Plus Two Preliminary Exam 2022 - Stage 3

 


Name of Post: Common Preliminary Examination 2022 (Plus 2 Level) Stage III 

Department: Various

 Question Code: 088/2022

Date of Test: 17.09.2022

Medium of Question- Malayalam

1    "നമ്മുടെ ജീവിതത്തിൽ നിന്ന്‌ പ്രകാശം മറഞ്ഞു പോയിരിക്കുന്നു. എവിടേയും ഉരുട്ടാണ്‌" ആരുടെ മരണത്തെ കുറിച്ചാണ്‌ നെഹ്റുവിന്റെ ഈ വാക്കുകൾ ?
A)    ചന്ദ്രശേഖർ ആസാദ്‌
B)    സുഭാഷ് ചന്ദ്രബോസ്‌
C)    സുഖ്ദേവ്‌
D)    മഹാത്മാഗാന്ധി
    
2    ഫ്രഞ്ച്‌ അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.
A)    1950
B)    1947
C)    1954
D)    1948
    
3    ആരുടെ അധ്യക്ഷതയിലാണ്‌ മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട്‌ വെച്ച്‌ നടന്നത്‌ ?
A)    കെ. പി. കേശവമേനോൻ
B)    കെ. മാധവൻ നായർ
C)    ആനി ബസന്റ്‌
D)    കെ. പി. രാമൻ മേനോൻ
    
4    അക്ബറുടെ കാലത്ത്‌ മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.
A)    കാർഖാന
B)    രാസ്‌നാമ
C)    ദിൻ-ഇ-ഇലാഹി 
D)    ദർബാറി
    
5    വിജയനഗര സാമ്രാജ്യത്തിലെ പ്രാദേശിക ഭരണം.
A)    നായങ്കര
B)    അയ്യഗാർ
C)    നായക്‌
D)    സ്വരാജ്യ
    
6    മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
A)    വാവുവേലി
B)    കടലാക്രമണം
C)    ചാകര
D)    സപ്തമി വേലി
    
7    തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘരൂപം.
A)    സിറസ്‌
B)    സ്‌ട്രാറ്റസ്‌
C)    കുമൂലസ്‌
D)    നിംബസ്‌
    
8    ആൽപ്സ്‌ പർവതനിര കടന്ന്‌ വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രദേശികവാതം.
A)    ചിനൂക്ക്‌
B)    ഹർമാറ്റൻ
C)    ഫൊൻ
D)    ലൂ
    
9    45 D/10 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
A)    മില്യൻഷീറ്റ് 
B)    ഡിഗ്രി ഷീറ്റ്‌
C)    മിനിറ്റ്‌
D)    കോണ്ടൂർ രേഖ
    
10    ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം.
A)    താരാപ്പൂർ
B)    കൽപ്പാക്കം
C)    കൈഗ
D)    നറോറ
    
11    ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
    1) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്‌.
    2) പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും.
    3) രാഷ്ട്രപതിയാണ്‌ ആറ്റോർണി ജനറലിനെ നിയമിക്കുന്നത്‌.
    4) പാർലമെന്റിലെ അംഗമല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാനുള്ള അവകാശം ഇല്ല.
A)    2 മാത്രം
B)    4 മാത്രം
C)    1 & 2
D)    3 & 4
    
12    ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ ആര്‌ ?
A)    സുശീൽ ചന്ദ്ര
B)    നവീൻ ചാവ്‌ല
C)    രാജീവ്‌ കുമാർ
D)    ആലോക് വർമ്മ
    
13    നിങ്ങൾ പറയുന്നതിനോട്‌ ഞാൻ വിയോജിക്കുന്നു; പക്ഷെ അത്‌ പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണംവരെ പോരാടും. ഇത്‌ ആരുടെ വാക്കുകളാണ്‌ ?
A)    വോൾട്ടയർ
B)    ഗാന്ധി
C)    നെഹ്‌റു
D)    ഭഗത്‌സിങ്
    
14    ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
    1) രാജ്യസഭയ്ക്കാണ് കൂടുതൽ അധികാരം. 
    2) ലോകസഭയ്ക്കാണ് കൂടുതൽ അധികാരം.
    3) ഇരു സഭകൾക്കും തുല്ല്യ അധികാരം ഉണ്ട്‌.
    4) ധനബില്ലുകളിൽ അന്തിമ അധികാരം ലോകസഭാ സ്പീക്കറുടേതാണ്.
A)    1
B)    2
C)    1&3
D)    2&4
    
15    COPRA എന്നതിന്റെ പൂർണ്ണ രൂപം ഏത്‌ ?
    1) Council for protection of Rights of Aged
    2) Covid Protection Area
    3) Consumer Protection Area
    4) Co-operative Plan for Rehabilitation of Abandoned
A)    1
B)    2
C)    3
D)    4
    
16.    മൗലിക അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
    1) ഭരണഘടനയുടെ 4-ാം ഭാഗത്ത്‌ ഉൾപ്പെടുത്തിയിരിക്കുന്നു.
    2) ഭരണഘടനയുടെ 3-ാം ഭാഗത്ത്‌ ഉൾപ്പെടുത്തിയിരിക്കുന്നു.
    3) കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും,
    4) ബ്രിട്ടീഷ്‌ ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
A)    1
B)    4
C)    1 & 4
D)    2 & 3
    
17    ഗാർഹീക പീഡന നിരോധന നിയമം പാസ്സാക്കിയ വർഷം ഏത്‌ ?
A)    2005
B)    2010
C)    2003
D)    2007
    
18    ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
    1) ക്യാബിനറ്റ്‌ മിഷൻ പദ്ധതി പ്രകാരമാണ്‌ രൂപം കൊണ്ടത്‌.
    2) 3 മലയാളി വനിതകൾ പങ്കെടുത്തു.
    3) ഡ്രാഫ്റ്റിംങ്‌ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ദൃ. രാജേന്ദ്ര പ്രസാദ്‌ ആയിരുന്നു.
    4) കെ.എം മുൻഷി ഡ്രാഫ്റ്റിംങ്‌ കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.
A)    1,2,3,4
B)    1,2,4
C)    3,2 
D)    1,2,3
    
19    വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌ ?
    1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.
    2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രി. എ.പി.ജെ അബ്ദുൾ കലാം ആയിരുന്നു.
    3) M.K.S.S സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.
    4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്‌.
A)    1,2,3,4
B)    1,3,4
C)    1,2,3
D)    1,2,4
    
20    പ്രാദേശിക ഭരണകൂടങ്ങൾക്ക്‌ ഭരണഘടനാ പദവി നിർദ്ദേശിച്ച കമ്മിറ്റി ഏത്‌ ?
    1) പി. കെ. തുംഗൻ കമ്മിറ്റി
    2) ബൽവന്ത്‌ റായ്‌ കമ്മിറ്റി
    3) സർക്കാരിയ കമ്മീഷൻ
    4) ഹനുമന്തറാവു കമ്മിറ്റി
A)    1
B)    2
C)    3
D)    4
    
21    ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത്‌ ?
A)    ധനകാര്യമന്ത്രാലയം
B)    ഗവൺമെന്റ്‌
C)    റിസർവ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
D)    സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
    
22    കമ്മി ബഡ്ജറ്റ്‌ എന്നാൽ എന്താണ്‌ ?
A)    വരവും ചെലവും തുല്യമായ ബഡ്ജറ്റ്‌
B)    വരുമാനത്തെക്കാൾ ചെലവ്‌ കൂടിയ ബഡ്ജറ്റ്‌
C)    വരുമാനത്തെക്കാൾ ചെലവ്‌ കുറഞ്ഞ ബഡ്ജറ്റ്‌
D)    ഇവയൊന്നുമല്ല
    
23    GST(ചരക്ക്‌ വ്യാപാര നികുതി) ഏതു തരം നികുതി ആണ്‌?
A)    പ്രത്യക്ഷ നികുതി
B)    പരോക്ഷ നികുതി
C)    വരുമാന നികുതി
D)    മൂല്യ വർദ്ധിത നികുതി
Question deleted

    
24    GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA വിദേശത്തു നിന്നുള്ള അറ്റ ഘടക വരുമാനം) = ?
A)    അറ്റ ദേശീയ ഉൽപ്പന്നം (NNP)
B)    മൊത്തം ദേശീയ ഉൽപ്പന്നം (GNP)
C)    അറ്റ പരോക്ഷ നികുതി (NITx)
D)    അറ്റ ആഭ്യന്തര ഉൽപ്പന്നം (NDP)
    
25    ആസൂത്രണ കമ്മിഷന്റെ പുതിയ പേര്‌ എന്താണ്‌ ?
A)    ദേശീയ വികസന സമിതി
B)    ആസൂത്രണ ബോർഡ്
C)    നീതി ആയോഗ്‌
D)    കേന്ദ്ര ധനകാര്യ മന്ത്രാലയം
    
26    AB രക്തഗ്രൂപ്പുള്ള ഒരു വ്യക്തിക്ക്‌ 'A' രക്തഗ്രൂപ്പുള്ള മറ്റൊരു വ്യക്തിക്ക് രക്തദാനം ചെയുവാൻ കഴിയില്ല. കാരണം 'A' രക്തഗ്രൂപ്പുള്ള വ്യക്തിയുടെ ശരീരത്തിൽ
A)    'A' ആന്റിജൻ ഇല്ല എന്നതുകൊണ്ട്‌
B)    'ആന്റി - B' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്‌
C)    'ആന്റി - A' എന്ന ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും എന്നതുകൊണ്ട്‌
D)    ഇവയൊന്നുമല്ല
    
27    കേരളത്തിലെ ആദ്യത്തെ റബർപാർക്ക്‌ സ്ഥിതി ചെയ്യുന്ന സ്ഥലം.
A)    കാസർഗോഡ്‌
B)    കോട്ടയം
C)    ഐരാപുരം
D)    തിരുവനന്തപുരം
    
28    മത്സ്യങ്ങളിലെ ഹൃദയത്തിന്റെ അറകളുടെ എണ്ണം.
A)    3
B)    4
C)    2
D)    1
    
29    ഇന്ത്യയിൽ CDRI ലക്‌നൗ നിർമ്മിച്ച സ്ത്രീകൾക്കായുള്ള ഗർഭനിരോധന ഉപാധി.
A)    കോപ്പർ -ടി
B)    സഹേലി
C)    എൽ. എൻ. ജി - 20
D)    ഇവയൊന്നുമല്ല
    
30    “ജൈവവൈവിധ്യ മേഖലകളിലെ ഹോട്ട്‌സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ
A)    നോർമാൻ മേയർ
B)    എഡ്‌വേർഡ് വിൽസൻ
C)    ജീം കോർബറ്റ്‌
D)    സുന്ദർലാൽ ബഹുഗുണ
    
31    ഒരു ചില്ലു പാത്രത്തിലേക്ക്‌ ചൂടുവെള്ളം ഒഴിക്കുമ്പോൾ അത്‌ പൊട്ടി പോവാൻ കാരണം.
A)    ചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ
B)    ചില്ലു പാത്രത്തിന്റെ താപ ചാലകത കൂടുതലായതിനാൽ
C)    ചില്ലു പാത്രത്തിന്റെ ആപേക്ഷിക താപം കുറവായതിനാൽ
D)    ചില്ലു പാത്രത്തിന്റെ സാന്ദ്രത പെട്ടെന്ന്‌ കൂടുന്നത്‌ കൊണ്ട്‌
    
32    ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത്‌ ശ്രേണിയാണ്‌ ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത്‌ ?
A)    ലൈമൻ ശ്രേണി
B)    ബാൽമർ ശ്രേണി
C)    ബ്രാക്കറ്റ്‌ ശ്രേണി
D)    ഇവയൊന്നുമല്ല
    
33    30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന്‌ 50 g ഭാരമുള്ള കല്ല്‌ താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും?
A)    30.32 m/s
B)    24.25 m/s 
C)    45.54 m/s 
D)    60.64 m/s
    
34    'കാലിയം' എന്നത്‌ ഏത്‌ മൂലകത്തിന്റെ ലാറ്റിൻ നാമമാണ്‌ ?
A)    സോഡിയം
B)    കോപ്പർ
C)    പൊട്ടാസ്യം
D)    അയൺ
    
35    ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട്‌ വാതകമാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ?
A)    ഉത്പതനം
B)    ബാഷ്പീകരണം
C)    സാന്ദ്രീകരണം
D)    ഘനീ ഭവിക്കൽ
    
36    താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത്‌ കണ്ടെത്തുക.
A)    റീഡ്‌ ഒൺലി മെമ്മറി
B)    റാൻഡം ആക്സസ്‌ മെമ്മറി
C)    ക്യാഷ്‌ മെമ്മറി
D)    ബ്ലു റേ ഡി.വി.ഡി.
    
37    ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ്‌വർക്ക് ഏതിന്‌ ഉദാഹരണമാണ്‌ ?
A)    മെട്രൊപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്
B)    ലോക്കൽ ഏരിയ നെറ്റ്‌വർക്ക്
C)    വൈഡ്‌ ഏരിയ നെറ്റ്‌വർക്ക്
D)    പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക്
    
38    വേൾഡ്‌ വൈഡ്‌ വെബ്ബിന്റെ ഉപജ്ഞാതാവ്‌
A)    ടിം ബേണേഴ്‌സ്‌ ലീ
B)    ചാൾസ്‌ ബാബേജ്‌
C)    സ്റ്റീവ്‌ ജോബ്സ്‌
D)    ജെയിംസ്‌ ഗോസ്‌ലിംഗ്
    
39    താഴെ കൊടുത്തിരിക്കുന്നവയിൽ ഓഫീസ്‌ പാക്കേജിന്റെ ഭാഗമായി വരുന്ന ഡാറ്റാബേസ്‌ മാനേജ്മെന്റ്‌ സിസ്റ്റം ഏത്‌ ?
A)    മൈ എസ്‌ ക്യു എൽ
B)    മൈക്രോസോഫ്റ്റ്‌ എസ്‌. ക്യു. എൽ. സേർവർ
C)    ഒറാക്കിൾ
D)    മൈക്രോസോഫ്റ്റ്‌ ആക്‌സസ്‌
    
40    മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത്‌ സെക്ഷനിൽപ്പെടുന്നു?
A)    സെക്ഷൻ 66B
B)    സെക്ഷൻ 66E
C)    സെക്ഷൻ 66
D)    സെക്ഷൻ 67
    
41    താഴെ പറയുന്നവയിൽ കുമാരനാശാനെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്
    1) മഹാകാവ്യം രചിച്ചിട്ടില്ല.
    2) പ്രരോദനം കുമാരനാശാന്റെ കൃതിയല്ല.
    3) മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യം രചിച്ചിട്ടുണ്ട്‌.
    4) ആദ്യത്തെ ഖണ്ഡകാവ്യം വീണപൂവാണ്‌.
A)    1 മാത്രം
B)    1 ഉം 4 ഉം
C)    2
D)    3 ഉം 4 ഉം
    
42    മലയാളത്തിലുണ്ടായ ആദ്യത്തെ ചെറുകഥ ഏത്‌ ?
    1) വെള്ളപ്പൊക്കത്തിൽ
    2) ശബ്ദിക്കുന്ന കലപ്പ
    3) വാസനാവികൃതി
    4) പ്രകാശം പരത്തുന്ന പെൺകുട്ടി
A)    2
B)    4
C)    3
D)    1
    
43    താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ്‌ ?
    1) മിനുക്ക്‌, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്‌.
    2) ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
    3) കഥകളിക്ക്‌ അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്‌.
    4) സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ്‌ കഥകളി.
A)    4
B)    3, 4 എന്നിവ
C)    1, 2 എന്നിവ
D)    3
    
44    ഒളിമ്പിക്സ്‌ ചിഹ്നത്തിൽ എത്ര വളയങ്ങൾ കോർത്തിണക്കിയിട്ടുണ്ട്‌ ?
    1) 6
    2) 8
    3) 5
    4) 4
A)    4
B)    5
C)    6
D)    8
    
45    കേരളഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്‌ ?
    1) തിരുവനന്തപുരം 2) തൃശ്ലൂർ 3) കണ്ണൂർ 4) കൊച്ചി
A)    2
B)    1
C)    4
D)    3
    
46    ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ്‌ ചാൻസലർ ആരാണ്‌ ?
    1) സുകുമാർ അഴീക്കോട്‌
    2) ഡോ. പി. എം. മുബാറക്‌ പാഷ
    3) കെ. ജയകുമാർ
    4) അനിൽ വള്ളത്തോൾ
A)    3
B)    2
C)    1
D)    4
    
47    'തോമസ്‌ കപ്പ്‌' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    1) ബാഡ്മിന്റൺ
    2) ടെന്നീസ്‌
    3) ഫുട്‌ബോൾ
    4) ക്രിക്കറ്റ്‌
A)    1
B)    3
C)    4
D)    2
    
48    'പറക്കും സിഖ്‌' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാസിങ്ങ്‌ അന്തരിച്ചത്‌ ഏതു വർഷം ?
    1) 2018 2) 2020 3) 2021 4) 2019
A)    4
B)    2
C)    3
D)    1
    
49    അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ്‌ ജോബൈഡൺ ?
    1) 40  2) 46  3) 45  4) 43
A)    2
B)    3
C)    4
D)    1
    
50    2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്‌ ആർക്ക്‌ ?
    1) പി. വത്സല
    2) എം. മുകുന്ദൻ
    3) സി. രാധാകൃഷ്ണൻ
    4) പി. സച്ചിദാനന്ദൻ
A)    4
B)    1
C)    3
D)    2
    
51    + എന്നാൽ x, - എന്നാൽ +, x എന്നാൽ ÷, ഇങ്ങനെയാണ്‌ അർത്ഥമെങ്കിൽ 5 + 4 -18 x 3
A)    -34
B)    16
C)    26
D)    15
    
52    122.992 - ? = 57.76 + 31.1
A)    34.378
B)    38.132
C)    34.123
D)    34.132
    
53    10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്‌. ലാഭം 25% എങ്കിൽ x ന്റെ വില എന്ത്‌ ?
A)    8
B)    25
C)    10
D)    15
    
54    ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത്‌ ?
A)    112.14
B)    113.04
C)    113.14
D)    112.04
Question deleted

    
55    15, 24, 35, 48, 63, ?
A)    80
B)    76
C)    90
D)    98
    
56    40 പേർക്ക്‌ ശരാശരി ആഴ്ച കൂലി 360 രൂപ. മറ്റ്‌ 20 പേർക്ക്‌ ശരാശരി ആഴ്ച കൂലി 360 രൂപ. ആഴ്ച കൂലി 420 രൂപ. അങ്ങനെയെങ്കിൽ ആകെ ശരാശരി എത്ര ?
A)    380
B)    360
C)    400
D)    370
Question deleted
    

57    ഒരു അമ്മ മകളേക്കാൾ അഞ്ചു മടങ്ങു മൂത്തതാണ്‌. നാലു വർഷത്തിന്‌ ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സെത്ര ?
A)    6
B)    5
C)    7
D)    8
    
58    ഒരു വ്യക്തി തന്റെ സ്വത്തിനെ മകൾക്കും മകനും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു?
A)    1/10
B)    1/20
C)    19/20
D)    9/10
Question deleted
    

59    രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്‌. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത്‌ ?
A)    96
B)    80
C)    128
D)    64
    
60    കൂട്ടുപലിശയിൽ ഒരു തുക 8 വർഷത്തിനുള്ളിൽ ഇരട്ടിയാകുന്നു. എത്ര സമയത്തിനുള്ളിൽ അത്‌ 8 മടങ്ങായി മാറും
A)    24
B)    12
C)    16
D)    32
    
61    FRIEND എന്നത്‌ HUMJTK എന്ന്‌ കോഡ്‌ ചെയ്തിട്ടുണ്ടെങ്കിൽ, ആ കോഡിൽ മെഴുകുതിരി എഴുതുന്നത്‌ എങ്ങനെയാണ്‌ ?
A)    EDRIRL
B)    DCQHQK
C)    ESJFME
D)    DEQJQM
    
62    ഒറ്റപ്പെട്ടത്‌ കണ്ടെത്തുക.
A)    7314
B)    7029
C)    2709
D)    3115
    
63    പട്ടാളം : ചിട്ട :: സ്നേഹം :
A)    നാടകം
B)    സിനിമ
C)    പോലീസ്‌
D)    കുടുംബം
    
64    6: 18 :: 4:
A)    14
B)    16
C)    8
D)    6
Question deleted
    

65    ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, "അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്‌." ഫോട്ടോയിലെ പുരുഷനുമായി സ്ത്രീ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
A)    അമ്മ
B)    അമ്മായി
C)    മകൾ
D)    സഹോദരി
    
66    4, 4, 8, 12, 20, ?, 52
A)    22
B)    24
C)    28
D)    32
    
67    രാമൻ വടക്കോട്ട്‌ 40 കി.മീ. സഞ്ചരിച്ചശേഷം വലത്തോട്ട്‌ 50 കി. മീ. പോയി. വീണ്ടും വലത്തോട്ട്‌ 30 കി. മീ. അതിനുശേഷം വീണ്ടും വലത്തോട്ട്‌ 50 കി. മീ. സഞ്ചരിച്ചു. എങ്കിൽ രാമൻ തുടങ്ങിയ സ്ഥലത്തു നിന്ന്‌ എത്ര ദൂരെയാണ്‌ ?
A)    10
B)    20
C)    30
D)    40
    
68    5 ഔൺസ്‌ 140 ഗ്രാമിന്‌ തുല്യമാണെങ്കിൽ, 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിന്‌ തുല്യമാണ്‌ ?
A)    1340
B)    1344
C)    1244
D)    1240
    
69    ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത്‌ ദിശയിൽ ആയിരിക്കും ?
A)    വടക്കു പടിഞ്ഞാറ്‌
B)    തെക്കു കിഴക്ക്‌
C)    വടക്കു കിഴക്ക്‌
D)    തെക്കു പടിഞ്ഞാറ്‌
    
70    നാളേക്ക്‌ മൂന്ന്‌ ദിവസം മുമ്പ്‌ വെള്ളിയാഴ്ച ആണെങ്കിൽ ഇന്നലേക്കു മൂന്നു ദിവസം മുമ്പ്‌ ഏതു ദിവസം ആണ്‌ ?
A)    വെള്ളിയാഴ്ച
B)    തിങ്കാളാഴ്ച
C)    ചൊവ്വാഴ്ച
D)    വ്യാഴാഴ്ച
Question deleted

    
71    Sumathi’s Parents___________ Visited Taj Mahal.
A)    have
B)    has
C)    is
D)    was
    
72    Helen of Troy was considered as the __________ beautiful woman in the world.
A)    more
B)    very
C)    most
D)    nice
    
73    l saw a man. ____ man was standing infront of a gate.
A)    The
B)    An
C)    A
D)    One
    
74    Renju wrote a letter to you, ___________?
A)    is it
B)    don't he
C)    will you
D)    didn't he
    
75    Senior Officers reached the accident spot to _________________ the rescue operations.
A)    supervising
B)    supervise
C)    supervises
D)    supervised
    
76    Sheeba _________ the newspaper when her husband returned from office.
A)    is reading
B)    was reading
C)    reads
D)    have been reading
    
77    If you had enough money, you _______ a car.
A)    could buy
B)    could have bought
C)    can buy
D)    buy
    
78    Light can pass __________ glass.
A)    on
B)    besides
C)    through
D)    along
    
79    The class teacher asked the student _____ he was late.
A)    What
B)    Why
C)    that
D)    which
    
80    A book is ___________ to Smitha by her uncle.
A)    present
B)    presenting
C)    presentation
D)    presented
    
81    Smitha has got a __________ ache.
A)    tooth
B)    teeth
C)    teeth's
D)    tooth's
    
82    __________ driving may cause accidents.
A)    drinking
B)    careless
C)    careful
D)    caring
    
83    The synonym of the word "Shiver",
A)    feel
B)    learn
C)    tremble
D)    shy
    
84    Find out a compound word.
A)    laptop
B)    books
C)    warden
D)    gardening
    
85    The antonym of the word ‘crowded' is
A)    deserted
B)    busy
C)    calm
D)    warm
    
86    Leena _________ new ideas about new year celebration.
A)    put off
B)    set out
C)    put forward
D)    turn off
    
87    Roma stands __________ the bed of her mother.
A)    besides
B)    beside
C)    bed side
D)    sides
    
88    The meaning of the idiom ‘Dutch Courage’.
A)    Courage of Dutch people
B)    Brave
C)    Heroism of fools
D)    False courage acquired by drinking liquor
    
89    A person who believes that the worst will happen.
A)    Pessimist
B)    Optimist
C)    Atheist
D)    villain
    
90    The Malayalam equivalent of the proverb “If there is a will, there is a way”,
A)    കാള കിടക്കും കയറോടും
B)    തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല
C)    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
D)    കാക്ക കുളിച്ചാൽ കൊക്കാകുമോ
    
91    വിപരീതപദം കണ്ടെത്തുക - പശ്ചിമം
A)    ദക്ഷിണം
B)    പൂർവ്വം
C)    ഉത്തരം
D)    ധ്രുവം
    
92    ഒറ്റപദം എഴുതുക: ഗുരുവിന്റെ ഭാവം
A)    ശുരുത്വം
B)    ഗുരുകടാക്ഷം
C)    ഗൗരവം
D)    ഗുരുതരം
    
93    ചേർത്തെഴുതുക: സു + ആഗതം
A)    സുഗതം
B)    സ്വാഗതം
C)    സാഗതം
D)    സുസ്വാഗതം
    
94    സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
A)    പിഷാരടി
B)    മഹതി
C)    ഭവാൻ
D)    ഹസ്തി
    
95    വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം.
A)    ആധാരം വഴിയിൽ പോകുക
B)    വഴിയിൽ കിടക്കുന്ന ആധാരം
C)    ആശ്രയം ഇല്ലാതാകുക
D)    ആധാരം നഷ്ടപ്പെടുക
    
96    സമാനപദം കണ്ടെത്തുക.
    ജനകൻ
A)    തനയൻ
B)    പിതാവ്‌
C)    സുതൻ
D)    ജാമാതാവ്‌
    
97    'Process' എന്ന പദത്തിന്റെ മലയാള പരിഭാഷ.
A)    കൈവശം വയ്ക്കൽ
B)    നിയമം
C)    നടപടികൾ
D)    തെളിവ്‌
    
98    ശരിയായ പ്രയോഗം തിരിച്ചറിയുക.
A)    അജ്ഞലി
B)    അഞ്ജലി
C)    അഞ്ചലി
D)    അഞ്ഞലി
    
99    പിരിച്ചെഴുതുക..
    വിദ്യുച്ഛക്തി
    
A)    വിദ്യുത്‌ + ശക്തി
B)    വിദ്യുത്‌ + ഛക്തി
C)    വിദ്യു + ശക്തി
D)    വിദ്യു + ഛക്തി
    
100    പര്യായ ശബ്ദം തിരിച്ചറിയുക.
    ഗജം
A)    തുരഗം
B)    അജം
C)    ആന
D)    നക്രം

Previous Post Next Post