Question Code: 086/2022 (A)
Name of Post: Beat Forest Officer (SR for ST from Tribal
Community)
Department: Forest and Wild Life
Cat. No: 092/2022 & 093/2022
Date of Test: 03.09.2022
1.വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തുകൊണ്ട് സ്വാമി ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം.
A)സത്യശോധക് സമാജം
B) പ്രാർത്ഥന സമാജം
C) ആര്യ സമാജം
D) ഹിതകാരിണി സമാജം
2. ദേശീയ സമരകാലത്തെ പ്രധാന പത്രങ്ങളിൽ ഒന്നായ 'വോയ്സ് ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആരാണ് ?
A) ദാദാഭായ് നവ്റോജി
B) സുരേന്ദ്രനാഥ് ബാനർജി
C) ലാല ലജ്പത്റായ്
D) ബാലഗംഗാധര തിലക്
3. ഇന്ത്യൻ നാഷണൽ ആർമി ( INA) രൂപീകരിച്ചതാരാണ് ?
A) സുഭാഷ് ചന്ദ്രബോസ്
B) ജയപ്രകാശ് നാരായൺ
C) ചന്ദ്രശേഖർ ആസാദ്
D) റാഷ് ബിഹാരി ബോസ്
4.1920 ലെ നിസ്സഹകരണ സമരകാലത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക.
i) ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കുക
ii) നികുതി നൽകുക
iii) തദ്ദേശിയ ഉൽപ്പന്നങ്ങൾ നിർമിക്കുക
iv) ഹിന്ദി പ്രചരിപ്പിക്കുക
A) ഒന്നും മൂന്നും
B) രണ്ട് മാത്രം
C)നാല് മാത്രം
D) മൂന്നും നാലും
5. 1942 ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രസ്ഥാനം.
A) ചമ്പാരൻ സത്യാഗ്രഹം
B) നിസ്സഹകരണ പ്രസ്ഥാനം
C) നിയമലംഘന പ്രസ്ഥാനം
D) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
6. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം.
A) ദാരിദ്ര്യ നിർമാർജനം
B) വ്യാവസായിക വികസനം
C) കാർഷിക മേഖലയുടെ സമഗ്ര വികസനം
D) സുസ്ഥിര വികസനം
7. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്.
A) 1997-2002
B) 2002-2007
C) 2007-2012
D) 2012-2017
8. 'നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യ'യുടെ ആസ്ഥാനം.
A) ന്യൂഡൽഹി
B) ഭോപ്പാൽ
C) മുംബൈ
D) ജയ്പൂർ
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ.
A) കോത്താരി കമ്മീഷൻ
B) രാധകൃഷ്ണൻ കമ്മീഷൻ
C) ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ
D) ഇതൊന്നുമല്ല
10. പഞ്ചശീല തത്വങ്ങളിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
A) ജവഹർലാൽ നെഹ്റു
B) ലാൽ ബഹദൂർ ശാസ്ത്രി
C) മൊറാർജി ദേശായി
D) ചന്ദ്രശേഖർ
11. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ വിലയിരുത്തി മുൻഗണന ക്രമത്തിൽ ജില്ലാ തലത്തിലേക്ക് സമർപ്പിക്കുന്ന തലം ഏതാണ് ?
A) ഗ്രാമ പഞ്ചായത്ത്
B) ബ്ലോക്ക് പഞ്ചായത്ത്
C) ജില്ലാ പഞ്ചായത്ത്
D) ഇതൊന്നുമല്ല
12. കേരളത്തിന്റെ ഔദ്യോഗിക ഫലം.
A) മാങ്ങ
B) ചക്ക
C) പപ്പായ
D) ആപ്പിൾ
13. കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്.
A) കണ്ണൂർ
B) കോഴിക്കോട്
C) കൊല്ലം
D) തിരുവനന്തപുരം
14. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി.
A) ഭാരതപ്പുഴ
B) ചാലിയാർ
C) പെരിയാർ
D) പമ്പ
15. കേരളത്തിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്‌പീക്കർ
A) എം. ബി. രാജേഷ്
B) ഡോ. ജയരാജ്
C) വി. ഡി. സതീശൻ
D) ചിറ്റയം ഗോപകുമാർ
16. കേരള സംസ്ഥാനത്തിന്റെ കായിക വകുപ്പ് മന്ത്രി.
A) റോഷി അഗസ്റ്റിൻ
B) പി. പ്രസാദ്
C) വി. എൻ. വാസവൻ
D) വി. അബ്ദു റഹിമാൻ
17. കേരള സർക്കാരിന്റെ കമ്യൂണിറ്റി പോലിസിങ്ങ് സംരംഭം.
A) ജനമൈത്രി സുരക്ഷ
B) പിങ്ക് ബീറ്റ്
C) നിർഭയ
D) ആശാ കിരണം
18. കേരളത്തിലെ ആദ്യ പത്രമായ 'രാജ്യ സമാചാരം" എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത് ?
A) കല്ല്യാശ്ശേരി
B) തലശ്ശേരി
C) കോട്ടയം
D) കോഴിക്കോട്
19. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി.
A) ഇ. എം. എസ്. നമ്പൂതിരിപ്പാട്
B) പട്ടം താണുപിള്ള
C) ആർ. ശങ്കർ
D) സി. അച്യുത മേനോൻ
20. സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി.
A) സജി ചെറിയാൻ
B) കെ. എൻ. ബാലഗോപാൽ
C) കെ. രാധകൃഷ്ണൻ
D) പി. രാജീവ്
21. “കേരള സിംഹം' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
A) വേലുതമ്പിദളവ
B) കുഞ്ഞാലി മരയ്ക്കാർ
C) ശക്തൻ തമ്പുരാൻ
D) പഴശ്ശിരാജ
22. ആത്മ വിദ്യാ സംഘത്തിന്റെ സ്ഥാപകൻ.
A) സഹോദരൻ അയ്യപ്പൻ
B) വാഗ്ഭടാനന്ദൻ
C) ശുഭാനന്ദ ഗുരുദേവൻ
D) ആഗമാനന്ദ സ്വാമികൾ
23. വൈക്കം സത്യാഗ്രഹം നടന്ന വർഷം.
A) 1921
B) 1924
C) 1931
D) 1934
24. 1930 ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് നിയമം ലംഘിച്ച സ്ഥലം.
A)കോഴിക്കോട്
B) തിരുവനന്തപുരം
C) ചേർത്തല
D) പയ്യന്നൂർ
25. 'ദൈവ ദശകം' എന്ന കൃതി രചിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
A) ചട്ടമ്പി സ്വാമികൾ
B) കുമാര ഗുരുദേവൻ
C) ശ്രീനാരായണ ഗുരു
D) സഹോദരൻ അയ്യപ്പൻ
26. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമല്ലാത്തത് കണ്ടെത്തുക?
A) സംസ്ഥാന സർവീസ്
B) അന്താരാഷ്ട്ര സർവീസ്
C) അഖിലേന്ത്യ സർവീസ്
D) കേന്ദ്ര സർവീസ്
27. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പൗരന്മാർക്ക് ലഭിക്കേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി 1928-ൽ തയ്യാറാക്കിയ ഭരണഘടനാ സമാനമായ രേഖ ഏത് ?
A) ബോംബെ പ്ലാൻ
B) നെഹ്‌റു കമ്മറ്റി റിപ്പോർട്ട്
C) മൗണ്ട് ബാറ്റൺ പ്ലാൻ
D) ഡോ. അംബേദ്കർ കമ്മറ്റി റിപ്പോർട്ട്
28. താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക.
i) ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
ii) ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്.
iii) നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
iv) നയരൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ.
A) എല്ലാം ശരിയാണ്
B) രണ്ട് മാത്രം
C) ഒന്നും നാലും മാത്രം
D) മൂന്നും നാലും മാത്രം
29. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ചതുമായ അവകാശം ഏത് ?
A) അയിത്ത നിർമാർജനം
B) സ്വാതന്ത്ര്യങ്ങൾക്കുള്ള അവകാശം
C)സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
D)ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം
30. ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാരുടെ മൗലിക ചുമതലകൾ കൂട്ടിച്ചേർത്തത് 1976 ൽ നടന്ന നാൽപ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. ഇത് ഭരണഘടനയുടെ ഏതു ഭാഗമായാണ് ഉൾപ്പെടുത്തിയത് ?
A)ഭാഗം 4 A
B) ഭാഗം 12A
C)ഭാഗം 4
D)ഭാഗം 3
31. ഇന്ത്യയുടെ മാനകരേഖാംശം.
A) 86°20' കിഴക്ക് രേഖാം
B) 74°22' കിഴക്ക് രേഖാംശം
C) 135°കിഴക്ക് രേഖാംശം
D) 82°30' കിഴക്ക് രേഖാംശം
32. ഇന്ത്യയുടെ കിഴക്കേയറ്റത്തുള്ള സംസ്ഥാനം.
A) ഗുജറാത്ത്
B) അരുണാചൽ പ്രദേശ്
C) തമിഴ്‌നാട്
D) ഹിമാചൽ പ്രദേശ്
33.അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം.
A) ലക്ഷദ്വീപ്
B) ഇന്തോനേഷ്യ
C) ആൻഡമാൻ നിക്കോബാർ
D) മഡഗാസ്ക്കർ
34. പശ്ചിമഘട്ടവും പൂർവ്വഘട്ടവും തമ്മിൽ ചേരുന്ന ഭാഗം.
A) നീലഗിരി കുന്നുകൾ
B) ജാവഡിക്കുന്നുകൾ
C) നല്ലമല കുന്നുകൾ
D)ആരവല്ലിക്കുന്നുകൾ
35.താഴെപ്പറയുന്നവയിൽ തീരദേശം ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം.
A) മഹാരാഷ്ട്ര
B) പശ്ചിമബംഗാൾ
C) മധ്യപ്രദേശ്
D) കേരളം
36. ഈ ശ്രേണിയിലെ അടുത്തപദം ഏത് ?
8, 18, 30, 40, 52, ?
A) 64
B) 60
C) 72
D) 62
37. ലഘൂകരിക്കുക.
8+2x3-12÷6+5-5x2
A) 4
B) 7
C) 6
D) 3
38. രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് അമ്മുവിന്റെ വയസ്സിന്റെ 2 മടങ്ങാണ്. 10 വർഷം മുമ്പ് രാമുവിന്റെ വയസ്സ് 36 ആയിരുന്നു.ഇപ്പോൾ അമ്മുവിന്റെ വയസ്സ് എത്ര ?
A) 18
B) 28
C) 23
D) 26
39. ഒറ്റയാനെ കണ്ടെത്തുക.
567, 342, 246, 621
A) 246
B) 621
C) 567
2) 342
40. റാണി വടക്ക് ദിശയിലേക്ക് 20ന നടന്നു, പിന്നീട് വലത്തോട്ട് തിരിഞ്ഞ് 25 ന നടന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 18 ന നടന്നു. അവിടെ നിന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 13 ന നടന്നു. ഇപ്പോൾ റാണി ഏത് ദിശയിലാണ് നിൽക്കുന്നത് ?
A) വടക്ക്
B) തെക്ക്
C)കിഴക്ക്
D)പടിഞ്ഞാറ്
41. സ്വതന്ത്ര ഇൻഡ്യയിലെ ആദ്യത്തെ വനനയം പ്രഖ്യാപിച്ച വർഷം.
A)1947
B) 1961
C) 1952
D) 1988
42. കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ്വ്.
A)പറമ്പിക്കുളം
B) പെരിയാർ
C) നെയ്യാർ
D)വയനാട്
43.വന്യജീവി (സംരക്ഷണ) നിയമം (1972) പ്രകാരം ഏത് ഷെഡ്യൂളിൽപ്പെടുത്തിയാണ് കാട്ടുപോത്ത് അഥവാ Indian Gaur സംരക്ഷിക്കപ്പെട്ടു വരുന്നത് ?
A) ഷെഡ്യൂൾ I
B) ഷെഡ്യൂൾ ॥
C)ഷെഡ്യൂൾ III
D) ഷെഡ്യൂൾ IV
44. വനങ്ങൾ പരിപാലിക്കപ്പെടുന്നതിന് തയ്യാറാക്കപ്പെടുന്ന വർക്കിംഗ് പ്ലാനിന്റെ കാലാവധി.
A) 5 വർഷം
B) 10 വർഷം
C)15 വർഷം
D)1 വർഷം
45.ആഗോള താപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടാത്ത വാതകം ഏത് ?
A) കാർബൺഡൈയോക്‌സൈഡ്
B) മീഥേൻ
C) ഓക്സിജൻ
D) നൈട്രസ് ഓക്സൈഡ്
46. ഇന്ത്യയിലെ ആദ്യ തേക്ക് പ്ലാന്റേഷനായ കനോലി പ്ലോട്ട് എവിടെ സ്ഥിതിചെയ്യുന്നു ?
A) വയനാട്
B) തേക്കടി
C) നിലമ്പൂർ
D) തിരുവനന്തപുരം
47. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനത്തിനുള്ളിലും അതിർത്തികളിലും തെളിയ്ക്കുന്ന ഫയർലൈനിന്റെ വീതി എത്രയാണ് ?
A) 5.0m
B) 5.1m
C) 5.2m
D) 5.5m
48. കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ്
A) പെരിയാർ
B) പമ്പ
C) കബനി
D) ഭാരതപ്പുഴ
49. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്
A) സൈലന്റ് വാലി
B) ഇരവികുളം
C) പാമ്പാടും ചോല
D) മതികെട്ടാൻ ചോല
50. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ കാണുന്ന വൃക്ഷങ്ങളാണ്
i) മരുത്
ii) കമ്പകം
iii) വീട്ടി
iv) തേക്ക്
A) i & ii മാത്രം
B) i, iii & iv മാത്രം
C) ii,iii & iv മാത്രം
D) i & iv മാത്രം
51. വന്യജീവി (സംരക്ഷണ) നിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന വന്യമൃഗങ്ങളാണ്
i) ആന
ii) മാൻ
iii) കാട്ടുപോത്ത്
iv) കടുവ
A) i & iii മാത്രം
B) i, ii & iv മാത്രം
C) i, iii, & iv മാത്രം
D) i & iv മാത്രം
52. ലോക പരിസ്ഥിതി ദിനമായി (World Environmental Day ) ആചരിക്കുന്ന ദിവസം.
A) മാർച്ച് 21
B) ജൂൺ 5
C) ജൂലൈ 7
D) ഡിസംബർ 25
53. കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന വനവിഭാഗം (forest type)
A) നിത്യഹരിത വനങ്ങൾ
B) ഇല പൊഴിയും ആർദ്ര-വനങ്ങൾ
C) ചോല വനങ്ങൾ
D) മുൾക്കാടുകൾ
54. തേക്ക് പ്ലാന്റേഷനുകൾ വച്ചു പിടിപ്പിക്കുന്നതിന് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന നടീൽ വസ്തു
i) കൂടത്തൈ
ii) റൂട്ട് ട്രെയിനർ തൈ
iii) ഒരു വർഷം പ്രായമായ തൈ
A) i മാത്രം
B) ii മാത്രം
C) iii മാത്രം
D) മുകളിൽ പറഞ്ഞ എല്ലാം (i,ii &iii)
55. വനമേഖലകളിൽ മണ്ണ് ജല സംരക്ഷണത്തിനായി താഴെ പറയുന്നവ നിർമ്മിച്ചുവരുന്നു
i) മഴക്കുഴികൾ
ii) ഗള്ളി പ്ലഗിംങ്ങ്
iii) ചെക്ക് ഡാമുകൾ
A) i മാത്രം
B) ii മാത്രം
C) iii മാത്രം
D)മുകളിൽ പറഞ്ഞവ എല്ലാം (i, ii &iii)
56. കേരളത്തിൽ കണ്ടു വരുന്ന പ്രാക്തനഗോത്ര വിഭാഗങ്ങളാണ്
i) ചോലനായ്ക്കർ
ii) പണിയർ
iii) കാടർ
iv) മുതുവാൻ
A)i & ii മാത്രം
B) i & iii മാത്രം
C)ii & iv മാത്രം
D) iii &iv മാത്രം
57. ആദിവാസി വനാവകാശ നിയമം (2006) പ്രകാരം രൂപീകരിക്കപ്പെടേണ്ട കമ്മറ്റിയാണ്
A) ഗ്രാമസഭ
B) ഫോറസ്റ്റ് റൈറ്റ്സ് കമ്മറ്റി
C)വനസംരക്ഷണ സമിതി
D) വാർഡ് തല കമ്മറ്റി
58.കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ല.
A) ഇടുക്കി
B)വയനാട്
C) കാസറഗോഡ്
D) പാലക്കാട്
59. ആദിവാസി വനാവകാശ നിയമം (2006) പ്രകാരം വനവാസി സമൂഹങ്ങൾക്ക് വനത്തിനകത്ത് നിന്നും തടിയേതര വനവിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം
i) വ്യക്തിഗത വനാവകാശം
ii) സാമൂഹിക വനാവകാശം
iii) വികസനാവകാശം
A)i മാത്രം
B) ii മാത്രം
C) iii മാത്രം
D) മുകളിൽ പറഞ്ഞ എല്ലാം (i, ii, iii )
60. വനസംരക്ഷണ സമിതിയുടെ ജനറൽ ബോഡി യോഗത്തിന്റെ ഹാജർ നില ആകെ അംഗങ്ങളുടെ ____________ ആണ്.
A) പകുതി
B) മൂന്നിൽ ഒന്ന്
C) മൂന്നിൽ രണ്ട്
D) നാലിൽ ഒന്ന്
61. വന്യജീവി ആക്രമണം മൂലം അപകടം സംഭവിക്കുന്ന അവസ്ഥയിൽ ചികിത്സാ ധനസഹായമായി നിലവിൽ അനുവദിക്കാവുന്ന പരമാവധി തുക എത്രയാണ് ?
A) 0.50 ലക്ഷം
B) 0.75 ലക്ഷം
C) 1.0 ലക്ഷം
D) 1.50 ലക്ഷം
62. മനുഷ്യ വന്യജീവി സംഘർഷം തടയുന്നതിന്റെ ഭാഗമായി വനാതിർത്തികളിൽ നിർമ്മിക്കുന്നത്
i) സൗരോർജ്ജ വേലി
ii) ആന പ്രതിരോധ കിടങ്ങ്
iii) മുള്ളുകമ്പി വേലി
iv) റെയിൽ ഫെൻസിംഗ്
A) i, ii & iiiമാത്രം
B) i,iii & iv മാത്രം
C) i ii & iv മാത്രം
D) ii,iii & iv മാത്രം
63. തീപ്പെട്ടികൊള്ളിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരം.
A) തേക്ക്
B) ഇലവ്
C) വീട്ടി
D) കരിമരം
64. കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം പരത്തുന്നത്
A) കൊതുക്
B) കുരങ്ങ്
C) അണ്ണാൻ
D) കാട്ടുപന്നി
65. പങ്കാളിത്ത വനപരിപാലനത്തിൽ വനസംരക്ഷണ സമിതി/ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗത്തിൽ ആരായിരിക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ?
A) ഡി. എഫ്. ഒ.
B) റെയ്ഞ്ചാഫീസർ
C) ഫോറസ്റ്റർ
D) ഫോറസ്റ്റ് ഗാർഡ്
66.വനവികാസ ഏജൻസിയുടെ (FDA) ചെയർപേഴ്‌സൺ ഏത് അധികാരസ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ് ?
A) ഡി.എഫ്. ഒ.
B) റെയ്ഞ്ചാഫീസർ
C) ഫോറസ്റ്റർ
D) കൺസർവേറ്റർ
67.ആദിവാസികളിലെ കുറുമ്പ വിഭാഗം കേരളത്തിലെ ഈ ജില്ലയിൽ മാത്രം കണ്ടുവരുന്നു.
A) വയനാട്
B) പാലക്കാട്
C) ഇടുക്കി
D) കോട്ടയം
68.താഴെ പറയുന്ന ഏത് ജീവിയിൽ നിന്നുള്ള ആക്രമണത്തിൽ മരിച്ചാലാണ് 1980 ലെ റൂൾസ് ഫോർ കോംപൻസേഷൻ റ്റു ദി വിക്റ്റിംസ് ഓഫ് വൈൽഡ് ലൈഫ് അറ്റാക്ക് പ്രകാരം നഷ്ട പരിഹാരത്തിന് അർഹത ഇല്ലാത്തത് ?
A) കാട്ടുപന്നി
B) ആന
C) തേനീച്ച
D) കടുവ
69.പങ്കാളിത്ത വന പരിപാലനത്തിൽ (VSS വനസംരക്ഷണ സമിതികൾക്ക് അംഗീകാരം/രജിസ്‌ട്രേഷൻ നൽകുന്ന അധികാരി ആരാണ് ?
A) ഡി. എഫ്. ഒ.
B) രജിസ്ട്രാർ
C) റെയ്ഞ്ചാഫീസർ
D) കൺസർവേറ്റർ
70. ആദിവാസി വനാവകാശ നിയമം (2006) പ്രകാരം വികസന ആവശ്യങ്ങൾക്ക് വനഭൂമി നൽകുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ
A) റെയ്ഞ്ചാഫീസർ
B) ഡി. എഫ്. ഒ.
C) കൺസർവേറ്റർ
D) ചീഫ് കൺസർവേറ്റർ
71. കേന്ദ്ര വനസംരക്ഷണ നിയമം ഫോറസ്റ്റ് (കൺസർവേഷൻ) ആക്ട് ഏത് വർഷത്തിലാണ് പ്രാബല്യത്തിൽ വന്നത് ?
A)1961
B)1972
C)1980
D) 2006
(72- 85 Questions Missing in PSC Website)
86. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏതാണ് ?
A) ഗരുഡശലഭം
B) കൃഷ്ണശലഭം
C) നാരകശലഭം
D) ബുദ്ധമയൂരി
87. 1952 ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ജീവി.
A) ചെന്നായ
B) . ചീറ്റ
C)കുറുനരി
D) ഹംഗുൽ
88. വൈൽഡ് ആസ് സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
A) മഹാരാഷ്ട്ര
B) രാജസ്ഥാൻ
C) ഗുജറാത്ത്
D) മേഘാലയ
89. കേരളത്തിൽ അവസാനമായി രൂപീകരിച്ച വന്യജീവി സങ്കേതം.
A) കരിമ്പുഴ
B) കൊട്ടിയൂർ
C)മലബാർ
D) കുറിഞ്ഞിമല
90. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ദേശീയ ഉദ്യാനം.
A) മതികെട്ടാൻ ഷോല
B) ആനമുടി ഷോല
C) ഇരവികുളം
D) പെരിയാർ
91. താഴെ പറയുന്നവയിൽ കേരളത്തിലെ തദ്ദേശി സസ്യം അല്ലാത്തത് ?
A) മരുതി
B) ആഞ്ഞിലി
C) യൂക്കാലിപ്റ്റസ്
D) ഉന്നം
92. കേരളത്തിലെ സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപന നയരേഖ അംഗീകരിച്ച വർഷം.
A) 2022
B) 2021
C) 2001
D) 2019
93. ഒരു മരത്തിന്റെ വിത്തുത്പാദനശേഷിയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ
i) മരത്തിന്റെ പ്രായം
ii) മരത്തിന്റെ ആരോഗ്യം
iii) കാലാവസ്ഥ
A) i, ii മാത്രം
B) iii മാത്രം
C) i ii & iii
D) ഇവയൊന്നുമല്ല
94. വനത്തോട്ടം നിർമ്മിച്ച് ആദ്യവർഷങ്ങളിൽ വനവിളയോടൊപ്പം കാർഷിക വിളകൾ കൂടി വളർത്തുന്ന രീതി.
A) സംയോജിത കൃഷിരീതി ്
B) ടോങ്കിയ
C) ഫാം ഫോറസ്ട്രി
D) ആഗ്രോ ഫോറസ്ട്രി
95. കേരളത്തിൽ കണ്ടുവരുന്ന ഒരു അധിനിവേശ സസ്യം.
A) തൊട്ടാവാടി
B) രാജമല്ലി
C) അരളി
D) കൊങ്ങിണി
96. കൃത്രിമ പുനരുല്ഭവത്തിന്റെ ഉദ്ദേശ്യങ്ങൾ.
A) സ്വാഭാവിക പുനരുല്ഭവത്തിനു അനുബന്ധമായി
B) വനഭൂമിയുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി
C) പ്രത്യേക ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഉല്ലാദിപ്പിക്കുവാൻ
D) ഇവയെല്ലാം
97. മൂലപ്രസാരകം (Root Sucker) വഴി പുനരുല്ഭവം സാദ്ധ്യമാകുന്ന വൃക്ഷം.
A) ആഞ്ഞിലി
B)ചന്ദനം
C) കണിക്കൊന്ന
D) മരുതി
98. കേരള ഫോറസ്റ്റ് സീഡ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലം.
A) കോന്നി
B) നിലമ്പൂർ
C) പീച്ചി
D)വാഴച്ചാൽ
99. തേക്ക് വളർത്തുന്നതിനായി സ്റ്റമ്പ് നടുന്ന രീതി വിജയകരമായി വികസിപ്പിച്ചെടുത്ത വ്യക്തി
A) റ്റി. എഫ്. ബോർഡിലൺ
B) എച്ച്. വി. കനോലി
C) ചാത്തുമേനോൻ
D) ബ്രാൻഡിസ്
100. ദൃഡദാരു വൃക്ഷത്തിന് ഉദാഹരണം.
A) ചീനി
B) മട്ടി
C) ഇലവു
D) തേക്ക്