Current Affairs August 2022 - Part 01

 


>>ഈയടുത്ത് കേന്ദ്ര സർക്കാർ സന്ന്യാസിയും ദാർശനികനുമായ ഏത് കേരളീയന്റെ ജന്മസ്ഥലമാണ്‌ ദേശീയസ്മാരകമാക്കാൻ  തീരുമാനിച്ചത് ?
ശങ്കരാചാര്യർ

>>ലോകാരോഗ്യ സംഘടനയുടെ 2022ലെ ലോക പുകയിലവിരുദ്ധദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ജാർഖണ്ഡ്‌

>>ഇന്ത്യൻ തപാൽവകുപ്പ്  ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽവിതരണം നടത്തിയത്‌ എവിടെയാണ്‌?
ഗുജറാത്തിൽ

>>2022 മേയ്‌ 31-ന്‌ കൊൽക്കത്തയിൽ അന്തരിച്ച കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത്‌ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബോളിവുഡ് ഗായകനായ മലയാളി

>>സംസ്ഥാന വനംവകുപ്പിന്റെ മേധാവിയായി ചുമതലയേറ്റത് ആരാണ് ?
ബെന്നിച്ചൻ തോമസ്‌

>>ചാർധാം യാത്ര ഏതൊക്കെ തീർഥാടനകേന്ദ്രങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
ഉത്തരാഖണ്ഡിലെ ഫിമാലയൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന കേദാർനാഥ്‌, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി

>>കേരള നിയമസഭയുടെ പുതിയ സെക്രട്ടറി ആയി നിയമിതനായത് ആരാണ് ?
എ.എം. ബഷീർ

>>മോട്ടോർസൈക്കിളിൽ 130 ഓളം രാജ്യങ്ങൾ സന്ദർശിക്കുകയും യാസർ അരാഫത്ത്‌, ഫിദൽ കാസ്ട്രോ, സദ്ദാം ഹുസൈൻ. മു അമ്മർ ഗദ്ദാഫി തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്ത്, അടുത്തിടെ അന്തരിച്ച ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ്
ഭീം സിങ്

>>Unbelievable Delhi to Islamabad, Peace Mission: Around the World On Motorcycle എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
ഭീം സിങ്
 
>>സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായുളള  സംസ്ഥാനവനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതി ഏതാണ് ?
കാതോർത്ത്‌

>>2022-ലെ 15-ാമത് ഇന്ത്യൻ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്  കിരീടം നേടിയത്‌ ആരാണ് ?
ഗുജറാത്ത്  ടൈറ്റൻസ്‌

>>കേരള സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓംബുഡ്‌സ്മാനായി നിയമിക്കപ്പെട്ടത് ആരാണ് ?
എ.സി.കെ. നായർ

>>കേന്ദ്ര സർക്കാരിന്റെ വായ്പാസംബന്ധമായ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പോർട്ടൽ ഏതാണ് ?
ജൻസമർഥ്‌

>>പഠനത്തോടൊപ്പം സംസ്ഥാനത്തെ സ്കൂൾവിദ്യാർഥികളുടെ വ്യക്തിത്വവികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനുമായ അധ്യാപകരെ 'മെന്റർ'മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതി ഏതാണ് ?
സഹിതം

>>ലോക ഭക്ഷ്യസുരക്ഷാദിനം എന്നാണ്‌?
ജൂൺ 7

>>2022-ലെ ഭക്ഷ്യസുരക്ഷാദിനാചരണത്തിന്റെ വിഷയം എന്താണ് ?
Safe food, Better Health

>>സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് എത്ര രൂപ മൂല്യങ്ങളുള്ള പ്രത്യേക നാണയങ്ങളാണ്‌ അടുത്തിടെ പുറത്തിറക്കിയത് ?
ഒന്ന്‌, രണ്ട്‌, അഞ്ച്‌, പത്ത്‌, ഇരുപത്‌

>>സാംസ്കാരിക വകുപ്പിന്‌ കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ശ്രീനാരായണ ഗുരുപഠനകേന്ദ്രത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റത് ആരാണ് ?
പ്രൊഫ. എസ്. ശിശുപാലൻ

>>2022 -ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ടെന്നിസ്‌ കിരീടം നേടിയത്‌ ആരാണ് ?
ഇഗ സ്വിയാടെക്‌

>>2022 - ലെ പരിസ്ഥിതിദിനാചരണ വിഷയം എന്താണ് ?
Only One Earth

>>2022 - ജൂൺ 4 നു അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ ഏത് സംരംഭത്തിന്റെ പ്രധാന ശില്പിയായിരുന്നു ?
മിൽമ

>>15-ാം കേരള നിയമസഭയിലെ വനിതാ സാമാജികരുടെ എണ്ണം എത്രയാണ് ?
12

>>അടുത്തിടെ അന്തരിച്ച ഗാന്ധി സിനിമയുടെ പോസ്റ്റർ രൂപകല്പന ചെയ്ത മലയാളി ചിത്രകാരൻ ആരാണ് ?
പി.ശരത്ചന്ദ്രൻ

>>ആരുടെ കൃതി ആണ് നത്തിങ് പേഴ്‌സണൽ  
ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി)

>>കേരള മീഡിയ അക്കാദമിയുടെ 2022-ലെ വേൾഡ് പ്രസ്‌ ഫോട്ടോഗ്രഫി അവാർഡ്‌ ലഭിച്ചതാർക്ക്?
രഘു റായ്‌

>>ജാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ഗവർണർ ആരാണ് ?
ദ്രൗപതി ചന്ദ്ര മുർമു

>>2022 - ജൂലൈയിൽ വെടിയേറ്റ് മരിച്ച പ്രധാനമന്ത്രിയായ ഷിൻസോ ആബെ ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രി ആണ് ?
ജപ്പാൻ

>>ജപ്പാന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ അബെ നടപ്പിലാക്കിയ നയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
അബെനോമിക്സ്

>>ഏറ്റവും കൂടുതൽ കാലം ജപ്പാന്റെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?
ഷിൻസോ അബെ

>>ജപ്പാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ് ?
ഫുമിയോ കിഷിദ

>>ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിൽ എവിടെയാണ്  ആദ്യ ഡാർക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത് ?
ലഡാക്ക്

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ ഇപ്പോഴത്തെ ഡയറക്ടർ ആരാണ് ?
അന്നപൂർണി സുബ്രഹ്മണ്യം

>>2021- ലെ നിതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ കേരളം എത്രാം സ്ഥാനത്താണ് ?
8

>>2021- ലെ നിതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഏത് സംസ്ഥാനമാണ് ?
കർണാടകം

>>2021- ലെ നിതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ രണ്ടാം സ്ഥാനം ലഭിച്ചത് ?
തെലങ്കാന

>>2021- ലെ നിതി ആയോഗ് ഇന്നോവേഷൻ സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ചണ്ഡീഗഡ്

>>'The Light We Carry ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
മിഷേൽ ഒബാമ

>>Listen to your Heart : The London adventure രചിച്ചത് ആരാണ് ?
റസ്‌കിൻ ബോണ്ട്

>>'How to Prevent the Next Pandemic' എന്ന കൃതി എഴുതിയത് ആരാണ്?
ബിൽ ഗേറ്റ്സ്

>>സ്‌മൃതി ഇറാനി രചിച്ച നോവൽ ഏതാണ് ?
ലാൽസലാം

>>ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഓൺലൈൻ ടാക്സി സർവീസ് ഏതാണ് ?
കേരള സവാരി

>>ഇന്ത്യയുടെ 44-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ?
ബി .എസ് .ബിജുരാജ്

>>2022 - ൽ നടന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ ഓപ്പൺ വിഭാഗം ജേതാക്കൾ ആയത് ആരാണ് ?
ഉസ്‌ബെക്കിസ്ഥാൻ

>>2022 - ൽ നടന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ വനിതാ വിഭാഗം ജേതാക്കൾ ?
ഉക്രൈൻ

>>2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ?
യുണൈറ്റഡ് സ്റ്റേറ്റ്സ്

>>2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം ആർക്കാണ് ?
എത്യോപ്യ

>>2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
33

>>കരികിലി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ ?
തമിഴ്നാട്

>>2022 - ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ റാംസാർ സൈറ്റുകളുടെ എണ്ണം എത്രയാണ് ?
54

>>ഇന്ത്യയുടെ 14- ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത് ആരാണ് ?
ജഗദീപ് ധൻകർ

Previous Post Next Post