Plus Two Preliminary Stage 02 - Question Paper and Answer Key

 


 Question Code: 084/2022

Name of Post: Common Preliminary Examination 2022
(Plus 2 Level) Stage II

Department: Various

Cat. No: 12/2021 etc

Date of Test: 27.08.2022 

1.ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം?
(A) പോർച്ചുഗീസ്‌
(B) ബ്രിട്ടീഷ്‌
(C) ഫ്രാൻസ്‌
(D) ഡച്ച്‌

2.കേരളത്തിലെ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്‌?
(A) വയനാട്‌
(B) പാലക്കാട്‌
(C) എറണാകുളം
(D) ഇടുക്കി

3.ആദ്യമായി മലയാളം നിഘണ്ടു സമാഹരിച്ച്‌ തയ്യാറാക്കിയത്‌ ആര്‌?
(A) ഡോ. ആഞ്ജലോസ്‌ ഫ്രാൻസീസ്‌
(B) ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള.
(C) വള്ളത്തോൾ നാരായണമേനോൻ
(D) ഹെർമൻ ഗുണ്ടർട്ട്‌

4.ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഗവർണ്ണർ ജനറൽ ആരായിരുന്നു?
(A) ഡൽഹൗസി  പ്രഭു
(B) റിപ്പൺ പ്രഭു
(C) കാനിങ് പ്രഭു
(D) ഇർവ്വിൻ പ്രഭു

5.ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത്‌ ഏത്‌ സമുദ്രത്തിലാണ്?
(A) പസഫിക്‌ സമുദ്രം
(B) അറ്റ്ലാന്റിക്‌ സമുദ്രം
(C) ഇന്ത്യൻ സമുദ്രം
(D) ആർട്ടിക്‌ സമുദ്രം

6.പെട്രോഗ്രാഡിലെ തൊഴിലാളികൾ വിന്റർ പാലസിലേക്ക്‌ നടത്തിയ മാർച്ചിനുനേരെ പട്ടാളക്കാർ വെടിയുതിർക്കുകയും നൂറിലധികം കർഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര്‌:
(A) ബ്ലാക്ക്‌ സൺഡേ
(B) ബ്ലഡ്ഡി സൺഡേ
(C) റിബല്യസ്‌ ഫ്രൈഡേ
(D) ബ്ലാക്ക്‌ ഫ്രൈഡേ
 

7.ട്രോപോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന അന്തരീക്ഷപാളിയേത്‌?
(A) സ്ട്രാറ്റോപാസ്‌
(B) ഐയോണോപാസ്‌
(C) മെസോപാസ്‌
(D) ട്രോപ്പോപാസ്‌

8.താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ്‌ ഇന്ത്യയുടെ കിഴക്കൻ തീരത്ത്‌ സ്ഥിതിചെയ്യുന്നത്‌?
(A) കാണ്ട്ല
(B) കൊച്ചി
(C) പാരദ്വീപ്‌
(D) മർമ്മഗോവ

9.താഴെപറയുന്നവയിൽ ആഗോളതാപനത്തിന്‌ കാരണമാകുന്ന മുഖ്യവാതകം ഏത്‌?
(A) ഓക്സിജൻ
(B) കാർബൺ ഡൈ ഓക്‌സൈഡ്
(C) നൈട്രജൻ
(D) ഹൈഡ്രജൻ

10.മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യൻ ആരായിരുന്നു?
(A) രവീന്ദ്രനാഥ ടാഗോർ
(B) ദയാനന്ദ സരസ്വതി
(C) ഗോപാലകൃഷ്ണ ഗോഖലെ
(D) ബാലഗംഗാധര തിലക്‌

11.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ:
(A) അദ്ധ്യക്ഷനും ഒരംഗവും
(B) അദ്ധ്യക്ഷനും നാല് അംഗങ്ങളും
(C) അദ്ധ്യക്ഷനും രണ്ട്‌ അംഗങ്ങളും
(D) അദ്ധ്യക്ഷനും മൂന്ന്‌ അംഗങ്ങളും

12.ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത്‌ ആരിലൂടെയാണ്‌?
(A) ഉദ്യോഗസ്ഥ വൃന്ദം
(B) മന്ത്രിസഭ
(C) കോടതികൾ
(D) പഞ്ചായത്ത്‌

13.ഇ-ഗവേണൻസ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌?
(A) ഗവണ്മെന്റ് ഓഫീസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്‌
(B) ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം
(C) മന്ത്രിമാർ ആശയവിനിമയത്തിന്‌ ഇ-മെയിൽ ഉപയോഗിക്കുന്നത്‌
(D) തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ്‌ മെഷിൻ ഉപയോഗിക്കുന്നത്‌

14.വോട്ടെടുപ്പ്‌ ആരംഭിക്കുന്നതിന്‌ എത്ര മണിക്കൂർ മുമ്പ്‌ പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം?
(A) 12 മണിക്കൂർ
(B) 24 മണിക്കൂർ
(C) 36 മണിക്കൂർ
(D) 48 മണിക്കൂർ

15.വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ:
(A)100 രൂപ
(B) 250 രൂപ
(C) 300 രൂപ
(D) 500 രൂപ

16.ഇന്ത്യൻ ഭരണഘടനയിലെ “സമത്വം” എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്‌?
(A) ഫ്രാൻസ്‌
(B) കാനഡ
(C) അയർലണ്ട്‌
(D) യു.എസ്‌.എ.

17.ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം;
(A) മതേതര രാഷ്ട്രം
(B) പരമാധികാര രാഷ്ട്രം
(C) ജനാധിപത്യ രാഷ്ട്രം
(D) ക്ഷേമരാഷ്ട്രം

18.ഒരു ബിൽ ധനകാര്യ ബിൽ ആണോ എന്നു സാക്ഷ്യപ്പെടുത്തുന്നത്‌ :
(A) പ്രധാനമന്ത്രി
(B) ധനകാര്യമന്ത്രി
(C) സ്പീക്കർ
(D) ഉപരാഷ്ട്രപതി

19.പാർലമെന്റ്‌ പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം
(A) റൂൾ ഓഫ്‌ ലോ
(B) ജുഡീഷ്യൽ റിവ്യൂ
(C) ഇംപീച്ച്മെന്റ്‌
(D) വോട്ട്‌ ഓൺ അക്കൗണ്ട്

20.കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും നിയമം നിർമ്മിച്ചാൽ :
(A) കേന്ദ്ര നിയമവും സംസ്ഥാന നിയമവും ഒരുമിച്ചു നിലനിൽക്കും
(B) രണ്ടു നിയമങ്ങളും അസാധുവാകും
(C) കേന്ദ്ര നിയമം മാത്രം സാധുതയുള്ളതാകും
(D) സംസ്ഥാന നിയമം അതാതു സംസ്ഥാനങ്ങളിൽ സാധുതയുള്ളതായിരിക്കും

21.താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത്‌ ഏത്‌?
(A) വരുമാന നികുതി
(B) വിൽപ്പന നികുതി
(C) സേവന നികുതി
(D) കസ്റ്റംസ് തീരുവ

22.ഗവണ്മെന്റിന്റെ വാർഷിക ധനകാര്യ പ്രസ്താവന എന്നറിയപ്പെടുന്നത്‌ :
(A) പൊതുചെലവ്‌
(B) പൊതുകടം
(C) ബജറ്റ്‌
(D) പണനയം

23.ഇന്ത്യയുടെ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം:
(A)1952
(B)1954
(C)1949
(D)1951

24.റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം :
(A) ഹൈദരാബാദ്‌
(B) മുംബൈ
(C) ചെന്നൈ
(D) ബാംഗ്ലൂർ

25.താഴെ കൊടുത്തിരിക്കുന്നവയിൽ മൂലധനച്ചെലവിൽ ഉൾപ്പെടാത്തത്‌ ഏത്‌?
(A) പൊതു കടത്തിന്റെ പലിശ
(B) ഓഹരികളിലെ നിക്ഷേപം
(C) സംസ്ഥാനങ്ങൾക്കുള്ള ഗ്രാൻഡ്‌

(D) സബ്സിഡികൾ
Question deleted


26.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :
(A) മാലിയസ്‌
(B) ഇൻകസ്‌
(C) സാക്യൂൾ
(D) സ്റ്റേപ്പിസ്

27.വിറ്റാമിൻ C യുടെ കുറവുമൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗമേത്‌?
(A) ബെറി ബെറി
(B) സ്കർവ്വി
(C) റിക്കറ്റ്സ്‌
(D) സീറോഫ്ത്താൽമിയ

28.DDT പോലുള്ള കീടനാശിനികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സൈലന്റ്‌ സ്പ്രിംഗ് എന്ന പുസ്തകം എഴുതിയത്‌
(A) റേച്ചൽ കഴ്സൺ
(B) ചാൾസ്‌ ഡാർവ്വിൻ
(C) എമിലി ഹണ്ട്‌
(D) കാൾ കോറൻസ്‌

29.ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
(A) കോഴിക്കോട്‌
(B) തിരുവനന്തപുരം
(C) കോട്ടയം
(D) തൃശ്ശൂർ

30.ഇൻ-സിറ്റു കൺസർവേഷൻ രീതിയിൽ ഉൾപ്പെടാത്തതേത്‌?
(A) നാഷണൽ പാർക്ക്‌
(B) കമ്മ്യൂണിറ്റി റിസർവ്വ്‌
(C) സുവോളജിക്കൽ ഗാർഡൻ
(D) ബയോസ്ഫിയർ റിസർവ്വ്‌  

31.വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത്‌ ________________ മൂലമാണ്‌.
(A) സ്വിതഘർഷണം
(B) നിരങ്ങൽ ഘർഷണം
(C) ഉരുളൽ ഘർഷണം
(D) ദ്രവഘർഷണം

32.സംഗീതത്തിലെ സപ്തസ്വരങ്ങളായ “സ, രി, ഗ, മ, പ, ധ, നി" എന്നിവയിൽ ആവൃത്തി ഏറ്റവും കൂടിയ സ്വരമേത്‌?
(A)സ
(B) രി
(C) ധ
(D) നി

33.വജ്രത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തിൽ ആണ്‌. ഈ തിളക്കത്തിന്റെ കാരണം എന്ത്‌?
(A) പൂർണ്ണാന്തര പ്രതിപതനം
(B) അപവർത്തനം
(C) പ്രകാശവിസരണം
(D) പ്രകീർണ്ണനം

34.ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌:
(A) അനാൾജസിക്ക്‌
(B) ആന്റിസെപ്റ്റിക്ക്‌
(C) ആന്റീഹിസ്റ്റമിൻ
(D) ട്രാൻ ക്വിലൈസർ

35.കടൽ ജലത്തിൽ നിന്ന്‌ ഉൽപാദിപ്പിക്കപ്പെടുന്ന ലോഹം ഏത്‌?
(A) മഗ്നീഷ്യം
(B) ഇൻഡിയം
(C) റെ
(D) ക്രോമിയം

36.താഴെ പറയുന്നവയിൽ വെബ്ബ്‌ ബ്രൗസർ അല്ലാത്തത്‌ ഏത്‌?
(A) ഓപ്പറ
(B) മൈക്രോസോഫ്റ്റ്‌ എഡ്ജ്‌
(C) ആപ്പിൾ സഫാരി
(D) ഡ്രീം വീവർ

37.കൂട്ടത്തിൽ ഒറ്റപ്പെട്ടത്‌ ഏത്‌?
(A) സ്കാനർ
(B) ബാർകോഡ്‌ റീഡർ
(C) ഒപ്റ്റിക്കൽ മാർക്ക്‌ റീഡർ
(D) പ്ലോട്ടർ

38.പാസ്‍വേഡ് വിവരങ്ങൾ, ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങൾ തുടങ്ങിയ അതീവ സുരക്ഷാ വ്യക്തിഗത വിവരങ്ങൾ വ്യാജ മാർഗ്ഗങ്ങളിലൂടെ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച്‌ ചോർത്തിയെടുക്കുന്ന ഒരു തരം തട്ടിപ്പ്‌ :
(A) ഫിഷിങ്‌
(B) സ്‌ക്വാട്ടിങ്‌
(C) ക്രാക്കിങ്‌
(D) ടെററിസം

39.ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ്‌ :
(A) മെട്രോപൊളിറ്റൻ ഏരിയാ നെറ്റ്‌വർക്ക് (MAN)
(B) ലോക്കൽ ഏരിയാ നെറ്റ്‌വർക്ക് (LAN)
(C) വൈഡ്‌ ഏരിയാ നെറ്റ്‌വർക്ക് (WAN)
(D) ഇവയൊന്നുമല്ല

40.കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിസ്റ്റം സോഫ്റ്റ്‌വെയർ ആണ്‌.
(A) ലാംഗ്വേജ്‌ പ്രോസസ്സർ
(B) പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌
(C) ഓപ്പറേറ്റിംഗ്‌ സിസ്റ്റം
(D) കസ്റ്റമൈസ്ഡ്‌ സോഫ്റ്റ്‌വെയർ

41.സഞ്ചയ (Sanchaya) എന്ന വെബ്‌ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :
(A) ഭൂനികുതി അടക്കൽ
(B) കെട്ടിട നികുതി അടക്കൽ
(C) സിനിമാ ടിക്കറ്റ്‌ റിസർവ്വ്‌ ചെയ്യൽ
(D) ചരക്ക്‌ സേവന നികുതി അടക്കൽ

42.താഴെ കൊടുത്തിരിക്കുന്ന രണ്ടു പട്ടികകളിലെ വിവരങ്ങളെ ചേരുംപടി ചേർക്കുക :
വാക്സിനുകൾ          
i. കോവോ വാക്സ്‌     
ii. കോർബെ വാക്സ്‌
iii. കോവാക്സിൻ       
iv. ജംകോവാക്-19

നിർമ്മാതാക്കൾ
v. ബയോളജിക്കൽ ഇം-ലിമിറ്റഡ്‌
vi. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ
vii. ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽസ്‌
viii. ഭാരത്‌ ബയോടെക്ക്‌

(A) i-viii, ii-vii, iii-vi, iv-v
(B) i-v, ii-vi, iii-vii, iv-viii
(C) i-vi, ii-v, iii-viii, iv-vii
(D) i-vii, ii-viii, iii-v, iv-vi
 
43.താഴെ പറയുന്നവയിൽ ലിസാ ചാലനുമായി (Lisa Chalan) ബന്ധപ്പെട്ട്‌ ശരിയായത്‌ ഏതെല്ലാം?
(i)  2021-ലെ ലോക ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുത്തു
(ii) 1994-ലെ ഫാൽക്കെ അവാർഡ്‌ നേടി
(iii) കേരളത്തിന്റെ 26-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്പിരിറ്റ് ഓഫ്‌ സിനിമ പുരസ്‌കാരം നേടി
(iv) 2021-ലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാരം നേടി

(A) (i), (iv) എന്നിവ മാത്രം
(B) (ii) മാത്രം
(C) (iii) മാത്രം
(D) (ii), (iii) എന്നിവ മാത്രം

44.കേരളത്തിൽ ആദ്യമായി കോവിഡ്‌ 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ജില്ല:
(A) തിരുവനന്തപുരം
(B) കണ്ണൂർ
(C) എറണാകുളം
(D) പത്തനംതിട്ട

45.29 -മത്‌ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച മലയാളി ആരാണ്‌?
(A) പി. വത്സല
(B) പോൾ സക്കറിയ
(C) എം. ലീലാവതി
(D) എൻ.എസ്‌. മാധവൻ

46.താഴെ പറയുന്നവയിൽ കാനായി കുഞ്ഞിരാമനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) കേരളീയ വാസ്തുശിൽപി, കണ്ണൂർ ജില്ലയിലെ കാനായി ഗ്രാമത്തിൽ ജനനം
(ii) കെ.സി.എസ്‌. പണിക്കർ, ധനപാലൻ എന്നിവരുടെ ശിഷ്യൻ
(iii) രാജാ രവിവർമ്മ അവാർഡ്‌, തിക്കുറിശ്ശി അവാർഡ്‌ എന്നിവ നേടി
(iv) ചെന്നൈയിലെ ഗവ: ഫൈനാർട്‌സ്‌ കോളേജ്‌, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ്‌ ഫൈനാർട്സ്‌ എന്നിവിടങ്ങളിൽ പഠനവും പരിശീലനവും
(A) (i), (iii), (iv)
(B) (i), (ii), (iv)
(C) (ii), (iii), (iv)
(D) (i), (ii), (iii)

47.താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധമില്ലാത്തവ ഏവ?
(i) തോടയം
(ii) ആട്ടവിളക്ക്‌
(iii) അഞ്ചടി
(iv) ഏകലോചനം
(A) (i)
(B) (ii)
(C) (iii)
(D) (iv)

48. താഴെ പറയുന്നവയിൽ ശരിയായ ജോഡികൾ ഏവ?


 

 



(A) i-vi, ii-vii, iii-viii, iv-v

(B) i-viii, ii-vii, iii-vi, iv-v
(C) i-vi, ii-v, iii-viii, iv-vii
(D) i-vii, ii-viii, iii-v, iv-vi


49.i. ചെറുകഥ - ഇന്നലെ ഇന്ന്‌
ii. പാശ്ചാത്യ സാഹിത്യദർശനം  
iii. മനുഷ്യാ നീ മണ്ണാകുന്നു
iv. കൊടുങ്കാറ്റും കൊച്ചുവള്ളവും
ഇവയിൽ എം. അച്യുതന്റെ കൃതികൾ ഏവ?
(A) i, iii
(B) ii, iv
(C) iii, iv
(D) i, ii

50.താഴെ പറയുന്നവയിൽ 'കൃഷ്ണൻകുട്ടി 'എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധായകൻ ആര് ?
i .പവിത്രൻ
ii. പി.എ. ബക്കർ
iii. ടി.വി. ചന്ദ്രൻ
iv.പി.എൻ. മേനോൻ
(A) i.
(B) ii.
(C) iii
(D) iv

51.2, 4, 8, 10, 20, _______
(A) 40
(B) 22
(C) 24
(D) 28

52.റാണി 180 രൂപയ്ക്ക്‌ ഒരു പുസ്തകം വാങ്ങി. 198 രൂപക്ക്‌ വിറ്റു. ലാഭശതമാനം എത്ര?
(A)10%
(B) 20%
(C)25%
(D) 30%



(A) 24
(B) 26
(C) -24
(D) -26

54.A = x, B = -, C = +, D = ÷ എങ്കിൽ 12A8C16B36D6 :
(A) 96
(B) 100
(C) 102
(D) 106

55.ഒരു കോഡ്‌ ഭാഷയിൽ CHILD എന്ന വാക്കിന്‌ 36 എന്നെഴുതിയാൽ MOTHER എന്ന വാക്കിനെ എങ്ങനെ എഴുതാം?
(A) 39
(B) 49
(C) 79
(D) 89

56.അലീന ഒരിടത്തുനിന്നും തെക്കോട്ട്‌ 35 മീറ്റർ സഞ്ചരിച്ചതിനു ശേഷം. വടക്കോട്ട്‌ 40 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട്‌ കിഴക്ക്‌ ദിശയിലേക്ക്‌ തിരിഞ്ഞ്‌ 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട്‌ തിരിഞ്ഞ്‌ 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ്‌ അലീന ഇപ്പോൾ നിൽക്കുന്നത്‌?
(A) 25 മീറ്റർ
(B) 5 മീറ്റർ
(C) 30 മീറ്റർ
(D) 35 മീറ്റർ

57.ഒരു മാസത്തിലെ 3-ാമത്തെ ദിവസം ഞായറാഴ്ചയ്ക്ക്‌ 2 ദിവസം മുൻപായിരുന്നെങ്കിൽ ആ മാസത്തെ 26-ാം ദിവസം ഏതു ദിവസമായിരിക്കും?
(A) തിങ്കൾ
(B) ചൊവ്വ
(C) ഞായർ
(D) ശനി
 

58.7:348:: 8:
(A) 512
(B) 517
(C) 520
(D) 346

59.ഒരു ക്ലോക്കിലെ സമയം 4.40 മണിയാണ്‌. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്‌?
(A) 8.40
(B) 8.20
(C) 7.20
(D) 7.40

60.ഒരു സംഖ്യയോട്‌ 3 കൂട്ടിയതിന്റെ വർഗ്ഗം 64 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത്‌ ഏത്‌?
(A) 5
(B) 8
(C) 3
(D) 2

61.സുനിലും അനിലും ചേർന്ന്‌ ഒരു ജോലി 6 മണിക്കൂർ കൊണ്ട്‌ തീർക്കും. സുനിൽ തനിച്ച്‌ ആ ജോലി 10 മണിക്കൂർ കൊണ്ട്‌ തീർക്കുമെങ്കിൽ അനിലിന്‌ തനിച്ച്‌ ജോലി തീർക്കാൻ എത്ര സമയം വേണം?
(A)16 മണിക്കൂർ
(B) 10 മണിക്കൂർ
(C) 5 മണിക്കൂർ
(D) 15 മണിക്കൂർ

62.180 മീറ്റർ നീളമുള്ള ഒരു തീവണ്ടിക്ക്‌ 220 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന്‌ സഞ്ചരിക്കേണ്ട ദൂരമെത്ര?
(A) 40 മീറ്റർ
(B) 400 മീറ്റർ
(C) 200 മീറ്റർ
(D) 20 മീറ്റർ

63.5 മീറ്റർ നീളവും 4 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
(A) 40,000 ലിറ്റർ
(B) 0.004 ലിറ്റർ
(C) 20 ലിറ്റർ
(D) 8 ലിറ്റർ

64.മനു ബിസിനസ്സ്‌ ആവശ്യത്തിനായി 40,000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു. ബാങ്ക്‌ 8% പലിശ നിരക്കാണ്‌ കണക്കാക്കുന്നത്‌. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?
(A) 1,600
(B) 40,000
(C) 41,600
(D)  500


 




(A) 1

(B) 0
(C) 9
(D) 1/9

66.മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 3 : 5 : 7 എന്ന അംശബന്ധത്തിലാണ്‌. അവരുടെ ആകെ പ്രായം 90 ആണെങ്കിൽ ഇളയ സഹോദരന്റെ പ്രായം എത്ര?
(A) 21
(B) 20
(C) 17
(D) 18

67.ഒരു സമാന്തരശ്രേണിയുടെ 3-ാം പദം 34, 6-ാം പദം 67 ആയാൽ ആദ്യപദം ഏത്‌?
(A)62
(B)12
(C)23
(D)32

68. (3+7) x 4 x (4+6)
(A) 200
(B) 60
(C) 20
(D) 40

69.ഒരു ക്ലാസ്സിലെ പരീക്ഷയ്ക്കു വിജയിച്ച കുട്ടികളിൽ അരുണിന്റെ റാങ്ക്‌ മുകളിൽ നിന്നും 15-ാമതും,താഴെ നിന്നും 30-ാമതും ആണ്‌. 7 കുട്ടികൾ പരീക്ഷ എഴുതാതിരിക്കുകയും ചെയ്തു . എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര?
(A) 50
(B) 45
(C) 51
(D) 56

70.U, V യുടെ സഹോദരനാണ്‌. W, U ന്റെ  സഹോദരിയാണ്‌ .X , W ന്റെ പുത്രനാണ്‌.  X ന്  V  യോടുള്ള ബന്ധം എന്താണ്‌? .
(A) പുത്രൻ
(B) സഹോദരൻ
(C) സഹോദരി
(D) അനന്തരവൻ


71.Gold, as well as iron, _______________ (be) found in Mexico.
(Use the correct form of the verb given in brackets, to fill the blank, from the options below)
(A) are
(B) is
(C) has been
(D) were

72.Each of the Players________________ (have) the same chances to win.
(Use the correct form of the verb in the bracket to fill up the blank, choose from the options below) . :
(A) has
(B) had
(C) have
(D) is having

73.Too much moisture in the air ______________ metal things to rust.
(Choose the best option to fill up the blanks)
(A) causes
(B) cause
(C) causing
(D) has caused

74.The bus stop is near _________________ (we) house.
Choose the correct possessive prorioun to fill up the blank
(A) his
(B) my
(C) their
(D) our

75.Fill up with the correct reflexive pronoun.
‘We don’t need any help. We'll do it _______________
(A) himself
(B) themselves
(C) ourselves
 (D) ourself

76.You're Spanish,______________?
Fill up the blanks with the correct question tag
(A) isn’t it
(B) are you?
(C) aren’t you?
(D) didn’t you?

77.Let's have'a.coffee ,______________ ?
Fill up the blanks with the correct question tag
(A) shall we?
(B) should we?
(C) isn’t it?
(D) can we?

78.Use the correct preposition to fill up the blank.
‘We will meet __________ the airport’.
(A) at
(B) in
(C) of
(D) to

79.Change into Indirect Speech :
He said, “I’ve finished”. .
(A) He said that he has finished
(B) He’said that he is finished
(C) He said that he finished.
(D) He said that he had finished

80.Report the following sentence :
He said, “Will you have a seat”?
(A) He told me to sit  
(B) He asked me to have a seat
(C) He asked me to sit
(D) He told me to be seated


81.Choose the correct option to mean the same.as the idiom given below:
Are you okay ? You look a bit down in the mouth.
(A) unhappy
(B) angry
(C) hungry
(D) sick

82.She travelled the world in pursuit of her dreams.
Choose: the correct option from the choices below which. would be a synonym to the underlined word
(A) sleep  
(B) perusal
(C) quest
(D) aim

83.The man stood with his arms akimbo smiling before the large mirror.
Choose the correct option to mean.the underlined word
(A) straight  
(B) down
(C) up
(D) Y-shaped

 84.The summer sun was at it’s  zenith in a cloudless sky.
Which of the options is not'a synonym of the underlined word?
(A) apex
(B) summit
(C) peak
(D) hilltop

85.A ____________of dolphins.
Choose the most suitable collective noun.
(A) school
(B) shaol
(C) shower
(D) pod

Question deleted
 

86.Which of the following word is misspelt?
(A) occassionally  
(B) experience
(C) receive
D) chameleon

87.What is the correct full form of etc?
(A) ex cetera
(B) et cextra
(C) et cetera
(D) none of the above

88.The ____________ of his mother was unbearable.
Choose the correct word to bring out the correct meaning of the sentence.
(A) loss
(B) lose
(C) lost  
(D) loose

89.“Don’t get upset. I was only pulling your leg”.
Choose from the options to get:the most appropriate meaning of the above sentence.
(A) I pulled your leg to make you fall
(B) I was just joking
(C) Iwas making you happy
(D) I didn’t mean to hurt you

90.She was a ___________ writer of novels and short stories. .
Choose the most suitable word to make the above statement meaningful.
(A) prolitic  
(B) prolific
(C) poetic
(D) pathetic

91. "Living Death" എന്ന ശൈലിയുടെ മലയാള വിവർത്തനം :
(A) മരിച്ചു ജീവിക്കുക
(B) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
(C) ജീവിച്ചു മരിക്കുക
(D) ജീവിതവും മരണവും

 92.നവോത്ഥാനം - പിരിച്ചെഴുതുക :
(A) നവ     +   ഉത്ഥാനം
(B)  നവോ +  ഉത്ഥാനം
(C) നവം   +   ഉത്ഥാനം
(D)  നവഃ     +   ഉത്ഥാനം


93.ദൃഢം - വിപരീതപദം :
(A) അദൃഢം
(B) മൃദുലം
(C) ശിഥിലം
(D) മാർദ്ദവം

94.ശരിയായ പദം എടുത്തെഴുതുക :
(A) കവയിത്രി
(B) കവിയത്രി
(C) കവിയിത്രി
(D) കവിത്രി

95.വാരി - പര്യായപദമായി വരുന്ന വാക്ക്‌ :
(A) സമുദ്രം
(B) തിരമാല
(C) വേലി
(D) ജലം

96."കുളിക്കാതെ ഈറനുടുക്കുക  "- ഈ മലയാളശൈലിയുടെ അർത്ഥം :
(A) വൃത്തിയില്ലാതെ നടക്കുക
(B)കുറ്റം ചെയ്യാതെ പഴിയേൽക്കുക
(C) അമ്പലത്തിൽ പോകാതിരിക്കുക
(D)കുളിക്കാതെ ശരീരം നനയ്ക്കുക


97.ഒറ്റപദം എഴുതുക - വിജയത്തെ ഘോഷിക്കുന്ന യാത്ര ;
(A) ഘോഷയാത്ര
(B) വിജയയാത്ര
(C) വിജയാഘോഷം
(D) ജൈത്രയാത്ര


98.ഏകവചന രൂപമേത്‌?
(A) ഋതുക്കൾ
(B) മനുഷ്യർ
(C) വൈദ്യർ
(D) ഭൃത്യർ


99.സ്ത്രീലിംഗ ശബ്ദം എഴുതുക : പ്രഭു
(A) പ്രഭി
(B) പ്രഭുവതി
(C) പ്രഭ
(D) പ്രഭ്വി

100. ശരിയായ ഉത്തരമേത്‌?
I . വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പ്‌ പറഞ്ഞു
II.  ഈ വിദ്യാർത്ഥിയുടെ വിജയം മറ്റുള്ളവർക്ക്‌ മാതൃകയാണ്‌
III. പുരോഹിതരും വിശ്വാസികളും നഗരപ്രതിക്ഷണം നടത്തി
IV. ബന്ധുക്കളെ കാണുന്നതിനും കാര്യങ്ങൾ പറയുന്നതിനും സൗകര്യമുണ്ട്‌.

(A) I,II,III
(B) II,III
(C) III,IV,I
(D) II,IV




Previous Post Next Post