ഗദ്ദർ പാർട്ടി


>> അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന ഏത് ?
ഗദ്ദർ പാർട്ടി

>> 'ഗദ്ദർ' എന്ന വാക്കിന്‌ ഉറുദു/പഞ്ചാബി ഭാഷയിലെ അർത്ഥം ?
വിപ്ലവം

>> ഗദ്ദർ പാർട്ടിയുടെ ആദ്യത്തെ പേര്‌ ?
പസഫിക്‌ കോസ്റ്റ്‌ ഹിന്ദുസ്ഥാൻ അസോസിയേഷൻ

>> ഗദ്ദർ പാർട്ടി രൂപം കൊണ്ട വർഷം ?
1913  നവംബർ 1

>> ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം ?
യുഗാന്തർ ആശ്രമം (സാൻഫ്രാൻസിസ്‌കോ)

>> 1913-ൽ അമേരിക്കൻ ഐക്യ നാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ച വ്യക്തി ?
ലാലാ ഹർദയാൽ

>> ഗദ്ദർ പാർട്ടിയുടെ സ്ഥാപക നേതാക്കൾ  :

  • ലാലാ ഹർദയാൽ
  • കർത്താർസിംഗ് സാരഭ
  • റാഷ് ബിഹാരി ബോസ്
  • സോഹൻ സിങ് ഫാക്‌ന
  • ഹഫീസ് മുഹമ്മദ് ബരാത്തുള്ളാഖ്      

>> ഗദ്ദർ പാർട്ടിയുടെ ആദ്യ പ്രസിഡന്റ്‌ ?
സോഹൻ സിംഗ്‌ ഭക്ന

>> ഗദ്ദർ പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി ആയ വ്യക്തി ?
ലാലാ ഹർദയാൽ

>> 1915  നവംബർ 16  നു തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ് ?
കർത്താർ സിങ് സാരഭ

>> ഗദർ പാർട്ടി 1913 നവംബർ ഒന്നു മുതൽ പ്രസിദ്ധീകരണമാരംഭിച്ച വാരിക ഏത് ?
ഗദ്ദർ

>> ഗദ്ദർ വാരികയുടെ മുദ്രാവാക്യം :
അംഗ്രേസി രാജ്‌ കാ ദുശ്മൻ
(ബ്രിട്ടീഷ്‌ ഭരണത്തിന്റെ ശത്രു)

>> ഗർദ്ദ പാർട്ടി ഇന്ത്യയിൽ വിപ്ലവം നടത്താൻ തീരുമാനിച്ച വർഷം ?
1915

>> 'കോമതകമാരു' പ്രക്ഷോഭം ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഗദ്ദർ പാർട്ടി

>> ഗദ്ദർ പാർട്ടി പിരിച്ച് വിട്ട വർഷം ?
1948

>> ലാലാ ഹർദയാലിന്റെ രാഷ്ട്രീയ ഗുരു ?
ലാലാ ലജ്പത്റായി

Previous Post Next Post