>> ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1919 ഏപ്രിൽ 13
>> ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ?
പഞ്ചാബിലെ അമൃത്സർ
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ ബ്രിട്ടീഷ് നിയമം ഏത് ?
റൗലറ്റ് ആക്ട്
>> പഞ്ചാബിൽ റൗലറ്റ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തികൾ ?
ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ച്‌ലു
>> ഡോ.സത്യപാലിനെയും ഡോ.സൈഫുദ്ദീൻ കിച്ച്‌ലുവിനെയും അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ വർഷം ?
1919 ഏപ്രിൽ 10ന്
>> ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻവാലാബാഗിൽ യോഗം ചേർന്നത് ?
ഡോ. സത്യപാൽ, ഡോ.സൈഫുദ്ദീൻ കിച്ച്‌ലു
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ആര് ?
ജനറൽ റെജിനാൾഡ് ഡയർ
>> പഞ്ചാബിലെ കശാപ്പുകാരൻ (Butcher of Punjab) എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ജനറൽ ?
ജനറൽ റെജിനാൾഡ് ഡയർ
>> ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ ആരായിരുന്നു ?
മൈക്കിൾ.ഒ. ഡയർ
>> ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു ?
ചെംസ്ഫോർഡ് പ്രഭു
>> ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഗവൺമെന്റ് 'Crawling Order' പുറപ്പെടുവിച്ചത് ?
ജാലിയൻവാലാബാഗ്
>> ഔദ്യോഗിക കണക്കനുസരിച്ച് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എത്ര ?
379
>> സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019-ൽ ബ്രിട്ടൺ ഖേദം പ്രകടിപ്പിച്ചത് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊല
>> ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ?
ഹണ്ടർ കമ്മീഷൻ
>> ഹണ്ടർ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം ?
1919 ഒക്ടോബർ 14
>> ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം ?
1920
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ-ഇ-ഹിന്ദ് ബഹുമതി തിരിച്ചു നൽകിയ വ്യക്തികൾ ?
ഗാന്ധിജി, സരോജിനി നായിഡു
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി തിരിച്ചു നൽകിയ ദേശീയ നേതാവ് ആര് ?
രബീന്ദ്രനാഥ ടാഗോർ
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച നേതാവ് ആര്?
ചേറ്റൂർ ശങ്കരൻനായർ
>> ഹണ്ടർ കമ്മീഷനിൽ അസംതൃപ്തരായ കോൺഗ്രസ്സ് രൂപീകരിച്ച അനൗദ്യോഗിക അന്വേഷണ കമ്മീഷന്റെ തലവൻ ആരായിരുന്നു ?
അബ്ബാസ് ത്യാബ്ജി
(മോത്തിലാൽ നെഹ്‌റു, സി.ആർ.ദാസ്, ഗാന്ധിജി, എം.ആർ.ജയകർ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ)
>> മൈക്കിൾ ഒ ഡയറിനെ ലണ്ടനിൽ വച്ച് വധിച്ച ധീര ദേശാഭിമാനി ?
സർദാർ ഉദ്ദം സിങ്
>> ഉദ്ദം സിങ് മൈക്കിൾ ഒ ഡയറിനെ വധിച്ചത് എന്ന് ?
1940 മാർച്ച് 13
>> ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം ?
1940 ജൂലൈ 31
>> ജാലിയൻവാലാബാഗിൽ രക്തസാക്ഷികളായവരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട സ്മാരകം 1961-ൽ ഉദ്ഘാടനം ചെയ്ത വ്യക്തി ?
ഡോ.രാജേന്ദ്രപ്രസാദ്
>> സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019 ൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചത് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊല
>> "പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി" എന്ന് അഭിപ്രായപ്പെട്ട വ്യക്തി ?
ഗാന്ധിജി
>> 'ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം' എന്ന് വിശേഷിപ്പിച്ചതാര് ?
വാലന്റൈൻ ഷിറോൾ
>> ജാലിയൻവാലാബാഗ് സംഭവത്തെ “അങ്ങേയറ്റം ലജ്ജാവഹം” ('Deeply Shameful') എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ?
ഡേവിഡ് കാമറൂൺ
>> ജാലിയൻ വാലാബാഗ് സംഭവത്തെ "പൈശാചികമായ സംഭവം” എന്ന് വിശേഷിപ്പിച്ച വ്യക്തി ?
വിൻസ്റ്റൺ ചർച്ചിൽ
>> ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ 'Preventive Murder' എന്ന് വിശേഷിപ്പിച്ചതാര് ?
എഡ്വിൻ മൊണ്ടേഗു
>> ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ 'Ruthless Murder' എന്ന് വിശേഷിപ്പിച്ച വ്യക്തി ?
സി.എഫ്.ആൻഡ്രൂസ്