Driver cum Office Attendant/ Chauffeur Gr II/ Driver Question Paper and Answer Key

Question Code: 087/2022 (A)

Driver cum Office Attendant/ Chauffeur Gr II/ Driver etc

Cat. No: 210/2021, 367/2021, 371/2021, 405/2021, 406/2021, 482/2021, 547/2021, 560/2021, 16/2022, 18/2022, 19/2022, 24/2022, 25/2022, 44/2022, 111/2022& 163/2022

 Date of Test: 05.09.2022

  1. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെട്ട സ്ഥലം.
A) ബീഹാര്‍
B) ലഖ്നൗ  
C) ബംഗാള്‍
D) ഡല്‍ഹി

2.'ഹിതകാരിണി സമാജം സ്ഥാപിച്ചത്‌ ഇവരില്‍ ആരാണ്‌ ?
A)  ഇ. വി. രാമസ്വാമി നായ്ക്കര്‍
B) വിരേശലിംഗം
C) ആത്മാറാം പാണ്ഡുരംഗ്‌  ജാർ
D) സ്വാമി ദയാനന്ദ സരസ്വതി

3.1857-ലെ കലാപവുമായി ബന്ധപ്പെട്ട്‌ ഇതില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്‌ ഏത്‌?
A) കാണ്‍പൂര്‍ -നാനാസാഹേബ്‌
B) ഝാൻസി -റാണി-ലക്ഷ്മീ ഭായി
C) ലഖ്നൗ-മൗലവി അഹമ്മദുള്ള
D) ഡല്‍ഹി -ബഹദൂര്‍ഷാ രണ്ടാമന്‍

4.ചരിത്ര പ്രസിദ്ധമായ ലാഹോര്‍ സമ്മേളനം നടന്ന വര്‍ഷം.
A) 1928
B) 1929
C) 1930
D) 1927

5.ഇന്ത്യയിലെ ആദ്യ വനിതാ സര്‍വ്വകലാശാല സ്ഥാപിച്ചത്‌ ആര്‌ ?
A)  എം. എ. അന്‍സാരി
B) ഡി. കെ. കാര്‍വെ
C) സയ്യിദ്‌ അഹമ്മദ്ഖാന്‍
D) ജി. ജി. അഗാര്‍ക്കര്‍

6.പോണ്ടിച്ചേരി ഇന്ത്യന്‍ യൂണിയനിലേക്ക്‌ ചേര്‍ക്കപ്പെട്ട വര്‍ഷം.
A) 1958
B) 1961
C) 1950
D) 1954

7.ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കടം കൊണ്ടത്‌ ഏത്‌ രാജ്യത്ത്‌ നിന്നാണ്‌ ?
A) ജപ്പാന്‍
B) ബ്രിട്ടണ്‍
C) അമേരിക്ക
D) സോവിയറ്റ്‌ യൂണിയന്‍

8."ഓപ്പറേഷന്‍ ബ്ലാക്ക്‌ ബോര്‍ഡ്‌” പദ്ധതി ഇവയില്‍ ഏതുമായി ബന്ധപ്പെട്ടതാണ്‌ ?
A) ഡോ. രാധാകൃഷ്ണന്‍ കമ്മീഷന്‍
B) മുതലിയാര്‍ കമ്മീഷന്‍
C) കോത്താരി കമ്മീഷന്‍
D) ദേശീയ വിദ്യാഭ്യാസ നയം

9.നാഷണല്‍ സ്ക്കൂള്‍ ഓഫ്‌ ഡ്രാമയുടെ ആസ്ഥാനം.
A) പൂന
B) ന്യൂഡല്‍ഹി
C) മുംബൈ
D) ഹൈദരാബാദ്‌

10.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നിലവില്‍ വന്ന വര്‍ഷം.
A) 1962
B) 1969
C) 1963
D) 1970

11.1897-ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷ പദവി വഹിച്ച മലയാളി.
A) ജി. പി. പിള്ള
B) കെ. പി, കേശവ മേനോന്‍
C) സി. ശങ്കരന്‍ നായര്‍
D) കെ. കേളപ്പന്‍

12.കൊച്ചിയില്‍ ഇലക്ട്രിസിറ്റി സമരം നടന്ന വര്‍ഷം.
A) 1935
B) 1936
C)1938
D) 1932

13."പൂക്കോട്ടൂര്‍ സംഭവം" ഇവയില്‍ ഏതുമായി ബന്ധപ്പെട്ടതാണ്‌ ?
A) കയ്യൂര്‍ കലാപം
B) കുറിച്യ കലാപം
C) മലബാര്‍ കലാപം
D) പുന്നപ്ര-വയലാര്‍ സമരം

14.സമത്വസമാജം സ്ഥാപിച്ചതാര്‌ ?
A)  ചട്ടമ്പിസ്വാമികള്‍
B) അയ്യങ്കാളി
C) സഹോദരന്‍ അയ്യപ്പന്‍
D) വൈകുണ്ഠ സ്വാമികള്‍

15.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 1921-ല്‍ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത്‌ ഇവയില്‍ എവിടെയാണ്‌
A) പയ്യന്നൂര്‍
B) ഒറ്റപ്പാലം
C) തൃശ്ശൂര്‍
D) ആലുവ

16.ഇന്ത്യയിലെ ഭരണഘടനാസഭയുടെ ചെയര്‍മാന്‍ ആരായിരുന്നു ?
A) ഡോ. ബി. ആര്‍. അംബേദ്കര്‍
B) നെഹ്റു
C) ഡോ. രാജേന്ദ്രപ്രസാദ്‌
D) മഹാത്മാഗാന്ധി

17.,ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്‌ പറയുന്ന പേര്‌ എന്താണ്‌ ?
A) ചാര്‍ട്ടര്‍
B) പ്രിയാമ്പിള്‍
C) പാര്‍ലമെന്റ്‌
D) നിയമസമതി

18.ഏത്‌ ഭരണഘടനാഭേദഗതിയാണ്‌ സ്വത്തവകാശം എടുത്ത്‌ കളഞ്ഞത്‌ ?
A) 44
B) 25
C) 32
D) 40

19.ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഗവണ്‍മെന്റിന്റെ തലവന്‍ ആരാണ്‌ ?
A) പ്രസിഡന്റ്‌
B)  മന്ത്രിമാര്‍
C) ഗവര്‍ണര്‍
D) പ്രധാനമന്ത്രി

20.നമ്മുടെ ഭരണഘടനയില്‍ മൗലിക കടമകളെപറ്റി പറയുന്നു. ഇപ്പോള്‍ നമുക്ക് എത്ര മൗലികകടമകള്‍ ഉണ്ട്‌ ?
A) 7
B) 10
C) 11
D) 18

21.ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ എന്നറിയപ്പെടുന്നത്‌ ആരാണ്‌ ?
A) കെ. രാധാകൃഷ്ണന്‍
B)  തമ്പി നാരായണന്‍
C) ഡോ. എ. പി. ജെ. അബ്ദുല്‍ കലാം
D) വിക്രം സാരാഭായ്‌

22.ഇന്ത്യയില്‍ ബാങ്കേഴ്‌സ്‌ ബാങ്ക്  എന്ന പേരില്‍ അറിയപ്പെടുന്നത്‌ താഴെ പറയുന്ന ഏത്‌ സ്ഥാപനം ആണ്‌ ?
A) സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
B) കാനറബാങ്ക്‌
C) റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
D) നീതി ആയോഗ്‌

23.ഇന്ത്യയില്‍ പ്രസിഡന്റ്‌ രാജിവെക്കുകയോ, മരിക്കുകയോ, പാര്‍ലമെന്റ്‌ പുറത്താക്കുകയോ ചെയ്യാല്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിക്കുന്നത്‌ ആരാണ്‌ ?
A) തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍
B)  പ്രധാനമന്ത്രി
C) സുപ്രീംകോടതി ജഡ്ജി
D) ഉപരാഷ്ട്രപതി

24.ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയ ഗാന്ധിജിയുടെ ആശയം താഴെപറയുന്നവയില്‍ ഏതാണ്‌ ?
A) തുല്യവേതനം
B) ഏകീകൃത സിവില്‍ കോഡ്‌
C) ഗ്രാമപഞ്ചായത്ത്‌ രൂപീകരണം
D) ചൂഷണം തടയുക


25.ലോകത്ത്‌ ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ എവിടെയായിരുന്നു ?
A) റഷ്യ
B) അമേരിക്ക
C) കേരളം
D) പശ്ചിമബംഗാള്‍


26.ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരി ഏത്‌ ?
i) മഞ്ഞ്‌ മൂടിയ ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്ക്‌ തൊട്ട്‌ തെക്കു ഭാഗത്തെ പ്രദേശങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കുറവാണ്‌.
ii) പ്രകൃതി രമണീയമായ ഹിമാലയന്‍ പര്‍വ്ൃതനിരകള്‍ക്ക്‌ തെക്ക്‌ ഭാഗത്തായി നിരവധി സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു.
A) (i) & (ii) ശരിയാണ്‌
B) (i) ശരി, (ii)  തെറ്റ്‌
C) (i) തെറ്റ്‌,  (ii)  ശരി
D)  (i) &  (ii)  തെറ്റാണ്‌

27.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാല്‍ നിര്‍മ്മിതവുമായ ഭൂപ്രകൃതി വിഭാഗം
A) ഇന്ത്യന്‍ മരുഭൂമി
B) തീരസമതലങ്ങള്‍
C) ഉത്തരമഹാസമതലം
D)  ഉപദ്വീപീയ പീഠഭൂമി

28.നേപ്പാളുമായി ഏറ്റവും കുറഞ്ഞ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്‌ ?
A) ഉത്തര്‍പ്രദേശ്‌
B) സിക്കിം
C) ബീഹാര്‍
D) ഉത്തരാഖണ്ഡ്‌

29.ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനം.
A) ഗോവ
B) മഹാരാഷ്ട്ര
C) തമിഴ്‌നാട്‌
D) കര്‍ണാടക

30.ഏത്‌ നദിയുടെ പോഷക നദിയാണ്‌ ഇന്ദ്രാവതി ?
A) മഹാനദി
B) ഗോദാവരി
C) കാവേരി
D) നര്‍മ്മദ

31.2011 മാര്‍ച്ച്‌ 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത്‌ ?
A) ആറളം വന്യജീവി സങ്കേതം
B)  കൊട്ടിയൂര്‍ വന്യജീവി സങ്കേതം
C)  നെയ്യാര്‍ വന്യജീവി സങ്കേതം
D)  മലബാര്‍ വന്യജീവി സങ്കേതം


32.ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്‌ ഏത്‌ ?
A) ദേവികുളം
B) പീരുമേട്‌
C) തലശ്ശേരി
D) ഉടുമ്പന്‍ചോല


33.കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന മണ്ണിനം.
A) ചെമ്മണ്ണ്‌
B) കറുത്തമണ്ണ്‌
C) ചെങ്കല്‍ മണ്ണ്‌
D) വനമണ്ണ്‌

34.കേരളം, സംസ്ഥാന കായികദിനമായി ആചരിക്കുന്നതെന്ന്‌ ?
A) സെപ്റ്റംബര്‍ 13
B) ആഗസ്റ്റ്‌ 29
C) ഒക്ടോബര്‍ 13
D)  ജൂണ്‍ 23

35.മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതി ആരംഭിച്ച വര്‍ഷം.
A) 2020
B) 2021
C) 2018
D) 2019

36.സംസ്ഥാന തദ്ദേശ സ്വയംഭരണ അനുബന്ധ സ്ഥാപനങ്ങള്‍, പദ്ധതികള്‍ ഇവയില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?
A) കൈറ്റ്‌
B) ശുചിത്വമിഷന്‍
C) കില
D) കുടുംബശ്രീ

37.കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
A) പാമ്പാടി
B) പീച്ചി
C) പാലോട്‌
D) കുന്നമംഗലം

38.ചാലിയാര്‍ നദിയുടെ ഉത്ഭവസ്ഥാനമേത്‌ ?
A) നീലഗിരിയിലെ ഇളമ്പലാരി കുന്നുകള്‍
B) പശ്ചിമഘട്ടത്തിലെ ആനമലകുന്നുകള്‍
C) കര്‍ണാടകത്തിലെ ബ്രഹ്മഗിരി വനമേഖല
D) പശ്ചിമഘട്ടത്തിലെ ശിവധിരികുന്നുകള്‍

39.കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതി.
A) ശബരിഗിരി ജലവൈദ്യുത പദ്ധതി
B) ഇടുക്കി ജലവൈദ്യുത പദ്ധതി
C) പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ൧
D) കുറ്റ്യാടി ജലവൈദ്യുത പദ്ധതി

40.ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്ന ജില്ലയേത്‌ ?
A) കോഴിക്കോട്‌
B) തിരുവനന്തപുരം
C) തൃശ്ശൂര്‍
D) കണ്ണൂര്‍

41.കേരളസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഏത്‌ ?
A) മെഡിസെപ്‌
B)  മെഡിക്ലെയിം
C) മെഡികെയര്‍
D) മെഡിഹെല്‍പ്‌

42.താഴെ പറയുന്നവയില്‍ വാക്സിന്‍ അല്ലാത്തത്‌ ഏത്‌ ?
A) OPU
B) BCG
C) BCR
D) പെന്റാവാലന്റ്‌


43.മസ്തിഷ്ക മരണത്തോടെ അവയവദാനം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യപദ്ധതി ഏത്‌ ?
A) അമൃതം ആരോഗ്യം
B) സുകൃതം
C) മൃതസഞ്ജീവനി
D) സാന്ത്വനം

44.താഴെ പറയുന്നവയില്‍ വൈറസുമായി ബന്ധമില്ലാത്ത പ്രത്യേകത ഏത്‌ ?
A) കോശത്തിന്‌ വെളിയില്‍ നിര്‍ജ്ജീവം
B)  ആതിഥേയ കോശത്തിലെ വിഭവങ്ങള്‍ ഉപയോഗിച്ച്‌ പെരുകുന്നു
C) ഡി. എന്‍. എ. യും പ്രോട്ടീന്‍ കവചവുമുണ്ട്‌
D) മനുഷ്യരില്‍ മാത്രം രോഗമുണ്ടാക്കുന്നു

45.അടുത്തിടെ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് __________ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു .
A) എയിഡ്‌സ്‌
B) കോവിഡ്‌
C) ക്യാന്‍സര്‍
D) ക്ഷയം

46.രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച്‌ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന കോശങ്ങള്‍ ഏവ ?
A) ന്യൂട്രോഫില്‍ & ഇസ്‌നോഫില്‍
B) ന്യൂട്രോഫില്‍ & മോണോസൈറ്റ്‌
C) ന്യൂട്രോഫില്‍ & ബേസോഫില്‍
D) സ്യൂട്രോഫില്‍ & ലിംഫോസൈ്റ്റ്‌

47.താഴെ പറയുന്ന രോഗങ്ങളും രോഗകാരികളിലും നിന്ന്‌ ശരിയല്ലാത്ത ഗ്രൂപ്പ്‌ തെരഞ്ഞെടുക്കുക.
A) വട്ടച്ചൊറി, അത്ലറ്റ്‌ ഫുട്  -- ഫംഗസ്‌
B)  നിപ, എലിപ്പനി - വൈറസ്‌
C) ക്ഷയം, ഡിഫ്തീരിയ -- ബാക്ടീരിയ
D)  മലേറിയ, ക്ലാമിഡിയാസിസ്‌ -- പ്രോട്ടോസോവ

48.വിത്തുകോശങ്ങള്‍ (Stem cells) എന്നാല്‍
i) രക്താര്‍ബുദമുള്ളവരില്‍ കാണുന്നവ.
ii) സ്ത്രീകളില്‍ മാത്രം കാണുന്നവ.
iii) ശരീരത്തിലെ ഏതു കോശമായും മാറാന്‍ കഴിവുള്ളവ.
iv) സസ്യങ്ങളുടെ വിത്തുകളില്‍ കാണപ്പെടുന്നു.

A) i & ii
B) ii & iv
C) iiii
D) എല്ലാം ശരി


49.താഴെ പറയുന്നവയില്‍ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.
i) ചില പ്രോട്ടീനുകളാണ്‌ ആന്റിബോഡികള്‍,
ii) ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകള്‍ എന്ന്‌ വിളിക്കുന്നു.
iii) വാക്സിനുകള്‍ക്കെതിരെ ശരീരം ആന്റിബോഡികള്‍ നിര്‍മ്മിച്ച്‌ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
iv) ചില സൂക്ഷ്മ ജീവികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധങ്ങളാണ്‌ ആന്റിബോഡികള്‍.
A) ii & iii
B) i,ii &iii
C) എല്ലാം ശരി
D)  i & iv

50.ഒരു ജീവിതശൈലീരോഗമാണ്‌ പക്ഷാഘാതം. ഇതുണ്ടാവാനുള്ള പ്രധാനകാരണം എന്ത്‌ ?
i) കരളില്‍ കൊഴുപ്പ്‌ അടിയുന്നത്‌
ii) ഹൃദയാഘാതം
iii) മസ്തിഷ്‌ക്കത്തിലേയ്ക്ക്‌ രക്തപ്രവാഹം തടസ്സപ്പെടുന്നത്‌
iv) അൽഷിമേഴ്‌സ് രോഗം മൂര്‍ഛിക്കുന്നതുകൊണ്ട്‌
A) i & ii
B) ii & iv
C) iv
D) iii

51._______________എന്നത്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌, വളരെ കുറഞ്ഞ നേരത്തേക്ക്‌ സ്വന്തമായോ അല്ലെങ്കില്‍ യാത്രക്കാരെ കയറ്റാനോ
ഇറക്കാനോ സാധനങ്ങള്‍ പെട്ടെന്ന്‌ കയറ്റാനോ ഇറക്കാനോ വാഹനം നിര്‍ത്തുന്നു എന്നതാണ്‌.
A) പാര്‍ക്കിംഗ്‌ (Parking)
B) സ്റ്റോപ്പിംഗ്‌ (Stopping)
C) താല്‍ക്കാലിക പാര്‍ക്കിംഗ്‌ (Temporary parking)
D)  താല്‍ക്കാലിക സ്റ്റോപ്പിംഗ്‌ (Temporary Stopping)

 

52.ഒരു മോട്ടോര്‍ വാഹനം __________________ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്‌.
A) ക്യാരിയേജ്‌ വേ (Carriage Way)
B)  റോഡ്‌ മാര്‍ജിന്‍ (Road Margin)
C)  റോഡ്‌ ഷോള്‍ഡര്‍ (Road shoulder)
D) ട്രാഫിക്‌ ഐലന്‍ഡ്‌

53.ഒരു പോലീസ്‌ ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ, വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.
A) ലൈസന്‍സ്‌ ഇല്ലാതെയോ, പ്രായപൂര്‍ത്തി ആകാതെയോ വാഹനം ഓടിച്ചാല്‍
B) വാഹനം രജിസ്റ്റര്‍ ചെയ്യാതെ ഉപയോഗിച്ചാല്‍
C) പെര്‍മിറ്റ്‌ ഇല്ലാതെ വാഹനം ഉപയോഗിച്ചാല്‍
D) മുകളില്‍ പറഞ്ഞ എല്ലാം കുറ്റങ്ങളും

54.ഈ കുറ്റം ചെയ്‌താൽ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ്‌ ലൈസന്‍സിന്‌ അയോഗ്യത കല്പിക്കാവുന്നതാണ്‌.
A) യാത്രക്കാര്‍ക്ക്‌ നേരെയുള്ള ആക്രമണം
B) ചരക്ക്‌ വണ്ടികളില്‍ അമിതഭാരം കയറ്റുന്നത്‌
C) അധികാരമുള്ള ഏതെങ്കിലും വ്യക്തി സിഗ്നല്‍ നല്‍കിയിട്ട്‌ വാഹനം നിര്‍ത്താതിരുന്നാല്‍
D) മുകളില്‍ പറഞ്ഞ എല്ലാ കുറ്റങ്ങളും

 
55.ചുവന്ന ബോര്‍ഡറിനൊപ്പം വൃത്താകൃതിയില്‍ കാണപ്പെടുന്ന റോഡ്‌ അടയാളങ്ങള്‍ക്ക്‌ പറയപ്പെടുന്ന പേര്‌ ?
A) മുന്നറിയിപ്പ്‌ ചിഹ്നങ്ങള്‍ (Cautionary Signs)
B) വിവരദായകമായ ചിഹ്നങ്ങള്‍ (Informatory Signs)
C) നിര്‍ബന്ധിത ചിഹ്നങ്ങള്‍ (Mandatory Signs)
D) സൗകര്യങ്ങളെ സംബന്ധിച്ചുള്ള ചിഹ്നങ്ങള്‍

56.താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?
 


A) സ്ലിപ്പറി റോഡ് (Slippary road )
B) ഇളക്കമുള്ള മണ്ണ്‌ (Loose Gravel)
C) ക്രോസ് റോഡ് (Cross road )
D) വീഴുന്ന പാറകള്‍ (Falling Rocks)

57.____ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ ക്യാരേജ്‌ വേയില്‍ വാഹന ഗതാഗതത്തിന്  സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ്‌ അടയാളങ്ങള്‍ എന്നതാണ്‌.
A) ലോഞ്ചിറ്റ്യൂടിനൽ  മാര്‍ക്കിംഗ്‌ (Longitudinal Marking)
B) ട്രാവേഴ്‌സ്ഡ്‌ മാര്‍ക്കിംഗ്‌ (Traversed Marking)
C) പെഡ്രസ്ട്രിയൻ ക്രോസിംഗ്  മാര്‍ക്കിംഗ്‌ (Pedastrian Crossing Marking )
D) സ്റ്റോപ്പ്‌ ലൈന്‍ മാര്‍ക്കിംഗ്‌ (Stop line Marking)

58.ഒരു വാഹനം ഇടത്‌ വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
A) മള്‍ട്ടി ലെയിനിലൂടെ ഓടിച്ച്‌ പോകുമ്പോള്‍
B) മറികടക്കപ്പെടേണ്ട വാഹനം, റോഡിന്റെ മധ്യ ഭാഗത്ത്‌ നിന്ന്‌ വലത്തോട്ട്‌ തിരിയുകയാണെങ്കില്‍
C) മുന്നിലെ വാഹനം നിറുത്തിയിരിക്കുകയും ഇടതുവശത്തുകൂടി കടക്കുന്നത്‌ സുരക്ഷിതവും ആണെങ്കില്‍
D) മുകളില്‍ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും

59.ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ പാടില്ലാത്ത സാഹചര്യം
A) പാലത്തില്‍
B) മള്‍ട്ടി ലൈനില്‍
C) മുന്നിലെ റോഡു കാണാത്ത വളവില്‍
D) മുകളില്‍ പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും

60. ഒരേ ഗണത്തില്‍ പെട്ട രണ്ട്‌ റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍, ഏതു വശത്തു നിന്ന്‌ വരുന്ന ഡ്രൈവര്‍ക്കായിരിക്കും റൈറ്റ്‌ ഓഫ്‌ വേ ?
A)  വലത്‌ വശത്തുള്ള
B)  ഇടത്‌ വശത്തുള്ള
C)  മുന്നില്‍ നിന്ന്‌ വരുന്ന
D)  ആര്‍ക്കും മുന്‍ഗണന ഇല്ല

61.തികച്ചും ഒഴിച്ച്‌ കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു വാഹനം തുരങ്കത്തില്‍ നിര്‍ത്തിയിടേണ്ടി വന്നാല്‍ പ്രതിഫലിക്കുന്ന മുന്നറിയിപ്പ്‌ ത്രികോണം (Reflective Warning triangle ) വാഹനത്തിന്റെ മുന്നിലും പിന്നിലും________മീറ്റര്‍ അകലത്തില്‍ വെക്കേണ്ടതാണ്‌,
A) 15
B) 20
C) 35
D) 50

62.ഒരു ജംഗ്ഷനില്‍ നിന്ന്‌ മുന്നിലേക്കും പിന്നിലേക്കും ഒരു വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ലാത്ത ദൂരം.
A) 25 മീറ്റര്‍
B) 50 മീറ്റര്‍
C) 100മീറ്റര്‍
D) 150 മീറ്റര്‍
 
63.അടിയന്തിര വാഹനങ്ങളുടെ മുന്‍ഗണന താഴെപ്പറയുന്നവയില്‍ ഏതു പ്രകാരമാണ്‌ ?
A) ആമ്പുലന്‍സ്‌, ഫയര്‍ സര്‍വ്വീസ്‌ വാഹനം, പോലീസ്‌ സര്‍വ്വീസ്‌ വാഹനം
B) ഫയര്‍ സര്‍വ്വീസ്‌ വാഹനം, പോലീസ്‌ സര്‍വ്വീസ്‌ വാഹനം, ആമ്പുലന്‍സ്‌
C) ഫയര്‍ സര്‍വ്വീസ്‌ വാഹനം, ആമ്പുലന്‍സ്‌, പോലീസ്‌ സര്‍വ്വീസ്‌ വാഹനം
D) ആമ്പുലന്‍സ്‌, പോലീസ്‌ സര്‍വ്വീസ്‌ വാഹനം, ഫയര്‍ സര്‍വ്വീസ്‌ വാഹനം

64.കെട്ടിവലിക്കുമ്പോള്‍ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ __________ ല്‍ കൂടാന്‍ പാടില്ല.
A) 15 കി. മീ
B) 25 കി. മീ.
C) 35 കി. മീ.
D) 50 കി. മീ.

65.കേരളത്തിലെ നാലുവരിപ്പാതയില്‍ മോട്ടോര്‍ കാറിന്‌ അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറില്‍ കിലോമീറ്റര്‍ ആണ്‌,
A) 60
B) 70
C) 80
D) 90

66.ഒരു പബ്ലിക്‌ സര്‍വീസ്‌ വാഹനത്തില്‍ കൊണ്ടുപോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്‌.
A)1 ലിറ്റര്‍
B) 3 ലിറ്റര്‍
C) 5 ലിറ്റര്‍
D) കൊണ്ടു പോകാന്‍ പാടില്ല

67.ഫോഗ്‌ ലാംപ്‌ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
A) ഡിപ്പ്ഡ്‌ ഹെഡ്‌ ലൈറ്റ്‌
B) ഹൈബീം
C) എക്സ്ട്രാ ലൈറ്റ്‌
D) സ്പോട്ട്‌ ലൈറ്റ്‌

68. താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?


 


 

 


A) നോ പാര്‍ക്കിംഗ്‌
B) നോ സ്റ്റോപ്പിങ്‌
C) നിയന്ത്രണ മേഖല കഴിഞ്ഞു
D) നിയന്ത്രണങ്ങള്‍ തുടങ്ങുന്നു

69. ബി. എസ്‌. ഫോര്‍ മാനദണ്ഡത്തിലുള്ള എഞ്ചിന്‍ ഘടിപ്പിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
A) 2 വര്‍ഷം
B) 1 വര്‍ഷം
C) 6 മാസം
D) 3 മാസം

70. വാടകക്കോ പ്രതിഫലത്തിനോ വേണ്ടി എത്ര യാത്രക്കാരെ വരെ ചരക്കു വാഹനങ്ങളില്‍ കയറ്റാം ?
A) ആരേയും കയറ്റാന്‍ പാടില്ല
B) R.C. ബുക്കില്‍ പ്രതിപാദിച്ചിരിക്കുന്ന അത്രയും ആളുകളെ
C) 2 പേരെ
D) 3 പേരെ

71. ട്രാന്‍സ്പോര്‍ട്ട്‌ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസെന്‍സിന്റെ കാലാവധി,
A) 1 വര്‍ഷം
B) 2 വര്‍ഷം
C) 3 വര്‍ഷം
D) 5 വര്‍ഷം

72. രാത്രി കാലങ്ങളില്‍ താഴേ പറയുന്നവയില്‍ ഹൈ ബീം ഉപയോഗിക്കല്‍ നിരോധിച്ചിരിക്കുന്ന സന്ദർഭം.
A) മുന്നിൽ വരുന്ന വാഹനം സമീപിക്കുമ്പോൾ
B) മറ്റൊരു വാഹനത്തിന്റെ പിറകിൽ പോകുമ്പോൾ
C) പ്രകാശമുള്ള റോഡിൽ പോകുമ്പോൾ
D) മുകളിൽ പറഞ്ഞ എല്ലാ സന്ദർഭങ്ങളിലും
 
73. വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിന്‌ വേണ്ടി ഒരു ജംഗ്ഷനില്‍ അടയാളപ്പെടുത്തിയിരിക്കുന്നതോ അല്ലെങ്കില്‍ നിര്‍മ്മിച്ചിരിക്കുന്നതോ ആയ ഒരു സംവിധാനത്തെ _______________എന്ന്‌ പറയുന്നു.
A) റൗണ്ട് എബൗട്ട്  
B) ട്രാഫിക്‌ ഐലന്‍ഡ്‌      
C) റോഡ്‌ മാര്‍ക്കിങ്‌
D) ഹസാര്‍ഡ്‌ മാര്‍ക്കിങ്‌
 
    
74.താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

 


 

 

 


A) ഫസ്റ്റ്‌ എയ്ഡ്‌ പോസ്റ്റ്‌

B) ആശുപത്രി
C) ക്രോസ്സ്‌ റോ
D) ജംഗ്ഷന്‍

75.വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട്‌ എങ്ങനെയാണ്‌ സിഗ്നല്‍ കൊടുക്കേണ്ടത്‌ ?
A) വലതു കൈ പുറത്തേക്കു നീട്ടുക
B) ഇടതു കൈ പുറത്തേക്കു നീട്ടുക
C) വലുതു കൈ നീട്ടി ആന്റി ക്ലോക്ക്‌ വൈസ്‌ ദിശയില്‍ കറക്കുക
D) വലതു കൈ നീട്ടി ക്ലോക്ക്‌ വൈസ്‌ ദിശയില്‍ കറക്കുക

76.ലൈറ്റ്‌ മോട്ടോര്‍ വാഹനം എന്നാല്‍
A) ഗ്രോസ്സ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 3000 KG യില്‍ കവിയാത്തത്‌
B) ഗ്രോസ്സ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 5000 KG യില്‍ കവിയാത്തത്‌
C)ഗ്രോസ്സ്‌ വെഹിക്കിൾ വെയ്റ്റ്‌ 7500 KG യില്‍ കവിയാത്തത്‌
D) ഗ്രോസ്സറ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 10000 KG യില്‍ കവിയാത്തത്‌

77.ഇവയില്‍ ഏതു ഫോം-ല്‍ ആണ്‌ ഡ്രൈവിംഗ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നത്‌ ?
A) ഫോം1
B) ഫോം 2
C) ഫോം 3
D) ഫോം 4

78.ഒരു ലൈറ്റ്‌ മോട്ടോര്‍ വാഹനം ചുരുങ്ങിയത്‌ ഇത്ര കാലയളവ്‌ ഓടിച്ച പരിചയം ഉണ്ടെങ്കിലേ ട്രാന്‍സ്പോര്‍ട്ട്‌ വാഹനം ഓടിക്കുന്നതിനുള്ള ലേണേഴ്‌സ്‌ ലൈസന്‍സ്‌ അനുവദിക്കുകയുള്ളു. ചുരുങ്ങിയ കാലയളവ്‌ എത്ര ?
A) മൂന്നു മാസം
B) ആറു മാസം
C) ഒരു വര്‍ഷം
D) മൂന്നു വര്‍ഷം

79.ട്രാന്‍സ്പോര്‍ട്ട്‌ വാഹനത്തിന്റെ ലൈസന്‍സ്‌ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം.
A) 18 വയസ്സ്‌
B) 20 വയസ്സ്‌
C) 22 വയസ്സ്‌
D) 24 വയസ്സ്‌

80.ചരക്ക്‌ വാഹനങ്ങളുടെ മുന്നില്‍ ഘടിപ്പിച്ച ടോപ്പ്‌ ലൈറ്റുകളുടെ നിറം ആകുന്നു.
A) വെള്ള
B) മഞ്ഞ
C) പച്ച
D) ചുവപ്പ്‌


81.ബ്രീത്ത്‌ അനലൈസര്‍ മുഖേനയുള്ള പരിശോധനയില്‍ രക്തത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന്‌ അസനുമാനിക്കപ്പെടുന്നു.
A) 30 mg/100ml
B) 28 mg/100ml
C) 25 mg/100ml    
D) 20 mg/100ml

82.ഡ്രൈവിംഗ്  ലൈസന്‍സ്‌ കാലാവധി തീരുന്നതിന്റെ എത്ര നാള്‍ വരെ മുന്‍പ്‌ പുതുക്കാം
A) കാലാവധി തീരുന്നതിനു മുന്‍പ്‌ പുതുക്കാന്‍ സാധിക്കില്ല
B) ഒരു മാസം
C) അഞ്ചു വര്‍ഷം
D)  ഒരു വര്‍ഷം

83.______________ആണ്‌ പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന ഫോം
A) ഫോം4
B) ഫോം 51
C) ഫോം 59
D) ഫോം 59-A

84.ട്രാഫിക്‌ (TRAFFIC) എന്ന വാക്ക്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.
A) എല്ലാ തരത്തിലുമുള്ള വാഹനങ്ങളും
B)  കാല്‍ നടക്കാര്‍
C)  ഒറ്റക്കോ കൂട്ടം കൂടിയോ നടക്കുന്ന മൃഗങ്ങള്‍
D) മുകളില്‍ പറഞ്ഞവ എല്ലാം ചേര്‍ന്നത്‌   

85.ഭാരത്‌ സ്റ്റേജ്‌ -VI മാനദണ്ഡങ്ങള്‍ അനുസരിച്ച് നിർമ്മിക്കുന്ന വാഹനങ്ങള്‍ക്ക്‌ പുക മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി
___________ ആകുന്നു
A) ആറു മാസം
B) ഒരു വര്‍ഷം
C) പതിനെട്ടു മാസം
D) രണ്ടു വര്‍ഷം

86.ഫ്ലഡ് ഗേജ്‌ ഒരു ______ അടയാളമാണ്‌.
A) വിവര ദായക ചിഹ്നം
B) നിര്‍ബന്ധിത ചിഹ്നം
C)മുന്നറിയിപ്പ്‌ അടയാളം
D)  നദിയിലെ ചിഹ്നം

87.താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ? 


 

 A) നീള പരിധി
B)വീതി പരിധി
C) ഭാര പരിധി
D) ഉയര പരിധി


88.ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാന്‍ തുടങ്ങുന്ന ഡ്രൈവറായ നിങ്ങള്‍ക്ക്‌ അഭിമുഖമായി "GIVE WAY" എന്ന്‌ എഴുതിയ സൈന്‍ ബോര്‍ഡ്‌ കാണുന്നു. ഇത്‌ എന്ത്‌ നിര്‍ദേശമാണ്‌ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌ ?
A) കാല്‍ നടക്കാര്‍ വഴിമാറിപ്പോകണം
B) മറു വാഹനങ്ങള്‍ക്ക്‌ ഞാന്‍ വഴി മാറിക്കൊടുക്കണം
C) മറ്റു വാഹനങ്ങള്‍ എനിക്ക്‌ വഴി നല്ലണം
D) ജംക്ഷനിലേക്കു പ്രവേശിക്കുന്ന നിങ്ങള്‍ക്കാണ്‌ മുന്‍ഗണന

89.കേരളത്തില്‍ സ്കൂള്‍ പരിസരത്തു മോട്ടോര്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍__________ കിലോമീറ്റര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു.
A) 30 കിലോമീറ്റര്‍
B) 40 കിലോമീറ്റര്‍
C) 50 കിലോമീറ്റര്‍
D) 60 കിലോമീറ്റര്‍

90.പതിനഞ്ചു വര്‍ഷം കഴിഞ്ഞ സ്വകാര്യ മോട്ടോര്‍ കാറുകളുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഗ്രീന്‍ ടാക്സ്‌ എത്രയാണ്‌ ?
A) 400 രൂപ
B) 500 രൂപ
C) 600 രൂപ
D) 700 രൂപ

91.വാഹനങ്ങള്‍ക്ക്‌ സുഗമമായി കടന്നുപോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹനത്തിനു മുന്‍ഗണന നല്‍കണം ?
A) ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്‌
B) കയറ്റം കയറി വരുന്ന വാഹനത്തിന്‌
C) ചെറിയ വാഹനത്തിന്‌
D) വലിയ വാഹനത്തിന്‌

92.ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനില്‍ ഒരു റെയില്‍വേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത്‌
A) കാവല്‍ക്കാരനില്ലാത്ത റെയില്‍വേ ലെവെല്‍ക്രോസ്സ് മുന്നിലുണ്ട്‌
B) കാവല്‍ക്കാരനുള്ള റെയില്‍വേ ലെവെല്‍ക്രോസ്സ് മുന്നിലുണ്ട്‌
C) റെയില്‍വേ സ്റ്റേഷന്‍ അടുത്തുണ്ട്‌
D) റെയില്‍വേ എഞ്ചിന്റെ റിപ്പയര്‍ യാര്‍ഡ്‌ അടുത്തുണ്ട്‌

93.വാഹനത്തിന്റെ പിന്‍ഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ്‌ ടേപ്പിന്റെ നിറം.
A) വെള്ള
B) മഞ്ഞ
C) ചുവപ്പ്‌
D) ആംബര്‍ കളര്‍

94.തന്റെ വാഹനം അപകടത്തില്‍പ്പെട്ടു ഒരാള്‍ക്കു പരിക്ക്‌ പറ്റിയാല്‍ ഡ്രൈവര്‍   എത്രയും വേഗം സമയത്തിനുള്ളില്‍ അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണം.
A) മൂന്നു മണിക്കൂര്‍
B) ആറു മണിക്കൂര്‍
C) പന്ത്രണ്ടു  മണിക്കൂര്‍
D) ഇരുപത്തിനാലു മണിക്കൂര്‍

95.മദ്യപിച്ചു വാഹനമോടിക്കുന്നത്‌
A) ഫൈന്‍ മാത്രം കിട്ടാവുന്ന കുറ്റമാണ്‌
B) തടവ്‌ ശിക്ഷ മാത്രം കിട്ടാവുന്ന കുറ്റമാണ്‌
C) ഫൈനും തടവുശിക്ഷയും കിട്ടാവുന്ന കുറ്റമാണ്‌
D) ഫൈനും തടവുശിക്ഷയും ലൈസന്‍സ്‌ അയോഗ്യതയും കിട്ടാവുന്ന കുറ്റമാണ്‌

96.ഒരു മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന്‌ ഉപയോഗിക്കേണ്ട ഫോമുകള്‍
A) ഫോം 25, ഫോം 26
B) ഫോം 27, ഫോം 28
C) ഫോം 29, ഫോം 30
D)  ഫോം 35, ഫോം 36

97.നിങ്ങള്‍ വാഹനമോടിച്ചു മറ്റൊരു വാഹനത്തെ പിന്തുടരുമ്പോള്‍ എത്ര അകലം പാലിക്കണം ?
A) ഒരു കാറിന്റെ നീളത്തിനു തുല്യമായ അകലം
B) രണ്ടു കാറുകളുടെ നീളത്തിനു തുല്യമായ അകലം
C) മുന്നിലെ വാഹനം സഡന്‍ബ്ബേക്ക്‌ ചെയ്തു നിര്‍ത്തിയാലും നിങ്ങള്‍ക്ക്‌ സുരക്ഷിതമായി നിര്‍ത്താനാകുന്ന അകലം
D) മുന്നിലെ വാഹനത്തിന്റെ പിന്നിലെ ടയറുകള്‍ കാണാവുന്ന അകലം

98.നീലനിറത്തിലുള്ള വ്യത്താകൃതിയിലുള്ള പ്രതലത്തില്‍ വെള്ള നിറത്തില്‍ ഹോണിന്റെ  ചിത്രം വരച്ചിട്ടുള്ള റോഡ്‌ സൈന്‍ ബോര്‍ഡ്‌ കണ്ടാൽ അർത്ഥമാക്കുന്നത്
A) ഹോണ്‍ മുഴക്കരുത്‌
B) നിര്‍ബന്ധമായും ഹോണ്‍ മുഴക്കണം
C) എയര്‍ ഫോണ്‍ ഉപയോഗം നിരോധിച്ച സ്ഥലം
D) സൈലന്‍ഡ്‌ സോണ്‍

99.ഒരു വാഹനത്തില്‍ ലഭ്യമായിട്ടുള്ള റിഫ്‌ളക്റ്റീവ്‌ വാണിംഗ്‌ ട്രയാങ്കിള്‍ ഉപയോഗിക്കേണ്ടത്‌
A) വാഹനം പാര്‍ക്ക്‌ ചെയ്തിരിക്കുമ്പോള്‍
B) വാഹനം ബ്രേക്ക്‌ ഡണ്‍ ആയി റോഡില്‍ കിടക്കുമ്പോള്‍
C) മഴ സമയത്തു വാഹനം പാര്‍ക്ക്‌ ചെയ്യുമ്പോള്‍
D) രാത്രിയില്‍ വാഹനം പാര്‍ക്ക്‌ ചെയ്യുമ്പോള്‍

100.വാഹനത്തിന്റെ ഹസാര്‍ഡ്‌ വാണിംഗ്‌ ലൈറ്റ്‌ എപ്പോഴാണ്‌ പ്രകാശിപ്പിക്കേണ്ടത്‌ ?
A) ഒരു ജംഗ്ഷനില്‍ നേരെ പോകുന്നതിന്‌
B) വാഹനം കെട്ടി വലിച്ചു കൊണ്ട്‌ പോകുമ്പോള്‍
C) വാഹനം ബ്രേക്ക്‌ ഡൗണായി റോഡില്‍ കിടക്കുമ്പോള്‍
D) മഴയത്തു വാഹനം ഓടിക്കുമ്പോള്‍

Previous Post Next Post