മണ്ണ് (Soil)




>>മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
പെഡോളജി

>>പെഡോളജിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞൻ അറിയപ്പെടുന്നത് ?
പെഡോളജിസ്റ്റ്

>>മണ്ണ്‌ എങ്ങനെയാണ് രൂപം കൊള്ളുന്നത് ?
അപക്ഷയ പ്രക്രിയയിലൂടെ ശിലകൾ പൊടിഞ്ഞും ജൈവാവശിഷ്ടങ്ങൾ ജീർണ്ണിച്ചു ചേർന്നും അതിദീർഘകാലത്തെ പ്രക്രിയകൾ വഴിയാണ്‌ മണ്ണ്‌ രൂപം കൊണ്ടിട്ടുള്ളത്.

>>മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  • ഭൂപ്രകൃതി
  • മാതൃശില
  • സമയം
  • സസ്യങ്ങളും ജന്തുക്കളും
  • കാലാവസ്ഥ

>>മേൽമണ്ണ് പുനഃസൃഷ്ടിക്കാൻ ആയിരക്കണക്കിന് വർഷങ്ങൾ വേണ്ടി വരും

>>തണുപ്പേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീകരണം എങ്ങനെ ആയിരിക്കും 
സാവധാനത്തിലായിരിക്കും

>>ചെങ്കുത്തായ ചരിവുകളിൽ മണ്ണിന് കനം കുറവായിരിക്കും

>>മണ്ണിലെ ധാതുക്കളും മണ്ണിന്റെ ഘടനയും അവ ഏതു ശിലകളിൽ നിന്നു രൂപം കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

>>സസ്യങ്ങളും ജന്തുക്കളും അഴുകുന്നതിന്റെ  ഫലമായുണ്ടാകുന്ന അമ്ലം ശിലകളുടെ അപക്ഷയത്തിന്‌ കാരണമാകുന്നു.

>>മണ്ണിന്റെ കനവും ഘടനയും അത് രൂപം കൊള്ളാനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും

>>പ്രകൃതിയിൽ ജീവന്റെ നാമ്പുകൾ തുടർന്നും മുളപൊട്ടാൻ മേൽമണ്ണ് അത്യാവശ്യമാണ്

ശിലാമണ്ഡലം

>>ഭൂമിയുടെ ഉപരിതലം ഉൾപ്പെടുന്നതും ശിലകളും മണ്ണും കൊണ്ട്‌ രൂപപ്പെട്ടിരിക്കുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗമാണ്  ശിലാമണ്ഡലം

>>ഭൂവൽക്കത്തേയും മാന്റിലിന്റെ ഉപരിഭാഗത്തേയും ചേർത്ത് ശിലാമണ്ഡലം എന്നാണ് പറയുന്നത്  

>>ശിലാമണ്ഡലത്തിന് താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ കാണാപ്പെടുന്ന ഭാഗം ആണ് അസ്തനോസ്ഫിയർ

>>അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാദ്രവത്തിന്റെ സ്ത്രോതസ് ആണ് അസ്തനോസ്ഫിയർ

>>ശിലാമണ്ഡലത്തിന്റെ പ്രധാനഭൂരൂപങ്ങൾ  ഏതൊക്കെ ?
പർവതങ്ങൾ, സമതലങ്ങൾ, പീഠഭൂമികൾ  

ജലമണ്ഡലം


>>ഖരം, ദ്രാവകം, നീരാവി എന്നീ മൂന്ന് അവസ്ഥകളിലുമായി നിലകൊള്ളുന്ന ഭൂമിയിലുള്ള ജലം ആണ് ജലമണ്ഡലം

>>ഭൂമിയിൽ അകെ ഉള്ള ജലത്തിന്റെ എത്ര ശതമാനം ആണ് ശുദ്ധജലം?

മൂന്ന് ശതമാനം   

വായുമണ്ഡലം

>>ഭൂമിയെ ഒരു പുതപ്പുപോലെ പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകപാളിയാണ് അന്തരീക്ഷം/വായുമണ്ഡലം

ജൈവമണ്ഡലം

>>ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല അറിയപ്പെടുന്നത് ജൈവമണ്ഡലം എന്നാണ്

>>ശിലാമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ മൂന്ന്‌ മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ്‌ ജൈവമ ണ്ഡലം നിലനിൽക്കുന്നത്‌.


Previous Post Next Post