ഇന്ത്യ - ഭൂമിശാസ്ത്രം


>>ഇന്ത്യയുടെ സ്ഥാനം?
ഉത്തരപൂർവാർദ്ധഗോളം

>>ഇന്ത്യയുടെ  വിസ്തീർണ്ണം - 32,87,263 ച.കി.മീ

>>ഇന്ത്യയുടെ അക്ഷാംശസ്ഥാനം
 ഉത്തര അക്ഷാംശം 8°4' നും 37°6' നും ഇടയിൽ

>>ഇന്ത്യയുടെ രേഖാംശസ്ഥാനം
പൂർവ്വരേഖാംശം 68°7' നും 97°25' നും ഇടയിൽ

>> ഇന്ത്യയുടെ മാനകരേഖാംശം
82 ½° പൂർവ്വരേഖാംശം

>>ഇന്ത്യൻ ഭൂവിസ്തൃതി ലോകഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ?
2.42 %

>> ഇന്ത്യയുടെ ഏകദേശ രേഖാംശീയ വ്യാപ്തി 30°

>>ഇന്ത്യയുടെ ഏകദേശ അക്ഷാംശ വ്യാപ്തി - 30°

>>ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ
ഉത്തരായനരേഖ (23½° വടക്ക് )

>>ഇന്ത്യ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏതാണ് ?
 ഏഷ്യ

>>ഏഷ്യൻ ഭൂഖണ്ഡത്തിൽ ഇന്ത്യയുടെ സ്ഥാനം?
തെക്ക്

>>ഇന്ത്യ സ്ഥിതി ചെയ്യുന്ന ഉപഭൂഖണ്ഡം ഏതാണ് ?
ഇന്ത്യൻ ഉപഭൂഖണ്ഡം

>>ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 

7

>>വലുപ്പത്തിൽ ഇന്ത്യയെക്കാൾ മുന്നിൽ ഉള്ള രാജ്യങ്ങൾ
റഷ്യ, കാനഡ, ചൈന, യു.എസ്‌.എ, ബ്രസീൽ, ആസ്ട്രേലിയ

>>ഇന്ത്യയുടെ കര അതിർത്തി
 15106.7 കി.മീ. (NCERT പാഠപുസ്തക പ്രകാരം 15200 KM)

>>ഇന്ത്യയുടെ കടൽത്തിര ദൈർഘ്യം
 7516.6 കി.മീ. (ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ്‌ തീരപ്രദേശം ഉള്‍പ്പെടെ)

>>ഇന്ത്യയുടെ കരഭാഗത്തെ സമുദ്രതീര ദൈര്‍ഘ്യം
6100 കി.മീ

>>ഇന്ത്യയുടെ  തെക്ക്‌-വടക്ക്‌ നീളം  
 3214 കി.മീ.

>>ഇന്ത്യയുടെ കിഴക്ക്‌-പടിഞ്ഞാറ്‌ നീളം
 2933 കി.മീ.

>>ഇന്ത്യയുടെ വടക്കേയറ്റം
 ഇന്ദിരാകോൾ (ലഡാക്ക്‌)

>>ഇന്ത്യയുടെ തെക്കേയറ്റം
 ഇന്ദിരാപോയിന്റ്‌

>>ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാപോയിന്റിനെ കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
6°45' വടക്ക്‌ മുതൽ 37°6' വടക്ക്‌ വരെ

>>ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാപോയിന്റ്‌ അറിയപ്പെടുന്ന മറ്റ് പേരുകൾ
ഗ്രേറ്റ്‌ നിക്കോബാർ, പിഗ്മാലിയൻ പോയിന്റ്‌, പാർസൺ പോയിന്റ്‌

>>ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം
കന്യാകുമാരി (തമിഴ്നാട്‌)

>>ഇന്ത്യയുടെ കിഴക്കേയറ്റം
 കിബിത്തു (അരുണാചൽ പ്രദേശ് )

>>ഇന്ത്യയുടെ പടിഞ്ഞാറേയറ്റം
 ഗുഹാർ മോത്തി (ഗുജറാത്ത്‌)

>>ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഇന്ത്യയുടെ വടക്കേയറ്റത്തെ കേന്ദ്രഭരണപ്രദേശം
 ലഡാക്ക്‌

>>ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം
തമിഴ്നാട്‌

>>ഇന്ത്യയുടെ തെക്കേയറ്റത്തെ കേന്ദ്രഭരണപ്രദേശം
ആന്റമാൻ & നിക്കോബാർ ദ്വീപുകൾ

>>ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്‌

>>ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം
ഗുജറാത്ത്‌

>>ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സംഗമിക്കുന്ന ഇടം
കന്യാകുമാരി

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പ്രകൃതിയാൽ നിർമിതമായ അതിർത്തി
ഹിന്ദ്കുഷ്‌ പർവത നിര

>>ഉത്തരായനരേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
8

>>ഉത്തരായനരേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ
 ഗുജറാത്ത്‌, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌, ജാർഖണ്ഡ്,വെസ്റ്റ് ബംഗാൾ, ത്രിപുര, മിസോറാം

>>ഇന്ത്യയിലെ ഉയരം കൂടിയ കൊടുമുടി
മൗണ്ട് K2/ഗോഡ് വിൻ ആസ്റ്റിന്‍

>>പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി
കാഞ്ചൻജംഗ (8586 M) (സിക്കിം)

>>ഇന്ത്യയിലെ ഏറ്റവും താഴ്‌ന്ന പ്രദേശം
കുട്ടനാട്‌ (-2.2 m)


Previous Post Next Post