കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം

 >>പ്രാചീന കേരളത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഏതൊക്കെയായിരുന്നു ?
കാന്തള്ളൂർ ശാല, പാർത്ഥിവപുരം ശാല, തിരുവല്ല ശാല

>>കാന്തള്ളൂർ ശാല, പാർത്ഥിവപുരം ശാല എന്നിവയുടെ സ്ഥാപകൻ
കരുനന്തടക്കൻ

>>“ദക്ഷിണ നളന്ദ" എന്നറിയപ്പെട്ടിരുന്നത്‌
കാന്തള്ളൂർ ശാല

>>കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ സ്ഥിതി ചെയ്യുന്നതെവിടെ ?
മട്ടാഞ്ചേരി സ്‌കൂൾ (റവറന്റ്‌ ഡൗസൺ)

>>കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ്‌ സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം
1818

>>ക്രിസ്ത്യൻ ഡേവിഡ്‌ സ്കൂൾ എന്ന പേരിൽ ഇംഗ്ലീഷ്‌ സ്‌കൂൾ സ്ഥാപിതമായ പ്രദേശം
തിരുവനന്തപുരം (ജോൺ റോബർട്ട്‌സാണ്‌ ഇതിന്റെ ആദ്യ പ്രിൻസിപ്പാൾ)

>>മലബാറിലെ ആദ്യത്തെ പാശ്ചാത്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്‌
റവറന്റ്‌ ഹബീക്ക്‌

>>തിരുവിതാംകൂറിലെ വിദ്യാഭ്യാസ പുരോഗതിക്ക്‌ നേതൃത്വം കൊടുത്ത മിഷണറി സംഘടന ഏതാണ് ?
എൽ.എം.എസ്‌. (ലണ്ടൻ മിഷൻ സൊസൈറ്റി)

>>മധ്യകേരളത്തിൽ (കൊച്ചി) വിദ്യാഭ്യാസ പുരോഗതിക്ക്‌ നേതൃത്വം കൊടുത്ത മിഷണറി സംഘടന
സി.എം.എസ്‌ (ചർച്ച്‌ മിഷൻ സൊസൈറ്റി)

>>മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക്‌ നേതൃത്വം കൊടുത്ത മിഷണറി സംഘടന
ബി.ഇ.എം. (ബേസൽ ഇവാഞ്ചലിക്കൽ മിഷൻ)

>>മലബാറിലെ ആദ്യത്തെ പാശ്ചാത്യ വിദ്യാഭ്യാസ സ്ഥാപനം ഏത് ?
ബേസൽ മിഷൻ കല്ലായിയിൽ 1848-ൽ സ്ഥാപിച്ച പ്രൈമറി സ്കൂൾ

>>ദക്ഷിണേന്ത്യയിലെ ആദ്യ ഗേൾസ്‌ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നതെവിടെ ?
ഹോളി ഏഞ്ചൽസ്‌ ഗേൾസ്‌ ഹൈസ്കൂൾ കോൺവെന്റ്‌ ( തിരുവനന്തപുരം)


>>തെക്കൻ തിരുവിതാംകൂറിൽ ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാലയം ആരംഭിച്ചത്‌
നാഗർകോവിലിനടുത്ത്‌ മൈലാടി (ആരംഭിച്ചത്‌-റിംഗിൾ ടോബി)
(തിരുവിതാംകൂർ എൽ.എം.എസിന്റെ ആദ്യത്തെ മിഷണറിയാണ്‌ ഡബ്ല്യൂ.റ്റി. റിംഗിൾ ടോബി)

>> ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര് ?
റിപ്പൺ പ്രഭു

Previous Post Next Post