1. ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത് ?
A) സേവ് ഗംഗ പദ്ധതി
B) മിഷൻ ഗംഗ പദ്ധതി
C) മിഷൻ ക്ലീൻ ഗംഗ
D) നമമി ഗംഗ
2. 2021 ഐക്യ രാഷ്ട്ര സംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം
A) നോർവെ
B) യുണൈറ്റഡ് കിങ്ഡം
C) ജർമ്മനി
D) ഇന്ത്യ
3. 2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
A) കുഴങ്ങൾ
B) മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
C) സർദ്ദാർ ഉദ്ദം
D) ജയ് ബീം
4. 2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?
A) പെരുമ്പടവം ശ്രീധരൻ
B) ആനന്ദ്
C) പോൾ സക്കറിയ
D) സി. രാധാകൃഷ്ണൻ
5. 2021-22 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആര്?
A) അനുരാഗ് താക്കൂർ
B) നിർമ്മല സീതാരാമൻ
C) പീയൂഷ് ഗോയൽ
D) ആർ. കെ. സിംഗ്
6. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ ഉക്രൈൻ നിർമ്മിത വിമാനം
A) സ്റ്റാർട്ടോ ലോഞ്ച്
B) എയർബസ് എ 380
C) എ എൻ 225 മരിയ
D) സ്റ്റാർ ബംബിൾ ബി 11
7. 2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്ലാരം നേടിയ മലയാളി
A) സഞ്ചു സാംസൺ
B) പി. ആർ. ശ്രിജേഷ്
C) സച്ചിൽ ബേബി
D) എസ്. എൻ. ശ്രീശാന്ത്
8. നിലവിലെ കേരള നിയമസഭ സ്പീക്കർ
A) എം. ബി. രാജേഷ്
B) വി. ഡി. സതീശൻ
C) എ.എൻ. ഷംസീർ
D) ചിറ്റയം ഗോപകുമാർ
9. 2022 ഫിഫ വേൾഡ് കപ്പിന് ആതിഥേയം വഹിച്ച രാജ്യം
A) ഓസ്ട്രേലിയ
B) ജപ്പാൻ
C) സൗത്ത് കൊറിയ
D) ഖത്തർ
10. നിലവിലെ കേരള ലോകായുക്ത ചെയർമാൻ
A) എസ്. മണികുമാർ
B) സിറിയക് ജോസഫ്
C) പി. ശശി
D) രാജശ്രി എം. എസ്.
11. കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
A) കോറമണ്ഡൽ തീരസമതലം
B) കച്ച്-കത്തിയവാർ തീരസമതലം
C) മലബാർ തീരസമതലം
D) കൊങ്കൺ തീരസമതലം
12. അറബിക്കടലിൽ സ്ഥിതി ചെയുന്ന ഇന്ത്യയ്യടെ ദ്വീപ സമൂഹം
A) ലക്ഷദ്വീപ്
B) മാലിദ്വീപ്
C) ബാരൻദ്വീപ്
D) ആന്റമാൻ-നിക്കോബാർ ദ്വീപ്
13. വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ രണ്ടായി വേർതിരിക്കുന്ന അക്ഷാംശ രേഖ
A) ദക്ഷിണായന രേഖ
B) ഉത്തരായന രേഖ
C) ഗ്രീനിച്ച് രേഖ
D) ഭൂമധ്യരേഖ
14. ഇന്ത്യയെ ശ്രിലങ്കയിൽ നിന്ന് വേർതിരിക്കുന്ന സമുദ്രഭാഗം
A) കച്ച് കടലിടുക്ക്
B) കാംബേ കടലിടുക്ക്
C) ജിബ്രാൾട്ടർ കടലിടുക്ക്
D) മാന്നാർ കടലിടുക്ക്
15. ഇന്ത്യയിലെ ദേശീയ ജലപാത - 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?
A) അലഹബാദ് - ഹാൽഡിയ
B) സദിയ - ധൂബ്രി
C) കൊല്ലം - കോട്ടപ്പുറം
D) കാക്കിനട - പുതുച്ചേരി
16. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
A) യുറേനിയം
B) തോറിയം
C) ലിഗ്നൈറ്റ്
D) ബിറ്റുമിനസ്
17. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
A) ത്സാരിയ ത്വാരീയ
B) ദിഗ്ബോയ്
C) അങ്കലേശ്വർ
D) മുംബൈ-ഹൈ
18. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
A) ദ്വിതീയ മേഖല
B) ചതുഷ്ഠയ മേഖല
C) തൃതീയ മേഖല
D) പ്രാഥമിക മേഖല
19. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
A) ശ്രീ ഹരിക്കോട്ട
B) ബാംഗളൂരൂ
C) തുമ്പ
D) ഹൈദരാബാദ്
20. ഇന്ത്യയിലെ ഏറ്റവം വലിയ പൊതുമേഖല സംരംഭം
A) ഇന്ത്യൻ അയൺ അന്റ് സ്റ്റീൽ കമ്പനി
B) ഇന്ത്യൻ റെയിൽവേ
C) ഇന്ത്യൻ എയർലൈൻസ്
D) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
21. വന്ദേമാതരം എന്ന രാഷ്ട്രഗീതം, 1882-ൽ ബംഗാളി നോവലീസ്റ്റായ ബങ്കിംചന്ദ്ര ചാറ്റർജി എഴ്യതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുളളതാണ്. ഏതാണ് ആ നോവൽ ?
A) കപാല കുണ്ഡല
B) ദുർഗ്ഗേശ നന്ദിനി
C) ഗീതാഞ്ജലി
D) ആനന്ദമഠം
22. ഇന്ത്യയുടെ ദേശീയഗാനം പാടിത്തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യാ ഗവൺമെന്റിന്റെ ചട്ടപ്രകാരം എത്ര സെക്കന്റാണ് ?
A) 52 സെക്കന്റ്
B) 42 സെക്കന്റ്
C) 45 സെക്കന്റ്
D) 55 സെക്കന്റ്
23. ഇന്ത്യൻ ഭരണഘടനയിൽ 1976-ൽ ഒരു ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് മൗലിക ചുമതലകൾ ഉൾപ്പെടുത്തിയത്. താഴെപറയുന്നവയിൽ ഏത് ഭേദഗതി നിയമം അനുസരിച്ചാണ് 10 ചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
A) 38-ാം ഭേദഗതി
B) 44-ാ0 ഭേദഗതി
C) 42-ാ0 ഭേദഗതി
D) 37-ാ0 ഭേദഗതി
24. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III, പൗരന്മാർക്ക് ചില മൗലിക അവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം ?
A) വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം
B) തുല്യജോലിക്ക് തുല്യ വേതനത്തിനുള്ള അവകാശം
C) ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
D) സമത്വത്തിനുള്ള അവകാശം
25. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art) 21-A, 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി ഉറപ്പു നൽകുന്നു. ഏത് ഭരണഘടന ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ?
A) 86-ാം ഭേദഗതി
B) 42-ാം ഭേദഗതി
C) 105-ാം ഭേദഗതി
D) 38-ാം ഭേദഗതി
26. ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപികരണ വേളയിൽ ഒരു മൗലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെടുകയും, ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക.
A) ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
B) അഭിപ്രായ സ്വാതന്ത്ര്യം
C) ആവിഷ്കാര സ്വാതന്ത്ര്യം
D) സ്വത്തവകാശം
27. താഴെ പറയുന്നവയിൽ ഏത് വകുപ്പിനെയാണ് ഡോ. B R അംബേദ്‌ക്കർ, ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് ?
A) 36-ാം വകുപ്പ്
B) 32-ാം വകുപ്പ്
C) 30-ാം വകുപ്പ്
D) 31-ാം വകുപ്പ്
28. വിവരാവകാശ നിയമം, ഇന്ത്യൻ പാർലമെന്റ് ഏത് വർഷമാണ് പാസ്സാക്കിയത് ?
A) 2002
B) 2008
C) 2004
D) 2005
29. ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) പറ്റി താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
A) മനുഷ്യാവകാശ ലംഘനം നടത്ത്യന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കമ്മീഷന് അധികാരമുണ്ട്.
B) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്‌സൺ Dr. രംഗനാഥ മിശ്ര ആണ്.
C) മനുഷ്യാവകാശ ലംഘനം സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്താൻ കമ്മിഷന് അധികാരമുണ്ട്.
D) ദേശീയ മനുഷ്യാവകാശ കമ്മീഷൻ, 1993-ൽ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനമാണ്.
30. ഇന്ത്യയുടെ ദേശീയ പതാകയ്യടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ് ?
A) 10 ആഗസ്റ്റ് 1947
B) 26 ജനുവരി 1947
C) 22 ജൂലൈ 1947
D) 25 ജൂൺ 1947
31. ബ്രിട്ടിഷ് രേഖകളിൽ പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നി പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി
A) പഴശ്ശിരാജ
B) പാലിയത്തച്ഛൻ
C) വേലുത്തമ്പി ദളവ
D) മാർത്താണ്ഡവർമ്മ
32. കേരളത്തിൽ നടന്ന മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ
A) ഹണ്ടർ കമ്മീഷൻ
B) ശ്രീകൃഷ്ണ കമ്മീഷൻ
C) ലോഗൻ കമ്മീഷൻ
D) കോത്താരി കമ്മീഷൻ
33. തരിസാപ്പള്ളി ലിഖിതം എഴുതി തയ്യാറാക്കിയത്
A) അയ്യനടികൾ - തിരുവടികൾ
B) ജോസഫ് റബ്ബാൻ
C) രാജശേഖരവർമ്മ
D) കുലശേഖര ആഴ്വാർ
34. 'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
A) പണ്ടാരപ്പാട്ട വിളംബരം
B) ക്ഷേത്രപ്രവേശന വിളംബരം
C) ജന്മി കുടിയാൻ വിളംബരം
D) കുണ്ടറ വിളംബരം
35. തിരുവിതാംകൂറിൽ സൗജന്യവും, നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി.
A) റാണി ഗൗരിലക്ഷ്മി ഭായ്
B) റാണി ഗൗരി പാർവ്വതി ഭായ്
C) റാണി സേതു ലക്ഷ്മി ഭായ്
D) ഉമ്മിണിത്തമ്പി ദളവ
36. രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്
A) ഹെർമ്മൻ ഗുണ്ടർട്ട്
B) റവറന്റ് മിഡ്
C) അർണോസ് പാതിരി
D) സി. കേശവൻ
37. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്
A) കയ്യൂർ സമരം
B) പുന്നപ്ര-വയലാർ സമരം
C) ക്വിറ്റ് ഇന്ത്യാ സമരം
D) പഴശ്ശി കലാപം
38. മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാനിടയാക്കിയ ഉടമ്പടി
A) മംഗലാപുരം ഉടമ്പടി
B) ശ്രീരംഗപട്ടണം ഉടമ്പടി
C) അലഹബാദ് ഉടമ്പടി
D) മദ്രാസ് ഉടമ്പടി
39. “കണ്ണീരും കിനാവും" എന്ന ഗ്രന്ഥം രചിച്ചത്
A) കെ. പി. കറുപ്പൻ
B) സഹോദരൻ അയ്യപ്പൻ
C) വി. ടി. ഭട്ടതിരിപ്പാട്
D) വാഗ്ഭടാനന്ദൻ
40. 'മലയാളി മെമ്മോറിയൽ' തയ്യാറാക്കിയ വർഷം
A) 1791
B) 1891
C) 1896
D) 1691
41. ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയ്ൻവോണിന്റെ ജന്മസ്ഥലം
A) ഇംഗ്ലണ്ട്
B) ജർമ്മനി
C) ആസ്‌ട്രേലിയ
D) ഫ്രാൻസ്
42. പിങ്‌പോങ് എന്നറിയപ്പെടുന്ന കായികയിനം
A) ബോക്‌സിംഗ്
B) ടേബിൾ ടെന്നീസ്
C) കബഡി
D) ഫുട്ബോൾ
43. ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം
A) ധ്യാൻചന്ദ്
B) കർണ്ണം മല്ലേശ്വരി
C) P T ഉഷ
D) സുനിൽ ഗവാസ്ക്കർ
44. പൂക്കോട്ട് തടാകം സ്ഥിതി ചെയ്യന്ന ജില്ല
A) ആലപ്പുഴ
B) കൊല്ലം
C) വയനാട്
D) ഇടുക്കി
45. പാലക്കാട് ജില്ലയിലെ നിതൃഹരിത വനം
A) പറമ്പിക്കുളം
B) സൈലന്റ് വാലി
C) ഇരവിക്കുളം
D) കല്ലട
46. കേരളത്തിലെ നാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്
A) ബ്രഹ്മി ലിഖിതം
B) ഖരോഷ്ടി ലിഖിതം
C) വട്ടെഴുത്ത് ലിഖിതം
D) ക്യുണിഫോം ലിപി
47. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം
A) ചെറുതോണി
B) പൈനാവ്
C) കല്പറ്റ
D) മൂലമറ്റം
48. പ്രാചീനകാലത്ത് ചൂർണി എന്നറിയപ്പെട്ട നദി.
A) കുന്തിപ്പുഴ
B) പെരിയാർ
C) ഭവാനി
D) പമ്പാനദി
49. അഞ്ച് തിണൈകളിൽ നെയ്തൽ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
A) മലബ്രദേശം
B) വയൽ
C) പുൽമേട്
D) കടൽത്തീരം
50. സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?
A) ഉമണർ
B) മറവർ
C) പൊൻവണികർ
D) അറുവൈ വണികൻ
51. 'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' എന്ന് അവധിനെ വിശേഷിപ്പിച്ചത്
A) കോൺവാലീസ് പ്രഭു
B) ഡൽഹൗസി പ്രഭു
C) വെല്ലസ്ലി പ്രഭു
D) കഴ്‌സൺ പ്രഭു
52. ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം.
A) ലാഹോർ
B) ബെൽഗാം.
C) സൂററ്റ്
D) ബോംബെ
53. ഇന്ത്യ വിൻസ് ഫ്രീഡം എന്ന ഗ്രന്ഥം രചിച്ചത്
A) മൗലാനാ അബ്ദുൽ കലാം ആസാദ്
B) ബഹദൂർഷ
C) സർ സയ്യദ് അഹമ്മദ്ഖാൻ
D) മുഹമ്മദ് ഇക്ബാൽ
54. ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്
A) ചമ്പാരൻ സത്യാഗ്രഹം
B) ക്വിറ്റ് ഇന്ത്യാ സ
മരം
C) നിയമലംഘന സമരം
D) ഖിലാഫത്ത് പ്രസ്ഥാനം
55. ഇന്ത്യയ്ക്ക് സ്വാതന്ത്യം നൽകിയ ബ്രിട്ടിഷ് പ്രധാനമന്ത്രി
A) എബ്രഹാം ലിങ്കൺ
B) ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്
C) ക്ലമന്റ് ആറ്റ്ലി
D) വിൻസ്റ്റൺ ചർച്ചിൽ
56. സന്താളർ അധിവസിച്ചിരുന്ന ഭൂമി
A) മിൽക്കിയത്ത്
B) ഖിദ്മത്ത്
C) ദാമിൻ-ഇ-കോഹ്
D) ജംഗ്ലി
57. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനു അടിത്തറ പാകിയ യുദ്ധം
A) ബക്സാർ യുദ്ധം
B) പ്ലാസി യുദ്ധം
C) പാനിപ്പത്ത് യുദ്ധം
D) മൈസൂർ യുദ്ധം
58. സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ദരണാധികാരീ
A) റിപ്പൺ പ്രഭു
B) വില്യം ബെൻടിക് പ്രഭു
C) ലിട്ടൺ പ്രഭു
D) നോർത്ത് ബ്രൂക്ക് പ്രഭു
59. സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്
A) ബാലഗംഗാധര തിലകൻ
B) ഗോപാലകൃഷ്ണ ഗോഖലെ
C) സുഭാഷ് ചന്ദ്രബോസ്
D) ബിപിൻ ചന്ദ്രപാൽ
60. ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്
A) സർദാർ വല്ലഭായ് പട്ടേൽ
B) ബിസ്മാർക്ക്
C) ഗാരിബാൾഡി
D) C R ദാസ്
61. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും മനുഷ്യശരീരത്തിലെ ഏറ്റവുംകഠിനമായ പദാർത്ഥത്തിന്റെ പേര് തെരഞ്ഞെടുക്കുക.
A) ഡൻ്റൈൽ
B) ഇനാമൽ
C) കെരാറ്റിൻ
D) കൊളാജൻ
62. പ്രായ പൂർത്തിയായ ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പലുകളുടെ എണ്ണമെത്ര?
A) 4
B) 2
C) 8
D) 6
63. ഏത് ജീവകത്തിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നി ലക്ഷണങ്ങൾക്ക് കാരണമാകുന്നത്?
A) ജീവകം - ബി
B) ജീവകം - എ
C) ജീവകം - ഡി
D) ജീവകം - സി
64. കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര്
A) സാന്ത്വനം
B) വിമുക്തി
C) അമൃതം
D) സുകൃതം
65. താഴെപറയുന്ന (i) മുതൽ (iv) വരെയുള്ള ഇനങ്ങളിൽ, കൊതുകുകൾ മുഖേനയല്ലാതെ പകരുന്ന രോഗങ്ങൾ ഏവ?
i) കുഷ്ഠം
ii) മലമ്പനി
iii) കോളറ
iv) മന്ത്
A) i, iii എന്നിവ
B) ii, iii എന്നിവ
C) i, iv എന്നിവ
D) ii, iv എന്നിവ
66. താഴെപ്പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത് ?
A) തിരുവനന്തപുരം
B) കോഴിക്കോട്
C) എറണാകുളം
D) വയനാട്
67. അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് എത്ര ?
A) 64%
B) 17.3%
C) 78%
D) 20.9%
68. ചന്ദ്രശങ്കര എന്നത് ഏത് സസ്യത്തിന്റെ സങ്കര വർഗ്ഗമാണ് ?
A) വെണ്ട
B) വഴുതന
C) നെല്ല്
D) തെങ്ങ്
69. താഴെപ്പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിന്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
A) മഗ്നീഷ്യം ഓക്സൈഡ്
B) കാൽസ്യം കാർബണേറ്റ്
C) ഹൈഡ്രജൻ പെറോക്സൈഡ്
D) നൈട്രജൻ ഡൈ ഓക്സൈഡ്
70. ലോക വനദിനമായി ആചരിക്കുന്നത് എന്ന് ?
A) മാർച്ച് 21
B) ഫെബ്രുവരി 21
C) ഡിസംബർ 11
D) സെപ്റ്റംബർ 26
71. ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
A) ജെ. ജെ. തോംസൺ
B) ജോൺ ഡാർട്ടൻ
C) ഏണസ്റ്റ് റൂഥർഫോർഡ്
D) നീൽസ് ബോർ
72. സിങ്കിന്റെ അയിര് ഏത് ?
A) ഹേമറ്റൈറ്റ്
B) ബോക്സൈറ്റ്
C) കുപ്രൈറ്റ്
D) കലാമിൻ
73. കാലാവസ്ഥാ ബലുണുകളിൽ നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്കൃഷ്ട വാതകം ഏതാണ്?
A) ഹീലിയം
B) നിയോൺ
C) ആർഗോൺ
D) ക്രിപ്റ്റോൺ
74. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ്?
A) ഹൈഡ്രജൻ
B) ഓക്സിജൻ
C) നൈട്രജൻ
D) ഹിലിയം
75. വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
A) ഫൈഡ്രോ ക്ലോറിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) സൾഫ്യൂരിക് ആസിഡ്
D) ഫോസ്ഫോറിക് ആസിഡ്
76. ഒരു വസ്തുവിന്റെ വേഗതയെ സംബന്ധിച്ച് താഴെ പറയുന്നതിൽ ഏത് സമവാക്യമാണ് ശരിയല്ലാത്തത് ?
A) ദൂരം = വേഗത x സമയം
B) വേഗത = ദൂരം/സമയം
C) വേഗത = ദൂരം x സമയം
D) സമയം = ദൂരം/വേഗത
77. പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്
A) ജൂൾ (J)
B) വാട്ട് (W)
C) ന്യൂട്ടൻ (N)
D) ആമ്പിയർ (A)
78. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര്.
A) NASA
B) RSA
C) CNSA
D) ISRO
79. മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ് ?
A) 38°C
B) 37°C
C) 39°C
D) 40°C
80. ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ് ?
A) p = 1/f
B) p = f
C) p = f/2
D) p = 2f
81. 1 മുതൽ തുടർച്ചയായ 21 ഒറ്റ സംഖ്യകളുടെ തുക എത്രയാണ്?
A) 414
B) 441
C) 404
D) 464
82. 1000 ന്റെ വർഗത്തിൽ 1 കഴിഞ്ഞ് എത്ര പൂജ്യം ഉണ്ടാകും?
A) 4
B) 5
C) 6
D) 9
83. 90 കി. മി./മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു സെക്കന്റിൽ എത്ര ദൂരം ഓടും?
A) 50 മീ.
B) 75 മീ.
C) 65 മീ.
D) 25 മീ.
84. 6, 8, 10 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
A) 120
B) 240
C) 680
D) 480
85. 3 : 4 : 5 :: 6 : 8 : ___
വിട്ടുപോയ സംഖ്യ ഏത് ?
A) 14
B) 9
C) 10
D) 12
86. രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേസംഖ്യ ഏതാണ് ?
A) 30
B) 50
C) 100
D) 20
87. 1/8 + 1/9 + 1/x ആയാൽ x ന്റെ വില എന്ത് ?
A) 72/17
B) 17/72
C) 17/8
D) 72/9
88. √x + √64 = 9.1 ആയാൽ x ന്റെ വില എന്ത് ?
A) 1.2
B) 1.22
C) 1.1
D) 1.21
89. 10 : 102 : : 20 : ____
A) 440
B) 402
C) 404
D) 420
90. 1.25 x 1.25 - 2 x 1.25 x 0.25 + 0.25 x 0.25 =
A) 2
B) 3
C) 1
D) 4
91. കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ?
A) 72
B) 32
C) 64
D) 8
92. ഒരു റേഡിയോ 20% ലാഭത്തിന് 720 രൂപയ്ക്ക് വിൽക്കുന്നു. എങ്കിൽ റേഡിയോയുടെ വാങ്ങിയ വില എത്ര?
A) 680
B) 600
C) 700
D) 690
93. 30 പേരുടെ ശരാശരി ഭാരം 60 KG ആണ്. കൂട്ടത്തിൽ നിന്ന് ഒരാളെ മാറ്റിയപ്പോൾ ശരാശരി ഭാരം 60.5 KG ആയി. എങ്കിൽ മാറിയ ആളുടെ ഭാരം എത്രയാണ് ?
A) 50 kg
B) 45.6 kg
C) 45.5 kg
D) 45.4 kg
94. 16 മീറ്റർ നീളമുള്ള ഒരു ചരടിൽ നിന്ന് 80 cm നീളമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം
A) 20
B) 18
C) 40
D) 60
95. 2 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 1 ഉം 3 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 2 ഉം 4 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 3 ഉം 5 കൊണ്ടു ഹരിച്ചാൽ ശിഷ്ടം 4 ഉം കിട്ടുന്ന ഏറ്റവം ചെറിയ സംഖ്യ ഏത് ?
A) 121
B) 119
C) 59
D) 23
96. ഒരാൾ 6,500 രൂപയ്ക്ക് വാങ്ങിയ ഫോൺ 5,980 രൂപയ്ക്ക് വിറ്റു. നഷ്ടശതമാനം എത്രയാണ്?
A) 7%
B) 8%
C) 9%
D) 10%
97. 1,1,2, 3, 5, 8, __, 21 വിട്ടുപോയ സംഖ്യ ഏത് ?
A) 13
B) 12
C) 14
D) 15
98. MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ GOING എങ്ങനെ എഴുതാം ?
A) 25712
B) 71252
C) 75212
D) 21752
99. ഒരു വാഹനം യാത്രയുടെ ആദ്യത്തെ 120 കി. മി. ദൂരം ശരാശരി 30 കി. മീ./മണിക്കൂർ വേഗത്തിലും അടുത്ത 120 കീ. മീ. ദൂരം ശരാശരി 20 കീ. മി./മണിക്കൂർ വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ് ?
A) 14 കി. മി./മണിക്കൂർ
B) 24 കി. മീ./മണിക്കൂർ
C) 25 കി. മീ./മണിക്കൂർ
D) 26 കി. മി./മണിക്കൂർ
100. ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴിയുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ് ?
A) 50
B) 56
C) 65
D) 55