Preliminary Exam Stage III - Answer Key - Cat. Number: 493/2022, 697/2022, 698/2022, 055/2022, 056/2022, 261/2022


PROVISIONAL ANSWER KEY

Question Code: 166/2023

Medium of Question- Malayalam/ Tamil/ Kannada

Name of Post: Cooly Worker, LGS, Office Attendant Gr-II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage III)

Cat. Number: 493/2022, 697/2022, 698/2022, 055/2022, 056/2022, 261/2022

Date of Test : 09.09.2023

 1. താഴെ തന്നിരിക്കുന്നവയില്‍ ശരിയായവ തെരഞ്ഞെടുക്കുക :
 (a) ഒരു ഉപഗ്രഹാധിഷ്ഠിത മാപ്പിങ്‌ ടൂള്‍, സോഫ്റ്റ്‌ വെയര്‍ ആണ്‌ ഭുവന്‍.
 (b) ഗൂഗിള്‍ എര്‍ത്തിനു ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനം.
 (c) 2009 മാര്‍ച്ചില്‍ പ്രവര്‍ത്തന ക്ഷമമായ ഭുവന്‍ ISRO ആണ്‌ നിര്‍മ്മിച്ചത്‌.
A) (a) യും (c) യും ശരിയാണ്‌ 
B) (b) യും (c) യും ശരിയാണ്‌
C) (a) യും (b) യും (c) യും ശരിയാണ്‌ 
D) (a) മാത്രം ശരിയാണ്‌

2. മലയാളം ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ വാര്‍ത്ത അവതാരകന്‍ :
A) റോബിന്‍ ലി 
B) ഇവാന്‍
C) റിച്ചാര്‍ഡ്‌ സോക്കര്‍ 
D) കെയ്ഡ്മെറ്റ്സ്‌

3. ഇന്ത്യയുടെ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകള്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ ശരിയായ ജോഡികള്‍ കണ്ടെത്തുക :
 (a) GST എന്നതിന്റെ പൂര്‍ണ്ണരൂപം ഗുഡ്സ് ആന്റ്‌ സര്‍വ്വീസ്‌ ടാക്സ്‌ എന്നാണ്‌
 (b) 103-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ GST നടപ്പിലാക്കിയത്‌
 (c) 2017 July 1- നാണ്‌ ഈ നിയമം നിലവില്‍ വന്നത്‌
 (d) ഇതൊരു പ്രത്യക്ഷ നികുതിയാണ്‌.
A) (a) യും (d) യും ശരിയാണ്‌ 
B) (b) യും (c) യും ശരിയാണ്‌
C) (a) യും (c) യും ശരിയാണ്‌ 
D) (b) യും (d) യും ശരിയാണ്‌ 

4. നല്‍കിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ പേര്‌ കണ്ടെത്തുക.
 സൂചനകള്‍ :
 നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്കാണ്‌ ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
 സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നു
 ദാരിദ്യനിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമാണ്‌
A) അന്ത്യോദയ അന്നയോജന
B) അന്നപൂര്‍ണ്ണ
C) സ്വമിത്വ പദ്ധതി
D) സ്വര്‍ണ്ണജയന്തി ഷഹാരി റോസ്ഗാര്‍ യോജന

5. ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട്‌ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക :
 (a) ഹോക്കി (1)  പ്രഥമ വനിതാ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌
 (b) പി.ടി. ഉഷ (2)  ലോക ചെസ്‌ ചാമ്പ്യന്‍ പട്ടം നേടി
 (c) മുംബൈ ഇന്ത്യന്‍സ്‌ (3) ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌ മെഡല്‍ നേടിയ ഇനം
 (d) വിശ്വനാഥന്‍ ആനന്ദ്‌ (4) CUKയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ്‌
 കോഡ്‌ :
A) a - 3, b - 4, c - 1, d - 2
B) a - 1, b - 3, c - 4, d - 2
C) a - 2, b - 1, c - 3, d - 4
D) a - 4, b - 2, c - 1, d - 3

6. താഴെപ്പറയുന്നതില്‍ തെറ്റായ ജോഡികള്‍ ഏതെല്ലാം? |
 (a) നിത്യചൈതന്യയതി - കരിഞ്ചന്ത
 (b) പന്തിഭോജനം - സഹോദരന്‍ അയ്യപ്പന്‍
 (c) കുമാരനാശാന്‍ - ദുരവസ്ഥ
 (d) വൈകുണ്ഠസ്വാമികള്‍ - സമത്വസമാജം
A) (a) യും (b) യും തെറ്റാണ്‌
B) (c) യും (d) യും തെറ്റാണ്‌
C) (a) യും (d) യും തെറ്റാണ്‌
D) (b) യും (c) യും തെറ്റാണ്‌

7. “കരിമ്പനപ്പട്ടകളില്‍ കാറ്റ്‌ പിടിക്കുന്നപോലെ ഞാന്‍ ചിലപ്പോള്‍ ചിലതില്‍ നഷ്ടപ്പെടുന്നു അത്‌ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാത്രം". ഏത്‌ കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്‌? 
A) ആടുജീവിതം
B) ഖസാക്കിന്റെ ഇതിഹാസം
C) മതിലുകള്‍ 
D) രണ്ടാമൂഴം

8. ചേരുംപടി ചേര്‍ക്കുക - കലയും കലാകാരനും:
 (a) അടൂര്‍ ഗോപാലകൃഷ്ണന്‍ (1)  ഓസ്കാര്‍ നേടിയ ആദ്യ മലയാളി 
 (b) ജെ.സി. ഡാനിയല്‍ (2) കേരള പീപ്പിള്‍സ്‌ ആട്സ് ക്ലബ്  
 (c) റസൂല്‍ പൂക്കുട്ടി (3) മലയാളസിനിമയുടെ പിതാവ്‌
 (d) തോപ്പില്‍ ഭാസി (4) ദേശീയ അവാര്‍ഡുകള്‍ നേടിയ മികച്ച സംവിധായകന്‍ 
 സൂചന :
A) (a) - (4), (b) - (1), (c) - (3), (d) - (2)
B) (a) - (4), (b) - (3), (c) - (1), (d) - (2)
C) (a) - (1), (b) - (2), (c) - (4), (d) - (3)
D) (a) - (2), (b) - (4), (c) - (3), (d) - (1)

9. 2023 മാര്‍ച്ച്‌ 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പസമ്മേളനത്തിന്‌ വേദിയായ കേരളത്തിലെ സ്ഥലം
A) കുമളി 
B) തിരുവനന്തപുരം
C) കുമരകം 
D) മൂന്നാര്‍

10. ഇന്ത്യയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട്‌ താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ കണ്ടെത്തുക :
 (a) കേരളത്തിന്റെ തനതു നൃത്തരുപമാണ്‌ ഭരതനാട്യം 
 (b) കര്‍ണ്ണാടകയുടെ തനതുസംഗീതശാഖയാണ്‌ സോപാനസംഗീതം
 (c) ഇന്ത്യയില്‍ നിന്നാദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയവ അജന്ത-എല്ലോറ ഗുഹകള്‍, താജ്മഹല്‍ എന്നിവയാണ്‌
 (d) ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ്‌ സ്മാരകങ്ങള്‍.
 സൂചനകള്‍ :
A) (a) യും (b) യും ശരിയാണ്‌ 
B) (a) യും (c) യും ശരിയാണ്‌ 
C) (b) യും (d) യും ശരിയാണ്‌ 
D) (c) യും (d) യും ശരിയാണ്‌ 

11. ലക്ഷദ്വീപ്‌ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌ :
A) മിനിക്കോയ്‌ ദ്വീപ്‌
B) അമിനി ദ്വീപ്‌
C) കണ്ണൂര്‍ ദ്വീപ്‌ 
D) അന്തമാന്‍ ദ്വീപ്‌

12. ദക്ഷിണ ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി :
A) നീലഗിരി
B) ആനമുടി
C) ദൊഡാബെട്ട
D) കുമ്പാച്ചി മല

13. മൊളാസിസ്‌ ബേസിന്‍ എന്നറിയപ്പെടുന്ന സംസ്ഥാനം :
A) തമിഴ്‌നാട്‌ 
B) കര്‍ണ്ണാടക
C) മിസോറം
D) ആസ്സാം

14. ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിടുള്ള കടലിടുക്ക്‌
A) സിലോണ്‍ കടലിടുക്ക്‌
B) മന്നാർ കടലിടുക്ക്‌
C) അറബി കടലിടുക്ക്‌
D) പാക്‌ കടലിടുക്ക്‌

15. റൂര്‍ക്കല ഉരുക്കു നിര്‍മ്മാണശാല ആരംഭിച്ചത്‌ ഏതു രാജ്യത്തിൻറെ സഹകരണത്തോടുകൂടിയാണ്‌?
A) റഷ്യ 
B) ബ്രിട്ടന്‍
C) ഭൂട്ടാന്‍ 
D) ജർമ്മനി 

16. പശ്ചിമഘട്ട മലനിരകളും പൂര്‍വ്വഘട്ട മലനിരകളും കൂടിച്ചേരുന്ന ഭാഗം:
A) കുടക്‌
B) നെല്ലിയാമ്പതി
C) നീലഗിരി 
D) പളനി

17. ദേശീയപാത-1 (NH-1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങള്‍ :
A) ഡല്‍ഹി-ആഗ്ര
B) ഡല്‍ഹി-അമൃത്സര്‍
C) ഡല്‍ഹി-ബോംബെ
D) ഡല്‍ഹി-ചെന്നൈ

18. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത്‌ :
A) ജാംനഗര്‍
B) കൊയിലി
C) ബറൌണി
D) മംഗലാപുരം

19. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വര്‍ഷം :
A) 1950
B) 1951
C) 1955 
D) 1957

20. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല :
A) കോഴിക്കോട്‌ 
B) കൊല്ലം
C) കണ്ണൂര്‍ 
D) കാസര്‍ഗോഡ്‌

21. സഹകരണ സംഘങ്ങളില്‍ യൂണിയനുകള്‍ അഥവാ അസോസിയേഷനുകള്‍ രൂപീകരിക്കാം എന്ന്‌ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ്‌ നിര്‍ദ്ദേശിക്കുന്നത്‌?
A) 44-ാം ഭരണഘടനാ ഭേദഗതി 
B) 103-ാം ഭരണഘടനാ ഭേദഗതി
C) 97-ാം ഭരണഘടനാ ഭേദഗതി 
D) 4-ാം ഭരണഘടനാ ഭേദഗതി

22. ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ :
A) ധനഞ്ജയ യശ്വന്ത്‌ ചന്ദ്രചൂഡ്‌ 
B) ദാമോദര്‍ യാദവ്‌ ചന്ദ്രചൂഡ്‌
C) ദാമോദര്‍ സാംബ ചന്ദ്രചൂഡ്‌ 
D) ദിവാകര്‍ യാദവ്‌ ചന്ദ്രചൂഡ്‌

23. താഴെപ്പുറയുന്നവയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
A) മനുഷ്യാവകാശ ലംഘന പരാതിയില്‍ അന്വേഷണം നടത്തുക
B) ജയില്‍ സന്ദര്‍ശനം
C) മനുഷ്യാവകാശവുമായി ബന്ധപ്പെട്ടവയില്‍ ഗവേഷണം നടത്തുക
D) മനുഷ്യാവകാശ ധ്വംസനം നടത്തിയ ഗവണ്മെന്റ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന്‌ പിരിച്ചു വിടുക

24. വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത്‌ കണ്ടെത്തുക.
 (1) ഈ നിയമത്തിന്‌ ജമ്മു കാശ്മീര്‍ സംസ്ഥാനം ഒഴികെ ഭാരതം മുഴുവന്‍ വ്യാപ്തി യുണ്ടായിരിക്കും
 (2) വിവരം ലഭിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാള്‍ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നല്‍കുന്ന ആസ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
 (3) വിദേശ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള രഹസ്യ വിവരം, വിവരം വെളിപ്പെടുത്തലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
 (4) കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എന്നത്‌ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും ആവശ്യമെങ്കില്‍ പത്തില്‍ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരും ഉണ്ടായിരിക്കും
A) (1), (2), (4) ശരി
B) (2), (3), (4) ശരി
C) (1), (2), (3) ശരി
D) (1), (3), (4) ശരി

25. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍:
A) പാലാട്ട്‌ മോഹന്‍ ദാസ്‌ 
B) വിന്‍സന്‍ എം. പോള്‍
C) വിശ്വാസ്‌ മേത്ത 
D) സിബി മാത്യൂസ്‌

26. ഇന്ത്യന്‍ ഭരണഘടനയില്‍ റിട്ടുകള്‍ എന്ന ആശയം ഏത്‌ രാജ്യത്തില്‍ നിന്നുമാണ്‌ കടം എടുത്തിരിക്കുന്നത്‌?
A) ബ്രിട്ടണ്‍ 
B) കാനഡ
C) അമേരിക്ക 
D) റഷ്യ

27. ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്‌ :
A) 2009 ജനുവരി 1 
B) 2010 ഏപ്രില്‍ 1
C) 2019 ഒക്ടോബർ  31
D) 2011 മെയ്‌ 31

28. ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി :
A) ജവഹര്‍ലാല്‍ നെഹ്റു 
B) മോത്തിലാല്‍ നെഹ്റു
C) ഡോ. ബി.ആര്‍. അംബേദ്ക്കര്‍ 
D) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍

29. കരുതല്‍ തടങ്കലില്‍ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ്‌ എത്ര ദിവസം അഥവാ മാസം പരമാവധി നീട്ടിക്കൊണ്ടുപോകാവുന്നതാണ്‌?
A) 21 ദിവസം 
B) 14 ദിവസം
C) 3 മാസം 
D) 6 മാസം

30. 1980 ലെ “സുനില്‍ ബത്ര & ഡല്‍ഹി അഡിമിനിസ്ട്രേഷൻ” കേസ്‌ ഏത്‌ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? 
A) ശുചിത്വ പരിപാലനം 
B) കെട്ടിടനിര്‍മ്മാണം
C) വായു മലിനീകരണം
D) പൊതു താല്പര്യ ഹര്‍ജി

31. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‌ ശക്തി പകര്‍ന്ന 'വരിക വരിക സഹജരേ' എന്ന ഗാനം രചിച്ചതാര്‌? 
A) അബനീന്ദ്രനാഥ ടാഗോര്‍
B) അംശി നാരായണപിള്ള
C) വള്ളത്തോള്‍ നാരായണ മേനോന്‍ 
D) സുബ്രഹ്മണ്യഭാരതി

32. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം 'പൂര്‍ണ്ണ സ്വരാജ്‌' എന്ന്‌ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ്‌ സമ്മേളനം: 
A) നാഗ്പൂര്‍ 
B) ബോംബെ
C) ലാഹോര്‍
D) കൊല്‍ക്കട്ട

33. ബംഗാളിലെ കര്‍ഷകര്‍ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലേത്‌?
A) നീല്‍ ദര്‍പ്പണ്‍
B) ഗീതാഞ്ജലി
C) ഗ്രാമീണ ചെണ്ടക്കാരന്‍ 
D) ആനന്ദമഠം

34. ഭൂമിയുടെ ഉത്തര ധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അര്‍ദ്ധവൃത്താകൃതിയിലുള്ള സാങ്കല്പികരേഖകളാണ്‌ :
A) അക്ഷാംശ രേഖകൾ 
B) രേഖാംശരേഖകള്‍
C) ഗ്രീനിച്ച്‌ രേഖ 
D) ഭൂമദ്ധ്യരേഖ

35. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുകയും പതിനേഴാം വയസ്സില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തതാര്‌? :
A) മലാല യൂസഫ്‌ സായി 
B) അരുണാ ആസഫലി
C) കൈലാസ്‌ സത്യാര്‍ത്ഥി 
D) ഫറാബക്കര്‍

36. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം : 
A) മറാത്ത 
B) പാനിപ്പത്ത്‌
C) ഡല്‍ഹി
D) റെയ്ച്ചൂര്‍

37. ഛത്രപതി എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ച മറാത്ത ഭരണാധികാരി :
A) കൃഷ്ണദേവരായര്‍ 
B) ശിവജി
C) ഹരിഹരന്‍ 
D) അലാവുദ്ദീന്‍ ഖില്‍ജി

38. കൊടും തണുപ്പുള്ള രാജ്യങ്ങളില്‍ സ്‌ഫടിക  മേല്‍ക്കുരയുള്ള കെട്ടിടങ്ങളില്‍ വിളകള്‍ നട്ടുവളര്‍ത്തുന്ന രീതിയാണ്‌ :
A) ഹരിത ഗൃഹ കൃഷി
B) ഫെര്‍ട്ടിഗേഷന്‍
C) കൃത്യതാ കൃഷി 
D) ഹൈഡ്രോപോണിക്സ്‌

39. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം : 
A) അമേരിക്ക
B) ബ്രിട്ടണ്‍
C) ഇന്ത്യ 
D) ഫ്രാന്‍സ്‌

40. മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതേത്‌?
A) സമത്വത്തിനുള്ള അവകാശം
B) സ്വാതന്ത്ര്യത്തിനുള്ള അവകാശം  
C) ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
D) ഇവയെല്ലാം

41. അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :
A) ബാരോമീറ്റര്‍ 
B) തെര്‍മോമീറ്റര്‍
C) അനിമോമീറ്റര്‍
D) വിന്‍ഡ്‌ വെയിന്‍

42. സമത്വസമാജം സ്ഥാപിച്ചതാര്‌?
A) വൈകുണ്ഠസ്വാമികള്‍ 
B) ചട്ടമ്പിസ്വാമികള്‍
C) ശ്രീനാരായണഗുരു 
D) വാഗ്ഭടാനന്ദന്‍

43. തിരുവിതാംകൂറിലെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ മുട്ടിന്‌ താഴെ എത്തുംവിധം മുണ്ടുടുക്കാനും മേല്‍മുണ്ട്‌ ധരിക്കാനുമുള്ള അവകാശത്തിനുവേണ്ടി നടന്ന സമരം :
A) കല്ലുമാല സമരം
B) ചാന്നാര്‍ ലഹള
C) തോല്‍വിറക്‌ സമരം
D) വില്ലുവണ്ടി സമരം

44. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ കൈസര്‍ എ ഹിന്ദ്‌ പദവി ബ്രിട്ടീഷ്‌ ഗവൺമെന്റിന്‌ തിരികെ നല്‍കിയതാര്‌?
A) ലാലാ ഹര്‍ദ്ദയാല്‍ 
B) ഗാന്ധിജി
C) ഭഗത്സിംഗ്‌ 
D) സുഖ്ദേവ്‌

45. ഭരണഘടനാ നിര്‍മ്മാണസഭയുടെ അദ്ധ്യക്ഷന്‍ : |
A) ഡോ. ബി.ആര്‍. അംബേദ്കര്‍ 
B) ഡോ. രാജേന്ദ്രപ്രസാദ്‌
C) ഡോ. സച്ചിദാനന്ദ സിന്‍ഹ 
D) ജവഹര്‍ലാല്‍ നെഹ്റു

46. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം :
A) കുതിര 
B) കഴുത
C) ഒട്ടകം 
D) വരയാട്‌

47. മെസൊപ്പൊട്ടാമിയ എന്ന വാക്കിനര്‍ത്ഥം :
A) വിശുദ്ധമായ എഴുത്ത്‌ 
B) നദികള്‍ക്കിടയിലുള്ള പ്രദേശം
C) നദികളുടെ പ്രഭവസ്ഥാനം 
D) വിശുദ്ധമായ ലിപി

48. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം :
A) സിവില്‍ നിയമലംഘന സമരം 
B) നിസ്സഹകരണ സമരം
C) തെലങ്കാന സമരം 
D) ക്വിറ്റ് ഇന്ത്യാസമരം  

49. വിധവകള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനായി ബോംബെയില്‍ ശാരദാസദന്‍ സ്ഥാപിച്ചതാര്‌?
A) ഈശ്വരചന്ദ്രവിദ്യാസാഗര്‍ 
B) പണ്ഡിതരമാബായി 
C) രാജാറാം മോഹൻ റോയ്‌ 
D) ആനിബസന്റ്‌

50. ഈജിപ്തിന്റെ ജീവരക്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന നദി
A) ആമസോണ്‍
B) നൈല്‍
C) സീന്‍
D) ഡാന്യൂബ്‌

51. ഇന്ത്യന്‍ സ്വാതന്ത്യപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കുകയും ഒരു അന്താരാഷ്ട്രവേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആദ്യമായി ഉയര്‍ത്തുകയും ചെയ്ത ധീരവനിത :
A) ആനിബസന്റ്‌ 
B) അമൃതാ ഷേര്‍ഗല്‍
C) മാഡം ബിക്കാജികാമ
D) ജോതിബാഫൂലെ

52. പ്രാദേശിക ഭാഷാപത്രനിയമം നടപ്പിലാക്കിയതാര്?
A) ലിട്ടണ്‍ പ്രഭു
B) റിപ്പണ്‍ പ്രഭു
C) കഴ്‌സണ്‍ പ്രഭു
D) മെക്കാളെ പ്രഭു

53. വിദ്യാഭ്യാസ അവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ഭരണഘടനയുടെ ഏത്‌ അനുഛേദത്തിലാണ്‌?
A) 21 (a) 
B) 24 (a) 
C) 23 
D) 21

54. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്തുകൊണ്ടുവന്ന സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍:
A) രാമകൃഷ്ണപിള്ള 
B) വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
C) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
D) പൊയ്കയിൽ അപ്പച്ചന്‍

55. 'വിദ്യ കൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാകുക' എന്ന സന്ദേശം നല്‍കിയ സാമൂഹ്യപരിഷ്കര്‍ത്താവ്‌ ;
A) ചട്ടമ്പി സ്വാമികള്‍ 
B) ശ്രീനാരായണ ഗുരു
C) അയ്യങ്കാളി 
D) വി.ടി.ഭട്ടതിരിപ്പാട്‌

56. പരോക്ഷനികുതിയല്ലാത്തതേത്‌?
A) സേവനനികുതി 
B) വിനോദനികുതി
C) വ്യക്തിഗത ആദായ നികുതി 
D) പരസ്യനികുതി

57. 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
A) ഉത്തരമഹാസമതലം 
B) ഉത്തരപര്‍വ്വതമേഖല
C) ഉപദ്വീപിയ പീഠഭൂമി
D) തീരസമതലം

58. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
A) തമിഴ്‌നാട്‌
B) ഝാർഖണ്ഡ് 
C) പശ്ചിമബംഗാള്‍
D) മഹാരാഷ്ട്ര 

59. പാതിരാ കൊക്കിന്റെ കേന്ദ്രമെന്ന്‌ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം 
A) കുമരകം
B) തട്ടേക്കാട് 
C) പക്ഷിപാതാളം
D) മംഗളവനം

60. വറ്റിവരണ്ടുപോയ ഏത് പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത്?
A) താണിക്കുടം പുഴ
B) മയ്യഴിപ്പുഴ
C) ചന്ദ്രഗിരിപ്പുഴ
D) കൊടുങ്ങരപ്പള്ളം പുഴ

61. മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ആവരണം ചെയ്താണ് പെരികാർഡിയം എന്ന ഇരട്ടസ്തരം കാണപ്പെടുന്നത്‌:
A) ശ്വാസകോശം
B) മസ്തിഷ്‌കം 
C) വൃക്ക 
D) ഹൃദയം 

62. അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്‌?"
A) ക്ഷയം
B) ഡിഫ്ത്തീരിയ
C) കുഷ്ഠം 
D) ചിക്കൻപോക്സ് 

63. ജീവകം A യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന ഒരു രോഗം:
A) കണ
B) സ്കർവി
C) ഗോയിറ്റർ 
D) നിശാന്ധത

64. ഭക്ഷ്യവസ്തുക്കളില്‍ മഞ്ഞനിറം നല്‍കുന്നതിനായി ഉപയോഗിക്കുന്ന ഒരു രാസവസ്തു :
A) ടാര്‍ട്രസിന്‍
B) കാര്‍മോയ്സിന്‍
C) ഇന്റിഗോകാര്‍മൈന്‍ 
D) പോണ്‍സി 4R

65. കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
A) വയോ അമൃതം പദ്ധതി 
B) വയോ മധുരം പദ്ധതി
C) മന്ദഹാസം പദ്ധതി 
D) വയോമിത്രം പദ്ധതി

66. പപ്പായയുടെ ജന്മദേശം ഏത്‌?
A) അമേരിക്ക 
B) ചൈന
C) ബ്രസീല്‍
D) ജര്‍മ്മനി

67. നെല്‍ച്ചെടിയിലെ പരാഗണകാരി ഏത്‌?
A) ജലം 
B) തേനീച്ച
C) കാറ്റ്‌ 
D) പൂമ്പാറ്റ

68. കേരളത്തില്‍ വന്‍ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത്‌ എന്ന്‌?
A) 2018 നവംബര്‍ 29 
B) 2017 നവംബര്‍ 29
C) 2018 നവംബര്‍ 27 
D) 2017 ഒക്ടോബര്‍ 29

69. 'ചന്ദ്രശങ്കര' ഏത്‌ 7 വിളയുടെ സങ്കരയിനമാണ്‌?
A) മാവ്‌ 
B) വെണ്ട
C) മുളക്‌
D) തെങ്ങ്‌

70. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാര്‍ക്ക്‌ എവിടെ സ്ഥിതിചെയ്യുന്നു?
A) തെന്മല 
B) ശ്രീനഗര്‍
C) തട്ടേക്കാട്‌ 
D) സിംല

71. ഒരു മൂലകത്തെ മറ്റ്‌ മൂലകങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്ന കണം ഏത്‌?
A) പ്രോട്ടോണ്‍
B) ന്യൂട്രോണ്‍
C) ഇലക്ട്രോൺ  
D) പോസിട്രോണ്‍

72. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏത്‌ ലോഹത്തിന്റെ അയിരാണ്‌ കലാമിന്‍?
A) ഇരുമ്പ്‌
B) അലുമിനിയം
C) സിങ്ക്‌
D) കോപ്പര്‍

73. ആധുനിക പീരിയോഡിക്‌ ടേബിളില്‍ അലസവാതകങ്ങള്‍ ഏത്‌ ഗ്രൂപ്പിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
A) ഗ്രൂപ്പ്‌ 1
B) ഗ്രൂപ്പ് 6
C) ഗ്രൂപ്പ്‌ 14 
D) ഗ്രൂപ്പ്‌ 18

74. പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ തരികള്‍ ചൂടാക്കിയാല്‍ ഉണ്ടാകുന്ന വാതകം ഏത്‌?
A) ഹൈഡ്രജന്‍ 
B) ഓക്സിജന്‍
C) കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്   
D) ക്ലോറിന്‍

75. വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത്‌ pH മൂല്യമുള്ള മണ്ണിലാണ്‌ കുമ്മായം ചേര്‍ക്കേണ്ടത്‌?
A) 7 
B) 3
C) 10
D) 14

76. ചന്ദ്രന്‍ ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നതിന്‌ എത്ര ദിവസം വേണ്ടിവരുന്നു?
A) 27 1/3 ദിവസം 
B) 29 1/3 ദിവസം
C) 28 3/4 ദിവസം
D) 28 1/3 ദിവസം

77. താഴെ തന്നിരിക്കുന്നവയില്‍ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്‌?
A) എയ്തുവിട്ട അമ്പിന്റെ ചലനം 
B) ജയന്റ്‌ വീലിന്റെ ചലനം
C) റോക്കറ്റിന്റെ ചലനം
D) ഊഞ്ഞാലിന്റെ ചലനം

78. വിവിധതരം ദര്‍പ്പണങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്‌. ഇവയില്‍ ഒരു കോണ്‍കേവ്‌ ദര്‍പ്പണത്തിന്റെ സവിശേഷതകളായി പരിഗണിക്കാവുന്നവ ഏവ?
 (a) വസ്തുവിന് സമാനമായ പ്രതിബിംബം രൂപീകരിക്കുന്നു.
 (b) വസ്തുവിനേക്കാള്‍ ചെറിയ പ്രതിബിംബം രൂപീകരിക്കുന്നു.
 (c) വസ്തുവിനേക്കാള്‍ വലിയ പ്രതിബിംബം രൂപീകരിക്കുന്നു.
A) (a) യും (b) യും 
B) (a) യും (c) യും
C) (b) യും (c) യും
D) ഇവയിലൊന്നുമല്ല

79. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയെ എന്ത്‌ പേരില്‍ അറിയപ്പെടുന്നു?
A) ചാലനം
B) സംവഹനം
C) വികിരണം
D) സ്വേദനം

80. വേട്ടക്കാരന്‍ നക്ഷത്ര ഗണത്തിന്റെ വലതു ചുമലിന്റെ സ്ഥാനത്ത്‌ ചുവന്നു കാണുന്ന നക്ഷത്രം ഏത്‌?
A) കാശ്യപി
B) തിരുവോണം
C) തിരുവാതിര 
D) കാര്‍ത്തിക

81. രമ സ്കൂളില്‍ നിന്നും 500 മീറ്റര്‍ ദൂരം 3 മിനിട്ട്‌ കൊണ്ടും 800 മീറ്റര്‍ ദൂരം 10 മിനിട്ട്‌ കൊണ്ടും സഞ്ചരിച്ച്‌ വീട്ടിലെത്തി. എന്നാല്‍ രമ സഞ്ചരിച്ച ശരാശരി വേഗതയെത്ര? |
A) 25/8 മീറ്റര്‍/സെക്കന്റ്‌ 
B) 5/3 മീറ്റര്‍/സെക്കന്റ്‌
C) 100 മീറ്റര്‍/സെക്കന്റ്‌ 
D) 13 മീറ്റര്‍/സെക്കന്റ്‌ 

82. √0.0064 = 
A) 0.02
B) 0.04
C) 0.06 
D) 0.08

83. 750 നോട്‌ ഏത്‌ സംഖ്യ കൂട്ടിയാലാണ് ഒരു പൂര്‍ണ്ണവര്‍ഗ്ഗമാകുന്നത്‌?
A) 31 
B) 34
C) 36 
D) 39

84. ഒരു പേനക്കും പെര്‍സിലിനും കൂടി 20 രൂപയാകുന്നു. പെന്‍സിലിന്റെ വിലയുടെ 3 മടങ്ങാണ്‌ പേനയുടെ വിലയെങ്കില്‍ പേനയുടെയും പെന്‍സിലിന്റെയും വിലയെത്ര?
A) 12, 8
B) 15, 5
C) 8, 12
D) 5, 15

85. ക്രിയ ചെയ്യുക : 295x3+[(45x2)÷3]x7
A) 1050
B) 1010
C) 1095 
D) 1100

86. 10³ x 2² x 5³ x 2 എത്ര?
A) 1000
B) 10000
C) 100000 
D) 1000000

87. ഒരു കിലോ ആപ്പിളിന്റെ വില 180 രൂപ. ഇത്‌ 201.60 രൂപയ്ക്ക്‌ വിറ്റു. ലാഭശതമാനം, അല്ലെങ്കിൽ നഷ്ടശതമാനം കണക്കാക്കുക :
A) 10% 
B) 12%
C) 14% 
D) 18%

88. ക്രിയ ചെയ്യുക: 8/5 + 1/7 - 3/10
A) 35/70
B) 101/70
C) 110/70
D) 120/70

89. [(-49) ÷ 7] എത്ര?
A) 49 
B) -49
C) -1
D) 1

90. 5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി 150 CM ആകുന്നു. ഇതില്‍ 4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു. എന്നാല്‍ 5-ാംമത്തെ കുട്ടിയുടെ ഉയരം എത്ര?
A) 147 
B) 148
C) 150 
D) 151

91. 216, 72, 30 ഇവയുടെ ഉ.സാ.ഘ. കാണുക :
A) 4 
B) 5
C) 6 
D) 7

92. റിയയുടെയും ദിയയുടെയും വയസ്സുകള്‍ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാല്‍ റിയയുടെ വയസ്സ്‌ കിട്ടും. എന്നാല്‍ റിയയുടേയും ദിയയുടേയും വയസ്സെത്ര?
A) (5½, 1½)
B) (9½, 5½)
C) (15½, 11½)
D) (16½, 12½)

93. 5<sup>x</sup> =125 ആയാല്‍ x എത്ര?
A) 2
B) 3
C) 4
D) 5

94. ഒരാള്‍ നില്‍ക്കുന്നിടത്തുനിന്നും തെക്കോട്ട്‌ 3 കി.മീറ്റര്‍ നടന്നു. അവിടെ നിന്നും പടിഞ്ഞാറോട്ട്‌ 4 കി.മീറ്റർ നടന്നു. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര കി.മീറ്റർ?
A) 12 km
B) 7 km
C) 5 km
D) 1 km

95. ഒറ്റയാനെ കണ്ടെത്തുക: 425, 230, 317, 165
A) 165
B) 425
C) 317
D) 230

96. '+' എന്നാല്‍ 'x', '-' എന്നാല്‍ '÷', '÷' എന്നാല്‍ '+', 'x' എന്നാല്‍ '-' ആയാല്‍ താഴെ കൊടുത്തിട്ടുള്ള ക്രിയ ചെയ്യുക:
 725 ÷ 4 - 2 x 3 + 6
A) 49
B) 59
C) 69
D) 79

97. തന്നിട്ടുള്ള ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌?
 8, 14, 24, 38, ____
A) 48 
B) 50
C) 56
D) 58

98. ഒരു സംഖ്യയുടെ 5/8 ഭാഗവും ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാല്‍ 69 കിട്ടും. എന്നാല്‍ സംഖ്യയേത്‌?
A) 30 
B) 36
C) 48
D) 50

99. 5 x 7 = 66 ആയാല്‍ 4 x 2 എത്ര?
A) 55 
B) 44
C) 51 
D) 80

100. ക്രിയ ചെയ്യുക  <sup>√2.25 x √0.64</sup>/<sub>√0.16</sub>
A) 1
B) 2
C) 3
D) 4

Previous Post Next Post