കേരളത്തിലെ സർവ്വകലാശാലകൾ
>> കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല
തിരുവിതാംകൂർ സർവ്വകലാശാല

>> കേരളത്തിൽ ആദ്യമായി ഭിന്നശേഷി സർവ്വകലാശാല നിലവിൽ വരുന്ന ജില്ല
തിരുവനന്തപുരം

>>ഇന്ത്യയിൽ നാട്ടു രാജ്യങ്ങളിൽ സ്ഥാപിതമായ ആദ്യ സർവ്വകലാശാല
മൈസൂർ സർവ്വകലാശാല (1916)

>> സംസ്ഥാനത്തെ അക്കാദമിക്‌ സർവ്വകലാശാലകളുടെ ചാൻസിലർ ആരാണ് ?
ഗവർണർ

>> സംസ്ഥാനത്തെ അക്കാദമിക്‌ സർവ്വകലാശാലകളുടെ പ്രോ-ചാൻസിലർ
വിദ്യാഭ്യാസ മന്ത്രി

>> നിലവിൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെ പൊതു വിദ്യാഭ്യാസ വകുപ്പ്‌, ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ എന്നിങ്ങനെ വിഭജിച്ചരിക്കുന്നു.
അതിനാൽ സംസ്ഥാന സർവ്വകലാശാലകളുടെ നിലവിലെ പ്രോ-ചാൻസിലർ ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയാണ്

>> 2009 - ൽ നിലവിൽ വന്ന  കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം
കാസർഗോഡ്

>> കണ്ണൂർ ആസ്ഥാനമാക്കിയുള്ള കണ്ണൂർ സർവകലാശാല നിലവിൽ വന്നതെന്ന് ?
1996

കേരള സർവ്വകലാശാല 

കേരള സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


കാലിക്കറ്റ് സർവ്വകലാശാല  

കാലിക്കറ്റ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.    

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)

>> CUSAT -ന്റെ ആദ്യ രൂപം
University of Cochin  (1971)

>>University of Cochin. CUSAT എന്ന്‌ പുനർനാമകരണം ചെയ്ത വർഷം ?
1986

>> കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ  ആദ്യ വൈസ്‌ ചാൻസിലർ
ജോസഫ്‌ മുണ്ടശ്ശേരി

>> കെ.എം. മാണി ബജറ്റ്‌ സ്റ്റഡി സെന്റർ ആരംഭിച്ചത്‌ ഏത്‌ സർവ്വകലാശാലയിൽ നിന്നാണ് ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (നിലവിൽ സെന്റർ ഫോർ ബജറ്റ്‌ സ്റ്റഡീസ്‌ എന്നറിയപ്പെടുന്നു)

>> 2018- 19 ലെ ചാൻസിലേഴ്‌സ്‌ അവാർഡ്‌ നേടിയ സർവകലാശാല
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (ബെസ്റ്റ്‌ എമർജിംഗ്‌ യങ്‌ യൂണിവേഴ്‌സിറ്റി -കേരള വെറ്ററിനറി ആന്റ്‌ ആനിമൽ സയൻസസ്‌ യൂണിവേഴ്സിറ്റി)
         

 എം.ജി. സർവ്വകലാശാല

>>ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ  സർവ്വകലാശാല
മഹാത്മാഗാന്ധി സർവ്വകലാശാല

>>സ്വന്തമായി സർവ്വകലാശാല ഗീതമുള്ള കേരളത്തിലെ ആദ്യ  സർവ്വകലാശാല
മഹാത്മാഗാന്ധി സർവ്വകലാശാല

>>എം.ജി സർവ്വകലാശാല ഗീതം രചിച്ചത്‌
ഒ.എൻ.വി. കുറുപ്പ്‌

>>ജ്ഞാനപീഠ ജേതാവ്‌ യു.ആർ. അനന്തമൂർത്തിയും, ഇഗ്നോ വൈസ്‌ ചാൻസിലറായ ആദ്യ മലയാളിയായ വി.എൻ. രാജശേഖരൻപിള്ളയും വൈസ്‌ ചാൻസിലറായിരുന്ന കേരളത്തിലെ ഒരേയൊരു  സർവ്വകലാശാല
എം.ജി. സർവ്വകലാശാല

>>കേരളത്തിലെ ആദ്യ വനിതാ വൈസ്‌ ചാൻസിലർ
ജാൻസി ജെയിംസ്‌ (മഹാത്മാഗാന്ധി സർവ്വകലാശാല)

>> കേരളത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട വൈസ്‌ ചാൻസിലർ ആരായിരുന്നു ?
എ.വി. ജോർജ്‌ (മഹാത്മാഗാന്ധി സർവ്വകലാശാല)
 

ശ്രീ ശങ്കരാചാര്യ സർവ്വകലാശാല

>> ഒരു മലയാളിയുടെ പേരിൽ അറിയപ്പെട്ട ആദ്യ സർവ്വകലാശാല
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല

>> ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കീഴിലുള്ള മലയാള ഗവേഷണ കേന്ദ്രം  പ്രവർത്തനം തുടങ്ങിയത്‌ ഏത് വർഷം മുതൽ
1993 നവംബർ

>> NAAC അക്രഡിറ്റഷനിൽ A ഗ്രേഡ്‌ നേടിയ കേരളത്തിലെ ആദ്യത്തെ  സർവ്വകലാശാല
ശ്രീശങ്കരാചാര്യ സർവ്വകലാശാല

 നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌  ( NUALS)


>> കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല
നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌ (NUALS)

>>നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌ (NUALS) സ്ഥാപിതമായ വർഷം
2005

>> കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാല
നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌

>> നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌ -ന്റെ ആസ്ഥാനം എവിടെയാണ് ?
കളമശ്ശേരി (കൊച്ചി)

>>നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌ -ന്റെ വിസിറ്റർ ആരാണ്
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ അല്ലെങ്കിൽ സുപ്രീം കോടതിയിലെ മുതിർന്ന ഒരു ജഡ്ജി

>>നാഷണൽ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാൻസ്ഡ്‌ ലീഗൽ സ്റ്റഡീസ്‌ - ന്റെ ചാൻസിലർ
കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

ടെക്‌നോളജിക്കൽ സർവകലാശാല

>>കേരളത്തിലെ എഞ്ചിനീയറിംഗ്‌ മേഖലയിലെ വിദ്യാഭ്യാസ വികസനത്തിനും നയരൂപീകരണത്തിനുമായി സ്ഥാപിതമായ സർവ്വകലാശാല
എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാല  (APJAKTU)

>>എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി ആദ്യം അറിയപ്പെട്ടിരുന്നത്‌
കേരള ടെക്നോളജിക്കൽ സർവകലാശാല

>> എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാല  നിലവിൽ വന്നത്‌
2014 മെയ്‌ 21

>> എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ ആസ്ഥാനം
തിരുവനന്തപുരം

>> എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ യുടെ ആദ്യ ചാൻസിലർ
പി. സദാശിവം

>> എ.പി.ജെ.അബ്ദുൾ കലാം ടെക്നിക്കൽ സർവകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
ലഖ്‌നൗ (ഉത്തർപ്രദേശ്)

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

>> മലയാളഭാഷയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ നിലവിൽ വന്ന ശ്രേഷ്ഠഭാഷ കേന്ദ്രം
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല  

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി

>> കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ  പൂർണനാമം എന്താണ് ?
കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഡിജിറ്റൽ സയൻസ്‌, ഇന്നോവേഷൻ ആന്റ്‌ ടെക്നോളജി

>> ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി

>>  കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ  ആസ്ഥാനം
ടെക്നോസ്റ്റി ക്യാമ്പസ്‌ തിരുവനന്തപുരം

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇൻഫർമേഷൻ ടെക്നോളജി ആന്റ്‌ മാനേജമെന്റ്‌ (IIITM-K). നവീകരിച്ചാണ്‌ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി രൂപീകരിച്ചത്‌

>> കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വൈസ്‌ ചാൻസിലർ ആരാണ് ?
പ്രൊഫ സജി ഗോപിനാഥ്‌

കൽപ്പിത സർവ്വകലാശാലകൾ

>>കേരളത്തിലെ കൽപ്പിത സർവ്വകലാശാലകൾ

  • കേരള കലാമണ്ഡലം (തൃശ്ശൂർ) 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ സ്പേയ്സ്‌ സയൻസ്‌ ആന്റ്‌ ടെക്നോളജി (IIST) (വലിയമല, തിരുവനന്തപുരം)
  • ചിൻമയ വിശ്വവിദ്യാപീഠം (വെളിയനാട്‌, എറണാകുളം)
>>കേരളത്തിലെ ആദ്യ കൽപ്പിത സർവ്വകലാശാല
കേരള കലാമണ്ഡലം

>>കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ ആരാണ് ?
വള്ളത്തോൾ നാരായണമേനോൻ (1930)

>>കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
ചെറുതുരുത്തി (തൃശ്ശൂർ)

>> കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയായ വർഷം
2007 ജൂൺ 18

കേരള ആരോഗ്യ സർവ്വകലാശാല

>> കേരള ആരോഗ്യ സർവ്വകലാശാല എന്നാണ് രൂപം കൊണ്ടത് ?
2010

>>കേരള  ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?
തൃശൂർ

>> ആരോഗ്യ സർവ്വകലാശാലയുടെ പ്രോ-ചാൻസിലർ
ആരോഗ്യമന്ത്രി

കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്

>> കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് നിലവിൽ വന്ന വർഷം ?
2010

>>കേരള ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ ?
പനങ്ങാട്  (എറണാകുളം  )

>> ആരാണ്  ഫിഷറീസ്‌ സർവ്വകലാശാലയുടെ പ്രോ- ചാൻസിലർ
ഫിഷറീസ്‌ മന്ത്രി

കേരള കാർഷിക സർവകലാശാല

>> കേരള കാർഷിക സർവകലാശാല രൂപം കൊണ്ടതെന്ന്?
1971

>> കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?
വെള്ളാനിക്കര ( തൃശൂർ )

>> കേരള കാർഷിക സർവകലാശാല പ്രോ-ചാൻസിലർ ആരാണ് ?
കൃഷി മന്ത്രി

കേരള വെറ്റിനറി ആന്റ്  അനിമൽ സയൻസ്‌

>> കേരള വെറ്റിനറി ആന്റ്  അനിമൽ സയൻസ്‌ രൂപം കൊണ്ടത് ?
2010

>>കേരള വെറ്റിനറി ആന്റ്  അനിമൽ സയൻസസിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പൂക്കോട് ( വയനാട് )

>> കേരള വെറ്റിനറി ആന്റ്  അനിമൽ സയൻസസ്‌ സർവകലാശാലയുടെ പ്രോ -ചാൻസിലർ ആരാണ് ?
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി

 കേരളത്തിലെ സർവ്വകലാശാലകളുടെ പ്രമാണവാക്യം

>> കേരള സർവ്വകലാശാല
കർമണി വ്യജ്യതേ പ്രജ്ഞാ

>> കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല
തേജസ്വി നാവധിതമസ്തു

>> ആരോഗ്യ സർവ്വകലാശാല
സർവ്വേ ഭവന്തു സുഖിന

>> കാലിക്കറ്റ്‌ സർവ്വകലാശാല
നിർമ്മായ കർമ്മണാ ശ്രി

>> എം.ജി. സർവ്വകലാശാല
വിദ്യാ അമൃതാമസ്നുതേ

>> ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല
ജ്ഞാനാദേവ തു കൈവല്യം

>> കണ്ണൂർ സർവ്വകലാശാല
തമസോമ ജ്യോതിർഗമയ

>> മലയാളം സർവ്വകലാശാല
ശ്രേഷ്ഠം മലയാളം

>> കേരള വെറ്റിനറി ആന്റ്‌ അനിമൽ സയൻസസ്‌ സർവ്വകലാശാല
Ideas in Action  

Previous Post Next Post