Preliminary Exam Stage IV Question Paper and Answer Key


Question Code: 184/2023

 Medium of Question- Malayalam/ Tamil/ Kannada

Name of Post: Cooly Worker, LGS, Office Attendant Gr-II/ Messenger/ Night Watchman, Farm Worker, Ambulance Assistant (Preliminary Examination Stage IV)

Cat. Number: 493/2022, 697/2022, 698/2022, 055/2022, 056/2022, 261/2022

Date of Test: 23.09.2023 


1. 'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര്‌ :
A) വള്ളത്തോള്‍ 
B) മഹാകവി ഉള്ളൂര്‍
C) ചങ്ങമ്പുഴ 
D) കുമാരനാശാന്‍

2. എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?
A) ജൂണ്‍ 5 
B) ജൂണ്‍ 7
C) മാര്‍ച്ച് 8 
D) നവംബര്‍ 1

3. കേരളത്തിന്റെ ദേശീയപക്ഷി ഏത്‌?
A) പ്രാവ്‌ 
B) മയില്‍ 
C) തത്ത 
D) മലമുഴക്കി വേഴാമ്പൽ 

4. അടുത്ത ഒളിമ്പിക്സ്‌ നടക്കുന്നത്‌ എവിടെ വച്ചാണ്‌?
A) അമേരിക്ക 
B) പാരീസ്‌
C) ഇന്ത്യ
D) ജര്‍മ്മനി

5. ബാണാസുര അണക്കെട്ട്‌ ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?
A) കൊല്ലം
B) വയനാട്
C) കോട്ടയം 
D) ആലപ്പുഴ

6. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ ആയിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം ഏത്‌?
A) ദില്ലി
B) ഒഡീസ്സ
C) രാമേശ്വരം 
D) തഞ്ചാവൂര്‍

7. ആരാണ്‌ കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത്‌?
A) ചാള്‍സ്‌ ബാബേജ്‌ 
B) ആദം ഓസ്ബോണ്‍
C) സ്റ്റീവ്‌ ജോബ്സ്‌
D) റൊണാഡ്‌ വായ്‌നേ

8. ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
A) ഇസ്ലാമാബാദ്‌ 
B) ബീജിംഗ്‌
C) കാഠ്മണ്ഡു
D) കൊളംബോ

9. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്‌?
A) മഹാരാഷ്ട്ര 
B) കര്‍ണ്ണാടക
C) തമിഴ്‌നാട്‌ 
D) രാജസ്ഥാന്‍

10. നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്‌?
A) പ്രൊഫസര്‍ ആര്‍. ബിന്ദു 
B) ശ്രീ. ആന്റണി രാജു
C) ശ്രീമതി വീണ ജോർജ്ജ്  
D) ശ്രീ.കെ. കൃഷ്ണന്‍ കുട്ടി

11. ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :
 (1) മാരുതി ഉദ്യോഗ്‌
 (2) അമൂല്‍
 (3) ഓയില്‍ ഇന്ത്യ
 (4) റിലയന്‍സ്‌ ഇൻഡസ്ട്രീസ് 
 ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക :
A) (1)
B) (2)
C) (3)
D) (4)

12. സൂചനകള്‍ ശ്രദ്ധിക്കുക :
 (1) ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയണ്‍ ആന്റ്‌ സ്റ്റീല്‍ വര്‍ക്സ്‌ ലിമീറ്റഡ്‌.
 (2) റൂർക്കേല സ്റ്റീല്‍ പ്ലാന്റ്‌ റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.
 മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷന്‍ കണ്ടെത്തുക :
A) (1) മാത്രം ശരി 
B) (2) മാത്രം ശരി
C) രണ്ടും ശരിയാണ്‌ 
D) രണ്ടും ശരിയല്ല

13. ചുവടെ നല്‍കിയിട്ടുള്ള സൂചനകളില്‍ നിന്ന്‌ പ്രാദേശിക വാതത്തിന്റെ പേര്‌ തിരിച്ചറിയുക :
 ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റ്‌
 ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വേനലിന്റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നു
 രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്ന്‌ വീശുന്നു.
A) കാൽബൈശാഖി 
B) മാംഗോഷവര്‍
C) വടക്ക്‌-കിഴക്കന്‍ മണ്‍സൂണ്‍ 
D) ലൂ 

14. താഴെപ്പറയുന്ന അക്ഷാംശരേഖകളില്‍ ഇന്ത്യയിലൂടെ കടന്നുപോകുന്ന/വ ഏതെന്ന്‌ /ഏതെല്ലാമെന്ന്‌ തിരിച്ചറിയുക :
 (1) ഉത്തരായനരേഖ
 (2) ഭൂമദ്ധ്യരേഖ
 (3) ദക്ഷിണായനരേഖ
 (4) ആര്‍ട്ടിക്‌ വൃത്തം
A) (1) മാത്രം
B) (2) ഉം (3) ഉം
C) (1) ഉം (2) ഉം (3) ഉം
D) ഇവയെല്ലാം 

15. പ്രസ്താവന: പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യന്‍ നദികള്‍ അറബിക്കടലില്‍ പതിക്കുന്നു.
 സൂചന :
 (1) മഹാനദി
 (2) പെരിയാര്‍
 (3) താപ്തി
 (4) ലൂണി
 മേല്‍ സൂചനയിലെ നദികളില്‍ നിന്ന്‌ അറബിക്കടലില്‍ പതിക്കുന്നവ കണ്ടെത്തുക :
A) (1) ഉം (2) ഉം
B) (1) ഉം (2) ഉം (3) ഉം
C) (2) ഉം (3) ഉം
D) (2) ഉം (3) ഉം (4) ഉം

16. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയില്‍ ശ്യംഖല താഴെ പറയുന്നവയില്‍ ഏതാണ്‌?
A) കൊല്‍ക്കത്ത 
B) ഡൽഹി 
C) കൊച്ചി 
D) ചെന്നൈ

17. ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ ട്രെയിന്‍ താഴെപ്പറയുന്ന ഏതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചാണ്‌ ഓടുന്നത്‌?
A) ന്യൂഡല്‍ഹി-വരാണസി
B) അജ്മീർ-ഡെല്‍ഹി
C) ചെന്നൈ-മൈസുരു 
D) ഗാന്ധിനഗര്‍-മുംബൈ

18. ഇന്ത്യയുമായി ഏറ്റവും അധികം അതിര്‍ത്തി പങ്കിടുന്ന രാജ്യം:
A) ബംഗ്ലാദേശ്‌
B) ചൈന
C) പാക്കിസ്ഥാന്‍ 
D) നേപ്പാള്‍

19. ബ്രഹ്മപുത്ര നദിയില്‍ സദിയ മുതല്‍ ധുബ്രി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്‌ :
A) ദേശീയജലപാത - 1 
B) ദേശീയജലപാത - 3
C) ദേശീയജലപാത - 2 
D) ദേശീയജലപാത - 5

20. ഇന്ത്യയിലെ ചില പ്രധാന അന്താരാഷ്ട്ര തുറമുഖങ്ങളാണ്‌ ചുവടെ :
 (1) നെവഷേവ
 (2) പാരാദ്വീപ് 
 (3) ഹാല്‍ഡിയ
 (4) കണ്ട്ല
 ഇവയില്‍ നിന്ന്‌ പശ്ചിമതീര തുറമുഖങ്ങള്‍ കണ്ടെത്തുക :
A) (1) ഉം (2) ഉം
B) (2) ഉം (3) ഉം
C) (1) ഉം (4) ഉം
D) ഇവയെല്ലാം

21. ഇന്ത്യന്‍ ഭരണഘടന ശില്പി എന്നറിയപ്പെടുന്നത്‌ ആരെയാണ്‌?
A) ഡോ. ബി.ആര്‍. അംബേദ്ക്കർ  
B) ജവഹര്‍ലാല്‍ നെഹ്റു
C) കെ.എം. മുന്‍ഷി 
D) കൃഷ്ണമാചാരി

22. ഇന്ത്യയില്‍ ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന്‌?
A) ആഗസ്റ്റ്‌ 15 
B) ഒക്ടോബര്‍ 2
C) നവംബര്‍ 26 
D) ജനുവരി 26

23. ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ അനുച്ഛേദത്തിലാണ്‌ വിദ്യാഭ്യാസവകാശം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
A) അനുച്ഛേദം 21 (A) 
B) അനുച്ഛേദം 24
C) അനുച്ഛേദം 14 
D) അനുച്ഛേദം 51 (A) 

24. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ഏത്‌ വര്‍ഷമാണ്‌ ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കിയത്‌?
A) 2012 
B) 2013
C) 2011 
D) 2010

25. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം ഏതാണ്‌?
A) അമേരിക്ക 
B) ദക്ഷിണാഫ്രിക്ക 
C) ബ്രസീല്‍ 
D) ഇന്ത്യ

26. ഇന്ത്യയില്‍ സ്വത്തവകാശം മൗലികാവകാശത്തിന്റെ ഭാഗമല്ലാതായിത്തീര്‍ന്നത്‌ ഏത്‌ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌?
A) 44-ാം ഭരണഘടനാ ഭേദഗതി 
B) 42-ാം ഭരണഘടനാ ഭേദഗതി
C) 73-ാം ഭരണഘടനാ ഭേദഗതി
D) 86-ാം ഭരണഘടനാ ഭേദഗതി

27. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോടതി ഏതാണ്‌?
A) ജില്ലാ കോടതി 
B) സുപ്രീം കോടതി
C) സബ്‌ കോടതി 
D) ഹൈക്കോടതി

28. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികകര്‍ത്തവ്യങ്ങള്‍ ഏത്‌ ഭാഗത്താണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌?
A) ഭാഗം IV (A) 
B) ഭാഗം IV 
C) ഭാഗം III (A) 
D) ഭാഗം I

29. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക അവകാശങ്ങളിലെ ഏത്‌ അനുച്ഛേദത്തിലാണ്‌ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
A) അനുച്ഛേദം 14 
B) അനുച്ഛേദം 19
C) അനുച്ഛേദം 15 
D) അനുച്ഛേദം 17

30. ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്‌?
A) നവംബര്‍ 11 
B) ജനുവരി 26
C) നവംബര്‍ 10 
D) ഡിസംബർ 10

31. ഉപ്പ്‌ സത്യാഗ്രഹം നടന്ന വര്‍ഷം :
A) 1930
B) 1921
C) 1924
D) 1942

32. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്‌?
A) ഇരുമ്പ്‌
B) ചെമ്പ്
C) വെങ്കലം
D) അലുമിനിയം 

33. ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകള്‍ ഏവ?
 (a) ബഹിരാകാശത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ നീലനിറം
 (b) ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
 (c) ഒരു ഉപഗ്രഹം - ചന്ദ്രന്‍
 (d) ഏറ്റവും വലിയ ഗ്രഹം
 (e) ഏറ്റവും ചൂടുള്ള ഗ്രഹം
A) (a), (c), (d)
B) (b), (d), (e)
C) (b), (c), (d)
D) (a), (b), (c)

34. നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ഏത്‌ ജില്ലയിലാണ്‌?
A) തൃശ്ശൂര്‍
B) ആലപ്പുഴ
C) ഇടുക്കി
D) പാലക്കാട് 

35. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി:
A) പമ്പ
B) പെരിയാർ 
C) കബനി
D) കാവേരി

36. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ രക്തസാക്ഷി :
A) ഭഗത്സിംഗ്‌ 
B) മംഗൾ പാണ്ഡെ
C) ചന്ദ്രശേഖര്‍ ആസാദ്‌ 
D) വൈക്കം ഖാദര്‍ 

37. അലിഗഡ്‌ മുസ്ലീം സര്‍വ്വകലാശാലയുടെ സ്ഥാപകൻ:
A) സര്‍ സയ്യിദ്‌ അഹമ്മദ്‌ ഖാന്‍
B) മൊയ്തു മൗലവി
C) മുഹമ്മദലി ജിന്ന 
D) ബദറുദ്ദീന്‍ തിയ്യാബ്ജി

38. 'പശ്ചിമ ബംഗാളും പൂര്‍വ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട്‌ അറകളാണ്‌" എന്ന്‌ പറഞ്ഞ സാഹിത്യകാരന്‍ :
A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി 
B) രവീന്ദ്രനാഥ ടാഗോര്‍
C) അബരീന്ദ്രനാഥ്‌
D) സത്യജിത്ത്‌ റേ

39. ബുദ്ധമത കേന്ദ്രങ്ങളോട്‌ ചേര്‍ന്ന വിദ്യാലയങ്ങളെ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത് 
A) പള്ളികള്‍
B) വിഹാരങ്ങള്‍
C) പാഠശാലകള്‍
D) പള്ളിക്കൂടങ്ങള്‍
Question cancelled


40. ബാലഗംഗാധര തിലകന്‍ ആരംഭിച്ച പത്രം ഏത്‌?
A) രാജ്യസമാചാരം
B) കേസരി
C) സ്വദേശാഭിമാനി 
D) കൗമുദി

41. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ 'അന്നപൂര്‍ണ്ണ'യെ പറ്റിയുള്ള ശരിയായ പ്രസ്താവനകള്‍ ഏത്‌?
 (1) സ്വന്തമായി വരുമാനമില്ലാത്ത 65 കഴിഞ്ഞവര്‍ക്ക്‌ പ്രയോജനം.
 (2) മാസം 10 KG അരി സൗജന്യമായി റേഷന്‍ കട വഴി ലഭിക്കുന്നു.
 (3) നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്ക്‌ പ്രയോജനം.
 (4) നിശ്ചിത അളവില്‍ പോഷകാഹാരം ലഭ്യമാക്കുന്നു.
A) (1), (4)
B) (2), (3)
C) (3), (4)
D) (1), (2)

42. ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച വനിത:
A) സരോജിനി നായിഡു
B) ആനിബസന്റ് 
C) അരുണ ആസഫലി 
D) ക്യാപ്റ്റന്‍ ലക്ഷ്മി

43. 2013-ല്‍ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികന്‍ :
A) സാജന്‍ പ്രകാശ്‌
B) സെബാസ്റ്റ്യന്‍ സേവ്യര്‍
C) അഭിലാഷ്‌ ടോമി 
D) മൈക്കള്‍ ഫിലിപ്പ്‌

44. സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌ :
A) വൈകുണ്ഠ സ്വാമികള്‍ 
B) ചട്ടമ്പി സ്വാമി  
C) ശ്രീനാരായണ ഗുരു 
D) പണ്ഡിറ്റ്‌ കറുപ്പന്‍

45. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം :
A) പൊന്‍മുടി
B) നീലഗിരി
C) ആനമുടി
D) ബാണാസുര

46. ലണ്ടനില്‍ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യന്‍ നേതാവ്‌ :
A) ബി.ആര്‍. അംബേദ്ക്കർ
B) രാജഗോപാലാചാരി
C) ബാലഗംഗാധര തിലക്‌ 
D) ഗാന്ധിജി

47. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സംഘടന രൂപീകരിച്ചതാര്?
A) അര്‍ണോസ്‌ പാതിരി 
B) പൊയ്കയില്‍ കുമാരഗുരുദേവന്‍
C) കെ.കേളപ്പന്‍ 
D) മന്നത്ത്‌ പത്മനാഭന്‍

48. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്‌ ടീമില്‍ സ്ഥാനം ലഭിച്ച ആദ്യ മലയാളി ആര്?
A) പി.ടി.ഉഷ 
B) ഷൈനി വില്‍സന്‍
C) ഷെഫാലി
D) മിന്നുമണി

49. താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ശരിയായത്‌ ഏത്‌?
 (1) ഭക്ഷ്യസുരക്ഷ സര്‍ക്കാരിന്റെ നിയമപരമായ കടമയാണ്‌.
 (2) ആവശ്യമുള്ളത്രയും. പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലക്ക്‌ എല്ലാപേര്‍ക്കും ഉറപ്പാക്കും.
 (3) ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്‌.
 (4) സബ്സിഡി കുറയ്ക്കുക
A) (1), (3), (4)
B) (2), (3), (4)
C) (1), (2), (3)
D) (1), (2), (4)

50. വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ :
A) അയ്യങ്കാളി
B) പല്പു 
C) വക്കം അബ്ദുള്‍ ഖാദര്‍ 
D) കുമാരഗുരു

51. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിയത്‌ ആര്‌?
A) ഡോ. അംബേദ്ക്കര്‍
B) ജവഹര്‍ലാല്‍ നെഹ്റു
C) വി.പി. മേനോന്‍ 
D) രാജേന്ദ്രപ്രസാദ്‌

52. “അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേയ്ക്ക്‌" എന്ന നാടകത്തിന്റെ രചയിതാവ്‌ :
A) എം.ടി. 
B) അടൂര്‍ ഗോപാലകൃഷ്ണൻ 
C) വയലാര്‍ രാമവര്‍മ്മ 
D) വി.ടി. ഭട്ടതിരിപ്പാട്‌

53. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന്‌ കണ്ടെത്തിയത്‌ ആര്‌?
A) ഐസക്‌ ന്യൂട്ടന്‍
B) നിക്കോളാസ്‌ കോപ്പര്‍ നിക്കസ്‌
C) ഗലീലിയോ 
D) തോമസ്‌ ആല്‍വ എഡിസന്‍

54. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത്‌ ആര്?
A) ഗാന്ധിജി 
B) മുഹമ്മദാലി ജിന്ന
C) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ 
D) ദലൈലാമ

55. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്‌ ഏത്‌?
A) ആദിച്ചനല്ലൂര്‍ 
B) പെരുമാട്ടി
C) ഇടമലകുടി
D) മുത്തങ്ങ

56. ലോക പരിസ്ഥിതി ദിനം എന്നാണ്‌?
A) ഒക്ടോബര്‍ 2 
B) ജൂണ്‍ 5
C) ജൂലൈ 5 
D) നവംബര്‍ 14

57. ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കര്‍ ആര്‌?
A) എം എന്‍ ഷംസീര്‍
B) മുഹമ്മദ്‌ റിയാസ്‌
C) എം.ബി. രാജേഷ്‌
D) വി.കെ. പ്രശാന്ത് 

58. ക്വിറ്റ്‌ ഇന്ത്യ സമരത്തിലെ നായിക എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെ?
A) സരോജിനി നായിഡു 
B) ക്യാപ്റ്റന്‍ ലക്ഷി
C) അരുണാ ആസഫലി 
D) എ.വി. കുട്ടിമാളു അമ്മ

59. സമുദ്രനിരപ്പിന്‌ താഴെ നെല്‍കൃഷി ചെയ്യുന്ന പ്രദേശം :
A) ചിറ്റൂർ  
B) മാനന്തവാടി 
C) നെല്ലിയാമ്പതി 
D) കുട്ടനാട്‌

60. കാശ്മീര്‍ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണ്‌ എന്നു പറഞ്ഞ മുഗള്‍ ചക്രവര്‍ത്തി ആര്‌?
A) അക്ബര്‍ 
B) ഷാജഹാന്‍
C) ജഹാംഗീര്‍ 
D) ഔറംഗസീബ്‌

61. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്‌?
A) മാലിയസ്‌
B) സ്റ്റേപ്പിസ്
C) റേഡിയസ്‌ 
D) ഇന്‍കസ്‌

62. ഏത്‌ പോഷകഘടകത്തിന്റെ കുറവ്‌ മൂലമാണ്‌ സ്കർവി എന്ന രോഗം ഉണ്ടാകുന്നത്‌?
A) ജീവകം A 
B) ജീവകം D
C) ജീവകം B  
D) ജീവകം C

63. എലിപ്പനിക്ക്‌ കാരണമായ രോഗകാരി ഏത്‌?
A) വൈറസ്‌
B) ഫംഗസ്‌
C) ബാക്ടീരിയ 
D) പ്രോട്ടോസോവ

64. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിലെ പദ്ധതി
A) മൃതസഞ്ജീവനി 
B) മാതൃകിരണം
C) ആയുര്‍ദളം 
D) ശ്രുതിതരംഗം

65. വായുവിലൂടെ പകരുന്ന ഒരു രോഗമാണ്‌ :
A) ഡെങ്കിപനി
B) ജലദോഷം 
C) എലിപ്പനി 
D) കോളറ

66. 1972 ല്‍ അമേരിക്കയില്‍ ഡി.ഡി.ടി. നിരോധിക്കാന്‍ കാരണമായ പുസ്തകം ഏത്‌?
A) അമേരിക്കന്‍ വാര്‍ 
B) ദ ഗ്രീന്‍ ബ്രെയ്‌ന്‍
C) സൈലന്റ്‌ സ്പ്രിംഗ്‌ 
D) ദ വിന്റര്‍ വാൾട്ട്‌

67. താഴെ തന്നിരിക്കുന്നവയില്‍ സങ്കര ഇനം പാവല്‍ ഏത്‌?
A) ജ്യോതിക 
B) പ്രിയങ്ക
C) അക്ഷയ 
D) ശ്വേത

68. ശാസ്ത്രീയമായി തേനീച്ച വളര്‍ത്തുന്ന രീതിയാണ്‌ :
A) സെറികള്‍ച്ചര്‍ 
B) ക്യൂണികള്‍ച്ചര്‍
C) പിസികള്‍ച്ചര്‍ 
D) എപ്പികള്‍ച്ചര്‍ 

69. സൈലന്റ്‌ വാലി ദേശീയോദ്ധ്യാനത്തില്‍ സംരക്ഷിക്കുന്ന വംശനാശഭീഷണി നേരിടുന്ന ജീവി ഏത്‌?
A) സിംഹവാലന്‍ കുരങ്ങ്‌ 
B) വെരുക്‌
C) വരയാട്‌ 
D) മലമുഴക്കി വേഴാമ്പല്‍

70. കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യൂന്നത്‌ എവിടെ?
A) കോന്നി 
B) പീച്ചി 
C) മുത്തങ്ങ 
D) ചിമ്മിനി

71. ആറ്റോമിക സിദ്ധാന്തവുമായി ബന്ധപ്പെട്ട്‌ തന്നിരിക്കുന്ന ആശയങ്ങളില്‍ നിന്നുള്ള ശരിയായ ജോഡി തെരഞ്ഞെടുക്കുക :
 (i) രാസപ്രവര്‍ത്തന വേളയില്‍ ആറ്റത്തെ വിഭജിക്കാന്‍ കഴിയും.
 (ii) എല്ലാ പദാര്‍ത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്‌.
 (iii) ഒരു മൂലകത്തിന്റെ അറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും. 
 (iv) രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്‌ ആറ്റം.
 Options
A) (i) & (ii)
B) (i) & (iii)
C) (ii) & (iii)
D) (i) & (iv)

72. പീരിയോഡിക്‌ ടേബിളിലെ ക്രമാവര്‍ത്തന പ്രവണതയുമായി ബന്ധപ്പെട്ട്‌ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌?
A) ഗ്രൂപ്പില്‍ മുകളില്‍ നിന്നും താഴോട്ട്‌ വരുമ്പോള്‍ ആറ്റത്തിന്റെ വലുപ്പം കുറയുന്നു
B) പിരിയഡില്‍ ഇടത്തുനിന്ന്‌ വലത്തോട്ട്‌ വരുമ്പോള്‍ ലോഹസ്വഭാവം കുറയുന്നു
C) പിരിയഡില്‍ ഇടത്തുനിന്നും വലത്തോട്ട്‌ വരുമ്പോള്‍ ആറ്റത്തിന്റെ വലുപ്പം കൂടുന്നു
D) ഗ്രൂപ്പില്‍ മുകളില്‍ നിന്നും താഴോട്ട്‌ വരുമ്പോള്‍ ലോഹസ്വഭാവം കുറയുന്നു

73. ചുവടെ തന്നിരിക്കുന്നവയില്‍നിന്ന്‌ ഓക്സിജന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായത്‌ തെരഞ്ഞെടുക്കുക :
A) നിറം ഇല്ല, ഗന്ധം ഇല്ല, കത്തുന്നു
B) ഗന്ധം ഇല്ല, ജലത്തില്‍ ലയിക്കുന്നില്ല, നിറം ഉണ്ട്‌
C) കത്താന്‍ സഹായിക്കുന്നു, ജലത്തില്‍ ലയിക്കുന്നു, ഗന്ധം ഉണ്ട്‌
D) ജലത്തില്‍ ലയിക്കുന്നു, കത്താന്‍ സഹായിക്കുന്നു, നിറം ഇല്ല

74. അലുമിനിയത്തിന്റെ അയിര്‌ __________ ആണ്‌.
A) ബോക്സൈറ്റ്   
B) ഹേമറ്റൈറ്റ് 
C) കുപ്രൈറ്റ് 
D) കലാമിന്‍

75. കാഡ്മിയം സള്‍ഫൈഡ്‌ ഗ്ലാസ്സിന്‌ കൊടുക്കുന്ന നിറമെന്ത്‌?
A) മഞ്ഞ
B) പച്ച
C) നീല
D) കറുപ്പ്

76. മാസുമായി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌ തിരഞ്ഞെടുക്കുക :
 (i) പദാര്‍ത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്‌.
 (ii) പ്രപഞ്ചത്തില്‍ എല്ലായിടത്തും ഇത്‌ സ്ഥിരമായിരിക്കും.
 (iii) ഇതിന്റെ യൂണിറ്റ്‌ കിലോഗ്രാമാണ്‌.
 (iv) ഇതിന്റെ യൂണിറ്റ്‌ ന്യൂട്ടന്‍ ആണ്‌.
A) പ്രസ്താവന (i), (iv) 
B) പ്രസ്താവന (i), (ii), (iv) 
C) പ്രസ്താവന (ii), (iii), (iv)
D) പ്രസ്താവന (i), (ii), (iii)

77. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക്‌ പിന്നില്‍ നിന്ന്‌ വരുന്ന വാഹനങ്ങള്‍ കാണാന്‍ ഉപയോഗിക്കുന്ന ദര്‍പ്പണം ഏതാണ്‌?
A) കോണ്‍വെക്സ്‌ ദര്‍പ്പണം
B) കോണ്‍കേവ്‌ ദര്‍പ്പണം
C) സമതല ദര്‍പ്പണം 
D) ഇവയൊന്നുമല്ല

78. ആദ്യസ്ഥാനത്തുനിന്ന്‌ അന്ത്യസ്ഥാനത്തേക്കുള്ള നേര്‍രേഖാദൂരമാണ്‌:
A) പ്രവേഗം
B) സ്ഥാനാന്തരം
C) വേഗത 
D) ത്വരണം

79. ഊര്‍ജ്ജത്തിന്റെ യൂണിറ്റാണ്‌ :
A) മീറ്റര്‍ 
B) സെക്കന്റ്‌
C) ജൂള്‍ 
D) പ്രകാശവര്‍ഷം

80. വികിരണം വഴിയുള്ള താപപ്രേഷണവുമായി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌ തിരഞ്ഞെടുക്കുക:
 (i) തന്മാത്രകളുടെ യഥാര്‍ത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
 (ii) തന്മാത്രകളുടെ യഥാര്‍ത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു.
 (iii) മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
A) പ്രസ്താവന (i)
B) പ്രസ്താവന (ii)
C) പ്രസ്താവന (iii) 
D) ഇവയൊന്നുമല്ല

81. 0.01 നെ ഏതു സംഖ്യ കൊണ്ട്‌ ഗുണിച്ചാല്‍ 0.0001 കിട്ടും?
A) 100 
B) 0.001
C) 0.01 
D) 10

82. ഒരു വരിയില്‍ 50 cm അകലത്തില്‍ ചെടികള്‍ നട്ടു. ഒന്നാമത്തെ ചെടിയും പതിനൊന്നാമത്തെ ചെടിയും തമ്മിലുള്ള അകലം എത്ര?
A) 400 cm
B) 500 cm
C) 550 cm 
D) 450 cm

83. 28 x 25 ന്‌ തുല്യമായത്‌ ഏത്‌?
A) 23 x 26 
B) 100 x 4
C) 24 x 27 
D) 100 x 7

84. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ്‌ 10 ആണ്‌. ടീച്ചറെയും കൂടി ചേര്‍ത്തപ്പോള്‍ ശരാശരി വയസ്സ്‌ 11 ആയി. ടീച്ചറുടെ വയസ്സ്‌ എത്രയാണ്‌?
A) 40 
B) 41
C) 51 
D) 50

85. √10.89 എത്രയാണ്‌?
A) 4.3
B) 3.3
C) 2.3
D) 3.9

86. ഒരു പാത്രത്തില്‍ 3/4 ഭാഗം വെള്ളമെടുത്തപ്പോള്‍ 1½ ലിറ്ററായി. പാത്രത്തില്‍ നിറയെ വെള്ളമെടുത്താല്‍ എത്ര ലിറ്ററാകും?
A) 4 
B) 3
C) 1
D) 2

87. 36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
A) 2700 
B) 900
C) 1800 
D) 3750

88. 25,000 രൂപയ്ക്ക്‌ വാങ്ങിയ അലമാര 23,000 രൂപയ്ക്ക്‌ വിറ്റാല്‍ നഷ്ടം എത്ര ശതമാനം?
A) 2% 
B) 6%
C) 8%
D) 9%

89. 1 മുതല്‍ തുടര്‍ച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്‌:
A) 500
B) 625
C) 650
D) 320

90. ഒരു തീവണ്ടി 54 കി.മീ./മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. 3 മിനിട്ട്‌ കൊണ്ട്‌ ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?
A) 900 m 
B) 2700 m
C) 540 m 
D) 2400 m

91. 50 ആളുകള്‍ വരിയായി നിൽക്കുന്നു. ഇതില്‍ ഒരറ്റത്ത്‌ നിന്ന്‌ 25-ാമത്തെ സ്ഥാനത്താണ്‌ രാജേഷ്‌ നിൽക്കുന്നത്. മറ്റേ അറ്റത്തു നിന്ന്‌ രാജേഷ്‌ എത്രാമത്തെ സ്ഥാനത്താണ്‌ നിൽക്കുന്നത്?
A) 24 
B) 25
C) 26
D) 27

92. 2, 3, 5, 9 ഇവയിലെ ഒറ്റയാനെ കണ്ടെത്തുക :
A) 2
B) 5
C) 3
D) 9

93. 2, 4, 7, 14, 17, 34 37, ____, 77 ഇവിടെ വിട്ടുപോയ സംഖ്യ ഏത്‌?
A) 71
B) 74
C) 76
D) 73

94. RECTANGLE എന്ന വാക്കിനെ SFDUBOHMF എന്നാണ്‌ സുചിപ്പിക്കുന്നതെങ്കില്‍ USJBOHMF എന്നത്‌ സൂചിപ്പിക്കുന്നത്‌ താഴെ പറയുന്നതില്‍ ഏത്‌ വാക്കിനെ ആണ്‌?
A) ANGLE
B) SQUARE
C) TRIANGLE
D) LINE

95. GUITAR = 76 ആയാല്‍ SITAR = എത്ര?
A) 80
B) 67
C) 77
D) 70

96. ഒരാള്‍ വീട്ടില്‍ നിന്നും 400 m കിഴക്കോട്ടും 800 m വടക്കോട്ടും 600 m പടിഞ്ഞാറോട്ടും 800 m തെക്കോട്ടും സഞ്ചരിച്ചാല്‍ വീട്ടില്‍നിന്നും എത്ര മീറ്റര്‍ അകലെ ആണ്‌?
A) 400 m
B) 800 m
C) 200 m 
D) 600 m

97. ÷ = +, + = x, x = -, - = ÷ എന്നിങ്ങനെ ആയാല്‍ 60 ÷ 7 + 6 x 10 - 5 എത്ര?
A) 102 
B) 100
C) 104 
D) 105

98. അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ്‌ 20 വര്‍ഷത്തിന്‌ ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാല്‍ ഇപ്പോള്‍ അമ്മയുടെ പ്രായം എത്ര?
A) 30 
B) 40
C) 60 
D) 50

99. ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക :
 ന്യൂമോണിയ : ശ്വാസകോശം : : ഗ്ലോക്കോമ :
A) കരള്‍ 
B) തൈറോയ്ഡ്‌ ഗ്ലാൻഡ് 
C) കണ്ണുകള്‍ 
D) മസ്തിഷ്‌കം 

100. ഫോട്ടോയിലുള്ള പുരുഷനെ ചൂണ്ടിക്കാണിച്ചു മാലതി പറഞ്ഞു അയാളുടെ ഭാര്യ എന്റെ അച്ഛന്റെ ഒരേ ഒരു മകളാണ്‌. മാലതിക്ക്‌ അയാളുമായുള്ള ബന്ധം എന്ത്‌? 
A) അമ്മാവന്‍ 
B) മകന്‍
C) ഭര്‍ത്താവ്‌
D) സഹോദരന്‍


Previous Post Next Post