>> മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം :
പെഡോളജി
>> മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ :
പെഡോജനസിസ്
>> മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ :
കാലാവസ്ഥ ഭൂപ്രകൃതി, സസ്യജാലം,ജലലഭ്യത
>> എന്തിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേരളത്തിലെ മണ്ണിനങ്ങളെ തരം തിരിച്ചിരിക്കുന്നത് ?
ഭൂമിശാസ്ത്രപരവും ഭൗതിക-രാസഘടകങ്ങളുടേയും അടിസ്ഥാനത്തിൽ
>> അടിസ്ഥാനപരമായി കേരളത്തിലെ മണ്ണിനങ്ങൾ എന്ത് സ്വഭാവമുള്ളതാണ്?
അമ്ല സ്വഭാവം
(ഇവയ്ക്ക് കാർബൺ സംവഹന ശേഷിയും ജലത്തെ നിലനിർത്താനുള്ള കഴിവും ഫോസ്‌ഫ്റ്റ്, ധാതുക്കൾ എന്നിവയെ മണ്ണിൽ ഉറപ്പിക്കാനുള്ള കഴിവും വളരെ കുറവാണ്)
>> മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവനസ്തുവേത്?
കാൽസ്യം ഹൈഡ്രോക്സൈഡ് (കുമ്മായം)
>> മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
അലുമിനിയം സൾഫേറ്റ്
>> കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്.എത്ര?
6നും 7.5നും മധ്യേ
>> മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്?
അസൊറ്റോബാക്ടർ
>> കേരളത്തിൽ മണ്ണു മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
പാറോട്ടുകോണം , തിരുവനന്തപുരം
>> ജൈവവസ്തുക്കളുടെ അഴുകലിന് സഹായിക്കുന്ന ഏത് ബാക്ടീരിയയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്?
ആക്ടിനോ ബാക്ടീരിയ
>> കർഷകരെ നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവരാൻ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കേരള കാർഷിക
സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയ പദ്ധതി ?
ഗലസ (GALASA)
>> കേരളത്തിൽ പ്രധാനമായും എത്ര തരത്തിലുള്ള മണ്ണുകളാണ് കാണപ്പെടുന്നത് ?
എട്ട്
കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ
- ലാറ്ററൈറ്റ് മണ്ണ്
- എക്കൽ മണ്ണ്
- ചെമ്മണ്ണ്
- വനമണ്ണ്
- കറുത്തമണ്ണ്
- നദീതട മണ്ണ്
- ചാരനിറമുള്ള മണ്ണ്
- ഹൈഡ്രോ മോർഫിക് മണ്ണ്
>> കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത്?
ലാറ്ററൈറ്റ് മണ്ണ് (65%)
>> ലാറ്ററൈറ്റ് മണ്ണ് അറിയപ്പെടുന്ന മറ്റൊരുപേര്?
വെട്ടുകൽ മണ്ണ്
>> കേരളത്തിലെ ഇടനാട് മേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത്?
ലാറ്ററൈറ്റ് മണ്ണ്
>> മൺസൂൺ കാലാവസ്ഥയിലൂടെ രൂപപ്പെടുന്ന മണ്ണ് ?
ലാറ്ററൈറ്റ് മണ്ണ്
>> ലാറ്ററൈസേഷനു കാരണമാകുന്ന ഘടകങ്ങൾ ഏതെല്ലാം ?
ശക്തമായ മഴ, ഉയർന്ന താപനില
>> ലാറ്ററൈറ്റ് മണ്ണിൽ കുറവായി കാണപ്പെടുന്ന ഘടകങ്ങൾ ?
നൈട്രജൻ , ഫോസ്ഫറസ്, പൊട്ടാസ്യം
>> ഇരുമ്പ് അലൂമിനിയം എന്നിവയാൽ സമ്പുഷ്ടമായ കേരളത്തിലെ മണ്ണിനം ഏത്?
ലാറ്ററൈറ്റ് മണ്ണ്
>> ജലം തങ്ങി നിൽക്കാത്ത കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം :
ലാറ്ററൈറ്റ് മണ്ണ്
>> ലാറ്ററൈറ്റ് മണ്ണിലെ പ്രധാന കൃഷികൾ
- റബ്ബർ
- കശുവണ്ടി
- കുരുമുളക്
- കാപ്പി
>> ലാറ്ററൈറ്റ് മണ്ണിന്റെ പി.എച്ച് മൂല്യം ?
5മുതൽ 6.2 വരെ
>> നനവുള്ളപ്പോൾ മൃദുലവും ഉണങ്ങിയാൽ ദൃഢവുമാകുന്ന മണ്ണിനം ഏത്?
ലാറ്ററൈറ്റ് മണ്ണ്
>> ചെമ്മണ്ണിനു ചുവപ്പുനിറം നൽകുന്നത് മണ്ണിലടങ്ങിയിരിക്കുന്ന ഏത് മൂലകമാണ് ?
അയൺ ഓക്സൈഡ്
>> കേരളത്തിൽ ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന ഭൂഭാഗം ?
കുന്നിൻ ചരിവുകൾ
>> കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കൂടുതലായി കാണപ്പെടുന്ന മണ്ണിനം ?
ചെമ്മണ്ണ് (Red Soil)
>> മണൽ കലർന്ന ചുവപ്പ് നിറമുള്ള പശിമരാശിമണ്ണ് ?
ചെമ്മണ്ണ്
>> ചെമ്മണ്ണിന്റെ ഫലഭുഷ്ടി ഇല്ലായ്മയ്ക്ക് കാരണം ?
ജൈവ വസ്തുക്കളുടെയും സസ്യജന്യ പോഷകങ്ങളുടെയും കുറവ്
>> ചെമ്മണ്ണിലെ പ്രധാന കൃഷിയിനങ്ങൾ :
- തെങ്ങ്
- കവുങ്ങ്
- വാഴ
- കിഴങ്ങുവർഗങ്ങൾ
- പച്ചക്കറികൾ
- പഴവർഗങ്ങൾ
>> കേരളത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണ് :
എക്കൽമണ്ണ് (Alluvial Soil)
>> പൊട്ടാഷിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
എക്കൽമണ്ണ്
>> പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതലപ്രദേശത്തും കണ്ടുവരുന്ന മണ്ണ് ?
എക്കൽമണ്ണ്
>> ഓണാട്ടുകര മണ്ണ് ഏത് വിഭാഗത്തിൽപ്പെടുന്ന മണ്ണാണ് ?
എക്കൽമണ്ണ്
>> ഓണാട്ടുകര മണ്ണ് കാണപ്പെടുന്ന ജില്ലകൾ :
ആലപ്പുഴ, കൊല്ലം
>> ഓണാട്ടുകര എക്കൽമണ്ണ് പ്രധാനമായും കാണപ്പെടുന്ന സ്ഥലങ്ങൾ :
കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ
>> ഓണാട്ടുകര എക്കൽ മണ്ണ് രൂപം കൊള്ളുന്നതിന് കാരണം ?
കടൽ വസ്തുക്കളുടെ നിക്ഷേപം
>> കൂടുതൽ മണലും കുറച്ചു ചെളിയുമുള്ള ജലസംഭരണശേഷി വളരെ കുറഞ്ഞ കേരളത്തിലെ മണ്ണിനം ?
ഓണാട്ടുകര എക്കൽ മണ്ണ്
>> ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ :
നാളികേരം, നെല്ലി, മരച്ചീനി
>> ഓണാട്ടുകര എക്കൽ മണ്ണിന്റെ പ്രധാന പോരായ്മ എന്ത്?
സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങളുടെ കുറവ്
>> കേരളത്തിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ്
മണൽമണ്ണ് /തീരദേശ എക്കൽ മണ്ണ്
>> തീരദേശ എക്കൽ മണ്ണിന്റെ പ്രത്യേകതകൾ :
- ഫലഭുഷ്ടിക്കുറവും ജലത്തെ നിലനിർത്താനുള്ള കഴിവ് കുറവും
- അമ്ലത്വം കുടുതലുള്ള മണ്ണിനം
- തീരദേശ എക്കൽമണ്ണ്
>> ഭൂരിഭാഗം പ്രദേശങ്ങളിലും തീരദേശ എക്കൽമണ്ണിന്റെ പി എച്ച് മുല്യം എത്രയാണ് ?
6.5 ൽ താഴെ
>> നദികളുടെ തീരങ്ങളിൽ നിക്ഷേപിക്കുന്ന എക്കലിൽ നിന്നും ഉണ്ടാകുന്ന മണ്ണ് ?
നദീതട മണ്ണ്
>> നദീതട എക്കൽമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
കൊല്ലം
>> നദിതട എക്കൽമണ്ണിന്റെ ഏറ്റവും പ്രധാന പ്രത്യേകത എന്ത്?
ഫലഭൂഷ്ടതയും ജലത്തെ തങ്ങി നിർത്താനുള്ള കഴിവും
>> നദീതട എക്കൽ മണ്ണിലെ പ്രധാന കൃഷിയിനങ്ങൾ :
- നെല്ല്
- കുരുമുളക്
- മരച്ചീനി
- കമുക്
>> വെള്ളക്കെട്ടുള്ള തീരദേശത്തെ താഴ്ന്ന പ്രദേശങ്ങൾ, ഇടനാട്ടിലെ കുന്നിൻ താഴ്വരകൾ എന്നിവിടങ്ങളിൽ കാണുന്ന തവിട്ടുനിറമള്ള മണ്ണ് ?
ബ്രൗൺ ഹൈഡ്രോമോർഫിക് മണ്ണ്
>> കുന്നിൻ മുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന മണ്ണും പുഴയിൽ നിന്നെത്തുന്ന മലമമണ്ണും ചേർന്നതും കുമ്മായവും ഫോസ്ഫറസും കുറവായതുമായ അമ്ലരസമുള്ള മണ്ണ് ?
ബ്രൗൺ ഹൈഡ്രോമോർഫിക് മണ്ണ്
>> മറ്റു പ്രദേശങ്ങളിൽ നിന്നും വലിച്ചുകൊണ്ടു വരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചുണ്ടാകുന്ന മണ്ണ് ?
ഹൈഡ്രോമോർഫിക് മണ്ണ്
>> തവിട്ടുനിറമുള്ളതും ഏറെ താഴ്ചയുള്ളതും നീർവാർച്ച കുറഞ്ഞതുമായ മണ്ണിനം ?
സലൈൻ ഹൈഡ്രോമോർഫിക്
>> സലൈൻ ഹൈഡ്രോമോർഫിക് മണ്ണ് കാണപ്പെടുന്ന ജില്ലകൾ :
എറണാകുളം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ
>> എറണാകുളം ജില്ലയിലെ പൊക്കാളി, ആലപ്പുഴയിലെ ഓരുമുണ്ടകൻ, കണ്ണൂർ ജില്ലയിലെ കയ്പാട് നിലങ്ങൾ കൂടാതെ കോൾ, കുട്ടനാട്, കുട്ടനാട് നിലങ്ങളിലെ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മണ്ണിനം ?
സലൈൻ ഹൈഡ്രോമോർഫിക് മണ്ണ്
>> സലൈൻ ഹൈഡ്രോ മോർഫിക് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിള ?
നെല്ല് (ആഗസ്റ്റ് - ഡിസംബർ)
>> ജൈവവസ്തുക്കൾ മണ്ണിൽ അഴുകിച്ചേർന്നതിനാൽ തവിട്ടു കലർന്ന ചുവപ്പോ അല്ലെങ്കിൽ കടുംതവിട്ടു നിറമോ ഉള്ള പശിമരാശി വിഭാഗത്തിൽപ്പെട്ട മണ്ണ് ?
വനമണ്ണ്
>> വനമണ്ണിന്റെ പി.എച്ച്. മൂല്യം ?
പി.എച്ച്. 5.5-6.3
>> കേരളത്തിൽ വനമണ്ണ് കാണപ്പെടുന്ന ജില്ലകൾ
ഇടുക്കി, പാലക്കാട്, വയനാട്
>> പ്രധാനമായും വനമണ്ണിൽ വളരുന്ന സസ്യങ്ങൾ :
വൃക്ഷങ്ങൾ, കുറ്റിക്കാടുകൾ, പുല്ല്
>> വനമണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ :
റബർ, തേയില, കുരുമുളക്, കാപ്പി, ഏലം
>> വനമണ്ണിന്റെ പ്രധാന നിറം ?
ഇരുണ്ട ചുവപ്പ് കലർന്ന തവിട്ട് നിറം
>> പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ കാണുന്ന പ്രത്യേകതരം മണ്ണ് ഏത്?
കറുത്ത പരുത്തിമണ്ണ്
>> കളിമണ്ണിൻറെ അംശം വളരെ കൂടുതലും ജൈവാംശം, നൈട്രജൻ, ഫോസ്ഫറസ് എന്നിവ കുറഞ്ഞതുമായ പരുത്തികൃഷിക്ക് വളരെ അനുയോജ്യമായ മണ്ണ് ?
കറുത്ത പരുത്തിമണ്ണ്
>> കറുത്ത പരുത്തി മണ്ണിന്റെ പി.എച്ച്. മൂല്യം എത്ര?
പി.എച്ച്. 6.5 - 8.5
>> കറുത്തപരുത്തിമണ്ണിൽ സാധാരണയായി കൃഷിചെയ്യുന്ന പ്രധാന വിളകൾ :
- തെങ്ങ്
- കരിമ്പ്
- നിലക്കടല
- പരുത്തി
- പയർ വർഗങ്ങൾ
- പച്ചക്കറികൾ
- നെല്ല്
>> കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലകൾ :
ആലപ്പുഴ, കോട്ടയം, ഏറണാകുളം
>> കരിമണ്ണ് അറിയപ്പെടുന്ന മറ്റ് പേരുകൾ :
- കറുത്ത പരുത്തി മണ്ണ്
- റിഗർ മണ്ണ്
- ചെർണോസം
>> പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ?
കരിമണ്ണ്
>> റിഗ്ഗർ മണ്ണിന്റെ പി എച്ച് മൂല്യം :
7.0 മുതൽ 8.5 വരെ
>> കേരളത്തിൽ ചീനക്കളിമണ്ണ് പ്രധാനമായും കാണപ്പെടുന്ന പ്രദേശം
കുണ്ടറ (കൊല്ലം)
>> കുട്ടനാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ
കരിമണ്ണ്, കരപ്പാടംമണ്ണ്
>> കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
പീറ്റ്മണ്ണ്
>> സമുദ്ര തീരങ്ങളിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ ?
കൊല്ലം, ആലപ്പുഴ
>> പരുത്തി, നിലക്കടല എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
കറുത്തമണ്ണ്
>> നെൽക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?
എക്കൽമണ്ണ്
>> തേയിലകൃഷിക്ക് അനുയോജ്യമായ മണ്ണ് ?
പർവ്വതമണ്ണ്
>> കേരളത്തിൽ കായൽ മണ്ണ് കാണപ്പെടുന്ന ജില്ലകൾ :
കോട്ടയം, ആലപ്പുഴ
കായൽ മണ്ണിന്റെ നിറം :
ഇരുണ്ട തവിട്ട് നിറം
>> കുട്ടനാടിന്റെ ഉയർന്ന പ്രദേശത്തു കാണുന്ന മണ്ണിനം ?
കരപ്പാടം മണ്ണ്
>> നദിയുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം ?
കരപ്പാടം മണ്ണ്
>> കരപ്പാടം മണ്ണിന്റെ പ്രധാന പ്രത്യേകത :
ഉയർന്ന അമ്ലത്വം
മണ്ണുകളും കാണപ്പെടുന്ന പ്രദേശവും
- കറുത്തമണ്ണ് /പരുത്തി മണ്ണ് - ചിറ്റൂർ (പാലക്കാട്)
- സ്ഫടിക മണൽ - ചേർത്തല (ആലപ്പുഴ)
- കളിമൺ നിക്ഷേപം - കുണ്ടറ (കൊല്ലം)
- തേരിമണ്ണ് - തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ
- ഉപ്പ്മണ്ണ് - എറണാകുളം, തൃശൂർ