സർവ്വരാജ്യ സഖ്യം (League of Nations)



>>ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട സമാധാന സംഘടന ഏതാണ് ?

സർവ്വരാജ്യ സഖ്യം

>>രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം ഉറപ്പുവരുത്തിക്കൊണ്ട്‌ രാഷ്ട്രങ്ങൾ തമ്മിൽ സമാധാനവും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നിലവിൽ വന്ന സഖ്യം
സർവ്വരാജ്യ സഖ്യം

>>സർവ്വരാജ്യസഖ്യം (ലീഗ്‌ ഓഫ്‌ നേഷൻസ്‌) സ്ഥാപിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച അമേരിക്കൻ പ്രസിഡന്റ്‌ ആരാണ് ?
വുഡ്റോ വിൽസൺ

>>“സർവ്വരാജ്യ സഖ്യം" എന്ന ആശയം മുന്നോട്ട്‌ വച്ചത്‌ ആരാണ് ?
വുഡ്രോ വിൽസൺ

>>സർവ്വരാജ്യ സഖ്യം നിലവിൽ വന്നത്‌ എന്നാണ് ?
1920 ജനുവരി 10

>>സർവ്വരാജ്യ സഖ്യത്തിന്റെ ആസ്ഥാനം എവിടെയാണ് ?
ജനീവ (സ്വിറ്റ്സർലന്റ്)

>>സർവ്വരാജ്യ സഖ്യത്തിന്റെ അംഗസംഖ്യ എത്രയാണ് ?
42

>>സർവ്വരാജ്യ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?
രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക

>>സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന്‌ വഴിതെളിയിച്ച സന്ധി ഏതു പേരിൽ അറിയപ്പെടുന്നു ?
വേഴ്‌സായി സന്ധി (Treaty of Versailles,1919)

>>സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന പ്രമുഖ രാജ്യം ഏതാണ് ?
അമേരിക്ക

>>സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന്‌ കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്‌ ആരാണ് ?
വുഡ്രോ വിൽസൺ

>>പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ഏതാണ് ?
പാരീസ്‌ സമ്മേളനം, 1919

>>സർവ്വരാജ്യ സഖ്യത്തിന്റെ ഭരണഘടന ഏതു പേരിലാണ്  അറിയപ്പെട്ടിരുന്നത് ?
കവനന്റ്‌ (Covenant)

>>സർവ്വരാജ്യ സഖ്യത്തിന്റെ നിയമസംഹിത ഒപ്പുവച്ചത്‌ എന്നാണ് ?
1919 ജൂൺ 28

>>സർവ്വരാജ്യ സഖ്യത്തിന്റെ ആദ്യ സമ്മേളനത്തിന്റെ വേദി എവിടെയായിരുന്നു ?
പാരീസ്‌ (1920 ജനുവരി 16)

>>സർവ്വരാജ്യ സഖ്യത്തിന്റെ ആദ്യ പൊതുസമ്മേളനം നടന്നത്‌ എന്നാണ് ?
1920 നവംബർ 15 (ജനീവ)

>>സർവ്വരാജ്യ സഖ്യത്തിന്റെ പ്രഥമ സെക്രട്ടറി ജനറൽ ആരായിരുന്നു ?
സർ. ജയിംസ്‌ എറിക്‌ ഡ്രമ്മണ്ട്‌ (ഇംഗ്ലണ്ട്‌)

>>സർവ്വരാജ്യ സഖ്യത്തിന്റെ അവസാനത്തേ സെക്രട്ടറി ജനറൽ ആരായിരുന്നു ?
സീൻ ലെസ്റ്റർ

>>രണ്ടാം ലോക മഹായുദ്ധകാലത്ത്‌ സർവ്വരാജ്യസഖ്യത്തിന്റെ സെക്രട്ടറി ജനറലായിരുന്നത്‌ ആരാണ് ?
സീൻ ലെസ്റ്റർ (അയർലണ്ട്‌)

>>സർവ്വരാജ്യ സഖ്യത്തിന്റെ പ്രധാന ഘടകങ്ങൾ ഏതൊക്കെ ?
സമിതി (Council), സഭ (Assembly) സെക്രട്ടേറിയറ്റ്

>>സർവ്വരാജ്യ സഖ്യം പിരിച്ചുവിട്ടതെന്ന്?
1946 ഏപ്രിൽ 20

>>ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന ഏതാണ് ?
സർവ്വരാജ്യ സഖ്യം


Previous Post Next Post