കേരളത്തിലെ കോളേജുകൾ

 


>> കേരളത്തിലെ ആദ്യ കോളേജ്‌ ഏതാണ്  ?
സി.എം.എസ്‌. കോളേജ്‌ (1817, കോട്ടയം)

>>സി.എം.എസ്‌. കോളേജിലെ ആദ്യ പ്രിൻസിപ്പാൾ
ബെഞ്ചമിൻ ബെയ്ലി

>>കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക
വിദ്യാസംഗ്രഹം (സി.എം.എസ്‌.കോളേജ്‌)

>>കേരളത്തിലെ ആദ്യ നഴ്സിംഗ്‌, ആയുർവ്വേദം, സംസ്കൃതം, ഡെന്റൽ, ഫൈൻ ആർട്സ്‌ കോളേജുകൾ സ്ഥാപിതമായത്‌
തിരുവനന്തപുരം

>>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി (NIT) സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
കോഴിക്കോട്‌

>> കേരളത്തിലെ ആദ്യ NIT നിലവിൽ വന്നതെവിടെ ?
കോഴിക്കോട്  (ചാത്തമംഗലം )

>> കോഴിക്കോട്‌ എൻ.ഐ.ടി.യുടെ പഴയ പേര്
റീജിയണൽ എഞ്ചിനീയറിംഗ്‌ കോളേജ്‌

>> NIT കോഴിക്കോട്‌ എന്ന്‌ പുനർനാമകരണം ചെയ്ത വർഷം
2002

>> NIT കോഴിക്കോടിന്റെ  ആപ്തവാക്യം എന്താണ്
തമസോമ ജ്യോതിർഗമയ

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്‌മെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
കോഴിക്കോട്‌

>> IIM (k) നിലവിൽ വന്ന വർഷം
1996

>> കേരളത്തിലെ ആദ്യ  IIM നിലവിൽ വന്നതെവിടെ ?
കോഴിക്കോട് (കുന്നമംഗലം )

>>IIM (k) യുടെ ആപ്തവാക്യം
Yogah Karmasu Kaushalam

>> കേരളത്തിലെ ആദ്യ IIT നിലവിൽ വന്നതെവിടെ ?
പാലക്കാട്

>> കോഴിക്കോട്‌ സാമൂതിരി ആരംഭിച്ച കേരള വിദ്യാശാലയുടെ ഇപ്പോഴത്തെ പേര്‌
The Zamorin's Guruvayurappan College

>>കേരളത്തിൽ RUSA. (Rashtriya Uchchatar Shiksha Abhiyan) പദ്ധതിയുടെ ഭാഗമായി മോഡൽ ഡിഗ്രി കോളേജ്‌ നിലവിൽ വരുന്ന ജില്ല
വയനാട്‌

>>സാമൂഹ്യശാസ്ത്രത്തിലും, ചരിത്രത്തിലും ശാസ്ത്രീയമായി ഗവേഷണങ്ങൾ നടത്തുന്നതിനായി 2001-ൽ സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം
KCHR (കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്‌) (തിരുവനന്തപുരം)

>>KCHR -ന്റെ ആദ്യ ചെയർമാൻ
പ്രൊഫ.കെ.എൻ. പണിക്കർ

>> ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസ്‌ ആന്റ് ടെക്നോളജി (SCTIMST) യുടെ ആസ്ഥാനം
തിരുവനന്തപുരം (1973)

>> യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ മലയാളി പ്രിൻസിപ്പാൾ ആരാണ് ?
എ. ആർ. രാജരാജവർമ്മ

>>കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ
തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം,കോഴിക്കോട്‌, ആലപ്പുഴ, മഞ്ചേരി (മലപ്പുറം), പാലക്കാട്‌, എറണാകുളം, പാരിപ്പള്ളി (ESI, കൊല്ലം) , പരിയാരം (കണ്ണൂർ)

>>നിലവിൽ കാസർഗോഡ്‌ ജില്ലയിലും പത്തനം തിട്ടയിലെ കോന്നിയിലും സർക്കാർ മെഡിക്കൽ കോളേജിന്റെ ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

>> ഡിഗ്രി/തത്തുല്യ കോഴ്‌സുകൾ, പി.ജി/പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഭിന്നശേ ഷിക്കാരായ വിദ്യാർത്ഥികർക്ക്‌ പ്രോത്സാഹനം നൽകുന്ന കേരള സർക്കാർ പദ്ധതി
വിജയാമൃതം

>> കേരളത്തിലെ ബിരുദ വിദ്യാർത്ഥികൾക്ക്‌ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിന്‌ അവസരം ലഭ്യമാക്കാനുള്ള കേരള സർക്കാർ പദ്ധതി
ധനുസ്സ്‌

>>കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്‌ സ്ഥാപിതമായത് ?
തിരുവനന്തപുരം (1951)
(രണ്ടാമത്‌ - കോഴിക്കോട്‌)

>> കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
തിരുമല ദേവസ്വം മെഡിക്കൽ കോളേജ്‌
(ആലപ്പുഴ) (ഇത്‌ പിൽക്കാലത്ത്‌ സർക്കാർ ഏറ്റെടുത്തു)

>>ഏറ്റവും അധികം ഗവൺമെന്റ്‌ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജുകളുള്ള ജില്ലകൾ ഏതൊക്കെ ?
തിരുവനന്തപുരം, കോഴിക്കോട്‌ (10)

>>ഏറ്റവും അധികം എയ്ഡഡ്‌ ആർട്സ്‌ ആന്റ്‌ സയൻസ്‌ കോളേജുകൾ ഉള്ള ജില്ല
എറണാകുളം

         

Previous Post Next Post