ഹോർത്തൂസ് മലബാറിക്കസ്



>> ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത് ?
ഹോർത്തൂസ് മലബാറിക്കസ്

>> മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ?
ഹോർത്തൂസ്‌ മലബാറിക്കസ്‌

>> ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം ?
ആംസ്റ്റർഡാം

>> ഹോർത്തൂസ്‌ മലബാറിക്കസ്‌ പ്രസിദ്ധീകരിച്ച വർഷം ?
1678 - 1703
(1678-നും 1703-നും ഇടയ്ക്ക്‌ പന്ത്രണ്ട് വാല്യങ്ങളായി  ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചു )

>> ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയ ഭാഷ ഏത് ?
ലാറ്റിൻ

>> ഹോർത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥം രചിച്ചത് ആര് ?
അഡ്മിറൽ വാൻറീഡ്

>> 'കേരളാരാമം' എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം ഏത് ?
ഹോർത്തൂസ് മലബാറിക്കസ്

>> 'ഹോർത്തൂസ് മലബാറിക്കസ്' എന്ന വാക്കിനർഥം ?
മലബാറിന്റെ ഉദ്യാനം

>> ഹോർത്തൂസ്‌ മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വൃക്ഷം ?
തെങ്ങ്‌

>> ഹോർത്തൂസ്‌ മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന അവസാന വൃക്ഷം ?
ആൽ

>> ഹോർത്തൂസ്‌ മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ഔഷധ സസ്യങ്ങളുടെ എണ്ണം ?
742

>> മലയാളലിപി അച്ചടിച്ച ആദ്യത്തെ  ഗ്രന്ഥം ഏത് ?
ഹോർത്തൂസ് മലബാറിക്കസ്

>> മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്‌ ?
തെങ്ങ്‌

>> ഹോർത്തൂസ്‌ മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി വൈദ്യൻ ആരായിരുന്നു ?
ഇട്ടി അച്യുതൻ

>> ഇട്ടി അച്യുതൻ സ്മാരകമായ കുരിയാള സ്ഥിതി ചെയ്യുന്ന സ്ഥലം ?
കടക്കരപ്പള്ളി (ആലപ്പുഴ)

>> ഹോർത്തൂസ്‌ മലബാറിക്കസിന്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണൻ ?
രംഗഭട്ട്‌, അപ്പുഭട്ട്‌, വിനായകഭട്ട്‌

>> ഹോർത്തൂസ്‌ മലബാറിക്കസിന്റെ രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ ആര് ?
ജോൺ മാത്യൂസ്‌ (ഫാദർ മാത്യൂസ്‌)

>> ഹോർത്തൂസ്‌ മലബാറിക്കസിലെ ചിത്രങ്ങൾ വരച്ച വ്യക്തി ?
ജോൺ മാത്യൂസ്‌

>> ഹോർത്തൂസ്‌ മലബാറിക്കസിന്റെ രചനയിൽ സഹായിച്ച പരിഭാഷകൻ ?
ഇമ്മാനുവൽ കർനെയ്റോ

>> ഹോർത്തൂസ്‌ മലബാറിക്കസിന്റെ മലയാളം പതിപ്പ്‌ പ്രസിദ്ധീകരണത്തിന്‌ നേതൃത്വം നല്കിയ സ്ഥാപനം ?
കേരള സർവ്വകലാശാല

>> ഹോർത്തൂസ് മലബാറിക്കസ്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തത്‌ ആര് ?
കെ.എസ്‌. മണിലാൽ

Previous Post Next Post