വിദ്യാഭ്യാസം - കേരളത്തിൽ

 


>> കേരളത്തിൽ ഏറ്റവും കൂടുതൽ ഗവൺമെന്റ്‌ സ്‌കൂളുകൾ ഉള്ള ജില്ല
മലപ്പുറം

>> കേരളത്തിൽ ഏറ്റവും കുറവ്‌ സർക്കാർ സ്കൂളുകളുള്ള ജില്ല
വയനാട്‌

>> ഏറ്റവും കൂടുതൽ എയ്ഡഡ്‌ സ്കൂളുകൾ ഉള്ള ജില്ല
കണ്ണൂർ

>> കേരളത്തിൽ എയ്ഡഡ്‌ സ്കൂളുകൾ കുറവുള്ള ജില്ല
വയനാട്‌

>> സ്വകാര്യ അൺഎയ്ഡഡ്‌ സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
മലപ്പുറം

>>സ്വകാര്യ അൺഎയ്ഡഡ്‌ സ്‌കൂളുകൾ ഏറ്റവും കുറവുള്ള ജില്ല
വയനാട്‌

>>ഏറ്റവും കൂടുതൽ ഹൈസ്കൂളുകളുള്ള ജില്ല
എറണാകുളം

>>എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി ഏറ്റവും കുറവ്‌ വിദ്യാർത്ഥികളുള്ള ജില്ല
വയനാട്‌

>>കേരളത്തിൽ ഏറ്റവും കൂടുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ ഉള്ള ജില്ല
കൊല്ലം

>>പ്ലസ്‌ ടു സ്ക്കൂളുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ Directorate of Higher Secondary Education (DHSE)
രൂപീകൃതമായ വർഷം
1990

>>ഹൈസ്ക്കൂളുകളോടു ചേർന്ന്‌ പ്ലസ്‌ ടു സംവിധാനം നിലവിൽ വന്നതെന്ന് ?
1998 - 2000

>>കോളേജുകളിൽ നിന്നും പ്രീഡിഗ്രി സമ്പൂർണ്ണമായും വേർതിരിച്ചത്‌  എന്നുമുതൽ?
2000 - 2001

>>കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണത്തിനായി ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
പ്രൊഫ. ഖാദർ കമ്മിറ്റി

>>കേരളത്തിൽ ഗ്രേഡിങ്‌ സമ്പ്രദായം നിലവിൽ വന്ന വർഷം
2005

>>ഇന്ത്യയിൽ സ്‌കൂൾകുട്ടികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ ഏറ്റവും കുറവുള്ള സംസ്ഥാനം
കേരളം

>>LP സെഷനിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോക്കുള്ള ജില്ല ഏതാണ് ?
ഇടുക്കി

>>യു.പി., ഹൈസ്കൂൾ സെഷനിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോക്കുള്ള ജില്ല
വയനാട്‌

>>സൈനിക്‌ സ്കൂൾ എന്ന ആശയം മുന്നോട്ടുവച്ച വ്യക്തി ആരാണ് ?
വി.കെ. കൃഷ്ണമേനോൻ

>>കേരളത്തിൽ സൈനിക്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം
കഴക്കൂട്ടം (തിരുവനന്തപുരം)

>>ഇന്ത്യയിലാദ്യമായി സ്വകാര്യ- അൺ എയ്ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാർ, ജീവനക്കാർ തുടങ്ങിയവർക്ക്‌ Maternal Benefit Act ന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം
കേരളം

>>ഇന്ത്യയിലാദ്യമായി ബ്ലോക്ക്‌ ചെയിൻ അക്കാഡമി നിലവിൽ വരുന്ന സംസ്ഥാനം
കേരളം

>>കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പത്താംതരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ്‌
സെക്കന്ററി സ്‌കൂൾ ലീവിങ്‌ സർട്ടിഫിക്കറ്റ്‌
(എസ്‌.എസ്‌.എൽ.സി)

>>കേരളത്തിൽ ആദ്യ എസ്‌.എസ്‌. എൽ.സി. പരീക്ഷ നടന്ന വർഷം
1952 മാർച്ച്‌

>>എസ്‌.എസ്‌.എൽ. സി.യുടെ മുൻകാല പേര്‌
ഇ.എസ്‌.എൽ.സി.

>>സംസ്ഥാന സ്‌കൂൾ യുവജനോത്സവം ആരംഭിച്ചത്‌
1956 - 57

>>കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ  വർഷം
1968 മാർച്ച്‌ 11

>>കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി (VHSE) ആരംഭിച്ച വർഷം
1983 -84


  കേരള വിദ്യാഭ്യാസ ബിൽ, 1957


>> കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?
ജോസഫ്‌ മുണ്ടശ്ശേരി

>>കേരള വിദാഭ്യാസ ബിൽ, 1957 -ൽ  അവതരിപ്പിച്ചത്‌
ജോസഫ്‌ മുണ്ടശ്ശേരി

>>വിദ്യാഭ്യാസ ബില്ലിന്റെ കരട്‌ രൂപം നിയമസഭയിൽ അവതരിപ്പിച്ചത്‌
1957 ജൂലൈ 13

>> കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്‌
1959 ജൂൺ 1

>> കേരള എഡ്യൂക്കേഷൻ ആക്ട് അവതരിപ്പിച്ചത് എന്ന് ?
1958

>>കേരള എഡ്യൂക്കേഷൻ ആക്ട് നിലവിൽ വന്ന വർഷം
1959

>> കേരള വിദ്യാഭ്യാസ വകുപ്പ് ഐ .ടി @ സ്കൂൾ പ്രൊജക്റ്റ് ആരംഭിച്ച വർഷം ഏതാണ് ?
2001

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌


>> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ രൂപീകൃതമായ വർഷം
1962

>> കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആസ്ഥാനം
തൃശ്ശൂർ (ആപ്തവാക്യം ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്‌)

>> കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ്‌
ഡോ. കെ. ഭാസ്കരൻ നായർ

>> കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപക സെക്രട്ടറി ആരാണ് ?
കെ.ജി. അടിയോടി

Previous Post Next Post