ആറ്റം (Atom)

 


>>ഒരു പദാർത്ഥത്തിൻറെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണിക
ആറ്റം

>>ആറ്റം എന്നു വാക്കുണ്ടായ ഗ്രീക്ക്‌ പദം
ആറ്റമോസ്‌

>>ആറ്റം(ആറ്റമോസ്‌) എന്ന വാക്കിനർത്ഥം
വിഭജിക്കാൻ കഴിയാത്തത്‌

>>ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്രതജ്ഞൻ
ഓസ്റ്റ് വാൾഡ് 

>>ആറ്റത്തിന്റെ ചാർജ്‌ - ആറ്റത്തിന് ചാർജ്‌ ഇല്ല

>>ആറ്റത്തിന് ചാർജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ്
പ്ലാസ്മ 

>>ഓരോ മുലക ആറ്റത്തിനും നിശ്ചിത മാസ്‌ ഉണ്ടെന്ന്‌ സ്ഥാപിച്ച സിദ്ധാന്തം
അറ്റോമിക സിദ്ധാന്തം

>>പ്രപഞ്ചമുണ്ടായിട്ടുള്ളത്‌ അതിസൂക്ഷ്മ കണങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്‌ എന്ന്‌ സമർത്ഥിച്ച തത്ത്വചിന്തകന്മാർ
ലൂസിപ്പസ്‌, ഡെമോക്രീറ്റസ്‌

>>പ്രപഞ്ചമുണ്ടായത്‌ മണ്ണ്‌, വായു, ജലം, അഗ്നി എന്നീ ചതുർമൂലകങ്ങൾ കൊണ്ടാണെന്ന്‌ വാദിച്ച തത്ത്വചിന്തകന്മാർ
പ്ലേറ്റോ, അരിസ്റ്റോട്ടിൽ

>>“പദാർത്ഥങ്ങൾ അവിഭാജ്യകണങ്ങളാൽ നിർമിതമാണ്‌” എന്ന ആശയം മുന്നോട്ടു വച്ച തത്ത്വചിന്തകൻ 
ലുക്രീഷ്യസ്‌

>>ആറ്റത്തിന് അണു എന്ന് വിശേഷിപ്പിച്ചത്  
കണാദൻ 

>>പദാർത്ഥങ്ങൾ ചെറുകണങ്ങളാൽ നിർമ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയൻ
കണാദൻ 

>>ആറ്റത്തിന്റെ പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയൻ 
കണാദൻ 

>>'വൈശേഷിക സൂത്രം' എന്ന ഗ്രന്ഥം രചിച്ചത്  
കണാദൻ 

>>ഒരാറ്റത്തിലെ പ്രോട്ടോണിന്റെയും ഇലക്ട്രോണിന്റെയും മാസുകൾ തമ്മിലുള്ള അനുപാതം 
1836 : 1

>>ബോറിന്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത്‌
ക്വാണ്ടം തിയറി

>>ബോറിന്റെ ആറ്റം മാതൃകയിലെ പ്രധാന ആശയങ്ങൾ
ആറ്റത്തിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത്‌ നിശ്ചിത ഓർബിറ്റുകളിൽ ആണ്‌.
ഓരോ ഷെല്ലിലെയും ഇലക്ട്രോണുകൾക്ക്‌ ഒരു നിശ്ചിത ഊർജമുണ്ട്‌. അതിനാൽ ഷെല്ലുകളെ ഊർജനിലകൾ എന്നു വിളിക്കാം.
 ന്യൂക്ലിയസിൽ നിന്ന്‌ അകലുന്തോറും ഷെല്ലുകളുടെ ഊർജം കൂടുന്നു.

>>1886-ൽ ഡിസ്ചാർജ്‌ ട്യൂബ്‌ പരീക്ഷണങ്ങളിലൂടെ പദാർത്ഥങ്ങളിൽ പോസിറ്റീവ്‌ ചാർജുള്ള കണങ്ങളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ :
ഗോൾഡ്‌സ്റ്റെയിൻ

>>1897-ൽ ഡിസ്ചാർജ്‌ ട്യൂബ്‌ പരീക്ഷണങ്ങളിലൂടെ നെഗറ്റീവ്‌ ചാർജുള്ള കണങ്ങൾ ഉണ്ടെന്ന്‌ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജെ.ജെ. തോംസൺ

>>ആറ്റത്തിന്റെ ഘടനയെക്കുറിച്ചു സാങ്കല്പിക രൂപം അവതരിപ്പിച്ചത്
ജെ.ജെ. തോംസൺ
 
>>പോസിറ്റീവ്‌ ചാർജിനാൽ നിർമിക്കപ്പെട്ട ഒരു ഗോളത്തിൽ നെഗറ്റീവ്‌ ചാർജുള്ള ഇലക്ട്രോണുകൾ വിനൃസിച്ചിരിക്കുന്നു എന്ന്‌ പ്രസ്താവിച്ച ആറ്റം മാതൃക
ജെ.ജെ. തോംസന്റെ ആറ്റം മാതൃക

>>ജെ ജെ തോംസന്റെ ആറ്റം മോഡൽ അറിയപ്പെട്ടത് 
പ്ലം പുഡ്ഡിംഗ് മാതൃക, വാട്ടർ മെലൺ മാതൃക, റൈസിൻ പുഡ്ഡിംഗ് മാതൃക

>>വക്രപാതയിൽ ചലിച്ചു കൊണ്ടിരിക്കുന്ന ചാർജുള്ള കണങ്ങൾ നിരന്തരം വികിരണോർജം ഉൽസർജിക്കുന്നു എന്ന്‌ കണ്ടെത്തിയത്‌
ജെയിംസ്‌ ക്ലാർക്ക്‌ മാക്‌സ്‌വെൽ

>>ഒരു ആറ്റത്തിന്റെ മൗലിക കണങ്ങൾ

>>മൗലിക കണങ്ങൾക്ക് പുറമേ ആറ്റത്തിന്റെ കണങ്ങളിൽ കണ്ടെത്തിയിട്ടുള്ള മറ്റ് സൂക്ഷ്മ കണങ്ങൾ ഏതെല്ലാം?
മിസോണുകൾ, ന്യൂട്രിനോ, ആൻറി ന്യൂട്രിനോ, പോസിട്രോൺ

>>ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം 
അറ്റോമിക നമ്പർ (Z)

>>ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം
അറ്റോമിക നമ്പർ (Z)

>>ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെത്തുക 
മാസ് നമ്പർ (A)

>>ന്യൂട്രോണുകളുടെ എണ്ണം 
മാസ്സ് നമ്പർ - അറ്റോമിക നമ്പർ

>>ആറ്റത്തിലെ ചാർജും മാസും ഇല്ലാത്ത കണങ്ങൾ
ന്യൂട്രിനോകളും, ആന്റിന്യൂട്രിനോകളും

>>ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടെത്തിയത് 
ഇർവിൻ ഷ്റോഡിംഗർ

>>ആറ്റത്തിന്റെ അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്കരിച്ചത് 
ഹെയ്സൻബർഗ്‌
Previous Post Next Post