>>നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ജനിച്ചത് എന്ന്?
1769 ആഗസ്റ്റ് 15
>>ആധുനിക ഫ്രാൻസിന്റെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട്
>>ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത് ?
നെപ്പോളിയൻ ബോണപ്പാർട്ട്
>>ലിറ്റിൽ കോർപ്പറൽ, മാൻ ഓഫ് ഡസ്റ്റിനി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ആരാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട്
>>കോഴ്സിക ദ്വീപിൽ ജനിച്ച ഫ്രഞ്ച് ഭരണാധികാരി എന്ന വിശേഷണമുള്ള വ്യക്തി ആരാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട് (1769)
>>ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ നേതൃത്വത്തിൽ ഫ്രാൻസിനെതിരായി രൂപീകരിക്കപ്പെട്ട യൂറോപ്യൻ സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് ആരാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട്
>>നെപ്പോളിയൻ, ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തതെന്നാണ്?
1799
>>നെപ്പോളിയൻ, ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചതെന്നുമുതല്‍ ?
1804
>>ഫ്രാൻസിനെ ആധുനീകരിച്ച ഭരണാധികാരി ആരാണ് ?
നെപ്പോളിയൻ
>>നെപ്പോളിയനും സ്പെയിനുമായുള്ള ബന്ധം ചരിത്രത്തിൽ ഏതു പേരില്‍ അറിയപ്പെടുന്നു ?
സ്പാനിഷ് പുണ്ണ്
>>പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചത് ആരാണ് ?
നെപ്പോളിയൻ
>>ബാങ്ക് ഓഫ് ഫ്രാൻസിന്റെ സ്ഥാപകന്‍ ആരാണ് ?
നെപ്പോളിയൻ
>>വിധിയുടെ മനുഷ്യൻ (മാൻ ഓഫ് ഡെസ്റ്റിനി) എന്ന വിശേഷണമുള്ള വ്യക്തി ആരാണ് ?
നെപ്പോളിയൻ
>>“എനിക്ക് നല്ല അമ്മമാരെ തരു, ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാം” എന്ന പ്രശസ്ത വാചകം ആരുടെതാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട്
>>നെപ്പോളിയന്റെ പതനത്തിന് കളമൊരുക്കിയ യുദ്ധം ഏതായിരുന്നു?
1812-ലെ ഫ്രാൻസിന്റെ റഷ്യൻ ആക്രമണം
>>നെപ്പോളിയൻ പൂർണമായും പരാജയപ്പെട്ട യുദ്ധം ഏതായിരുന്നു?
വാട്ടർലൂ യുദ്ധം (1815)
>>വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാ നായകൻ ആരാണ് ?
ആർതർ വെല്ലസ്ലി
>>ആർതർ വെല്ലസ്ലിയുടെ അപരനാമം എന്താണ് ?
ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
>>നെപ്പോളിയന്റെ കുതിരയുടെ പേരെന്താണ് ?
മാരംഗോ
>>ആർതർ വെല്ലസ്ലിയുടെ കുതിരയുടെ പേര്?
കോപ്പൻ ഹേഗൻ
>>വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം ഇതാണ് ?
ബെൽജിയം
>> നെപ്പോളിയനെ ആദ്യം നാടുകടത്തിയ ദ്വീപിന്റെ പേരെന്താണ് ?
ഏൽബ
>>വാട്ടർലൂ യുദ്ധത്തില്‍ പൂർണ പരാജയത്തെ തുടർന്ന് നെപ്പോളിയനെ ഏത് ദ്വീപിലേക്കാണ് നാടുകടത്തിയത്
സെന്റ് ഹെലേന
>>നെപ്പോളിയൻ മരണപ്പെട്ടത് എന്നാണ്?
1821
>>നെപ്പോളിയന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ലെസ് ഇൻവാലിഡ്സ് (പാരീസ്)
>>'ഞാനാണ് വിപ്ലവം' എന്ന് പ്രഖ്യാപിച്ചത് ആരാണ് ?
നെപ്പോളിയൻ ബോണപ്പാർട്ട്