പീഠഭൂമി (Plateau)

 


>>വിസ്തൃതവും പരന്നതും പൊക്കം കൂടിയതുമായ ഭൂപ്രദേശം
 പീഠഭൂമി

>>പീഠഭൂമികൾ രൂപം കൊള്ളുന്നതെങ്ങനെ?
അഗ്നിപർവത സ്ഫോടനം മൂലം പുറത്ത് വരുന്ന മാഗ്മ,തുടർന്ന് ഉണ്ടാകുന്ന ലാവാ പ്രവാഹം, മണ്ണൊലിപ്പ് തുടങ്ങിയ പ്രക്രിയകൾ മൂലം  

>>പീഠഭൂമികളെ  പ്രധാനമായും മൂന്നായി തരം തിരിക്കാം. അവ ഏതൊക്കെ ?
1) പർവ്വതങ്ങളാൽ ചുറ്റപ്പെട്ടവ (Inter mountain plateau)
2) പർവ്വതങ്ങളുടെ അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്നവ (Piedmont Plateau)
3) വൻകരകളാൽ ചുറ്റപ്പെട്ടവ (Continental Plateau)

>>പർവ്വതങ്ങളാൽ ചുറ്റപ്പെട്ട പീഠഭൂമിക്ക് ഉദാഹരണം?
ടിബറ്റൻ പീഠഭൂമി, മംഗോളിയൻ പീഠഭൂമി,ഇക്വഡോർ പീഠഭൂമി, കൊളംബിയ പീഠഭൂമി,ബൊളീവിയൻ പീഠഭൂമി, അനാറ്റോളിയപീഠഭൂമി

>>പർവ്വതങ്ങളുടെ ചുവട്ടിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിക്ക് ഉദാഹരണം?
ഇന്ത്യയിലെ മാൾവ പീഠഭൂമി, അർജന്റീനയിലെ പാറ്റഗോണിയ പീഠഭൂമി, അപ്പലേച്ചിയൻപീഠഭൂമി, വടക്കേ അമേരിക്കയിലെ കൊളറാഡോ പീഠഭൂമി

>>സമുദ്രത്താൽ ചുറ്റപ്പെട്ട  പീഠഭൂമികൾ  പൊതുവെ _________________ ആയിരിക്കും .
വലുത്

>>സമുദ്രത്താൽ ചുറ്റപ്പെട്ട  പീഠഭൂമിക്ക് ഉദാഹരണം?
ഇന്ത്യൻ ഉപദ്വീപിയൻ പീഠഭൂമി, ദക്ഷിണാഫ്രിക്കൻ പീഠഭൂമി, ഛോട്ടാ നാഗ്പൂർ, ഷില്ലോങ്‌ പീഠഭൂമി, അറേബ്യൻ പീഠഭൂമി

>>ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?
ടിബറ്റൻ പീഠഭൂമി

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി
ടിബറ്റൻ പീഠഭൂമി

>>ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി
പാമീർ പീഠഭൂമി

>>ചൈനയിൽ പാമീർ എന്നറിയപ്പെടുന്നത്‌
കോംങ്‌ ലിങ്‌

>>ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലാവാ പീഠഭൂമി ഏതാണ് ?
ഡെക്കാൺ പീഠഭൂമി

>>ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ്‌ രൂപപ്പെടുന്ന പീഠഭൂമി
ഡെക്കാൺ  പീഠഭൂമി

>>ഇന്ത്യയിലെ ഏറ്റവും ഉയരം കുടിയ പീഠഭൂമി
ലഡാക്ക്‌ പീഠഭൂമി

>>ഇന്ത്യയിൽ “ധാതുക്കളുടെ കലവറ” എന്ന വിശേഷണമുള്ള പീഠഭൂമി
ഛോട്ടാനാഗ്പൂർ പീഠഭൂമി

>>വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പീഠഭൂമി
കൊളറാഡോ പീഠഭൂമി

>>ആൻഡീസ്‌ പർവത നിരയ്ക്കും അറ്റ്ലാന്റിക്‌ സമുദ്രത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി 
പാറ്റഗോണിയ

>>ഒരു സമതലമോ താഴ്ന്ന പ്രദേശമോ ഉയർത്തപ്പെട്ടുണ്ടാകുന്ന ഇന്ത്യൻ പീഠഭൂമികൾ ഏതെല്ലാം ?
റാഞ്ചി പീഠഭൂമി, കർണ്ണാടക പീഠഭൂമി

Previous Post Next Post