Current Affairs August 2022 - Part 03

 


>> 2022-ലെ തോമസ് കപ്പ് ജേതാക്കളായ രാജ്യം ഏതാണ് ?
ഇന്ത്യ

>>2022 - ലെ തോമസ് കപ്പിന്റെ വേദി എവിടെയായിരുന്നു ?
ബാങ്കോക്ക്, തായ്ലാൻഡ്

>>ഇന്ത്യയിലാദ്യമായി രക്തദാനം എന്ന പേരിൽ പോലീസ് ആഭിമുഖ്യത്തിൽ ആരംഭിച്ച ആപ് ഏതാണ് ?
പോൾ ആപ്പ്

>>നിയമപരിപാലനത്തിനും ക്രമസമാധാനപാലനത്തിനും കേരള പോലീസ് പൊതുജനങ്ങളുടെ സഹകരണത്തോടെ രൂപീകരിച്ച പദ്ധതി
ജനമൈത്രി സുരക്ഷ

>>കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് വേണ്ടി കേരളാ പോലീസ് ആരംഭിച്ച പദ്ധതി ?
ചിരി

>>ഗാർഹിക സ്ത്രീപീഡനങ്ങൾ തടയാനായി കേരളപോലീസ് ആരംഭിച്ച പദ്ധതിയുടെ പേര് എന്താണ് ?
പിങ്ക് ജനമൈത്രി ബീറ്റ്

>>വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിംഗ് സംവിധാനമാണ്
പിങ്ക് റോമിയോ

>>സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ കേരളപോലീസ് ആരംഭിച്ച ഡിജിറ്റൽ പട്രോളിംഗ് പദ്ധതി
പിങ്ക് ഡിജിറ്റൽ ഡ്രൈവ്

>>ബസ് സ്റ്റോപ്പുകൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ത്രീകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ വനിതാസ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഷാഡോപട്രോളിംഗ്
പിങ്ക് ഷാഡോ

>>നിലവിലെ കേരളഹൈക്കോടതി വനിതാ ജഡ്ജിമാരുടെ എണ്ണം എത്രയാണ് ?
7

>>കേരളഹൈക്കോടതിയിൽ പുതിയ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത് ആരാണ് ?
ശോഭ അന്നമ്മ ഈപ്പൻ

>>രണ്ടു പ്രതികൾക്ക് പോക്സോ കേസിൽ രാജ്യത്ത് ആദ്യമായി വധശിക്ഷ വിധിച്ച സംസ്ഥാനം ഏതാണ് ?
രാജസ്ഥാൻ

>>കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 2016 - ൽ ആരംഭിച്ച ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മന്റ് സിസ്റ്റം ഏതാണ് ?
POCSO- e-Box

>>POCSO- e-Box പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതാര് ?
മേനക ഗാന്ധി

>>വാനരവസൂരിയുടെ ക്വാറന്റൈൻ ഏർപ്പെടുത്തിയ രാജ്യം ഏതാണ് ?
ബൽജിയം

>>എത്ര ദിവസമാണ് ബൽജിയത്തിൽ ക്വാറന്റൈൻ ഏർപ്പെടുത്തിയത് ?
21

>>ഇന്ത്യയിൽ ആദ്യമായി വാനരവസൂരി റിപ്പോർട്ട് ചെയ്ത ജില്ല ഏതാണ് ?
കൊല്ലം

>>ഡൽഹിയുടെ ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവർണർ ആരാണ് ?
വിനയ് കുമാർ സക്സേന 

>>ജമ്മുകാശ്മീരിന്റെ ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവർണർ ആരാണ് ?
മനോജ് സിൻഹ

>>ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
പ്രഫുൽ പട്ടേൽ

>>പുതുച്ചേരിയുടെ ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവർണർ ആരാണ് ?
തമിഴിസൈ സൗന്ദരരാജൻ

>>ലഡാക്കിന്റെ ഇപ്പോഴത്തെ ലഫ്റ്റനന്റ് ഗവർണർ ആരാണ് ?
രാധാകൃഷ്ണ മാത്തൂർ

>>2021-22 ഇറ്റാലിയൻ സീരീസ് എ കിരീടം ലഭിച്ചതാർക്ക് ?
എസി മിലാൻ

>>2022 ഫുടബോൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?
ഖത്തർ

>>ഇപ്പോഴത്തെ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആരാണ് ?
ഒ.എസ്.ഉണ്ണികൃഷ്ണൻ

>>ഉപഭോക്താക്കളിൽ നിന്ന് ബില്ലുകൾ സ്വീകരിച്ച് അവയ്ക്ക് സമ്മാനങ്ങൾ നൽകുന്ന മൊബൈൽ ആപ് ഏതാണ് ?
ലക്കി ബിൽ

>>ഇപ്പോഴത്തെ ധനകാര്യവകുപ്പ് മന്ത്രി ആരാണ് ?
കെ.എൻ.ബാലഗോപാൽ

>>ഇപ്പോഴത്തെ ദേശീയ ജി.എസ്.ടി കൗൺസിൽ ചെയർമാൻ ആരാണ് ?
നിർമല സീതാരാമൻ

>>ജി.എസ്.ടി കൗൺസിലിനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
279 A

>>സംസ്ഥാനങ്ങളിലെ ജി .എസ്.ടി അധികാരങ്ങളെക്കുറിച്ച് പരാമർശിക്കുന്ന അനുച്ഛേദം
246A

>>മദ്രാസ് സംഗീത അക്കാദമിയുടെ 2022- ലെ കലാനിധി പുരസ്കാരം ലഭിച്ചതാർക്ക്
ലാൽഗുഡി ജി.ജെ.ആർ.കൃഷ്ണൻ

>>2021-ലെ കലാനിധി പുരസ്കാരം ലഭിച്ചതാർക്ക് ?
തിരുവാരൂർ ഭക്തവത്സലം

>> 2022 മേയ്‌ 24-ന്‌ ക്വാഡ്‌ രാഷ്ട്രങ്ങളുടെ മൂന്നാം ഉച്ചകോടി നടന്നത്‌ എവിടെ വെച്ചായിരുന്നു?
ടോക്യോ (ജപ്പാൻ)

>>ലോകാരോഗ്യസംഘടനയുടെ 2022ലെ ഗ്ലോബൽ ലീഡേഴ്‌സ്‌ അവാർഡ്‌ ലഭിച്ചതാർക്കാണ് ?
ഇന്ത്യയിലെ ആശാ വർക്കർമാർ

>>ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആരാണ് ?
ആന്റണി ആൽബനിസ്‌

>>ഓസ്ട്രേലിയയുടെ 31 -ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആന്റണി ആൽബനിസ്‌ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഏതാണ് ?
ലേബർപാർട്ടി

>>അന്തർദേശിയ ജൈവവൈവിധ്യദിനം എന്നാണ് ?
മെയ് 22

>>2022- ലെ അന്തർദേശിയ ജൈവവൈവിധ്യദിനത്തിന്റെ പ്രമേയം എന്താണ് ?
Building a shared a future for all life

>>2022 മെയിൽ എവറസ്റ്റ്‌ കീഴടക്കിയ മലയാളി ആരാണ്
ഷെയ്ഖ് ഹസൻഖാൻ

>>2022 മെയിൽ എവറസ്സിന്റെ ബേസ്‌ ക്യാപ്‌ കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ പർവതാരോഹക ആരാണ്
 റിഥം മ്മാനിയ

>>സംസ്ഥാന കൃഷിവകുപ്പ്‌ തുടക്കംകുറിച്ച 'ഞങ്ങളും കൃഷിയിലേക്ക്‌' പദ്ധതിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്‌ എന്താണ് ?
ചില്ലു  (അണ്ണാൻ)

>>ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 2021ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യം ഏതാണ് ?
ഇറാൻ

>>ബ്രിട്ടനിൽ മേയർ പദവിയിലെത്തിയ ആദ്യ ദളിത് വനിത ആരാണ് ?
മൊഹിന്ദർ കെ. മിധ

>>അന്താരാഷ്ട്ര  ബുക്കർ സമ്മാനം ആരിലൂടെയാണ് ആദ്യമായി ഇന്ത്യക്ക് ലഭിച്ചത്
ഗീതാഞ്ജലിശ്രീ  

>>2022 മേയിൽ രാജ്യത്തെ വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനം നടന്നത്‌ എവിടെവെച്ചായിരുന്നു ?
തിരുവനന്തപുരം

>>2022 മേയിൽ രാജ്യത്തെ വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചത് ആര് ?
കേരള നിയമസഭ

>>ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റായ ആദ്യ വനിത ആരാണ് ?
അഭിലാഷ ബറാക്‌

>>ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റായ അഭിലാഷ ബറാക്‌ പറത്തിയ ഹെലികോപ്റ്റർ ഏതാണ് ?
രുദ്ര  

>>കോവിഡ്‌ മൂലം രണ്ടുവർഷമായി നടത്താതിരുന്ന ലോകസാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടി നടന്നത്‌ എവിടെയാണ്‌?
ദാവോസ്‌ (സ്വിറ്റ്സർലാൻഡ് )
 
>>മുൻ പാർലമെന്റംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട നിയമം കേന്ദ്ര സർക്കാർ അടുത്തിടെ എപ്രകാരമാണ്‌ ഭേദഗതി ചെയ്തത് ?
മുൻ എം.പിമാർക്ക്‌ ഒന്നിലേറെ പെൻഷൻ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥ നിർത്തലക്കി
 
>>ലോകാരോഗ്യ സംഘടനയിൽ നിയമനം ലഭിച്ച ഇന്ത്യയുടെ ആരോഗ്യ സെകട്ടറി ആരാണ് ?
രാജേഷ്‌ ഭൂഷൺ

>>ലോകത്തെ ആദ്യ നാനോയൂറിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ എവിടെയാണ് ?
കലോൾ (ഗാന്ധിനഗർ, ഗുജറാത്ത്)

>>2021-22 ചാമ്പ്യൻസ് ലീഗ് ഫുടബോൾ കിരീടം ലഭിച്ചതാർക്ക് ?
റയൽ മാഡ്രിഡ്‌ (സ്കിൻ)

>>സംസ്ഥാന ലോട്ടറി വകുപ്പ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ പേര് ?
ഫിഫ്റ്റി ഫിഫ്റ്റി

Previous Post Next Post