പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിൽ



>> കടൽമാർഗ്ഗം ഇന്ത്യയിൽ കച്ചവടത്തിനായെത്തിയ ആദ്യ യൂറോപ്യന്മാർ ആരായിരുന്നു ?
പോർച്ചുഗീസുകാർ

>> ഇന്ത്യയുമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കാ മതവിഭാഗക്കാർ ?
പോർച്ചുഗീസുകാർ

>> യുറോപ്യന്മാർക്ക്‌ ഇന്ത്യയിലേക്ക്‌ പുതിയ കടൽമാർഗ്ഗം കണ്ടുപിടിക്കേണ്ടിവന്നതിന്‌ കാരണം എന്തായിരുന്നു ?
1453-ൽ ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തതു മൂലം

>> കടൽമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ പോർച്ചുഗീസ് സഞ്ചാരി ?
പെറോ ഡ കോൽവിഹ

>> കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ?
വാസ്‌കോ ഡ ഗാമ

>> വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയ വർഷം ?
1498 മെയ്‌ 20

വാസ്‌കോ ഡ ഗാമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

>> ആഫ്രിക്കയിലെ 'ശുഭ്രപതീക്ഷാ മുനമ്പ്‌' (Cape of Good Hope) ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ്‌ നാവികൻ ആര് ?
ബർത്തലോമിയോ ഡയസ്‌ (1488)

>> വാസ്‌കോ ഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ?
പെഡ്രോ അൽവാരസ്സ്‌ കബ്രാൾ (1500)

>> കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ്‌ നാവികൻ ആര് ?
അൽവാരസ്സ്‌ കബ്രാൾ

>> ബ്രസീൽ എന്ന രാജ്യം കണ്ടെത്തിയ പോർച്ചുഗീസ്‌ നാവികൻ ?
അൽവാരസ്സ്‌ കബ്രാൾ

>> ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ്‌ വൈസ്രോയി ആരായിരുന്നു ?
ഫ്രാൻസിസ്‌കോ ഡി അൽമേഡ
(1505-1509)

>> അൽമേഡയുടെ ഭരണ നയം അറിയപ്പെടുന്നത് ?
നീലജല നയം (Blue Water Policy)
(ശക്തമായ നാവികപ്പടയെ വളർത്തിയെടുക്കുന്നതിലൂടെ സമുദ്ര മേധാവിത്വം സ്ഥാപിച്ച്‌ പോർച്ചുഗീസ്‌ വ്യാപാരം വളർത്തുക)

>> 'നീലജലനയം'  (Blue Water Policy) ആവിഷ്കരിച്ച പോർച്ചുഗീസ്‌ വൈസ്രോയി ?
അൽമേഡ

>> ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ്‌ വൈസ്രോയി ആരായിരുന്നു ?
അൽബുക്കർക്ക്‌ (1509 - 1515)

>> ഇന്ത്യയിൽ പോർച്ചുഗീസ്‌ സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി ?
അൽബുക്കർക്ക്‌

>> ഇന്ത്യയിൽ പോർച്ചുഗീസ്‌ കോളനിവത്കരണത്തിന്‌ നേതൃത്വം നൽകിയ വൈസ്രോയി ആര് ?
അൽബുക്കർക്ക്‌

>> പോർച്ചുഗീസുകാരും ഇന്ത്യാക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്രകോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ്‌ വൈസ്രോയി ?
അൽബുക്കർക്ക്‌

>> ഇന്ത്യയിൽ നാണയനിർമ്മാണശാല ആരംഭിക്കുകയും സ്വർണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും പുറത്തിറക്കുകയും ചെയ്ത വൈസ്രോയി ?
അൽബുക്കർക്ക്‌

>> ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ട നിർമ്മിച്ചത് ?
അൽബുക്കർക്ക്‌ (1503)

>> കോഴിക്കോട്‌ നഗരം ആക്രമിച്ച പോർച്ചുഗീസ്‌ വൈസ്രോയി ?
അൽബുക്കർക്ക്‌

>> മലാക്കയും ഹോർമൂസും കീഴടക്കിയ പോർച്ചുഗീസ്‌ വൈസ്രോയി ആര് ?
അൽബുക്കർക്ക്‌

>> പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം ?
കൊച്ചി

>> പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം ഏതായിരുന്നു ?
ഗോവ

>> ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി ആര് ?
അൽബുക്കർക്ക്‌

>> പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം ?
1510

>> പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്ത ബീജാപൂർ സുൽത്താൻ ?
മുഹമ്മദ്‌ ആദിൽഷാ

>> പോർച്ചുഗീസ്‌ ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക്‌ മാറ്റിയ വൈസ്രോയി ?
അൽബുക്കർക്ക്‌

>> ഇന്ത്യയിലെ പോർച്ചുഗീസ്‌ പ്രവിശ്യകളിൽ സതി നിരോധിച്ച പോർച്ചുഗീസ്‌ വൈസ്രോയി ?
അൽബുക്കർക്ക്‌

>> ഗോവ കഴിഞ്ഞാൽ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കോളനികൾ ആയിരുന്നത്‌ ?
ദാമൻ, ദിയു

>> പോർച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായത് ?
1628

>> ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ്‌ ഗവർണർ ജനറൽ ആരായിരുന്നു ?
മാനുവൽ അന്റോണിയോ വാസ്സലോ  ഇ സിൽവ (1958 - 1961)

>> ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം
1961 ഡിസംബർ 19

>> ഗോവയെ മോചിപ്പിക്കാനായി ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി അറിയപ്പെടുന്നത് ?
ഓപ്പറേഷൻ വിജയ്
 
>> പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത് ?
സെന്റ്‌ ഫ്രാൻസിസ്‌ ചർച്ച്‌ (കൊച്ചി)

>> പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തു വിദ്യാശൈലി അറിയപ്പെടുന്നത് ?
ഗോഥിക്‌ ശൈലി

>> ഇന്ത്യയിൽ ഗോഥിക്‌ ശൈലിയിൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച പള്ളികൾ
സെന്റ്‌ ഫ്രാൻസിസ് പള്ളി (കൊച്ചി)
ബോംജീസസ്‌ പള്ളി (ഗോവ)

>> ഇന്ത്യയിൽ ആദ്യമായി അച്ചടിശാല ആരംഭിച്ച വിദേശികൾ ?
പോർച്ചുഗീസുകാർ

>> ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത് ?
ഗോവ (1556)

>> കൈതച്ചക്ക, പപ്പായ, കശുവണ്ടി, പേരയ്ക്ക,വറ്റൽമുളക്‌, പുകയില, ആത്തിക്ക, മരിച്ചീനി, റബ്ബർ എന്നിവ ഇന്ത്യയിൽ കൊണ്ടുവന്ന വിദേശികൾ ?
പോർച്ചുഗീസുകാർ

>> ചവിട്ടുനാടകത്തെ ഒരു ജനകീയ കലയായി ഉയർത്തി കൊണ്ടു വന്ന വിദേശ ശക്തി ?
പോർച്ചുഗീസുകാർ

>> ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പ്യൻ സ്കൂൾ സ്ഥാപിച്ചത് ?
പോർച്ചുഗീസുകാർ

>> ക്രിസ്ത്യൻ പുരോഹിതന്മാരുടെ വൈദികപഠനത്തിനായി സെമിനാരികളും കോളേജുകളും ആരംഭിച്ച സ്ഥലങ്ങൾ :
കൊച്ചി
കൊടുങ്ങല്ലൂർ
വൈപ്പിൻകോട്ട  

>> ഇന്ത്യയിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത് ?
പോർച്ചുഗീസുകാർ

>> പോർച്ചുഗൽ രാജാവ്‌ ഇംഗ്ലണ്ടിലെ ചാൾസ്‌ രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യയിലെ പ്രദേശം ഏതായിരുന്നു ?
ബോംബെ

>> ഇന്ത്യയിലെ ഔഷധസസ്യങ്ങളെയും സുഗന്ധദ്രവ്യങ്ങളെയും കുറിച്ച് പുസ്തകമെഴുതിയ പോർച്ചുഗീസ്‌ ഭിഷഗ്വരൻ ?
ഗാർഷ്യ ഡെ ഓർട്ട

>> ഇന്ത്യയിലെ പോർച്ച്‌ഗീസ് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി ?
ജെയിംസ് കൊറിയ

>> ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി ?
പോർച്ചുഗീസുകാർ

>> ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ ഭരണ സാന്നിദ്ധ്യമുണ്ടായിരുന്ന യൂറോപ്യൻ ശക്തി ?
പോർച്ചുഗീസുകാർ (463 വർഷം-1498-1961)
Previous Post Next Post