യയിൽ ആദ്യമായി  കോവിഡ്‌-ഒമിക്രോണിന്റെ പുതിയ വകഭേദമായ BA.4 റിപ്പോർട്ട്‌ ചെയ്തതെവിടെ ?
തെലങ്കാന

>>ഇന്ത്യയിലെ 52-ാമത്‌ കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത് ?
 രാംഘട്ട്‌ വിഷ്ധാരി (രാജസ്ഥാൻ)

>> അടുത്തിടെ  ഇന്ത്യ കമ്മിഷൻ ചെയ്ത  യുദ്ധകപ്പലുകൾ ഏതൊക്കെ ?
 ഐ.എൻ.എസ്‌. സൂറത്ത്‌, ഐ.എൻ.എസ്‌.ഉദയഗിരി

>>അടുത്തിടെ കമ്മീഷൻ ചെയ്യപ്പെട്ട ഇന്ത്യയുടെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ
പരം പ്രവേഗ

>> ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന  ഒൻപതാമത്തെ  കോവിഡ് വാക്സിൻ ഏതാണ് ?
സ്പുട്നിക് ലൈറ്റ്

>>പുതിയ കേരള ലോകായുക്ത നിയമഭേദഗതി  അനുസരിച്ച് ലോകായുക്തയിലെ ന്യായാധിപന്മാരുടെ ഉയർന്ന പ്രായ പരിധി എത്ര ?
70

>> വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടറായി നിയമിതനായ മലയാളി
ഡോ: എസ്. ഉണ്ണികൃഷ്ണൻ നായർ

>> സി.വി. രാമൻപിള്ളയുടെ അർധകായ വെങ്കല പ്രതിമ എവിടെയാണ്‌ അനാച്ഛാദനം ചെയ്തത് ?
തിരുവന്തപുരം പബ്ലിക്‌ ലൈബ്രറി വളപ്പിൽ

>>"വാഗ്ദേവതയുടെ വീരഭടൻ"  എന്ന്‌ സി.വി. യെ  വിശേഷിപ്പിച്ചത് ആരാണ് ?
കുമാരനാശാൻ

>>2022 മാർച്ച്  21 ഏത്‌ മലയാള സാഹിത്യകാരന്റെ ചരമശതാബ്ദി  ദിനമായിരുന്നു ?
സി വി. രാമൻപിള്ള  

>>2022 മാർച്ച 19-ന്‌ അന്തരിച്ച മധു മാസ്റ്റർ ഏതെല്ലാം മേഖലകളിൽ പ്രശസ്തി നേടിയ വ്യക്തിയാണ്‌?
നാടകകൃത്ത്‌, രാഷ്രീയ സാംസ്കാരിക പ്രവർത്തകൻ

>>2022-ലെ ലോക ചെസ് ഒളിംപ്യാഡിന്റെ വേദി:
ചെന്നൈ (മഹാബലിപുരം)

>>ഡിജിറ്റൽ മാധ്യമമായ ഷി ദ പിപ്പിളിന്റെ പ്രഥമ വിമൻ റൈറ്റേഴ്‌സ് പ്രൈസ് നേടിയ മലയാള നോവൽ ഏതാണ് ?
 ബുധിനി

>> 2022-ലെ ഗുരൂവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാനപുരസ്കാരം  നേടിയത്‌
കെ ജയകുമാർ

>>ഓസ്‌ട്രേലിയൻ താരമായ ഷെയ്ൻ വോൺ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
 ക്രിക്കറ്റ്

 >>ഗാന്ധി ഗ്രാമങ്ങളിലൂടെ എന്ന പുസ്തകം രചിച്ചത്‌ ആരാണ് ?
രമേശ്  ചെന്നിത്തല

>>പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൗരസ്യ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം  നേടിയത്‌;
ഉസ്താദ് അംജദ് അലിഖാൻ

>>കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പുതിയ  വൈസ്‌ ചാൻസലർ;
ഡോ. എം .വി. നാരായണൻ

>>2022  ശ്രീലങ്കയിൽവെച്ച്‌ ചെരിഞ്ഞ എഷ്യയിലെ ഏറ്റവും വലിയ ആന
നടുങ്കമൂവ രാജ

 >>എഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോ സ്ട്രിങ്‌ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ എവിടെയാണ്‌?
വലിയഴീക്കൽ  (ആലപ്പുഴ ജില്ല)

>>2022 ലെ സാമൂഹിക സേവനത്തിന് വനിതാരത്ന പുരസ്കാരം ലഭിച്ചതാർക്ക് ?
ശാന്ത ജോസ്‌ (സാമൂഹിക സേവനം)

>ആന്ധ്രാപ്രദേശിൽ രൂപംകൊണ്ട 26-ാമത്തെ ജില്ലയുടെ പേര് എന്താണ് ?
ശ്രീ സത്യസായി ജില്ല

>>പുതുതായി രൂപം കൊണ്ട ശ്രീ സത്യസായി ജില്ലയുടെ ആസ്ഥാനം എവിടെയാണ് ?
പുട്ടപർത്തി

>>1998-ൽ പുണെ ആസ്ഥാനമാക്കി സ്വയം ശിക്ഷൺ പ്രയോഗ് സ്ഥാപിച്ച സാമൂഹ്യ പ്രവർത്തകയായ വനിത ആരാണ് ?
പ്രേമ ഗോപാലൻ

>>2022 ഏപ്രിൽ 3 നു രാജ്യസഭയുടെ എഴുപതാം വാർഷികം ആയിരുന്നു.

>> രാജ്യസഭ രൂപവൽക്കരിച്ചതെന്ന്?
1952 ഏപ്രിൽ 3

>>കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നറിയപ്പെട്ട രാജ്യസഭ ആദ്യമായി സമ്മേളിച്ചതെന്ന്‌ ?
1952 മെയ് 13

>> കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നത് രാജ്യസഭ എന്ന പേരിൽ നാമകരണം ചെയ്തതെന്ന് ?
1954 ഓഗസ്ററ് 23

>>രാജ്യസഭയുടെ അംഗസംഖ്യ  രാഷ്ട്രപതിയുടെ നാമനിർദേശം ഉൾപ്പെടെ എത്ര പേരാണ് ?  
245

>> ഇപ്പോഴത്തെ രാജ്യസഭ അധ്യക്ഷൻ ആരാണ് ?
എം .വെങ്കയ്യ നായിഡു

>> രാജ്യസഭയുടെ ഉപാധ്യക്ഷൻ ആരാണ് ?
ഹരിവംശ നാരായൺ സിങ്

>>രാജ്യസഭയുടെ സഭാനേതാവ്  ആരാണ് ?
പിയൂഷ് ഗോയൽ

>>രാജ്യസഭയുടെ  പ്രതിപക്ഷനേതാവ്  ആരാണ് ?
 മല്ലികാർജുൻ ഖാർഗെ

>> ലോക്സഭയ്ക്ക് 70 വർഷം തികഞ്ഞെതെപ്പോൾ ?
2022 ഏപ്രിൽ 17

>> ലോക്സഭ രൂപീകരിച്ചതെന്ന് ?
1952 ഏപ്രിൽ 17

>> ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനം നടന്നതെന്ന് ?
1952 മെയ് 13

>>ഹൗസ് ഓഫ് ദി പീപ്പിൾ എന്നറിയപ്പെട്ട അധോസഭ ലോക്സഭയായി അറിയപ്പെടാൻ തുടങ്ങിയത് എന്ന് മുതൽ ?
1954 മെയ് 14

>>ഇപ്പോഴത്തെ ലോക്സഭയിലെ അംഗസംഖ്യ എത്രയാണ് ?
543

>>ലോക്‌സഭയുടെ പിതാവായി കണക്കാക്കപ്പെടുന്നതാരെ ?
ജി .വി . മാവ്ലങ്കർ

>>ഇപ്പോഴത്തെ ലോക്സഭ സ്പീക്കർ ?
ഓം ബിർള

>> ഇപ്പോഴത്തെ ലോക്‌സഭാ നേതാവ് ആരാണ് ?
നരേന്ദ്ര മോദി

>>ഇപ്പോഴത്തെ ലോക്‌സഭാ ഉപനേതാവ് ?
രാജ്‌നാഥ് സിങ്

>>ഇപ്പോഴത്തെ ലോക്‌സഭാ സെക്രട്ടറി ജനറൽ ആരാണ് ?
ഉത്പൽകുമാർ സിംഗ്


Previous Post Next Post