അഗ്നിപർവ്വതങ്ങൾ


>>അഗ്നിപർവ്വതങ്ങൾ രൂപം കൊള്ളുന്നതെങ്ങനെ?
അഗ്നിപർവ്വതസ്ഫോടന ഫലമായി ഉണ്ടാകുന്ന ലാവ തണുത്തുറഞ്ഞ്

>>ഫലകചലനങ്ങളുടെ ഫലമായി ഫലകാതിരുകളിലെ വിള്ളലുകളിലൂടെ ഉരുകിയ ശിലാദ്രവം പുറത്തേക്കു  വന്ന് രൂപപ്പെടുന്നതും അഗ്നിപർവ്വതങ്ങൾ (വോൾക്കോനോ) ആണ്

>>വോൾക്കോനോ എന്ന പദം രൂപപെട്ടത് എവിടെ നിന്നാണ് ?
“പാതാളദേവൻ” എന്നർത്ഥം വരുന്ന “വൾക്കൻ"എന്ന പദത്തിൽ നിന്ന്‌

>>ഭൗമാന്തർ ഭാഗത്ത് അതീവ താപത്താൽ ഉരുകി തിളച്ച കിടക്കുന്ന ശിലാദ്രവം എന്താണ് ?
മാഗ്മ

>>ഭൗമാന്തരീക്ഷത്തിലെത്തുന്ന മാഗ്മ തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലാദ്രവം അറിയപ്പെടുന്നത് ?
ലാവ

>> ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത്‌ നിന്നും  പുറത്തേക്ക്‌ പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത് ?
വെന്റ്‌ (അഗ്നിപർവ്വത ദ്വാരം)

>>അഗ്നിപർവ്വതങ്ങൾക്കുള്ള പ്രധാനപ്പെട്ട  ഉദാഹരണങ്ങളേവ ?
ഫ്യൂജിയാമ, മൗണ്ട് എറ്റ്ന, വെസൂവിയസ്

>>ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്നു ?
ജപ്പാൻ

>>ഫ്യൂജിയാമ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ് ഏതാണ് ?
ഹോൺഷു ദ്വീപ്

>>വിശുദ്ധ പർവ്വതം എന്ന് വിളിപ്പേരുള്ള  അഗ്നിവ്വർവതം ഏതാണ് ?
മൗണ്ട് ഫ്യൂജിയാമ

>>ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതങ്ങൾ ഏതെല്ലാം ?
മൗണ്ട് എറ്റ്ന, വെസൂവിയസ്

>>അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത്‌ ഫണലിന്റെ ആകൃതിയിൽ കാണപ്പെടുന്നത്‌ എന്താണ് ?
അഗ്നിപർവ്വതമുഖം

>>വലിപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
കാൽഡെറകൾ(calderas)

>>ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ ഏതാണ് ?
ആസോ (ജപ്പാൻ)

>>അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം ഏതാണ് ?
കറുത്ത മണ്ണ്

>>അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി കറുത്ത മണ്ണ് രൂപം കൊള്ളുന്നതെങ്ങനെയാണ്?
ലാവ തണുത്തുറഞ്ഞ്

>>ലോകത്ത് ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
റിംഗ് ഓഫ് ഫയർ

>>ക്രേറ്റർ (Crater) എന്നാൽ എന്താണ് ?
അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഫലമായി പർവ്വതങ്ങൾ സൃഷ്ടിക്കപ്പെടുന്ന ആഴത്തിലെ ഗർത്തം

>>അഗ്നിപർവ്വതമുഖത്ത് ജലം നിറഞ്ഞു രൂപപ്പെടുന്ന തടാകങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ക്രേറ്റർ തടാകങ്ങൾ(Crater)

>>ഇന്ത്യയിൽ  ഉള്ള ഒരു ക്രേറ്റർ തടാകമാണ് ലോണാർ. ഇത് എവിടെ സ്ഥിതി ചെയ്യുന്നു?
മഹാരാഷ്ട്ര

>>ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏതാണ് ?
താമു മാസിഫ്‌

>>“ഉറങ്ങുന്ന സുന്ദരി” എന്നറിയപ്പെടുന്ന അഗ്നിപർവ്വതം ഏതാണ് ?
 ഇസ്ട്രാച്ചിയ ഹുവാതൻ

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പർവ്വതം ഏതാണ് ?
 ഓജസ്‌ ഡെൽ സലാഡോ

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പർവ്വതമായ ഓജസ്‌ ഡെൽ സലാഡോ  കീഴടക്കിയ ആദ്യ  ഇന്ത്യാക്കാരൻ  ആരാണ്  ?
  Malli Mastan Babu

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നി പർവ്വതമായ ഓജസ്‌ ഡെൽ സലാഡോ  കീഴടക്കിയ രണ്ടാമത്തെ ഇന്ത്യാക്കാരൻ  
സത്യരൂപ്‌ സിദ്ധാന്ത

>>അഗ്നിപർവ്വതങ്ങൾ പ്രധാനമായും എത്ര എണ്ണം ?  അവ ഏതെല്ലാം
3 എണ്ണം

  • സജീവ അഗ്നിപർവ്വതം (Active Volcano)
  • നിർജീവ അഗ്നിപർവ്വതം (Extinct Volcano)
  • നിദ്രയിലാണ്ടവ(Dormant volcano)


>>സജീവ അഗ്നിപർവ്വതത്തിന്റെ സവിശേഷത എന്താണ് ?
തുടർച്ചയായി സ്ഫോടനങ്ങളുണ്ടാകുന്ന അഗ്നിപർവ്വതം

>> അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധഗുണമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവ അറിയപ്പടുന്നത്
സ്പാ (spa)

>>സജീവ അഗ്നി പർവ്വതങ്ങളില്ലാത്ത വൻകര ഏതാണ് ?
ആസ്ട്രേലിയ

>>യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം ഏതാണ് ?
ഏറ്റ്ന (3200 മീറ്റർ)

>>മൗണ്ട്‌ എറിബസ്‌ സജീവ അഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു ?
അന്റാർട്ടിക്ക

>>പ്രധാനപ്പെട്ട സജീവഅഗ്നിപർവ്വതമായ ഏറ്റ്ന എവിടെ സ്ഥിതിചെയ്യുന്നു ?
ഇറ്റലി

>>ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം
ആൻഡമാനിലെ  ബാരൻ  ദീപുകൾ

>>ഭൂമധ്യരേഖയോടു ചേർന്ന്‌ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതം ഏതാണ് ?
കോട്ടോപാക്സി

>>കോട്ടോപാക്സി സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെയാണ് ?
ഇക്വഡോർ

>>“മെഡിറ്ററേനിയന്റെ ദീപസ്തംഭം": എന്ന വിശേഷണത്തിനർഹമായ സജീവ അഗ്നിപർവ്വതം
സ്ട്രോംബൊളി

>>സ്ട്രോംബൊളി അഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു ?
 ഇറ്റലി

>>ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം ഏതാണ് ?
മോണോലോവ (ഹവായ്‌)

>>ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ സജീവ അഗ്നിപർവ്വതം ഏതാണ് ?
അനാക്‌ ക്രക്കത്തോവ
 
>>ചിലിയിലും അർജന്റീനയിലുമായി സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതം ഏതാണ് ?
 ഓജോസ്ഡെൽ സലാലടോ

>> വർഷങ്ങൾക്കു മുൻപ് പൊട്ടിത്തെറിച്ചതും പിന്നീട് മാഗ്മയുടെ രൂപീകരണം നടക്കാത്തതുമായ അഗ്നിപർവ്വതങ്ങൾ
നിർജ്ജീവ അഗ്നിപർവ്വതങ്ങൾ

>>പ്രധാനപ്പെട്ട ഒരു നിർജ്ജീവ അഗ്നിപർവ്വതം ആണ് _________?
മൗണ്ട്‌ ആഷിധക്ക

>>മൗണ്ട്‌ ആഷിധക്ക നിർജ്ജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ ?
ജപ്പാൻ

>>നെതർലാൻഡിൽ സ്ഥിതിചെയ്യുന്ന  നിർജ്ജീവ അഗ്നിപർവ്വതം ഏതാണ് ?
സുയിദ് വാൾദി

>>ഇന്ത്യയിലെ ഏക നിർജ്ജീവ അഗ്നിപർവ്വതം ഏതാണ് ?
നർക്കൊണ്ടം

>>ചരിത്രാതീത കാലത്ത്‌ പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ പൊതുവെ അറിയപ്പെടുന്നത്     
സുഷുപ്തിയിലാണ്ട അഗ്നിപർവ്വതങ്ങൾ

>>നിദ്രയിലാണ്ടവ എന്നറിയപ്പെടുന്ന അഗ്നിപർവ്വതങ്ങൾ ഏതാണ് ?
സുഷുപ്തിയിലാണ്ട അഗ്നിപർവ്വതങ്ങൾ

>>കിളിമഞ്ചാരോ നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെയാണ്
ടാൻസാനിയ

>>ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന നിർജീവ അഗ്നിപർവ്വതം ഏതാണ് ?
വെസൂവിയസ്‌

>>“പസഫിക്കിന്റെ ദീപസ്തംഭം" എന്നറിയപ്പെടുന്ന സജീവ അഗ്നിപർവ്വതമാണ്
മൗണ്ട്‌ ഇസാൽകോ


>>ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതം ഏതാണ് ?
ക്വിലായിയ

>>മ്യാൻമറിൽ സ്ഥിതിചെയ്യുന്ന ഒരു സജീവഅഗ്നിപർവ്വതം ആണ് ____________
മൗണ്ട്‌ പോപ്പാ

>>ചിംബോറാസോ നിർജീവഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ ?
 ഇക്വഡോർ(inactive)

>>ഗ്വോട്ടിമലയിൽ സ്ഥിതിചെയ്യുന്ന  സജീവഅഗ്നിപർവ്വതം ഏതാണ് ?
സാന്തമരിയ(Active)

>>പക്വായ സജീവഅഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു ?
ഗ്വോട്ടിമാല

>>മൗണ്ട്‌ മായോൺ സജീവഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ ?
  ഫിലിപ്പൈൻസ്‌

>>മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന സജീവഅഗ്നിപർവ്വതം ആണ് __________
പാരിക്യൂറ്റിൻ

>>മൗണ്ട് മേരാപി സജീവഅഗ്നിപർവ്വതം എവിടെ സ്ഥിതിചെയ്യുന്നു ?
 ഇന്തോനേഷ്യ

>>ടാന്നാ ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവഅഗ്നിപർവ്വതം
 മൗണ്ട് യാസൂർ

>>എത്യോപ്യയിൽ സ്ഥിതിചെയ്യുന്ന സജീവഅഗ്നിപർവ്വതം
ഇർതാഅലെ

Previous Post Next Post