ബംഗാൾ വിഭജനം


>> ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്‌ ?
ബംഗാൾ

>> ബംഗാൾ വിഭജനത്തിൽ  ബ്രിട്ടീഷുകാർ സ്വീകരിച്ച നയം ?
ഭിന്നിപ്പിച്ചു ഭരിക്കുക

>> ബംഗാൾ വിഭജനം നടന്നത് ?
1905 ജൂലൈ 20

>> ബംഗാൾ വിഭജനം നിലവിൽ വന്നത്‌ ?
1905 ഒക്ടോബർ 16

>> ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര് ?
കഴ്സൺ പ്രഭു

>> ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി ആരായിരുന്നു ?
മിന്റോ രണ്ടാമൻ

>> ബംഗാൾ വിഭജന സമയത്തെ ഇന്ത്യയുടെ സെക്രട്ടറി ആരായിരുന്നു ?
ലോർഡ്‌ ബ്രോഡിക്

>> ബംഗാൾ വിഭജന സമയത്തെ ഇന്ത്യൻ നാഷണൽ കോൺഗസ്  പ്രസിഡന്റ്‌ ?
ഗോപാലകൃഷ്ണ ഗോഖലെ
 
>> ബംഗാൾ വിഭജനത്തിന്റെ ഫലമായി രൂപം കൊണ്ട പുതിയ പ്രവിശ്യകൾ
കിഴക്കൻ ബംഗാൾ (കിഴക്കൻ ബംഗാൾ + അസം)
പടിഞ്ഞാറൻ ബംഗാൾ  (പടിഞ്ഞാറൻ ബംഗാൾ + ഒഡീഷ + ബീഹാർ)  

>> ബംഗാൾ വിഭജനത്തിന്റെ ഫലമായി രൂപം കൊണ്ട കിഴക്കൻ ബംഗാളിന്റെ തലസ്ഥാനമായിരുന്നത് ?
ധാക്ക

>> പടിഞ്ഞാറൻ ബംഗാളിന്റെ തലസ്ഥാനമായിരുന്നത് ?
കൽക്കട്ട

>> ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന്‌ ?
ഒക്ടോബർ 16

>> ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 ന്‌ രാഖിബന്ധൻ (രക്ഷാബന്ധൻ) ദിനമായി ആചരിക്കാൻ ജനങ്ങളോട്‌ നിർദ്ദേശിച്ചതാര് ?
രബീന്ദ്രനാഥ ടാഗോർ

>> ബംഗാൾ വിഭജന കാലത്ത്‌ ടാഗോർ രചിച്ച കവിത ?
അമർ സോനാർ ബംഗ്ല

>> നിലവിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം ഏത് ?
അമർ സോനാർ ബംഗ്ല

>> ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ?
1911

>> ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആര് ?
ഹാർഡിഞ്ച് പ്രഭു II

>> ബംഗാൾ വിഭജനം റദ്ദാക്കുമ്പോൾ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ആയിരുന്ന വ്യക്തി ?
ബി.എൻ.ധർ

>> ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ?
വന്ദേമാതരം

>> "ഒന്നിച്ചു നിൽക്കുക ബംഗാൾ ഒരു ശക്തിയാണ്. ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും. നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്നു പോകും" ഇപ്രകാരം അഭിപ്രായപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ ആഭ്യന്തര സെക്രട്ടറി ആര് ?
റിസ്‌ലെ (1904)

>> “ഇതൊരു ക്രൂരമായ തെറ്റാണ്‌” - ബംഗാൾ വിഭജനത്തെക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
ഗോപാലകൃഷ്ണ ഗോഖലെ

>> ബംഗാൾ വിഭജനത്തെ 'ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേൽ പതിച്ച ബോംബ്ഷെൽ' എന്ന്‌ വിശേഷിപ്പിച്ച വ്യക്തി ?
സുരേന്ദ്രനാഥ ബാനർജി

>> “ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്തുവാൻ അവർക്കാവില്ല”. ബംഗാൾ വിഭജനത്തിനെതിരായുള്ള സമരത്തിൽ മുഴങ്ങിയ ഈ വാക്യം ആരുടേതായിരുന്നു ?
രബീന്ദ്രനാഥ ടാഗോർ

>> "പശ്ചിമ ബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട്‌ അറകളാണ്‌. ഗംഗയും ബ്രഹ്മപുത്രയും ആശ്ലേഷിക്കുന്നതും ഫലഭുയിഷ്ഠമാക്കുന്നതുമായ രണ്ട്‌ അറകളാണിത്‌. ഈ അറകളിൽ നിന്ന്‌ ഉത്ഭവിക്കുന്ന ചൂട്‌ രക്തമാണ്‌ ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത്" എന്നഭിപ്രായപെട്ടതാര് ?
രബീന്ദ്രനാഥ ടാഗോർ

Previous Post Next Post