അമേരിക്കൻ സ്വാതന്ത്ര്യ സമരം



അമേരിക്കൻ സ്വാത്രന്ത്യസമരം

>>അമേരിക്കൻ വിപ്ലവത്തിന്റെ കാതൽ എന്നറിയപ്പെടുന്നത്?
വടക്കേ അമേരിക്കയിലെ ബ്രിട്ടന്റെ 13 കോളനികൾ 18-ാം നൂറ്റാണ്ടിൽ തന്റെ മാതൃരാജ്യമായ ബ്രിട്ടനെതിരെ നടത്തിയ കലാപ ചൊരിച്ചിലാണ്
അമേരിക്കൻ വിപ്ലവത്തിന്റെ കാതലായി അറിയപ്പെടുന്നത്.

>>"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അമേരിക്കൻ വിപ്ലവം

>>ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കുന്നതിന് അടിത്തറപാകിയ വിപ്ലവം
അമേരിക്കൻ വിപ്ലവം

>>"പ്രാതിനിധ്യമില്ലാതെ നികുതിയില്ല” ഈ മുദ്രാവാക്യത്തിന്‌ രൂപം നൽകിയത്‌ ആരാണ് ?
ജെയിംസ്‌ ഓട്ടിസ്‌

>>ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന്‌ അമേരിക്കയുടെ കിഴക്കേ തീരത്ത്‌ കുടിയേറിപ്പാർത്ത കത്തോലിക്കരായ ഇംഗ്ലീഷ്‌ ജനത ഏത് പേരിൽ അറിയപ്പെടുന്നു ?
തീർത്ഥാടക പിതാക്കൾ

>>തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ ഏതാണ് ?
മേയ്‌ ഫ്ളവർ

>>തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത്‌ ഏത് വർഷമാണ് ?
1620

>>നിയന്ത്രണം സ്ഥാപിക്കുന്ന രാഷ്ട്രം അറിയപ്പെടുന്നത്‌ ഏത് പേരിൽ ?
കൊളോണിയൽ മേധാവി

>>അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ “കോമൺസെൻസ്‌” എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി ആരാണ് ?
തോമസ്‌ പെയിൻ

>>അമേരിക്കൻ വിപ്ലവത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ഏതാണ് ?
ബോസ്റ്റൺ ടീ പാർട്ടി

>>ഇംഗ്ലീഷ്‌ ഗവൺമെന്റ്‌ തേയിലയ്ക്ക്‌ മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയിലപ്പെട്ടികൾ കടലിലേക്ക്‌ വലിച്ചെറിഞ്ഞ സംഭവമാണ് ബോസ്റ്റൺ ടീ പാർട്ടി

>>ബോസ്റ്റൺ ടീ പാർട്ടി നടന്നതെന്ന് ?
1773 ഡിസംബർ 16

>>1492 - ൽ സ്പാനിഷ്‌ ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ എത്തിയ വ്യക്തി
 ക്രിസ്റ്റഫർ കൊളംബസ്‌

>>ക്രിസ്റ്റഫർ കൊളംബസ്‌ വടക്കേ അമേരിക്കയിലെ ജനങ്ങളെ ഏത് പേരിട്ടാണ് വിളിച്ചത് ?
റെഡ്‌ ഇന്ത്യൻസ്‌

>>വടക്കേ അമേരിക്കയിലെ കിഴക്കൻ തീരങ്ങളിൽ സ്ഥാപിക്കപ്പെട്ട 13 ഇംഗ്ലീഷ് കോളനികൾ ഏതെല്ലാം ?
ന്യൂഹാംപ്ഷെയർ, റോഡ്‌ ഐലന്റ്‌, ന്യൂ ജേഴ്‌സി, വെർജീനിയ, നോർത്ത്‌ കരോലിന,  ജോർജിയ, ന്യൂയോർക്ക്‌, മസാച്ചുസെറ്റ്സ്‌, കണക്ടികട്ട്‌, ദലാവയർ , മേരിലാന്റ്‌, സൗത്ത് കരോലിന, പെനിസിൽവാനിയ

>>"ഏതെങ്കിലും ഒരു വിദേശ ശക്തിക്ക്‌ (ഇംഗ്ലണ്ട്‌) ഈ വൻകര (വടക്കേ അമേരിക്ക) ദീർഘകാലം കീഴടങ്ങി കഴിയണമെന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല” എന്ന്‌ അഭിപ്രായപ്പെട്ടത്‌ ആരാണ് ?
തോമസ്‌ പെയിൻ

>>"മനുഷ്യന്‌ ചില മൗലികാവകാശങ്ങളുണ്ട്‌ അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല” എന്ന്‌ അഭിപ്രായപ്പെട്ടത്‌ ആരാണ് ?
ജോൺ ലോക്ക്‌

>>1764 -ൽ ഇംഗ്ലീഷ്‌ പാർലമെന്റ്‌ അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി ഏതാണ് ?
പഞ്ചസാര നികുതി

>>സ്റ്റാമ്പ്‌ നിയമം എന്നാണ് പാസാക്കിയത്
1765

>>കോണ്ടിനെന്റൽ സമ്മേളനം ഏത്‌ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
അമേരിക്കൻ വിപ്ലവം

>>ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്‌ സമ്മേളനം നടന്ന വർഷം ഏതാണ് ?
1774

>>ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
ഫിലാഡൽഫിയ

>>ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി ഏതാണ് ?
ജോർജിയ

>>വ്യവസായങ്ങൾക്കും വ്യാപാരത്തിനും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട്‌ കോളനി ജനത നിവേദനം നൽകിയത്‌ ആർക്കാണ് ?
ഇംഗ്ലണ്ട്‌ രാജാവിന്‌

>>1775 - ൽ എത്രാം കോണ്ടിനെന്റൽ സമ്മേളനം ആണ് നടന്നത് ?
രണ്ടാം കോണ്ടിനെന്റൽ

>>ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ  അമേരിക്കൻ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ?
ജോർജജ്‌ വാഷിങ്ടൺ

>>അമേരിക്കൻ  സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം
1776 ജൂലൈ 4

>>അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയ വ്യക്തികൾ ആരൊക്കെ ?
തോമസ്‌ ജഫേഴ്‌സൻ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

>>ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു കൊണ്ട് ഒപ്പിട്ട ഉടമ്പടി ഏതാണ് ?
പാരീസ് ഉടമ്പടി

>>ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിന് സ്വീകാര്യമാക്കിയ വിപ്ലവം ഏതാണ് ?
അമേരിക്കൻ വിപ്ലവം



Previous Post Next Post