Current Affairs July 2022 - Part 03

 


>>ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ എത്‌ വകുപ്പാണ് 2022 മേയില്‍ സുപ്രീംകോടതി മരവിപ്പിച്ചത് ?
124 എ
 
>>ഫിലിപ്പിന്‍സിന്റെ പുതിയ പ്രസിഡന്റ് ആരാണ് ?
ഫെര്‍ഡിനന്‍ഡ്‌ മാര്‍ക്കോസ്‌  ജൂനിയര്‍

>>യൂണ്‍ സൂക്‌ ഇയോള്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആണ് ?
 ദക്ഷിണകൊറിയ

>>അന്താരാഷ്ട്ര നഴ്സസ്‌ ദിനം എന്നാണ്‌?
മേയ്‌ 12

>>2022-ലെ ടെംബിൾടൺ  പുരസ്കാരം ലഭിച്ചതാർക്ക് ?
ഫ്രാങ്ക് വിൽചെക്ക്

>>ഇന്ത്യയുടെ 25-ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റത് ആര് ?
രാജീവ് കുമാർ
 
>>രാജീവ്കുമാർ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് എന്നാണ് ?
 2022 മെയ് 15

>>2022-ൽ അന്തരിച്ച മുൻ ടെലികോം വകുപ്പ് മന്ത്രി ആരായിരുന്നു ?
 സുഖ് റാം

>>ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോൺ  സർവീസ്  ആരംഭിച്ചത് ഏത് മന്ത്രിയുടെ കാലത്താണ് ?
 സുഖ് റാം

>>ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കൊടുമുടി കയറിയ വനിതയെന്ന റെക്കോഡ്‌ സ്വന്തമാക്കിയതാരാണ് ?
 ലക്പ ഷെര്‍പ

>>2022 - ൽ എത്രാമത്തെ തവണയാണ് ലക്പ ഷെര്‍പ എന്ന ഗോത്രവിഭാഗത്തില്‍പ്പെട്ട വനിത എവറസ്റ്റ് കൊടുമുടി കയറുന്നത് ?  
10-ാം തവണ

>>ഏറവും ഒടുവിലായി North Atlantic Treaty Organization (NATO)-ൽ അംഗത്വമെടുക്കാൻ തീരുമാനിച്ച രാജ്യങ്ങൾ ഏതൊക്കെയാണ് ?
ഫിന്‍ലന്‍ഡ്‌, സ്വീഡന്‍
 
>>നാറ്റോയിൽ അടങ്ങിയിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം എത്രയാണ് ?
   30

>> 2022- മേയിൽ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത ലോകത്തിലെ ഏറ്റവും നീളമേറിയ പാലം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത് ?
ചെക്ക്‌ റിപ്പബ്ലിക്കിലെ ദോല്‍നി മൊറാവയില്‍
 
>> പൈതൃക തീം പാർക്കായ ബുദ്ധവനം ഏത്‌ സംസ്ഥാനത്താണ്‌ സ്ഥാപിതമായത്‌?
തെലങ്കാന
 
>>പൈതൃക തീം പാർക്കായ ബുദ്ധവനം സ്ഥിതിചെയ്യുന്നത് ഏത് അണക്കെട്ടിലാണ് ?
നാഗാർജുന സാഗർ  

>>2018-ല്‍  ഐക്യരാഷ്ട്ര സഭയെ സംബന്ധിക്കുന്ന വിവരങ്ങൾ ഹിന്ദിയില്‍ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ  ആരംഭിച്ച  പദ്ധതി ഏതാണ് ?
ഹിന്ദി@യു.എന്‍

>>ഇന്ത്യയില്‍ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനുമായി ഏര്‍പ്പെടുത്തിയ പോര്‍ട്ടല്‍ ഏതാണ് ?
വണ്‍സ്റ്റെപ്പ്

>>അടുത്തിടെ അന്തരിച്ച ആൻഡ്രൂസൈമണ്ട്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്

>>ലോക ബാഡ്മിന്റണിലെ പ്രധാന പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ്‌ കപ്പില്‍ ആദ്യത്തെ തവണ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം ലഭിച്ചത് ആർക്ക്
 ഇന്ത്യ

>>സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷന്റെ പുതിയ അധ്യക്ഷയായി നിയമിതയായത് ആരാണ് ?
നിധി ഛിബ്ബർ


Previous Post Next Post