ഇന്റർനാഷണൽ


>>ലോകത്താദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക്‌ വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന ഏതാണ് ?
ഇന്റർനാഷണൽ വർക്കിങ്‌ മെൻസ്‌ അസോസിയേഷൻ (1864 സെപ്തംബർ 28)

>>ഇന്റർനാഷണൽ വർക്കിങ്‌ മെൻസ്‌ അസോസിയേഷൻ അറിയപ്പെടുന്നത്‌ ഏത് പേരിൽ ?
ഒന്നാം ഇന്റർനാഷണൽ

>>ഒന്നാം ഇന്റർനാഷണൽ രൂപീകൃതമായ സ്ഥലം ഏതാണ് ?
ലണ്ടൻ

>>ഒന്നാം ഇന്റർനാഷണലിന്റെ ആദ്യ പൊതുസമ്മേളനം നടന്നത് എവിടെയാണ് ?
ജനീവ (1866)

>>ഒന്നാം ഇന്റർനാഷണൽ ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ടതെന്ന് ?
1876

>>രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായതെന്ന് ?
1889

>>1889 ലെ രണ്ടാം ഇന്റർനാഷണലിന്റെ രൂപീകരണ സമ്മേളനം നടന്നതെവിടെ ?
പാരീസ്‌

>>രണ്ടാം ഇന്റർനാഷണലിൽ നടന്ന പ്രഖ്യാപനം മേയ്‌ 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചു

>>മൂന്നാം ഇന്റർനാഷണൽ നടന്നത്‌ എവിടെ ?എന്ന്?
1919, മോസ്‌കോ

>>“കമ്മ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ (കൊമിൻന്റേൺ)" എന്ന പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ
മൂന്നാം ഇന്റർനാഷണൽ

>>മൂന്നാം ഇന്റർനാഷണൽ വിളിച്ചുകൂട്ടിയത്‌ ആരാണ് ?
ലെനിൻ

>>മൂന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ടത്‌ ആരാണ് ?
സ്റ്റാലിൻ (1943ൽ)

>>റഷ്യൻ ഭരണാധികാരിയായ സ്റ്റാലിന്‌ ആധിപത്യമുള്ള മൂന്നാം ഇന്റർനാഷണലിനെതിരായി രൂപം കൊണ്ട അന്താരാഷ്ട്ര സംഘടന ഏതാണ് ?
നാലാം ഇന്റർനാഷണൽ (1938)

>>നാലാം ഇന്റർനാഷണലിന്‌ നേതൃത്വം നൽകിയത്‌ ആരാണ് ?
ലിയോൺ ട്രോട്സ്കി

Previous Post Next Post