>> 2021-ൽ ഇന്ത്യയുടെ പ്രതിരോധച്ചെലവ് എത്ര കോടി രൂപയായിരുന്നു?
5.87 ലക്ഷം കോടി
>>ആഗോള പ്രതിരോധ ഗവേഷണകേന്ദ്രമായ സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പ്രതിരോധച്ചെലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏതാണ് ?
യു .എസ്. എ
>> 2022 ഏപ്രിൽ 27 - നു കേരളത്തിന്റെ 75-ാം ഐക്യകേരള സമ്മേളനം ചേർന്നത് എവിടെ വച്ചായിരുന്നു ?
തൃശൂർ
>>രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ഏതാണ് ?
പല്ലി
>>സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് എവിടെ സ്ഥിതി ചെയ്യുന്നു ?
മീനങ്ങാടി
>>ഫ്രഞ്ച് പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോൺ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകക്ഷി ഏതാണ് ?
എൻ മാർച്ചെ
>>ദേശിയ പട്ടികജാതി കമ്മിഷൻ അധ്യക്ഷനായി നിയമിതനായ വ്യക്തി ആരാണ് ?
വിജയി സാംപ്‌ല
>>ലോക നൃത്തദിനം എന്നാണ് ?
എപ്രിൽ 29
>>ബംഗ്ലാദേശിലെ ഏത് തുറമുഖമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ശൈഖ് ഹസീന അനുവാദം നൽകിയത്?
ചിറ്റഗോങ്
>>ജറന്റേളേജി ഗവേഷണസംഘടനയുടെ കണക്ക് പ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ് ?
ലൂസിൽ റാൻഡൻ
>>രാജ്യത്തെ ആദ്യത്തെ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിക്കുന്നത് എവിടെയാണ്;
മൈസൂരു (കർണാടക)
>>2022 മെയ് മൂന്നിന് 75-ാം പിറന്നാളാഘോഷിച്ച തൊഴിലാളി സംഘടന
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്
>> അടുത്തിടെ അന്തരിച്ച ഏത് മുൻ രാഷ്ട്രീയ നേതാവിന്റെ ആത്മകഥയാണ് അനുപമം ജീവിതം
കെ .ശങ്കരനാരായണൻ
>>അടുത്തിടെ അന്തരിച്ച ഡോ.എം. വിജയൻ ഏത് രംഗത്തെ വിദഗ്ധനായിരുന്നു ?
ജീവശാസ്ത്രം
>>നാസയുടെ നാല് ബഹിരാകാശയാത്രികരെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിലൂടെ ഫാൽക്കൻ ഒൻപത് റോക്കറ്റ് അടുത്തിടെ അന്താരാഷ്ട ബഹിരാകാശ നിലയത്തിലെത്തിച്ചു. അതിലെ യാത്രികർ ആരൊക്കെ ?
ജെസിക്ക വാററ്കിൻസ്, റോബർട്ട് ഫൈൻ, ജെൽ ലിൻഡ്ഗ്രൈൻ, സാമന്ത ക്രിസ്റ്റോഫൊരെറ്റി
>>ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ ആദ്യ കറുത്തവർഗ്ഗക്കാരിയായ വനിത
ജെസിക്ക വാററ്കിൻസ്
>>ഈയടുത്തു അന്തരിച്ച ലോകത്തിലെഎറ്റവും പ്രായം കൂടിയ വ്യക്തിയായ ജപ്പാൻകാരി ആരാണ് ?
കെയ്ൻ ടനാകാ
>>2022 എപ്രിൽ 28-ന് അന്തരിച്ച സലിം ഘൗസ് ഏതുനിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ് ?
ചലച്ചിത്ര നടൻ
>>ബ്രിട്ടനിൽ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലോക ടെന്നീസിലെ മുൻ സൂപ്പർ താരം ആരാണ് ?
ബോറിസ് ബെക്കർ
>>'ലീഡേഴ്‌സ് പൊളിറ്റീഷൻസ്, സിറ്റിസൻസ്, എന്ന കൃതി രചിച്ചത്;
റഷീദ് കിദ്വായി
>> മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ 2022 മെയ് മൂന്നിന് നടന്ന 75-ാം സന്തോഷ് ട്രോഫി ടൂർണമെന്റിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ജിജോ ജോസഫ് (കേരള ടീം ക്യാപ്റ്റൻ)
>> 2022-ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
150
>>2021 -ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
142
>>2022-ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനം ആർക്ക് ?
നോർവെ
>>2021 ലെ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?
ഇന്ത്യ
>>കഴിഞ്ഞ 60 വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ തുലാവർഷ മഴ ലഭിച്ച വർഷം
2021
>> 2021 ൽ കേരളത്തിൽ ലഭിച്ച മഴ എത്രയാണ് ?
1026.3 മില്ലീമീറ്റർ
>> വാർഷിക മഴ ഏറ്റവും കൂടുതൽ ലഭിച്ച ജില്ല ഏതാണ് ?
പത്തനംതിട്ട
>> വാർഷിക മഴ ഏറ്റവും കുറവ് ലഭിച്ച ജില്ല ഏതാണ് ?
വയനാട്
>>രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വിഭാവനം ചെയ്യുന്ന കേന്ദ്ര പദ്ധതി ഏതാണ് ?
പിഎം ഗതിശക്തി
>>ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം
കേരളം
>>സംസ്ഥാനത്തെ അതിദരിദ്ര സർവേ പൂർത്തിയാക്കിയ ആദ്യ ജില്ല ഏതാണ് ?
കോട്ടയം
>>തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനം ഏതാണ് ?
കേരളം
>>കേരളത്തിൽ അതിദരിദ്രർ കൂടുതൽ ഉള്ള ജില്ല
മലപ്പുറം
>> കേരളത്തിൽ കുറവ് അതിദരിദ്രർ ഉള്ള ജില്ല ?
കോട്ടയം
>> അടുത്തിടെ അന്തരിച്ച 1999 മുതൽ 2005 വരെ രാജ്യസഭാംഗമായിരുന്ന പ്രശസ്ത പിന്നണി ഗായിക ആരാണ് ?
ലത മങ്കേഷ്‌കർ
>> വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരാണ് ?
ഡോ. എസ് .ഉണ്ണികൃഷ്ണൻ നായർ
>>വി.എസ്.സി ഡയറക്ടറായ എത്രാമത്തെ മലയാളി ആണ് ഡോ. എസ് .ഉണ്ണികൃഷ്ണൻ നായർ
5-ാമത്തെ
>> നാലാമത് പ്രേം നസീർ അവാർഡ് നേടിയ ചലച്ചിത്ര നടൻ ആരാണ് ?
ഇന്ദ്രൻസ്
>>ഇന്ത്യയിലെ ആദ്യ കടലാസ്സ് രഹിത ഹൈകോടതി ഏതാണ് ?
കേരള ഹൈകോടതി
>>കേരള ഹൈകോടതിയിലെ സ്മാർട് കോടതി മുറികളുടെ ഉദ്‌ഘാടനം നിർവഹിച്ചത് ആരായിരുന്നു ?
ജസ്റ്റിസ് .ഡി .വൈ .ചന്ദ്രചൂട്
>> ഈയടുത്ത് നിലവിൽ വന്ന ഏത് ഹൈകോടതി ആണ് എതിർഭാഗ വാദങ്ങൾ വീഡിയോ കോൺഫെറൻസിലൂടെ നടത്തുന്നത് ?
കേരള ഹൈകോടതി
>>ദേശീയ ഡോക്ടേഴ്‌സ് ദിനം എന്നാണ്?
ജൂലായ് 1
>>ലോക പാമ്പുദിനം എന്നാണ് ?
ജൂലൈ 16
>>2022 ജൂലായിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാള വനിത ആരാണ് ?
പി.ടി.ഉഷ