>>എന്താണ് ശിലകൾ?
നിയതമായ രാസഘടനയില്ലാത്തതും രണ്ടോ അതിലധികമോ ധാതുക്കളുടെ മിശ്രിതവുമായ വസ്തുക്കൾ ആണ് ശിലകൾ (Rocks)
>>ശിലകളിൽ അടങ്ങിരിക്കുന്ന ഘടകങ്ങൾ?
ധാതുക്കൾ (Minerals)
>>ശിലകൾക്ക് ഉദാഹരണം?
സിലിക്ക, അഭ്രം, ബോക്സൈറ്റ്
>>ശിലകളെ എത്രയായി തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം?
3
- ആഗ്നേയ ശിലകൾ (Igneous Rocks)
- അവസാദ ശിലകൾ (Sedimentary Rocks)
- കായാത്തരിത ശിലകൾ (Metamorphic Rocks)
>>ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള ഏറ്റവും വലിയ ഇൻസെൽ ബെർഗ് (ഏകശില)
അയേഴ്സ് റോക്ക്
അപക്ഷയം
>>ശിലകൾ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്ന പേരെന്താണ് ?
അപക്ഷയം
>>അപക്ഷയം മൂലം ശിലകൾക്ക് രാസപരവുമായും ഭൗതികമായും മാറ്റങ്ങൾ ഉണ്ടാകുന്നു .
അപക്ഷയം പ്രധാനമായും മൂന്നുതരം
- ഭൗതിക അപക്ഷയം
- രാസിക അപക്ഷയം
- ജൈവിക അപക്ഷയം
ഭൗതിക അപക്ഷയം
>>താപത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം ശിലാധാതുക്കൾക്കുണ്ടാകുന്ന വികാസവും സങ്കോചവും മൂലമുണ്ടാക്കുണ്ടാകുന്ന അപക്ഷയം
ഭൗതിക അപക്ഷയം
>>ശൈത്യമേഖലകളിലെ പാറകളിലെ വിള്ളലുകൾക്കുള്ളിൽ ജലം തണുത്തുറയുന്നത് കൊണ്ട് ശിലകൾ പൊടിഞ്ഞുണ്ടാകുന്ന അപക്ഷയം
ഭൗതിക അപക്ഷയം
രാസിക അപക്ഷയം
>>ഓക്സിജൻ ,കാർബൺഡൈ ഓക്‌സൈഡ് ,ജലം തുടങ്ങിയ ഘടകങ്ങൾ ശിലകളിലെ ധാതുക്കളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു ശിലകളിൽ രാസപരമായ വിഘടനം സംഭവിക്കുന്നത്രാസിക അപക്ഷയം
ജൈവിക അപക്ഷയം
>>ചെറിയ ജീവികൾ മാളങ്ങൾ ഉണ്ടാക്കുന്നതുമൂലം സംഭവിക്കുന്ന അപക്ഷയം അറിയപ്പെടുന്നത്>>പാറ പൊട്ടിക്കൽ, ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ, കുന്നിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം ഉണ്ടാകുന്ന അപക്ഷയം
ജൈവിക അപക്ഷയം
അപക്ഷയ പ്രവർത്തനങ്ങൾ മനുഷ്യനെ ഏതെല്ലാം വിധത്തിൽ സഹായിക്കുന്നു
- ശിലകളിലെ ധാതുക്കൾ വേർതിരിക്കപ്പെടുന്നു
- ഖനനപ്രവർത്തനങ്ങളെ സഹായിക്കുന്നു
- അപക്ഷയം മണ്ണിന്റെ രൂപീകരണത്തിന് കാരണമാകുന്നു