കേരള സർവ്വകലാശാല

 


>> കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല
തിരുവിതാംകൂർ സർവ്വകലാശാല

>> തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി ആരാണ് ?
റാണി ഗൗരി പാർവതി ഭായ് ( 1817 )

>>1834 ൽ തിരുവിതാംകൂറിൽ  സർക്കാരിന്റെ കീഴിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ച ഭരണാധികാരി ആരാണ് ?
സ്വാതി തിരുനാൾ

>>തിരുവിതാകൂർ സർവ്വകലാശാല സ്ഥാപിച്ച വർഷം
1937

>>തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

>> ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ സർവ്വകലാശാലയുടെ ചാൻസിലർ ആയിരുന്നത്‌ ആരായിരുന്നു ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

>>തിരുവിതാംകൂർ സർവ്വകലാശാലയിലെ ആദ്യ പ്രോ ചാൻസിലർ ആരായിരുന്നു ?
സേതു പാർവതിഭായി

>> തിരുവിതാംകൂർ സർവ്വകലാശാലയിൽ ആദ്യ വൈസ്‌ ചാൻസിലർ പദവി ഏറ്റെടുക്കുവാൻ ക്ഷണിക്കപ്പെട്ട വിഖ്യാത ശാസ്ത്രജ്ഞൻ
ആൽബർട്ട്‌ ഐൻസ്റ്റീൻ

>>തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ
സർ. സി.പി. രാമസ്വാമി അയ്യർ

>> തിരുവിതാംകൂർ സർവ്വകലാശാലയുടെ വൈസ്‌ചാൻസിലറായ ഏക വിദേശി ആരായിരുന്നു ?
സർ ഹാരോൾഡ്‌ പോപ്വർത്ത്‌ (1947 -1949)

>> തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയി  മാറിയ  വർഷം
1957

>>കേരള സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ
ഡോ. ജോൺ മത്തായി

>> ഇന്ത്യയിൽ ആദ്യമായി 'Digital Garden' നിലവിൽ വന്ന സർവകലാശാല ഏതാണ് ?
കേരള സർവകലാശാല

>> ഇന്ത്യയിലാദ്യമായി സിൻഡിക്കേറ്റിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയ സർവ്വകലാശാല
കേരള സർവ്വകലാശാല

>> കേരള സർവ്വകലാശാല വൈസ്‌ ചാൻസിലർ ആയിരുന്ന ഭിഷഗ്വരൻ
ഡോ. ബി. ഇക്ബാൽ

>> കേരള സർവ്വകലാശാല ആദ്യമായി ഓണററി ഡോക്ടറേറ്റ്‌ നൽകി ആദരിച്ചത് ആരെ ?
സർ സി.പി. രാമസ്വാമി അയ്യർ

>> കേരള സർവ്വകലാശാലയിൽ നിന്ന്‌ സംഗീതത്തിൽ ഡോക്ടറേറ്റ്‌ നേടിയ ആദ്യ വ്യക്തി
സി.കെ. രേവമ്മ

>> കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക്‌ നൽകുന്ന “ചാൻസിലേഴ്‌സ്‌ അവാർഡ്‌” നേടിയ ആദ്യ സർവ്വകലാശാല
കേരള സർവ്വകലാശാല (2015)


Previous Post Next Post