Security Guard, House Keeper (Female), L.G.S - Question Paper and Answer KeyQuestion Code: 144/2023 (A)

Medium of Question- Malayalam/ Tamil/ Kannada

Name of Post: Security Guard, House Keeper (Female), L.G.S (Ex Servicemen)

Department: Govt. Secretariat/KPSC, Homoeopathic Medical Colleges

Cat. Number: 409/2022, 730/2022, 027/2023

Date of Test : 09/08/2023 


1. സ്വാതന്ത്ര്യ സമരകാലത്ത്‌ ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത്‌ :
A) വാർധ 
B) സേവാഗ്രാം
C) ദൺഡി 
D) സബർമതി

2. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കിയ യുദ്ധങ്ങൾ :
A) കർണ്ണാട്ടിക്‌ യുദ്ധവും മറാത്ത യുദ്ധവും 
B) മൈസൂർ യുദ്ധവും പ്ലാസ്സി യുദ്ധവും
C) ബക്‌സാർ യുദ്ധവും കർണ്ണാടിക്‌ യുദ്ധവും 
D) പ്ലാസ്സി യുദ്ധവും ബക്‌സാർ യുദ്ധവും

3. യൂണിയൻ ലിസ്റ്റിൽ പെടുന്നവ :
A) പോലീസ്‌ 
B) ഭൂനികുതി
C) പൊതുജനാരോഗ്യം 
D) സെൻസസ്സ്‌

4. നീരജ്‌ ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ജാവലിൻ ത്രോ 
B) ഫുട്‌ബോൾ
C) ബാഡ്മിന്റൺ  
D) ടെന്നീസ്‌

5. കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയത്‌ :
A) ഗവൺന്മെന്റ്   ഓഫ്‌ ഇന്ത്യാ ആക്ട്‌ - 1935
B) റൗലറ്റ്‌ ആക്ട്‌
C) മിന്റോ മോർലി ഭരണപരിഷ്ക്കാരം 
D) ക്യാബിനറ്റ്‌ മിഷൻ

6. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം :
A) നേതാക്കന്മാരുടെ അനൈക്യം 
B) ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊല
C) ചൗരി ചൗരാ സംഭവം 
D) ഗാന്ധിജിയുടെ അനാരോഗ്യം

7. പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന :
A) മലബാർ പ്രദേശത്ത്‌ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു
B) ബ്രിട്ടീഷുകാരുടെ നികുതി നയത്തെ അനുകൂലിച്ചു
C) ഒളിപ്പോരിൽ പ്രഗത്ഭനായിരുന്നു 
D) ബ്രിട്ടീഷ്‌ അധികാരികളെ വെല്ലുവിളിച്ചു

8. ഇന്ത്യയിൽ വന്ന ആദ്യ യൂറോപ്യന്മാർ :
A) പോർട്ടുഗീസുകാർ 
B) ഇംഗ്ലീഷുകാർ
C) ഫ്രഞ്ചുകാർ
D) ഡച്ചുകാർ

9. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വാളണ്ടിയർ ക്യാപ്റ്റനായിരുന്നു :
A) കെ. കേളപ്പൻ 
B) പി. കൃഷ്ണപിള്ള
C) എ.കെ. ഗോപാലൻ 
D) ഇ.എം.എസ്സ്‌. നമ്പൂതിരിപ്പാട്‌

10. അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത്‌ :
A) തിരുവനന്തപുരത്തു നിന്ന്‌ 
B) ആറ്റിങ്ങൽ നിന്ന്‌
C) ചങ്ങനാശ്ശേരിയിൽ നിന്ന്‌ 
D) വെങ്ങാന്നൂരിൽ നിന്ന്‌

11. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്‌
A) സംസ്ഥാനങ്ങൾ 
B) ഭാഷകൾ
C) കേന്ദ്രഭരണ പ്രദേശങ്ങൾ 
D) യൂണിയൻ ലിസ്റ്റ്‌

12. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :
A) ബ്രഹ്മസമാജം 
B) ആര്യസമാജം
C) തിയോസഫിക്കൽ സൊസൈറ്റി 
D) അലിഗർ പ്രസ്ഥാനം

13. കൃഷി വകുപ്പ്‌ മന്ത്രി :
A) വി. ശിവൻ കുട്ടി 
B) സജി ചെറിയാൻ
C) പി. പ്രസാദ്‌ 
D) കെ.രാജൻ

14. അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :
A) മലബാർ ലഹള 
B) കയ്യൂർ സമരം
C) മൊറാഴ സമരം 
D) പുന്നപ്ര വയലാർ സമരം

15. 'യുഗപുരുഷൻ' എന്ന ചലച്ചിത്രം ആരുടെ ജീവിത കഥയാണ്‌?
A) വൈകുണ്ഠ സ്വാമി 
B) ശ്രീനാരായണ ഗുരു
C) അയ്യങ്കാളി 
D) ചട്ടമ്പി സ്വാമി

16. തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ആർട്ടിക്കിൾ :
A) ആർട്ടിക്കിൾ 17 
B) ആർട്ടിക്കിൾ 20
C) ആർട്ടിക്കിൾ 21A 
D) ആർട്ടിക്കിൾ 29

17. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും അത്മാവും എന്ന്‌ ഡോ. ബി.ആർ. അംബേദ്ക്കർ വിശേഷിപ്പിച്ചത്‌ :
A) സ്വത്തിനുള്ള അവകാശം
B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
C) ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം
D) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

18. പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A) കൃഷി 
B) വ്യവസായം
C) മത്സ്യബന്ധനം 
D) ഖനനം

19. ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ്‌ :
A) ഭൂപരിഷ്കരണം
B) മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി
C) ഹരിത വിപ്ലവം 
D) ഇരുപതിനപരിപാടി

20. 2021-22 - ലെ മാനവവികസന സൂചിക (HDI) യിൽ ഇന്ത്യയുടെ സ്ഥാനം :
A) 142 
B) 132
C) 72 
D) 131

21. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത്‌ ഏത്‌?
 (i) കുറഞ്ഞ മൂലധനം
 (ii) പരിസ്ഥിതി സഹാർദ്ദം
 (iii) ഇറക്കുമതിയെ വലിയതോതിൽ ആശ്രയിക്കേണ്ടി വരുന്നില്ല
 (iv) കാർവെ കമ്മിറ്റി
A) (i) & (ii) Only
B) (i), (ii), (iii) & (iv)
C) ഇവയൊന്നുമല്ല 
D) (ii) & (iii) Only 

22. താഴെപ്പറയുന്നവയിൽ സർവ്വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ച്‌ പഠിക്കുവാൻ 1948-ൽ നിയമിച്ച കമ്മീഷൻ :
A) ഡോ. മുതലിയാർ കമ്മീഷൻ 
B) ഡോ. സി.എസ്‌. കോത്താരി കമ്മീഷൻ
C) ഡോ. എസ്‌. രാധാകൃഷ്ണൻ കമ്മീഷൻ 
D) ഇവയൊന്നുമല്ല

23. വിശന്നിരിക്കുന്നവർക്ക്‌ ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന “വിശപ്പ്‌ രഹിത നഗരം" പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം :
A) കോഴിക്കോട്‌ 
B) തിരുവനന്തപുരം
C) കൊല്ലം 
D) മലപ്പുറം

24. തൃതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേര്‌:
A) കാർഷിക മേഖല 
B) വ്യവസായ മേഖല
C) സേവന മേഖല 
D) ഇവയൊന്നുമല്ല

25. മതികെട്ടാൻ ചോല ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക്‌ ഏത്‌?
A) ദേവികുളം 
B) ആലത്തൂർ
C) ചിറ്റൂർ 
D) ഉടുമ്പൻചോല

26. പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്‌?
A) ചാലിയാർ 
B) നെയ്യാർ
C) ഭാരതപ്പുഴ 
D) പെരിയാർ

27. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്‌?
A) ചെങ്കൽ മണ്ണ്‌ 
B) ചെമ്മണ്ണ്‌
C) കറുത്ത മണ്ണ്‌ 
D) വനമണ്ണ്‌

28. 2019 ആഗസ്റ്റ്‌ മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദൂരന്തം ഏത്‌?
A) ഭൂകമ്പം 
B) ഉരുൾപ്പൊട്ടൽ
C) ചുഴലിക്കാറ്റ്‌ 
D) വെള്ളപ്പൊക്കം

29. പദ്മശ്രീ ലഭിച്ച കേരളത്തിലെ ആദ്യ കായികതാരം ആര്?
A) എം.ഡി. വത്സമ്മ 
B) പി.ടി. ഉഷ
C) കെ.എം. ബീനാമോൾ 
D) അഞ്ജു ബോബി ജോർജ്ജ്‌

30. തട്ടേക്കാട്‌ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്‌ ഏത്‌?
A) മൂവാറ്റുപുഴ  
B) കോതമംഗലം
C) കണയന്നൂർ 
D) ഉടുമ്പൻചോല

31. ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരള സർക്കാർ ആവിഷ്ക്കരിച്ച 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ലക്ഷ്യം ഏത്‌?
A) തീരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച്‌ പിടിപ്പിക്കുക
B) തീരപ്രദേശങ്ങളിൽ പുതുതായി റോഡുകൾ നിർമ്മിക്കുക
C) തീരപ്രദേശങ്ങൾ പ്ലാസ്റ്റിക്‌ മാലിന്യമുക്തമാക്കുക
D) ഇവയൊന്നുമല്ല

32. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത്‌?
A) ഇടുക്കി 
B) എറണാകുളം
C) പത്തനംതിട്ട 
D) കോഴിക്കോട്‌

33. കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ഏത്‌?
A) കാസർഗോഡ്‌ 
B) മലപ്പുറം
C) തൃശ്ശൂർ 
D) എറണാകുളം

34. 2015 ൽ കേരള സർക്കാർ സവിശേഷദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി ദുരന്തം ഏത്‌?
A) ഇടിമിന്നൽ
B) ഉരുൾപൊട്ടൽ
C) ഭൂകമ്പം 
D) വെള്ളപ്പൊക്കം

35. ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന്‌ കേരള സർക്കാർ ആവിഷ്ക്കരിച്ച “തെളിനീരൊഴുകും നവകേരളം” ക്യാമ്പയിൻ ആരംഭിച്ചത്‌ ഏത്‌ വകുപ്പിന്റെ കീഴിലാണ്‌?
A) ജല വിഭവ വകുപ്പ്‌ 
B) തദ്ദേശ സ്വയംഭരണ വകുപ്പ്‌
C) കൃഷി വകുപ്പ്‌ 
D) സഹകരണ വകുപ്പ്‌

36. കേരളത്തിൽ ആദ്യത്തെ നീർത്തടപുനഃരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത്‌?
A) വേമ്പനാട്‌ 
B) വെള്ളായണി
C) പൂക്കോട്‌ 
D) ആക്കുളം

37. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത്‌?
A) തൂത്തുക്കുടി 
B) മഹാബലിപുരം
C) ദാമൻ 
D) വിശാഖപട്ടണം

38. ചുവടെ കൊടുത്തിരിക്കുന്ന നർമ്മദ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി ഏത്‌?
 (i) അമർഖണ്ഡ്‌ പീഠഭൂമിയിൽ നിന്നും ഉൽഭവിക്കുന്ന നദിയാണ്‌ നർമ്മദ
 (ii) നർമ്മദ നദി പടിഞ്ഞാറേയ്ക്ക്‌ ഒഴുകി അറബിക്കടലിൽ പതിക്കുന്നു
A) (i), (ii) ശരിയാണ്‌ 
B) (i) ശരി (ii) തെറ്റ്‌
C) (i)  തെറ്റ്‌ (ii) ശരി 
D) (i), (ii) തെറ്റാണ്‌

39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത്‌?
A) വടക്ക്‌ കിഴക്കൻ മൺസൂൺ
B) ശൈത്യകാലം
C) ഉഷ്ണകാലം
D) തെക്ക്‌ പടിഞ്ഞാറൻ മൺസൂൺ

40. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഇറ്റാനഗർ :
A) ആസ്സാം 
B) അരുണാചൽ പ്രദേശ്‌
C) മേഘാലയ 
D) ഹിമാചൽ പ്രദേശ്‌

41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം ഏത്‌?
A) മഹാരാഷ്ട്ര  
B) ഉത്തർപ്രദേശ്‌
C) മദ്ധ്യപ്രദേശ്‌ 
D) തമിഴ്‌നാട്‌

42. 2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്‌?
A) മഹാരാഷ്ട്ര 
B) ജാർഖണ്ഡ്‌
C) ചത്തീസ്ഗഡ്‌ 
D) തെലുങ്കാന

43. ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക്‌ വയ്ക്കുന്ന രാജ്യം ഏത്‌?
A) പാക്കിസ്ഥാൻ 
B) ബംഗ്ലാദേശ്‌
C) നേപ്പാൾ 
D) ചൈന

44. ആകാശത്തിന്റെ നീല നിറത്തിന്‌ കാരണമായ പ്രകാശ പ്രതിഭാസം :
A) പ്രകീർണ്ണനം 
B) വിസരണം
C) ഡിഫ്രാക്ഷൻ 
D) അപവർത്തനം

45. ഏതു മൂലകത്തിന്റെ ആറ്റോമിക നമ്പർ ആണ്‌ 100 :
A) ഫെർമിയം 
B) നൊബീലിയം
C) ബോറിയം
D) മെൻഡലിവിയം

46. “ബിഗ്‌ ഇഞ്ച്‌" ഏത്‌ രാജ്യത്തെ പെട്രോളിയം പൈപ്പ്‌ ലൈൻ ആണ്‌?
A) ജപ്പാൻ 
B) ഇറാൻ
C) UAE
D) USA

47. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ്‌ ഓഫീസ്‌ ആരംഭിച്ചത്‌ എവിടെ?
A) ചെന്നൈ 
B) ബംഗളൂരു
C) മുംബൈ 
D) തിരുവനന്തപുരം

48. ഇന്ത്യയിലെ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവനകൾ ഏവ?
 (i) 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനം
 (ii) ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനമാണ്‌ SIDBI 
 (iii) LIC, ഇൻഷ്യൂറൻസ്‌ കമ്പനികൾ, ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവ ഈ പട്ടികയിൽപ്പെടുന്നു
A) (i) & (ii) മാത്രം 
B) (ii) & (iii) മാത്രം
C)  (i) & (iii) മാത്രം
D) മുകളിൽ തന്നിട്ടുള്ളവയെല്ലാം

49. 2026 ലെ ഫുട്‌ബോൾ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കാത്ത രാജ്യം ഏത്‌?
A) USA
B) മെക്സിക്കോ
C) കാനഡ 
D) ചിലി

50. താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം ഏത്‌?
A) ബഹായി 
B) ഷിന്റോ
C) താവോയിസം 
D) സ്വരാസ്ട്രിയൻ

51. കർണ്ണാടക സംഗീതത്തിൽ രാത്രിയിൽ ആലപിക്കുന്ന രാഗം ഏത്‌?
A) നീലാംബരി 
B) സാരംഗം
C) കല്യാണി 
D) ഭൂപാളം

52. “ഇന്ത്യ എന്റെ പ്രണയ വിസ്മയം” എന്ന പുസ്തകം രചിച്ചതാര്‌?
A) ഡോ. അലക്സാണ്ടർ ജേക്കബ്‌ 
B) അൽഫോൺസ്‌ കണ്ണന്താനം
C) മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌ 
D) കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി 

53. വിറ്റാമിൻ “സി' യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ്‌?
A) സ്‌കർവ്വി 
B) റിക്കറ്റ്സ്‌
C) പെല്ലാഗ്ര 
D) ബെറിബെറി

54. മനുഷ്യമസ്തിഷ്കത്തിന്റെ ഭാഗമായ സെറിബ്രത്തെക്കുറിച്ച്‌ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
 (i) പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച്‌ ശരീരതുലനനില പാലിക്കുന്നു
 (ii) ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
 (iii) ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
A) (i) ഉം (ii) ഉം മാത്രം 
B) (ii) ഉം (iii) ഉം മാത്രം
C) (ii) മാത്രം 
D) (i), (ii) & (iii) ശരിയാണ്‌

55. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്‌?
A) പാലക്കാട്‌ 
B) കാസർഗോഡ്‌
C) തിരുവനന്തപുരം 
D) കണ്ണൂർ

56. താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏതാണ്‌?
A) കാർബൺ ഡൈ ഓക്സൈഡ് 
B) ഹൈഡ്രജൻ
C) ഹീലിയം 
D) ഓക്സിജൻ

57. മെനിഞ്ചൈറ്റിസ്‌ രോഗം മനുഷ്യശരീരത്തിന്റെ ഏത്‌ അവയവത്തെയാണ്‌ ബാധിക്കുന്നത്‌?
A) വൃക്ക 
B) ശ്വാസകോശം
C) കരൾ 
D) തലച്ചോറ്‌

58. ഐക്യരാഷ്ട്രസഭയുടെ 27-ാമത്‌ കാലാവസ്ഥാ ഉച്ചകോടിയ്ക്ക്‌ ഏത്‌ രാജ്യമാണ്‌ ആഥിതേയത്വം വഹിച്ചത്‌?
A) ഇന്ത്യ 
B) ഫ്രാൻസ്‌
C) ഈജിപ്ത്  
D) ബ്രസീൽ

59. 2022-ൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗം ഏത്‌?
A) സാർസ്‌ സി.ഒ.വി. 2 
B) ഷിഗെല്ല
C) മംങ്കിപോക്സ്‌ 
D) എബോള

60. സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം :
A) കോൺവെക്സ്‌ ദർപ്പണം 
B) കോൺകേവ്‌ ദർപ്പണം
C) സമതല ദർപ്പണം 
D) ഇവയൊന്നുമല്ല

61. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ “വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്‌?
A) ലാക്കസ്‌വെറിസ്
B) ഓഷ്യാനസ്‌ പ്രേസെല്ലറം
C) പാലസ്‌ എപ്പിഡെമിയറം 
D) മേർ ഫ്രിഗോരിസ്‌

62. ജലത്തിന്റെ സാന്ദ്രത :
A) 1400 kg/m³
B) 1000 kg/m³
C) 1500 kg/m³
D) 100 kg/m³

63. മൊബൈൽ ചാർജ്ജ്‌ ചെയ്യുമ്പോഴുണ്ടാകുന്ന ഊർജ്ജമാറ്റം :
A) വൈദ്യുതോർജ്ജം → രാസോർജ്ജം
B) വൈദ്യുതോർജ്ജം → ശബ്ദോർജ്ജം
C) വൈദ്യുതോർജ്ജം → യാന്ത്രികോർജ്ജം
D) വൈദ്യുതോർജ്ജം → പ്രകാശോർജ്ജം

64. സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം :
A) ഫോസ്ഫറസ്   
B) സൾഫർ
C) യുറേനിയം 
D) സിലിക്ക

65. ഇന്ത്യൻ സൈന്യം അടുത്തിടെ ആരംഭിച്ച “ഗ്രീൻ സോളാർ എനർജി ഹാർനെസ്സിംഗ്‌ പ്ലാന്റ്‌” എവിടെയാണ്‌ സ്ഥിതിചെയ്യുന്നത്‌?
A) ഭോപ്പാൽ 
B) റായ്പൂർ 
C) സിക്കിം 
D) മഹാരാഷ്ട്ര 

66. ലോകചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശവിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :
A) മാർക്ക്‌ ബെസോസ്‌ 
B) മേരി വാലൈസ്‌ ഫങ്ക്‌
C) ഒലിവർ ഡീമൻ 
D) ബ്രാൻസൺ

67. എല്ലാവർക്കും ദാനം ചെയ്യാവുന്ന രക്ത ഗ്രൂപ്പ്‌ ഏത്‌?
A) A ഗ്രൂപ്പ്‌
B) B ഗ്രൂപ്പ്‌
C) AB ഗ്രൂപ്പ്‌
D) O ഗ്രൂപ്പ്‌ 

68. ഹൃദയപേശികളിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്‌?
A) എം.ആർ.ഐ. സ്കാനർ 
B) എക്സ്‌-റേ മെഷീൻ
C) സി.റ്റി. സ്കാനർ 
D) ഇലക്ട്രോകാർഡിയോഗ്രാം  

69. ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ്‌ :
A) സിക്കിൾസെൽ അനീമിയ 
B) ഹാർട്ട്‌ അറ്റാക്ക്‌
C) ഹീമോഫീലിയ 
D) ഹൈപ്പറൈറ്റിസ്‌

70. രക്തദാനവുമായി ബന്ധപ്പെട്ട്‌ ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്‌ ശരിയായവ തെരഞ്ഞെടുത്തെഴുതുക :
 (i)  മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം
 (ii) 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക്‌ രക്തം ദാനം ചെയ്യാം
 (iii) ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യരുത്‌
A) (i) & (ii) 
B) (i), (ii) & (iii)
C) (ii) & (iii) 
D) (i) & (iii)

71. ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്‌ ഏത്‌?
A) ഹൈഡ്രോ ക്ലോറിക്‌ ആസിഡ്‌ 
B) സൾഫ്യൂറിക്‌ ആസിഡ്‌
C) നൈട്രിക്‌ ആസിഡ്‌ 
D) സിട്രിക്‌ ആസിഡ്‌

72. ഏത്‌ വിറ്റാമിന്റെ കുറവുമൂലമാണ്‌ നിശാന്ധതയുണ്ടാകുന്നത്‌?
A) വിറ്റാമിൻ A 
B) വിറ്റാമിൻ K
C) വിറ്റാമിൻ C 
D) വിറ്റാമിൻ B

73. താഴെ തന്നിരിക്കുന്നവയിൽ നിന്ന്‌ ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക :
A) എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ബാക്ടീരിയകളാണ്‌
B) എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ വൈറസ്സുകളാണ്‌
C) എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ഫംഗസുകളാണ്‌
D) എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ആൽഗകളാണ്‌

74. ചുവടെ കൊടുത്തിരിക്കുന്ന ഹോർമോണുകളിൽ ഏതിന്റെ അഭാവം മൂലമാണ്‌ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സാധാരണ നിലയേക്കാൾ കൂടുതലാവുന്നത്‌?
A) ഗ്ലൂക്കഗോൺ 
B) ഈസ്ട്രജൻ
C) തൈറോക്സിൻ 
D) ഇൻസുലിൻ

75. ആന്റിബയോട്ടിക്‌ ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്‌?
A) അലക്സാണ്ടർ ഫ്‌ളെമിംഗ്‌ 
B) ഗ്രിഗർ മെൻഡൽ
C) ഐൻസ്റ്റീൻ 
D) ചാൾസ്‌ ഡാർവ്വിൻ

76. ചില രോഗങ്ങളും അവയ്ക്കെതിരായ വാക്സിനുകളും ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ നിന്ന്‌ ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക 
A) ക്ഷയം - ബി.സി.ജി.
B) മഞ്ഞപ്പിത്തം - ടി.ടി.
C) മുണ്ടിനീര്‌ - ഒ.പി.വി.
D) പോളിയോമൈലിറ്റിസ്‌ - എം.എം.ആർ.

77. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യവകുപ്പ്‌ മന്ത്രി ആര്‌?
A) ശ്രീ. റോഷി അഗസ്റ്റിൻ 
B) ശ്രീ. ആന്റണി രാജു
C) പ്രൊഫ. ആർ. ബിന്ദു 
D) ശ്രീമതി വീണ ജോർജ്ജ്‌

78. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത്‌ രോഗവുമായി ബന്ധപ്പെട്ടതാണ്‌ 'റെഡ്‌ റിബൺ' അടയാളം?
A) കൊറോണ
B) എയ്ഡ്സ്‌
C) ക്ഷയം 
D) കുഷ്ഠരോഗം

79. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്‌?
A) റഷ്യ 
B) ന്യൂയോർക്ക്‌
C) ജനീവ 
D) റോം

80. കോവിഡ്‌- 19 ന്‌ കാരണമായ രോഗാണുക്കൾ ഏത്‌ വർഗ്ഗത്തിൽപ്പെടുന്നു?
A) വൈറസ്‌
B) ബാക്ടീരിയ
C) ഫംഗസ്‌ 
D) ആൽഗ

81. 12, 28, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര?
A) 3 
B) 12
C) 4
D) 7

82. 14.3 + 16.78 – ________ = 9.009.
A) 40.089 
B) 22.071
C) 21.810 
D) ഇവയൊന്നുമല്ല

83. 5/9 എന്ന ഭിന്നസംഖ്യയുടെ വർഗ്ഗം എത്ര?
A) 25/81
B) 10/18
C) 25/9
D) ഇവയൊന്നുമല്ല

84. മൂന്നു സംഖ്യകളുടെ ശരാശരി 24. ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ എത്ര?
A) 18 
B) 24
C) 30 
D) 28

85. 2597 – ________ = 997. 
A) 1500 
B) 1400
C) 600
D) 1600

86. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത്‌?
 5/6, 4/15, 7/9, 5/12
A) 4/15
B) 5/6
C) 5/12
D) 7/9

87. 5 1/4 - 3 1/2 =
A) 2 1/2
B) 1 3/4
C) 2 1/4
D) 1 1/4

88. ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?
A) 25% 
B) 30%
C) 18% 
D) 20%

89. 13 ആളുകളുടെ ശരാശരി ഭാരം 50 കി.ഗ്രാം. ആണ്‌. അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാമും അവസാന 7 പേരുടെ ശരാശരി ഭാരം 52 കി.ഗ്രാം ഉം ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്ര?
A) 48 കി.ഗ്രാം 
B) 52 കി.ഗ്രാം
C) 49 കി.ഗ്രാം 
D) 50 കി.ഗ്രാം

90. ഒരു കാർ കൊല്ലത്തുനിന്നും 7 A.M. നു യാത്രതിരിച്ച്‌ 2 P.M. ന്‌ പാലക്കാട്‌ എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട്‌ വരെയുള്ള ദൂരം എത്ര?
A) 250 കി.മീ. 
B) 280 കി.മീ.
C) 270 കി.മീ. 
D) 300 കി.മീ.

91. x എന്നാൽ സങ്കലനം എന്നും, ÷ എന്നാൽ വ്യവകലനം എന്നും, + എന്നാൽ ഗുണനം എന്നും, - എന്നാൽ ഹരണം എന്നുമാണ്‌ അർത്ഥമെങ്കിൽ,
 40×8 ÷ 8 − 2 + 4 എത്ര?
A) 40
B) 42
C) 32 
D) 36

92. ADCE : GJIK : : DGFH : ________
A) CDEF
B) JLKM
C) JMLN
D) JLMN

93. രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ്‌ ക്ലാസ്സിലെ റാങ്ക്‌. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക്‌ എത്രാമതായിരിക്കും?
A) 26-ാമതും 22-ാമതും
B) 25-ാമതും 22-ാമതും
C) 27-ാമതും 22-ാമതും 
D) 27-ാമതും 23-ാമതും

94. ഒറ്റയാനെ കണ്ടെത്തുക :
A) ഇന്ദിരാഗാന്ധി 
B) സെയിൽസിങ്ങ്‌
C) രാജീവ്‌ ഗാന്ധി 
D) മൊറാർജി ദേശായി

95. FED, HGF, JIH, LKJ, ________
A) ONM
B) PON
C) MLK
D) NML

96. ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു.  ഒരു മിനിറ്റിൽ അയാൾ 4 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ട് ഇറങ്ങും. എങ്കിൽ എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിൽ എത്തും?
A) 19 മിനിട്ട്‌
B) 20 മിനിട്ട്‌
C) 22 മിനിട്ട്‌
D) 18 മിനിട്ട്‌

97. തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്‌?
 bab ___ bb ___ a ___ a ___  ___ 
A) ababb
B) baaab
C) bbaba 
D) abbbb

98. അഞ്ചുപേർ വഴിയിലൂടെ നടന്നു പോവുകയാണ്‌ P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, P യ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത്‌ ആര്‌?
A) P
B) Q
C) R
D) S

99. TRAIN എന്നത്‌ 20181914 എന്ന രഹസ്യകോഡ്‌ നൽകിയാൽ ENGINE എന്നതിന്റെ കോഡ്‌ എത്ര?
A) 51479145
B) 51749154
C) 54197145
D) 51417945

100. സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഹിമപാളി എന്തുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?
A) ശീതം 
B) ഐസ്‌
C) പർവ്വതം 
D) ഗുഹ

Previous Post Next Post