Current Affairs September 2022 - Part 4


 >>2022-ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെയായിരുന്നു?

യൂജിൻ (യു.എസ്.എ  )

>>മേ രഹൂം  യാ നാ രും, യേ ദേശ്‌ രഹ്നാ ചാഹിയേ അടൽ എന്ന ചിത്രം ആരുടെ ജീവിതം ആസ്പദമാക്കിയിട്ടുള്ളതാണ് ?
എ ബി. വാജ്പേയി
 
>>കൊൽക്കത്തയിലെ ഗാർഡൻ റിച്ച്‌ കപ്പൽനിർമാണശാല നിർമിച്ച ഇന്ത്യൻ നാവികസേനയുടെ പുതിയ പടകപ്പൽ ഏതാണ് ?
ദുണഗിരി

>>2022 - ജൂലായ് 12- ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  ആരാണ്   ?
ചമ്പക്കുളം ചുണ്ടൻ

>>2022 - ജൂലായ് 12- ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കിയത് ആരാണ് ?
ചമ്പക്കുളം ചുണ്ടൻ

>>2022 - ൽ നടന്ന 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ തെക്കേതിൽ ചുണ്ടൻ ട്രോഫി കരസ്ഥമാക്കിയത് ആരാണ് ?
മഹാദേവികാട് കാട്ടിൽ

>>ഓരോ 100  പേരിലും ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ  കേരളത്തിന്റെ സ്ഥാനം എത്രാമതാണ്‌?
രണ്ടാമത്

>>2022 - ൽ അന്തരിച്ച ജെയിംസ്  ബോണ്ട്‌ സിനിമകളിലെ പ്രശസ്തമായ തീം  മ്യൂസിക്‌ ചിട്ടപ്പെടുത്തിയ ബ്രിട്ടീഷ്  സംഗീതജ്ഞൻ ആരാണ് ?
ബോണ്ടി നോർമാൻ

>>ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അടുത്തിടെ വിജയകരമായി വച്ച്പിടിപ്പിച്ചത് എവിടെയുള്ള മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനിലാണ് ?
ന്യൂയോർക് 

>>കേരളത്തിലെ ആദ്യത്തെ ഡെയറി പാർക്ക്‌ ആരംഭിച്ചത് എവിടെയാണ്‌?
കോലാഹലമേട് (ഇടുക്കി)

>>ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് രോഗബാധ എവിടെയാണ് സ്ഥിതീകരിച്ചത് ?
കൊല്ലം

>>ജനീവ ആസ്ഥാനമാക്കി  ലോകസാമ്പത്തികഫോറം തയ്യാറാക്കിയ  2022 - ലെ  ലിംഗസമത്വ  സൂചികയിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?
135

>>' രൂപവാഹിനി " ഏത് രാജ്യത്തിന്റെ  സർക്കാർ ടെലിവിഷൻ ചാനൽ ആണ് ?
ശ്രീലങ്ക

>>ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ് ?
റനിൽ വിക്രമസിംഗെ

>>ഇപ്പോഴത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി ആരാണ് ?
ദിനേശ്‌ ഗുണവർധ

>>കങ്കണ റനൗട്ട് രചിച്ച്‌ സംവിധാനം ചെയ്യുന്ന ഹിന്ദി ചലച്ചിത്രമായ "എമർജൻസി" ആരുടെ ജീവിതം ആസ്പദമാക്കിയിട്ടുള്ളതാണ് ?
ഇന്ദിരാഗാന്ധി

>> 2022 ജൂലായിൽ എഡിൻബറോയിലെ (സ്കോട്ട്ലാൻഡ്) ആർട്ട്  ഗ്യാലറിയിൽ കണ്ടെത്തിയത്‌ എത്‌ വിഖ്യാത ചിത്രകാരന്റെ ഛായാചിത്രമാണ്‌ ?
വിൻസന്റ്‌ വാൻ ഗോഗ്‌

>>2022 - ൽ അന്തരിച്ച ഇന്ത്യയുടെ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ?
ബി.കെ.സിംഘൽ

>>മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം 2021- ൽ ലഭിച്ചതാർക്ക്?  
കെ.പി.കുമാരൻ

 >>2022- ലെ നോർവേ ചെസ് ഗ്രൂപ് ഓപ്പൺ കിരീട ജേതാവ് ആരാണ് ?
ആർ.പ്രഗ്നാനന്ദ

>>കുട്ടികൾക്കുള്ള ചൈൽഡ് ഹെല്പ് ലൈൻ നമ്പറായ 1098 നോട് കേന്ദ്രസർക്കാർ ഏത് ഹെല്പ്ലൈൻ നമ്പറാണ് ലയിപ്പിക്കാൻ തീരുമാനിച്ചത് ?
112

>>2022-ൽ നടന്ന 47-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആംപ്ലിഫൈ വോയിസ് അവാർഡ് നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ഏതാണ് ?
While We Watched

>>2022- ലെ ഡ്യൂറൻറ് കപ്പ് കിരീടം കരസ്ഥമാക്കിയത് ?
ബെംഗളൂരു എഫ്സി

>>ലോകത്തെ ഏറ്റവും വലിയ പ്രാദേശിക സംഘടനയായ ഷാങ്ഹായ് കോഓപ്പറേഷന്റെ  ആദ്യത്തെ സാംസ്‌കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തതെവിടെ ?
വാരണാസി

>>അനർഹമായ റേഷൻകാർഡ് ഉടമകളെ കണ്ടെത്താനായി സിവിൽ സപ്ലൈസ് വകുപ്പ്  അടുത്തിടെ ആരംഭിക്കാൻ പോകുന്ന പരിശോധന ഏതാണ് ?
ഓപ്പറേഷൻ യെല്ലോ

>>2022- ൽ നടന്ന ഡ്യൂറൻറ് കപ്പിന്റെ വേദികൾ ഏതെല്ലാമായിരുന്നു ?
കൊൽക്കത്ത, ഗുവാഹത്തി, ഇംഫാൽ

>>രവീഷ് കുമാറിന്റെ ജീവിതവും ജോലിയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയായ While We Watched ന്റെ സംവിധായകൻ ആരാണ് ?
വിനയ് ശുക്ല

>>രാജ്യത്ത് ആദ്യമായി പോലീസിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
കർണാടക

>>തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി ആരംഭിച്ച പദ്ധതി ഏതാണ് ?
ക്രഷ്

>>രാജ്യത്തെ രക്തബാങ്കുകളിൽ രക്തലഭ്യത അറിയാനായി ആരംഭിച്ച പോർട്ടൽ ഏതാണ് ?
ഇ രക്തകോശ്

>>ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ആരാണ് ?
സൂഖ് മാണ്ഡവ്യ

>>ട്രാൻസ്ജെൻഡറുകൾക്ക് മത്സരപരീക്ഷകളിലെ തയ്യാറെടുപ്പുകൾക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി അറിയപ്പെടുന്നത് ?
യത്നം

>>2022 സെപ്റ്റംബറിൽ വിരമിക്കേണ്ടി വന്ന മിഗ് 21 എന്ന വിമാനം ഏത് രാജ്യത്താണ് നിർമിച്ചത് ?
റഷ്യ

>>ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി ബ്രോഡ്ബാൻഡ് ഇന്റർനെറ് ലഭ്യമാക്കുന്നതിനായി സ്പേസ് എക്സ് ആരംഭിച്ച പദ്ധതി ഏതാണ് ?
സ്റ്റാർലിങ്ക്

>>സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗൂഗിൾ ആരംഭിച്ച പദ്ധതി ഏതാണ് ?
ഇന്ത്യ കി ഉടാൻ

>>ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുന്ന ബാറ്റർ  എന്ന ബഹുമതി നേടിയ താരം
ജസ്പ്രിത് ബുംറ  


Previous Post Next Post