ആഗ്നേയ ശിലകൾ (Igneous Rocks)


>>ശിലകളുടെ മാതാവ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശില

ആഗ്നേയ ശില

>>ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാദ്രവം ഭൗമോപരിതലത്തിൽ വച്ചോ ഭൂവൽക്കത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞ്‌ രൂപപ്പെടുന്ന ശിലകൾ
ആഗ്നേയ ശിലകൾ

>>ആഗ്നേയ ശിലകൾ അറിയപ്പെടുന്ന മറ്റു പേരുകൾ 
പ്രാഥമികശില, പിതൃശില, അടിസ്ഥാന ശില

>>ആഗ്നേയ ശിലകൾ പ്രാഥമിക ശിലകൾ എന്നറിയപ്പെടാൻ കാരണം എന്താണ് ?
മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക്‌ രൂപമാറ്റം സംഭവിച്ച്‌ രൂപം കൊള്ളുന്നതിനാൽ

>>'അഗ്നിപർവതജന്യ ശിലകൾ' എന്നറിയപ്പെടുന്ന ശിലകൾ 
ആഗ്നേയ ശിലകൾ

>>ഫോസിലുകളില്ലാത്ത ശിലകൾ
ആഗ്നേയ ശിലകൾ

>>ധാരാളം ലോഹ ആയിരുകൾ കാണപ്പെടുന്ന ശില
ആഗ്നേയ ശിലകൾ

>>അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി പുറത്തുവരുന്ന ലാവ തണുത്ത് ഉണ്ടാകുന്ന ശിലകൾ
ആഗ്നേയ ശിലകൾ

>>ആഗ്നേയ ശിലകൾക്കുള്ള  ഉദാഹരണങ്ങൾ ഏതെല്ലാം ?
ബസാൾട്ട്‌, ഗ്രാനൈറ്റ്‌, ഡോളമൈറ്റ്‌, ബാത്തോലിത്ത്‌സ്‌, ലാക്കോലിത്ത്‌സ്‌, സിൽസ്‌, ഡൈക്ക്‌സ്‌

>>ഭൂവൽക്കത്തിന്റെ ഏകദേശം മൂന്നിൽ രണ്ട്‌ ഭാഗവും ആഗ്നേയ ശിലകളാണ്‌.

>>ആഗ്നേയ ശിലകൾ പ്രധാനമായും രണ്ട്‌ തരത്തിലാണ്
ബാഹൃജാത ശിലകൾ
അന്തർവേധ ശിലകൾ

>>ഭൂമിയുടെ ഉപരിതലത്തിനു മുകളിലായി ലാവ തണുത്തുണ്ടാകുന്ന ശിലകൾ ആണ്  ബാഹ്യജാത ശിലകൾ

>>പരൽരൂപമില്ലാത്ത ബാഹ്യജാത ശില
ബസാൾട്ട്

>>ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച്‌ ഉണ്ടാകുന്ന മണ്ണ് 
കറുത്ത പരുത്തി മണ്ണ്

>>പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏതാണ് ?
റിഗർ

>>ഭൂമിയുടെ ഉപരിതലത്തിന്‌ അടിയിലായി “മാഗ്മ”തണുത്തുറഞ്ഞ്‌ ഉണ്ടാകുന്ന ശിലകള്‍
അന്തര്‍വേധ ശിലകള്‍

>>അന്തര്‍വേധ ശിലകളുടെ മറ്റൊരു പേര്
പ്ലൂട്ടോണിക്‌ ശിലകള്‍ (പാതാളശിലകള്‍)


Previous Post Next Post