തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല



>> മലയാളഭാഷയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ നിലവിൽ വന്ന ശ്രേഷ്ഠഭാഷ കേന്ദ്രം
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല  

>> തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല നിലവിൽ വന്നത്
2012 നവംബർ 1

>> തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല സ്ഥിതിചെയ്യുന്നത്‌ എവിടെ ?
തുഞ്ചൻ പറമ്പ് (തിരൂർ. മലപ്പുറം)

>>തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ
ഡോ. കെ. ജയകുമാർ

>>തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ പ്രസിദ്ധീകരണം ഏതു പേരിൽ അറിയപ്പെടുന്നു ?
എഴുത്തോല

>>തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ചിഹ്നം രൂപകൽപന ചെയ്തത് ആരാണ് ?
ആർട്ടിസ്റ്റ് നമ്പൂതിരി

>>ഭാഷയിലും സാഹിത്യത്തിലും കലാസാംസ്കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകൾ നൽകിയ വിശിഷ്ടവ്യക്തികൾക്ക്‌ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഡി.ലിറ്റ്‌ പുരസ്കാരങ്ങൾ നൽകുന്നു.

>>മലയാളം സർവ്വകലാശാലയിൽ നിന്നും ആദ്യമായി ഡി.ലിറ്റ്‌ പുരസ്കാരം ലഭിച്ചത് ആർക്കെല്ലാം?
മഹാകവി അക്കിത്തം അച്യുതൻ  നമ്പൂതിരിപ്പാട്, ഡോ. സ്‌കറിയ സക്കറിയ, സി രാധാകൃഷ്ണൻ, വി.എം. കുട്ടി 

>> അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്‌ മരണാനനത്തരബഹുമതിയായിട്ടാണ്‌ ബിരുദം സമർപ്പിച്ചത്‌
Previous Post Next Post