>> രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് മരണം നടന്നതെവിടെ ?
തൃശൂർ
>>ഭൂഭ്രമണം പൂർത്തിയാക്കാൻ ഏറ്റവും കുറച്ച് സമയമെടുത്ത ദിവസം
2022 June 29 (1.59 മില്ലിസെക്കന്റ് കുറവ് )
>>2022 - ൽ പരീക്ഷിച്ച ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര റഷ്യൻ മിസൈൽ ഏതാണ് ?
എ.ആർ.എസ്- 28 സർമാറ്റ്
>>അമേരിക്കയുടെ വിഖ്യാത ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
എൽ.ജി.എം 30 മിനിറ്റ് മാൻ
>>കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചതാർക്ക് ?
മേരികോം
>>2020 -ൽ പദ്മവിഭൂഷൺ ലഭിച്ച ബോക്സർ താരം
മേരികോം
>>നോർക്ക റൂട്ട്സും വനിതാ വികസന കോർപറേഷനും ചേർന്ന് നടപ്പാക്കുന്ന വനിതകൾക്കായുള്ള വായ്പാ പദ്ധതി ഏതാണ് ?
വനിത മിത്ര
>>മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയോ ജീവിച്ചിരിക്കുന്നയാൾ സാമ്പത്തിക പരാധീനതകളാ തന്റെ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെയോ വരുമ്പോൾ കുട്ടികളെ സ്വഭവനങ്ങളിലോ ബന്ധുഭവനങ്ങളിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതി ഏതാണ് ?
സ്നേഹപൂർവ്വം
ജപ്പാൻ
>>2022- ലെ പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
87
>>പുതുതായി ചുമതലയേറ്റ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആരാണ് ?
ബി.മട്ടന്നൂർ ശങ്കരൻകുട്ടി
>> കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?
കേളി
>>യുനെസ്‌കോയുടെ ആഗോള വിജ്ഞാന നഗരത്തിൽ ഇടം പിടിച്ച കേരളത്തിലെ പ്രദേശം ഏതാണ് ?
തൃശൂർ
>>2022 -ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ് ?
135
>>ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരം ഏതാണ് ?
തൃശൂർ
>>26 തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് സൃഷ്ടിച്ചതാര് ?
കാമി റീത ഷെർപ്പ
>>2022 - ലെ ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
7
>>ഇപ്പോഴത്തെ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ആരാണ് ?
ജി. ആർ. അനിൽ
>>എവറസ്റ്റ് ദിനം എന്നാണ് ?
മെയ് 29
>>2022 - ലെ ഇന്റർനാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
43
>>കേരള സംഗീത നാടക അക്കാദമിയുടെ പുതിയ സെക്രട്ടറി ആരാണ് ?
കരിവെള്ളൂർ മുരളി
>>തൃശൂർ കോർപറേഷനും കിലയും തൃശൂർ എൻജിനീയറിങ് കോളേജിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്ങും ചേർന്ന് നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
സ്ട്രീറ്റ് ഫോർ കിഡ്സ് ലീഡർ
>> സംസ്ഥാനത്തെ മെഗാ സീഫുഡ് പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്?
ആലപ്പുഴ
>>ഇപ്പോഴത്തെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ആരാണ് ?
പി .രാജീവ്
>>2022 മാഡ്രിഡ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയതാരാണ് ?
കാർലോസ് അൽകാരസ്
>>എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ് ?
യൂയിചിറോ മിയുറ
>>2022 - ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം വിജയി ആരാണ് ?
റാഫേൽ നദാൽ
>>2022 - ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം വിജയി ആരാണ് ?
ഇഗാ ഷ്വാം തെക്
>>2022 - ലെ വിംബിൾഡൺ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം വിജയി ആരാണ് ?
നോവോക് ജോക്കോവിച്ച്
>>2022 - ലെ വിംബിൾഡൺ ഓപ്പൺ ടെന്നീസ് വനിതാവിഭാഗം വിജയി ആരാണ് ?
എലേന റെയ്ബാക്കിന
>>2022- ൽ രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റ് ഏതാണ് ?
അസാനി
>>2022- ൽ രൂപപ്പെട്ട ചുഴലിക്കാറ്റായ അസാനി എവിടെയാണ് രൂപം കൊണ്ടത് ?
ബംഗാൾ ഉൾക്കടൽ
>>അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏതാണ് ?
ശ്രീലങ്ക
>>അസാനി ചുഴലിക്കാറ്റിൽ 'അസാനി' എന്ന വാക്കിന്റെ അർത്ഥമെന്താണ് ?
ഉഗ്രമായ കോപം
>>നിസർഗ്ഗ ചുഴലിക്കാറ്റിന് ഏതു രാജ്യമാണ് പേര് നൽകിയത് ?
ബംഗ്ലാദേശ്
>>ഖത്തർ പേര് നൽകിയ ചുഴലിക്കാറ്റേത് ?
ഷഹീൻ
>>2022 - ൽ ഇന്ത്യൻ നാവികസേന മുംബൈയിൽ നീറ്റിലിറക്കിയ യുദ്ധക്കപ്പലുകളേതെല്ലാം?
ഐ.എൻ.എസ് സൂറത്ത് , ഐ.എൻ.എസ്. ഉദയഗിരി
>>2022 - ൽ ഇന്ത്യൻ നാവികസേന മുംബൈയിൽ നീറ്റിലിറക്കിയ യുദ്ധക്കപ്പലുകളിൽ പ്രോജക്ട് 15 ബിയിൽ ഉൾപ്പെടുന്ന കപ്പലുകളേവ ?
ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് മർമഗോവ, ഐ.എൻ.എസ് ഇംഫാൽ
>>എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ ഡോക്ടർ ദമ്പതിമാർ ആരെല്ലാം ?
ഹേമന്ത് ലളിത് ചന്ദ്രലേവ, സുരഭി ബെൻലേവ
>>സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ പരസ്യവാചകം എന്താണ് ?
നികുതി നമുക്കും നാടിനും
>>സഹോദരിബന്ധം സ്ഥാപിക്കാൻ തീരുമാനിച്ച നേപ്പാളിലെയും ഇന്ത്യയിലെയും നഗരങ്ങൾ ഏവ?
നേപ്പാളിലെ ലുംബിനി, ഉത്തർപ്രദേശിലെ കുശീനഗർ
>>ശ്രീരാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷന്മാരിലൊരാളായി നിയമിക്കപ്പെട്ട മലയാളി ആരാണ് ?
ഭജനാനന്ദസ്വാമി
>>രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ .ജി . പേരറിവാളൻ 31 വർഷത്തിനുശേഷം എന്നാണ് മോചിപ്പിക്കപ്പെട്ടത് ?
2022 മേയ് 18-ന്
>>കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഒരുക്കുന്ന ഒ.ടി .ടി പ്ലാറ്റ്ഫോമിൻ്റെ പേരെന്താണ് ?
സി. സ്പേസ്
>>ഏത് നവോത്ഥാന നായകന്റെ 250-ാം ജന്മദിനമാണ് 2022 മേയ് 22-ന് ആഘോഷിച്ചത്?
രാജാ റാംമോഹൻ റായ്
>>ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ 2022ലെ വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കീരിടം നേടിയ ഇന്ത്യക്കാരി ആരാണ് ?
നിഖാത് സരിൻ
>>ലോകത്തെ ശക്തമായ വ്യോമസേനകളുടെ പട്ടികയിൽ നിന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുന്നത് ഏത് രാജ്യത്തെ പിന്തള്ളിയാണ് ?
ചൈനയെ
>>ലോകത്ത് ഏറ്റവും ഉയരത്തിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം സ്ഥാപിച്ചത് എവിടെയാണ്?
എവറസ്റ്റ് കൊടുമുടിയിൽ
>>2022 മേയ് 19-ന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകയും പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെ നേതാവുമായ വനിത ആരായിരുന്നു ?
കന്നിയമ്മ
>>അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന് സുപ്രീം കോടതി നീക്കം ചെയ്ത വ്യക്തി
പ്രഫുൽ പട്ടേൽ
>> ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
ദ്രൗപതി മുർമു
>>2022 - ൽ അന്തരിച്ച കെ.കെ.രാംദാസ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
ക്രിക്കറ്റ്
>>2022 - ൽ അന്തരിച്ച ഗസൽരംഗത്തെ ഇതിഹാസതാരം ആരാണ് ?
ഭൂപീന്ദർ സിങ്
>>2021 - ലെ ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ച സംവിധായകൻ ആരാണ് ?
കെ.പി.കുമാരൻ
>>ലോക അത്ലറ്റിക്സിലെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഇതിഹാസം ആരാണ് ?
നീരജ് ചോപ്ര
>>ലോക അത്ലറ്റിക് മീറ്റ് വനിതകളുടെ 100 മീറ്റർ മത്സരത്തിൽ സ്വർണമെഡൽ സ്വന്തമാക്കിയത് ആരാണ്
ഷെല്ലി ആൻ ഫ്രേസർ
>>സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം ലഭിച്ചതാർക്ക്?
പി.വി.സിന്ധു
>>ലോക അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം ലഭിച്ച യൂലിമർ റോജാസ് ഏത് രാജ്യക്കാരിയാണ് ?
വെനസ്വലേ
>>2022 - ൽ നടന്ന ലോക അത്ലറ്റിക്സിൽ ഹൈജമ്പിൽ സ്വർണം ലഭിച്ച ഖത്തർ താരം ആരാണ് ?
മുത്താസ് ഇസ ബർഷിമിൻ
>>2022 - ലെ വയലാർ രാമവർമ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചതാർക്ക്?
ശ്രീകുമാരൻ തമ്പി
>>2022 - ൽ അന്തരിച്ച പ്രതാപ് പോത്തൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സിനിമ
>>വേൾഡ് ഇക്കണോമിക്സ് ഫോറം തയ്യാറാക്കിയ ലിംഗസമത്വ സൂചികയിൽ ഇന്ത്യക്ക് എത്രാം സ്ഥാനം ആണ് ?
135
>>അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്ട് ഫെഡറേഷൻ ലോക കപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ് ?
ഐശ്വരിപ്രതാപ് സിങ് തോമർ
>>ഇന്ത്യയിൽ ആദ്യമായി വാനരവസൂരി റിപ്പോർട്ട് ചെയ്ത സംസ്ഥാനം
കേരളം
>>35 വര്‍ഷത്തെ സേവനത്തിനുശേഷം ഡി കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി ഏതാണ് ?
ഐഎന്‍എസ് സിന്ധുരാജ്
>>പ്രഥമ എഴുത്തച്‌ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്കാരം 2022- ൽ ലഭിച്ചതാർക്ക് ?
കെ ജയകുമാർ
>>ഇന്ത്യയില്‍ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നം ഏതാണ് ?
തമ്പി എന്ന് പേരുള്ള കുതിര
>>ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാൻഡ്പ്രിയില്‍ ജേതാവായ താരം ആരാണ് ?
ചാള്‍സ് ലെക്ലെയര്‍
>>ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് സാന്ദ്രത കൂടിയ സംസ്ഥാനം
കേരളം
>>ഇപ്പോഴത്തെ കേരള സംസ്ഥാന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റത് ആരാണ് ?
എഡിജിപി മനോജ് എബ്രഹാം
>> 2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
സച്ചി (അയ്യപ്പനും കോശിയും )
>>2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്
അപര്‍ണ ബാലമുരളി (സുരരൈ പോട്ര്)
>>2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
ബിജുമേനോന്‍ (അയ്യപ്പനും കോശിയും)
>>2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
>> 2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഘട്ടന സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്
മാഫിയാ ശശി (അയ്യപ്പനും കോശിയും)
>>2021- ലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏതാണ് ?
സുരരൈ പോട്ര്
>>2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
സൂര്യ /അജയ്ദേവ്ഗണ്‍
>>2021 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച മലയാള ചിത്രം - തിങ്കളാഴ്ച നിശ്ചയം
(സംവിധാനം സെന്ന ഹെഗ്ഡേ)
>>2018-ലെ വിലാസിനി അവാര്‍ഡ് ലഭിച്ചതാർക്ക്?
ഇ.വി.രാമകൃഷ്ണന്‍