Current Affairs June 2022 - Part 05


>> നോഡിക്‌ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്  ഏതെല്ലാം രാജ്യങ്ങളാണ്‌?

ഡെന്മാർക്ക്‌, ഫിൻലൻഡ്‌, സ്വീഡൻ, നോർവേ, ഐസ്‌ലൻഡ്‌, ഫറോ ദ്വീപുകൾ, അലൻഡ്, ഗ്രീൻലൻഡ്‌

>>2022 മേയ്‌ മാസത്തിൽ ഇന്ത്യൻ പ്രധാന മന്ത്രിയായ നരേന്ദ്രമോദി നോഡിക്‌ രാഷ്ട്രങ്ങളുടെ ചർച്ച നടത്തിയതെവിടെ വച്ചാണ്?
 കോപ്പൻഹേഗൻ

>>ഇ.എസ്‌.ഐയുടെ പൂർണരൂപം എന്താണ്‌?
Ecologically Sensitive Areas

>>25-ാം വയസ്സിലേക്ക്‌ കടക്കുന്ന സംസ്ഥാനത്തെ ദാരിദ്ര്യ നിർമാർജന പദ്ധതി ഏതാണ് ?
കുടുംബശ്രി

>>ലോക മിഡ്‌വൈഫ് ദിനം  എന്നാണ്‌?
മേയ 5

>> കേന്ദ്ര  ഐ.ടി. സെക്രട്ടറിയായി നിയമിതാനായത് ആരാണ് ?
അൽകേഷ്കുമാർ ശർമ

>>ഫോങ്കോങ്ങിന്റെ പുതിയ ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
ജോൺലി

>>2022 -ലെ മാതൃദിനം എന്നായിരുന്നു ആഘോഷിച്ചത് ?
മേയ്‌ 8

>>2022 -ലെ പിതൃദിനം ആഘോഷിച്ചത് എന്നായിരുന്നു ?
 ജൂൺ19

>>2022 മേയിൽ നടന്ന കാൻ ചലച്ചിത്രോത്സവത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തയ്യാറാക്കിയ ഏത്‌ മലയാളസിനിമയുടെ പുതുക്കിയ പതിപ്പിന്റെ പ്രദർശനമാണ്‌ നടന്നത്‌
തമ്പ്

>>യു.കെ.യുടെ ഭാഗമായ വടക്കൻ അയർലൻഡിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായത്‌ ഏത്‌ ഘടകമാണ്
ഷിൻ ഫെയ്‌ൻ

>>ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ്  അയർലൻഡും ഒരുമിച്ച് ഒരു രാഷ്ട്രമായിത്തീരണമെന്ന്‌ ആവശ്യപ്പെടുന്ന
 പാർട്ടി ഏതാണ് ?
 ഐറിഷ്‌ റിപ്പബ്ലിക്കൻ ആർമി

>> 2022 എപ്രിൽ 23-ന്‌ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ആരാണ് ?
ജോൺ പോൾ

>> ടെംപിൾ ട്രിസ്‌ ഏത്‌ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്‌?
ശ്രീലങ്ക

>>2022 മേയ്‌ 16 ന്  ശ്രീബുദ്ധന്റെ എത്രാം ജന്മവാർഷികമാണ്‌ നേപ്പാളിലെ ലുംബിനിയിൽ ആഘോഷിച്ചത്‌?
2566

>>2022-ലെ വേൾഡ്‌ ഫുഡ്‌ പ്രൈസ് നേടിയത്‌ ആരാണ് ?
ഡോ. സിൻതിയ റോസൻ വെയിഗ്‌

>>2021 -ലെ വേൾഡ്‌ ഫുഡ്‌ പ്രൈസ് ജേതാവ് ?
 ശകുന്തള ഹരക്സിങ്‌ തിൽസ്റ്റഡ്

>>അടുത്തിടെ അന്തരിച്ച പണ്ഡിറ്റ്‌ ശിവകുമാർ ശർമ  ഏത്‌ വാദ്യോപകരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധി നേടിയ സംഗീതജ്ഞനാണ്‌?
സന്തൂർ

>>ശിവികുമാറിനെപ്പറ്റി  ജബ്ബാർ പട്ടേൽ സംവിധാനംചെയ്ത ഡോക്യുമെന്ററി ഏതാണ് ?
അന്തർധ്വനി

>>ഒ.എൻ .വി. കൾചറൽ അക്കാദമിയുടെ 2022 ലെ സാഹിത്യപുരസ്‌കാരം  ലഭിച്ചതാർക്ക്?
ടി .പത്മനാഭൻ

>>നമ്പിനാരായണന്റെ ജീവിതകഥ പ്രമേയമാക്കി തമിഴ്‌നടൻ മാധവൻ രചനയും സംവിധാനവും നിർവഹിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രം
ഏതാണ് ?
റോക്കറ്റ് റി: ദി നമ്പി എഫക്ട്  

>>2022 മേയിൽ, എവറസ്റ്റ്‌ കൊടുമുടി 26-ാം തവണ കീഴടക്കി റെക്കോഡ്‌ സ്ഥാപിച്ച നേപ്പാളി ഷെർപ്പ ആരാണ് ?
കമി റിത

>>പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരമായ പുലിറ്റ്സർ നേടിയ ഇന്ത്യക്കാരായ ഫോട്ടോഗ്രാഫർമാർ ആരൊക്കെ ?
ഡാനിഷ്‌ സിദ്ദീഖി, സന്ന ഇർഷാദ്‌ മാറ്റു , അദിനാൻ അബീദി , അമിത്‌ ദ വെ
 
>>സുപ്രീംകോടതിയിൽ ഏറ്റവുമൊടുവിലായി നിയമിക്കപ്പെട്ട ജഡ്ജിമാർ ആരെല്ലാം ?
സുധാംശു ദുലിയ, ജെ.ബി. പർദിവാലെ

>>സുപ്രീംകോടതിയിൽ ചിഫ്‌ജസ്റ്റിസ് ഉൾപ്പെടെയുള്ള  ജഡ്ജിമാരുടെ എണ്ണം എത്രയാണ് ?
65 വയസ്സ്

>> കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജിമാർ  ആരൊക്കെ ?
കെ .എം .ജോസഫ്, സി .ടി .രവികുമാർ

>ശുക്രനെ ലക്ഷ്യമാക്കി ഐ.എസ്‌.ആർ. ഒ നടത്തുന്ന  ദൗത്യത്തിന്റെ പേര്  എന്താണ് ?
ശുക്രയാൻ 1
 
>>2024 ഡിസംബറിൽ ഏത്‌ ഗ്രഹത്തിന്റെ  ഭ്രമണപഥത്തിലേക്കാണ് ബഹിരാകാശപേടകം അയക്കുന്നത് ?
ശുക്രൻ

>> ഈയടുത്ത് അന്തരിച്ച  ബെലാറസിന്റെ  ആദ്യത്തെ രാഷ്ട്രത്തലവൻ ആയിരുന്ന വ്യക്തി ആണ്
സ്പാനിസ്ലാവ് ഷുഷ്‌കെ


>> ലേലത്തിൽ 1507 കോടി രൂപ മൂല്യം  ലഭിച്ച, അമേരിക്കൻ ചിത്രകാരൻ ആൻഡിവാർഹോളിന്റെ ഛായാചിത്രം ഏതായിരുന്നു?
ഹോളിവുഡ്‌ സുന്ദരി മറിലിൻ മൺറോ

>> വിഷി എന്ന പേരിൽ അറിയപ്പെടുന്ന ഏത്‌ മുൻ ക്രിക്കറ്റ്‌ താരത്തിന്റെ ആത്മകഥയാണ്‌ "Wrist Assured"
ഗുണ്ടപ്പ വിശ്വനാഥ്  (കർണാടക)

 >> ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ “അക്ഷരമുദ്ര” പുരസ്കാരത്തിന്‌ തിരഞ്ഞെടുത്ത വ്യക്തി ആരാണ് ?
 സി. രാധാകൃഷ്ണൻ

>> 2022 -ലെ ബ്രിക്സ്‌ ഉച്ചകോടിക്ക്‌ വേദിയായ  രാജ്യം ഏതാണ് ?
ചൈന

>> ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടിയ ബാറ്റർ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
ജസ്പ്രീത് ബുംറ

>> അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ ആരാണ് ?
ഇ .എൻ. സുധീർ

>> കമുകറ ഫൗണ്ടേഷന്റെ ഈ വർഷത്തെ കമുകറ സംഗീത പുരസ്കാരത്തിന്‌  അർഹയായത് ആരാണ് ?
കെ .എസ്‌ .ചിത്ര

>>യുവകലാസാഹിതിയുടെ 2022-ലെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യപുരസ്കാരം ലഭിച്ചതാർക്ക് ?
 കെ. സച്ചിദാനന്ദൻ

>> 2022 ലെ  ഫെമിന മിസ്‌ ഇന്ത്യ വേൾഡ്‌ സൗന്ദര്യ കിരീടം ലഭിച്ചതാർക്ക് ?
  സിനി ഷെട്ടി

>> 2022 ലെ  വിംബിൾഡൺ പുരുഷവിഭാഗം കിരീട ജേതാവ് ?
നോവാക്‌ ജോക്കോവിച്ച്

>> 2022 ലെ വിംബിൾഡൺ വനിതാവിഭാഗം കിരീടം ലഭിച്ചതാർക്ക് ?
എലെന റൈബാക്കിനക്ക്‌.

>>ഈയടുത്ത് അന്തരിച്ച ബ്രിട്ടീഷ്‌ നാടകസംവിധായകൻ ആരാണ് ?
പീറ്റർ ബ്രൂക്ക്‌

>>സിങ്കപ്പൂരിന്റെ മൂന്ന്‌ ഉപഗ്രഹങ്ങളെ വിജയകരമായി  ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ റോക്കറ്റ് ഏതാണ് ?
   പി.എസ്‌.എൽ.വി.സി 53
 
>> 2022 ൽ അന്തരിച്ച പദ്മശ്രീ ജേതാവായ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു ?
പി ഗോപിനാഥൻ നായർ

>> രാഷ്ട്രപതി രാജ്യസഭയിലേക്ക് പി .ടി .ഉഷയെക്കൂടാതെ നാമനിർദ്ദേശം ചെയ്ത വ്യക്തികൾ ആരെല്ലാം?
 ഇളയരാജ.  കെ .വി വിജയേന്ദ്ര പ്രസാദ്‌, വീരേന്ദ്ര ഹെഡ്ഗേ

>> മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി ആരാണ്  ?
ഏക്നാഥ്  ഷിന്ദേ

>>റിലയൻസ്‌-ജിയോ ടെലികോം കമ്പനിയുടെ പുതിയ  ചെയർമാനായി നിയമിതയായത് ആരാണ്?
ആകാശ്‌ അംബാനി

>>ഫിലിപ്പീൻസിന്റെ 17-ാമത്‌ പ്രസിഡന്റായി അധികാരമേറ്റ വ്യക്തി ആരാണ് ?
ഫെർഡിനാർഡ്‌ മാർക്കോസ്‌ ജൂനിയർ

>> ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന്‌  അർഹനായ ചലച്ചിത്ര സംവിധായകൻ ആരാണ് ?
 കെ. പി. കുമാരൻ

>>അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരിയാണ്
 കെറ്റാർജി ബ്രൗൺ ജാക്സൻ

>> അടുത്തിടെ രാജിവച്ച ശ്രീലങ്കൻ പ്രധാനമ്രന്തി
റനിൽ വിക്രമസിംഗെ

>> രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ്‌ സ്ഥാപിതമായത് എവിടെ ?
തെലുങ്കാനയിലെ രാമഗുണ്ട

>>ഇസ്രായേലിന്റെ 14-ാമത്‌ പ്രധാനമന്ത്രിയായി  ചുമതലയേറ്റ വ്യക്തി ആരാണ് യസിർ ലാപിഡ്‌

>> രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ ആരാണ് ?
 രാഹുൽ നർവേക്കർ

>>ഈയടുത്ത്  വെടിയേറ്റു മരിച്ച ജപ്പാന്റെ മുൻ പ്രധാനമന്ത്രി
ഷിൻസോ ആബേ

>>ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ഫോഴ്‌സിന്റെ മേധാവിയായി ചുമതലയേറ്റ ഇന്ത്യൻ വംശജനാരാണ് ?
ടി .രാജകുമാർ
 
>> ഇന്ത്യയുടെ ജി -20 ഷെർപ്പയായി നിയമിതനായ വ്യക്തി ആരാണ്?
അമിതാഭ് കാന്ത്‌

>> ഇന്ത്യയിൽ രൂപപ്പെട്ട ഒമൈക്രോണിന്റെ പുതിയ ഉപവകഭേദം ഏതാണ് ?
B.A.2.7.5

>> ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ച വ്യക്തി ആരാണ് ?
 സ്മൃതി ഇറാനി

>> കേരള നോളെജ്‌ ഇക്കണോമി മിഷൻ ഡയറക്ടറായി നിയമിതയായത് ആരാണ് ?
ഡോ. പി .എസ്‌ ശ്രീകല

>> 2022 -ൽ കേരള ടൂറിസം വകുപ്പ്‌ ഡയറക്ടറായി നിയമിതനായത്
ബി .നൂഹ്‌ ഐഎഎസ്‌

>>2022ലെ ഫീൽഡ്സ്‌ മെഡൽ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിത എന്ന ബഹുമതിയ്ക്ക് അർഹയായത് ആരാണ് ?
 മറീന വയാസോവ്‌ സ്കക്ക്‌
 
>> യുവാക്കൾക്ക് 4 വർഷം ഇന്ത്യൻ സേനയിൽ അംഗമാകാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?
അഗ്നിപഥ്

>> 48 -ാമത് ജി -7 ഉച്ചകോടിക്ക് വേദിയായ രാജ്യം ഏതാണ് ?
ജർമനി

>> 2022 ലെ അപെക് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏതാണ് ?
തായ്‌ലൻഡ്

>> 2021-2022 സാമ്പത്തിക വർഷത്തിലെ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന്ന കയറ്റുമതി നടത്തിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശ്

>> 71-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോൾ  ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ ജേതാക്കളായത് ആരാണ് ?
തമിഴ്നാട്

>> 71-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ്‌ ആയത്‌ ആരാണ് ?
പഞ്ചാബ്

>>71-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം ജേതാക്കളായത് ?
റെയിൽവേയ്സ്

>>71-ാമത് ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗം റണ്ണേഴ്‌സ് അപ്പ്‌
തെലങ്കാന

>> 2021-2022 സീനിയർ  നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വിജയികൾ ആയത് ആരാണ് ?
ഹരിയാന

>>2021-2022 സീനിയർ  നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ  വനിതാവിഭാഗം വിജയികൾ ആയത്
കേരളം

>> 2022 ലെ ലോക കാലാവസ്ഥാദിനത്തിന്റെ പ്രമേയമെന്ത് ?
Early Warning and Early Action

>> Invest To End TB. Save Lives ഇത് ഏത് ദിനത്തിന്റെ പ്രമേയമാണ് ?
ലോക ക്ഷയരോഗ ദിനം

>>ലോക ജലദിനത്തിന്റെ പ്രമേയമെന്ത്?
Ground Water Making the Invisible Visible

>>2022 ലെ ലോക വനദിനത്തിന്റെ പ്രമേയമെന്താണ് ?
Forests and Sustainable production and Consumption

>>94-ാമത് ഓസ്‌കാർ പുരസ്കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
കോഡ

>>2022 ലെ ഓസ്‌കാർ പുരസ്കാരങ്ങളിൽ മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കാർ ലഭിച്ചത് ആർക്കാണ് ?
ജെയിൻ കാംപ്യൻ

>>94-ാമത് ഓസ്‌കാർ പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
ജെസ്സിക്ക ചെസ്റ്റൈൻ

>>2022 ലെ ഓസ്‌കാർ പുരസ്കാരങ്ങളിൽ ഏറ്റവും കൂടുതൽ വിഭാഗങ്ങളിൽ പുരസ്ക്കാരം ലഭിച്ച ചിത്രം ഏതാണ് ?
ഡ്യൂൺ

>>94-ാമത് ഓസ്‌കാർ പുരസ്കാരങ്ങളിൽ  തിരഞ്ഞെടുക്കപ്പെട്ട ജനപ്രിയ ചിത്രം ഏതാണ് ?
ആർമി ഓഫ് ദ് ഡെഡ്

>>സ്വീഡിഷ് പ്രധാനമന്ത്രി ആരാണ് ?
മഗ്ദലേന ആൻഡേഴ്സൺ

>>ഡെന്മാർക്ക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
മെറ്റി ഫ്രഡറിക്സൺ

>> ഇപ്പോഴത്തെ ഫിൻലൻഡ്‌ പ്രധാനമന്ത്രി ആരാണ് ?
സന്ന  മാരിൻ

>>പ്രവർത്തനമികവിനുള്ള ദേശീയ പുരസ്‌കാരമായ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം 2022 ൽ നേടിയ ബ്ലോക് പഞ്ചായത്ത് ഏതാണ് ?
ളാലം

>> 2019-2020 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം ലഭിച്ച ജില്ല ഏതാണ്
തിരുവനന്തപുരം

>> ഇപ്പോഴത്തെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ആരാണ് ?
ജി. കിഷൻ റെഡ്‌ഡി

>> ഇപ്പോഴത്തെ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ആരാണ് ?
ഉമാ നന്ദൂരി

>> 2018 ലെ  കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങളിൽ മോഹിനിയാട്ടത്തിന് പുരസ്ക്കാരം ലഭിച്ചതാർക്ക്?
ബി .ഗോപികാവർമ

>>2018 ലെ  കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങളിൽ കൂടിയാട്ടത്തിന് പുരസ്കാരം ലഭിച്ചത് ആർക്ക്‌?
എ. എം. പരമേശ്വരൻ ചാക്യാർ

Previous Post Next Post