ഈശ്വര ചന്ദ്ര വിദ്യാസാഗർ (Ishwar Chandra Vidyasagar)


>> ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന വ്യക്തി ?
ഇശ്വര ചന്ദ്ര വിദ്യാസാഗർ

>> ബംഗാളി നവോധാനത്തിന്റെ നെടുംതൂൺ എന്നറിയപ്പെടുന്ന വ്യക്തി ?
ഇശ്വര ചന്ദ്ര വിദ്യാസാഗർ

>> ഇശ്വര ചന്ദ്ര വിദ്യാസാഗർ ജനിച്ച വർഷം ?
1820 സെപ്റ്റംബർ 26

>> ഇശ്വര ചന്ദ്ര വിദ്യാസാഗർ ജനിച്ച സ്ഥലം ?
പശ്ചിമ ബംഗാൾ

>> ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ യഥാർത്ഥ നാമം ?
ഈശ്വര ചന്ദ്ര ബന്ദോപാദ്ധ്യായ

>> ദരിദ്രരോട്‌ പുലർത്തിയ സഹാനുഭൂതി കാരണം കരുണാ സാഗർ, ദയാ സാഗർ എന്നിങ്ങനെ അറിയപ്പെടുന്നതാര് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> ഈശ്വര ചന്ദ്ര ബന്ദോപാദ്ധ്യായക്ക്‌ 'വിദ്യാസാഗർ' എന്ന ബഹുമതി നൽകിയതാര് ?
കൽക്കട്ട സംസ്കൃത കോളേജ്‌

>> വിധവാ പുനർ വിവാഹത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയ സാമൂഹ്യപരിഷ്കർത്താവ്‌ ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഭീമ ഹർജി സമർപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> 1856-ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസ്സാക്കാൻ സമ്മർദ്ദം ചെലുത്തിയ വ്യക്തി ആര് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> ഹിന്ദു വിധവാ പുനർ വിവാഹ നിയമം നടപ്പാക്കുന്നതിന്‌ പ്രചാരണം നടത്തിയ വ്യക്തി ?
രാധാകാന്ത്‌ ദേബ്‌

>> ബരിഷാ ഹൈസ്ക്കൂൾ സ്ഥാപിച്ച വ്യക്തി ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> കൽക്കട്ടയിൽ ബെഥൂൻ കോളേജ്‌ സ്ഥാപിച്ചതാര് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ
(1849-ൽ ജോൺ ഏലിയട്ട്‌ ബെഥൂൻ സ്ഥാപിച്ച ഹിന്ദു ഫീമെയിൽ സ്‌കൂൾ പിന്നീട്‌ ബെഥൂൻ കോളേജായി മാറി  )

>> ബംഗാളി അക്ഷരമാല പരിഷ്കരിച്ച വ്യക്തി ആര് ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> ബംഗാളി അച്ചടി വിദ്യ നവീകരിച്ച വ്യക്തി ?
ഈശ്വര ചന്ദ്ര വിദ്യാസാഗർ

>> തുടക്കക്കാർക്ക്‌ ബംഗാളി ഭാഷ പഠിക്കാൻ ഈശ്വര ചന്ദ്ര വിദ്യാസാഗർ ചിട്ടപ്പെടുത്തിയ കൃതി ഏത് ?
വർണ്ണ പരിചയ്‌ (ബോർണോ പരിചോയ്‌)

>> ഈശ്വര ചന്ദ്ര വിദ്യാസാഗർ ആരംഭിച്ച പത്രം ഏത് ?
ഷോം പ്രകാശ്‌

>> ഈശ്വര ചന്ദ്ര വിദ്യാസാഗർ അന്തരിച്ച വർഷം ?
1891 ജൂലൈ 29

>> "കായലല്ല, കയമല്ല, ശരിക്കും സമുദ്രം" എന്ന്‌ ഈശ്വര ചന്ദ്ര വിദ്യാസാഗറെക്കുറിച്ച്‌ അഭിപ്രായപ്പെട്ടതാര് ?
ശ്രീരാമകൃഷ്ണ പരമഹംസർ

>> ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ പ്രധാന കൃതികൾ :

  • വർണ്ണ പരിചയ്‌
  • ജീവൻ ചരിത്‌
  • വ്യാകരൺ കൗമുദി
  • ശകുന്തള
  • ബാല്യ വിവാഹ്‌
Previous Post Next Post