10th Level Preliminary Examination- Stage II - Nov 11 2023

PROVISIONAL ANSWER KEY 

Question Code: 224/2023 

Medium of Question- Malayalam/ Tamil/ Kannada

Name of Post: LD Clerk/ Accountant/ Cashier etc (Preliminary Examination- Stage II)

 Department: Various

Cat. Number: 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022

 Date of Test : 11.11.2023

 1. വൈക്കം സത്യാഗ്രഹം നടന്ന വർഷം
A) 1924
B) 1931
C) 1932
D) 1925
 
2. പോർട്ടുഗീസുകാരുടെ കൈയിൽ നിന്ന്‌ ചാലിയം കോട്ട തിരിച്ചു പിടിക്കാൻ സാമൂതിരിയെ സഹായിച്ചത്‌ ആര്‌ ?
A) കുഞ്ഞാലി മരക്കാർ ഒന്നാമൻ
B) കുഞ്ഞാലി മരക്കാർ രണ്ടാമൻ
C) കുഞ്ഞാലി മരക്കാർ മൂന്നാമൻ
D) കുഞ്ഞാലി മരക്കാർ നാലാമൻ

3. താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോന്റെ കൃതി അല്ലാത്തത്‌ ഏത്‌ ?
A) എന്റെ ഗുരുനാഥൻ
B) ബാപ്പുജി
C) ഇന്ത്യയുടെ കരച്ചിൽ  
D) പാഞ്ചാലി ശപഥം

4. ഭാരതീയ റിസർവ്‌ ബാങ്കിന്റെ ആസ്ഥാനം
A) ഡൽഹി
B) മുംബൈ  
C) ബാംഗ്ലൂർ
D) ചെന്നൈ

5. താഴെ പറയുന്നവയിൽ രാഷ്ട്രത്തിന്റെ നിർബന്ധിതമായ ചുമതല ഏത്‌ ?
A) ആരോഗ്യ സംരക്ഷണം
B) വിദ്യാഭ്യാസ സരകര്യം ഒരുക്കൽ
C) ക്ഷേമ പദ്ധതികൾ നടപ്പിലാക്കൽ
D) അവകാശ സംരക്ഷണം

6. “സതി” എന്ന ശ്രദ്ധേയമായ ചിത്രം താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) അബനീന്ദ്രനാഥ ടാഗോർ
B) രാജാ രവി വർമ്മ
C) നന്ദലാൽ ബോസ്‌
D) അമൃതാ ഷെർഗിൽ

7. തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്‌
A) വക്കം അബ്ദുൽ ഖാദർ മാലവി
B) സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ
C) മുഹമ്മദ്‌ അബ്ദു റഹിമാൻ
D) ഇ. മൊയ്തു മൗലവി

8. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്‌ ആര്‌ ?
A) ഡോ. ഹെർമൻ ഗുണ്ടർട്ട്‌
B) അർണോസ്‌ പാതിരി
C) ഡോ. ആഞ്ചലോസ്‌ ഫ്രാൻസിസ്‌
D) ബെഞ്ചമിൻ ബെയ്‌ലി

9. ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം
A) ചിനൂക്ക്‌
B) ഹർമാറ്റൻ
C) ലൂ
D) ഫൊൻ

10. മാരക രോഗമായ നിപ്പക്ക്‌ കാരണം
A) ബാക്ടീരിയ
B) പ്രോട്ടസോവ
C) ഫംഗസ്‌
D) വൈറസ്‌

11. ഇന്ത്യയുടെ അതിർത്തി ശരിയായി ക്രമപ്പെടുത്തുക.
 1) കിഴക്ക്‌           a) ഹിമാലയ പർവ്വതം
 2) പടിഞ്ഞാറ്‌    b) ഇന്ത്യൻ മഹാസമുദ്രം
 3) തെക്ക്‌            c) ബംഗാൾ ഉൾക്കടൽ
 4) വടക്ക്‌            d) അറബിക്കടൽ
A)  1 – a, 2 – c, 3 – d, 4 – b
B)  1 – c, 2 – d, 3 – b, 4 – a
C)  1 – d, 2 – b, 3 – c, 4 – a
D)  1 – d, 2 – b, 3 – a, 4 – c

12. ഇന്ത്യയുടെ ഭക്ഷ്യകലവറ എന്നറിയപ്പെടുന്നത്‌ ?
A) സമതലങ്ങൾ
B) പീഠഭൂമികൾ
C) നദികൾ
D) തീരപ്രദേശങ്ങൾ

13. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത്‌ ?
A) മാൾവാ പീഠഭൂമി
B) ചോട്ടാ നാഗ്പൂർ
C) ആരവല്ലി
D) ഡക്കാൺ പീഠഭൂമി

14. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്‌ ?
A) ഝാറിയ
B) ഛത്തീസ്ഗഢ്
C) നെയ്‌വേലി
D) ഒഡീഷ

15. താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും പുന:സ്ഥാപനശേഷിയുള്ളതും, ചെലവു കുറഞ്ഞതും, പരിസ്ഥിതി പ്രശ്ലങ്ങൾ ഉണ്ടാക്കാത്തതുമായ ഊർജ്ജ സ്രോതസുകൾ കണ്ടെത്തുക.
 1) കൽക്കരി
 2) വേലിയോർജ്ജം
 3) ജൈവ വാതക
 4) പെട്രോളിയം
 5) സൗരോർജ്ജം
A) 2, 4, 5
B) 1, 2, 5
C) 2, 3, 5
D) 2, 3, 4

16. താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ്‌ വിളകൾ അല്ലാത്തത്‌ ഏതെല്ലാം ?
 1) നെല്ല്‌             6) പരുത്തി
 2) ഗോതമ്പ്‌       7) ചണം
 3) കടുക്‌           8) പഴവർഗങ്ങൾ
 4) പുകയില      9) കരിമ്പ്‌
 5) ചോളം         10) നിലക്കടല
A) 1,3,4,8
B) 2,4,6,8
C) 1,4,8,9
D) 2, 3, 4, 8

17. 'യൂണിവേഴ്‌സൽ ഫൈബർ' എന്നറിയപ്പെടുന്നത്‌
A) ചണം
B) പരുത്തി
C) കരിമ്പ്‌
D) റബ്ബർ

18. കരിമ്പ്‌ കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്‌ ?
A) ഉഷ്ണമേഖലാ വിളയായ കരിമ്പിന്‌ ചൂടും മഴയുമുള്ള കാലാവസ്ഥയാണ്‌ വേണ്ടത്‌.
B) കറുത്ത മണ്ണ്‌, എക്കൽ മണ്ണ്‌ തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക്‌ അനുയോജ്യമാണ്‌.
C) കരിമ്പ്‌ ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക്‌ ഒന്നാം സ്ഥാനമാണുള്ളത്‌.
D) കരിമ്പ്‌ വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച്‌ അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ്‌കൂറയും.

19. “സമത്വ സമാജം” എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര്‌ ?
A) വൈകുണ്ഠ സ്വാമികൾ
B) അയ്യങ്കാളി
C) പണ്ഡിറ്റ്‌ കറൂപ്പൻ
D) ബ്രഹ്മാനന്ദ ശിവയോഗി

20. ചന്ദ്രയാൻ - 3 വിക്ഷേപിച്ചതെന്ന്‌ ?
A) 2022 ജൂൺ 14
B) 2023 ജൂൺ 14
C) 2022 ജൂലൈ 14
D) 2023 ജൂലൈ 14

21. സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി
A) 39
B) 42
C) 44
D) 61

22. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
A) 42
B) 44
C) 39
D) 51

23. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ
A)  ഹരിലാൽ ജെ കനിയ
B) അരുൺകുമാർ മിശ്ര
C) എച്ച്‌. എൽ. ദത്തു  
D) രംഗനാഥ മിശ്ര

24. ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത്‌
A) 24 ജനുവരി 1950
B) 22 ജൂലൈ 1947
C) 26 നവംബർ 1949
D) 27 ഡിസംബർ 1911

25. വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌
A) സംസ്ലൃതം
B) ഹിന്ദി
C) ബംഗാളി
D) ഉർദു

26. ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം
A) സത്യം ജയ ധർമ്മം ജയ
B) വെളിച്ചമേ നയിച്ചാലും
C) സത്യം വഥ ധർമ്മം ചര
D) സത്യമേവ ജയതേ

27. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം
A) കടുവ
B) ആന
C) ഗംഗാ ഡോൾഫിൻ
D) മയിൽ

28. കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം
A) 2015
B) 2002
C) 2005
D) 2006

29. ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ്‌ മൗലിക കടമകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ?
A) പാർട്ട്‌ IV -എ  
B) പാർട്ട്‌ III
C) പാർട്ട്‌ IV
D) പാർട്ട്‌ II

30. റിട്ടുകൾ പുറപ്പെടുവിക്കുന്നതിന്‌ ഹൈക്കോടതികൾക്ക്‌ അധികാരം നൽകുന്ന ഭരണഘടനാ അനുഛേദം
A) 32
B) 368
C) 352
D) 226

31. INA രൂപീകരിച്ചത്‌ ആരായിരുന്നു ?
A) സുഭാഷ്‌ ചന്ദ്രബോസ്‌
B) നന്ദലാൽ ബോസ്‌
C) റാഷ്‌ ബിഹാരി ബോസ്‌
D) ജഗദീഷ്‌ ചന്ദ്രബോസ്‌

32. ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപത്ര നിയമം” നടപ്പിലാക്കിയത്‌ ആര്‌ ?
A) ലിട്ടൻ പ്രഭു
B) മെക്കാളെ പ്രഭു
C) മൗണ്ട് ബാറ്റൺ പ്രഭു
D) കാനിംഗ്‌ പ്രഭു

33. വിധവകൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിത രമാഭായി ബോംബെയിൽ സ്ഥാപിച്ച സ്ഥാപനം ഏതായിരുന്നു ?
A) പ്രാർത്ഥനാ സമാജം
B) ശാരദാ സദൻ
C) ഹിതകാരിണി സമാജം
D) തിയോസഫിക്കൽ സൊസൈറ്റി

34. ഇന്ത്യയുടെ അഭിമാനസ്ഥാപനമായ ISRO രൂപീകൃതമായ വർഷം.
A) 1950
B) 1956
C) 1962
D) 1969

35. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?
A) ഡോ. ബി. ആർ. അംബേദ്കർ
B) ഡോ. രാജേന്ദ്രപ്രസാദ്‌
C) ഡോ. രാധാകൃഷ്ണൻ
D) ഫസൽ അലി

36. നമ്മുടെ ദേശീയഗീതമായ 'വന്ദേമാതരം' എടുത്തത്‌ ഏതുകൃതിയിൽ നിന്ന്‌ ?
A) ആനന്ദമഠം
B) നീൽദർപ്പൺ
C) ഗോദാൻ
D) ഗീതാഞ്ജലി

37. ആരുടെ ജന്മദിനമാണ്‌ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത്‌ ?
A) ഡോ. രാധാകൃഷ്ണൻ
B) എ. പി. ജെ. അബ്ദുൾ കലാം
C) ഡോ. ബി. ആർ. അംബേദ്കർ
D) മൗലാനാ അബ്ദുൾ കലാം ആസാദ്‌

38. സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത്‌ ആര്‌ ?
A) ഫസൽ അലി
B) എച്ച്‌. എൻ. കുൻസ്രു
C) വി. പി. മേനോൻ
D) കെ. എം. പണിക്കർ

39. ഇന്ത്യയിലെ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെ 'ചോർച്ചാ സിദ്ധാന്തം” ആയി ആവിഷ്ക്കരിച്ചത്‌ ആര്‌ ?
A) ഗോപാലകൃഷ്ണ ഗോഖലെ
B) രമേഷ്‌ ചന്ദ്രദത്ത്‌
C) ദാദാഭായ്‌ നവറോജി
D) ബാലഗംഗാധര തിലക്‌

40. കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര്‌ ?
A) മുത്തുസ്വാമി അയ്യർ
B) വി. ഒ. ചിദംബരം പിള്ള
C) ജി. സുബ്രഹ്മണ്യ അയ്യർ
D) പി. രംഗയ്യ നായിഡു

41. കേരളത്തിലെ ഏറ്റവും വലിയ ജില്ല
A) പാലക്കാട്‌
B) ഇടുക്കി
C) വയനാട്‌
D) ആലപ്പുഴ

42. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച ആദ്യമലയാള നടൻ
A) തിക്കുർശ്ലി സുകുമാരൻ നായർ
B) സത്യൻ
C) പി. ജെ. ആന്റണി
D) പ്രേംനസീർ

43. ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത
A) പി. ടി. ഉഷ
B) ഷൈനി വിൽസൺ
C) മേഴ്സിക്കുട്ടൻ
D) എം. ഡി. വത്സമ്മ

44. പാത്രക്കടവ്‌ വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ്‌ ?
A) ഭാരതപ്പുഴ
B) കുന്തിപ്പുഴ
C) ചാലക്കുടിപ്പുഴ
D) മുതിരപ്പുഴ

45. വയനാട്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ ഏതു കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ്‌ ?
A) പ്രാചീന ശിലായുഗം
B) മധ്യ ശിലായുഗം
C) നവീന ശിലായുഗം
D) താമ്ര ശിലായുഗം

46. ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല
A) കണ്ണൂർ
B) കോഴിക്കോട്‌
C) കൊല്ലം
D) കാസർഗോഡ്‌

47. സൈലന്റ്‌ വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത്‌ ?
A) 1981
B) 1982
C) 1983
D) 1984

48. ബാണാസുര സാഗർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌ ഏതു ജില്ലയിലാണ്‌ ?
A) പാലക്കാട്‌
B) വയനാട്‌
C) ഇടുക്കി
D) കോട്ടയം

49. കേരളത്തിലെ ആദ്യത്തെ കാറ്റാടി വൈദ്യുത നിലയം ഏത്‌ ?
A) അഗളി കാറ്റാടിപ്പാടം
B) രാമക്കൽ മേട്‌ കാറ്റാടിപാടം
C) കഞ്ചിക്കോട്‌ കാറ്റാടിപ്പാടം

D) വിഴിഞ്ഞം

50. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്‌ ?
A) തിരുവനന്തപുരം
B) പാലക്കാട്‌
C) തൃശ്ശൂർ
D) ഷൊർണ്ണൂർ

51. ബ്രിട്ടീഷ്‌ ഭരണത്തോടുള്ള എതിർപ്പ്‌ വെൺനീച ഭരണം എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത്‌ ആര്‌ ?
A) ചട്ടമ്പിസ്വാമികൾ
B) വൈകുണ്ഠ സ്വാമികൾ
C) ശ്രീനാരായണ ഗുരുദേവൻ
D) കുമാര ഗുരുദേവൻ

52. “ഞങ്ങളുടെ കുട്ടികൾക്ക്‌ പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായപാടങ്ങളിലെല്ലാം മുട്ടിപ്പൂല്ല്‌ കുരുപ്പിക്കും.” ആരാണ്‌ ഈ പ്രഖ്യാപനം നടത്തിയത്‌ ?
A) വക്കം മൗലവി
B) കുമാര ഗുരു
C) മുഹമ്മദ്‌ അബ്ദുൾ റഹിമാൻ സാഹിബ്‌
D) അയ്യങ്കാളി

53. സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) വൈക്കം സത്യാഗ്രഹം
B) ഉപ്പു സത്യാഗ്രഹം
C) ഗുരുവായൂർ സത്യാഗ്രഹം
D) തോൽ വിറക്‌ സമരം

54. വേദാധികാര നിരൂപണം' ആരുടെ കൃതിയാണ്‌ ?
A) വി. ടി. ഭട്ടതിരിപ്പാട്‌
B) ചട്ടമ്പി സ്വാമികൾ
C) പണ്ഡിറ്റ്‌ കറുപ്പൻ
D) വൈകുണ്ഠ സ്വാമികൾ

55. താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത്‌ അല്ലാത്ത കൃതി ഏത്‌ ?
A) ആത്മോപദേശ ശതകം
B) ദൈവദശകം
C) ജാതിക്കുമ്മി
D) ദർശനമാല

56. പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി ഉത്തരവു പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്‌ ?
A) ഗൗരി പാർവ്വതീഭായി
B) സേതു ലക്ഷ്മീഭായി
C) സ്വാതിതിരുനാൾ
D) ശ്രീ ചിത്തിര തിരുനാൾ

57. പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ നോവൽ ആണ്‌ 'കേരളസിംഹം' ഇതു രചിച്ചത്‌ ആര്‌ ?
A) സി. വി. രാമൻ പിള്ള
B) സർദാർ കെ. എം. പണിക്കർ
C) ഒ. ചന്തുമേനോൻ
D) ജി. പി. പിള്ള

58. 1916 മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനം പാലക്കാടു വെച്ചു നടന്നു. ആരുടെ അധ്യക്ഷതയിൽ ?
A) കെ. പി. കേശവമേനോൻ
B) അക്കമ്മ ചെറിയാൻ
C) കെ. കേളപ്പൻ
D) ആനിബെസന്റ്‌

59. “പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന്‌ നേതൃത്വം നൽകിയത്‌ ആര് ?
A) കുമാര ഗുരുദേവൻ
B) അയ്യങ്കാളി
C) ശ്രീനാരായണ ഗുരുദേവൻ
D) സഹോദരൻ അയ്യപ്പൻ

60. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയായിരുന്നു
A) ചേറ്റൂർ ശങ്കരൻ നായർ
B) വി. ആർ. കൃഷ്ണനെഴുത്തച്ചൻ
C) കെ. പി. കേശവ മേനോൻ
D) പട്ടം എ. താണുപ്പിള്ള

61. മസ്തിഷ്ക്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം
A) പെരികാർഡിയം
B) മെനിഞ്ജസ്‌
C) പ്ലൂറ
D) മയലിൻ ഉറ

62. ഒരു ബാക്ടീരിയ രോഗമല്ലാത്തതേത്‌ ?
A) എലിപ്പനി
B) ഡിഫ്തീരിയ
C) ക്ഷയം
D) ഹെപ്പറ്റൈറ്റിസ്‌

63. അയഡിന്റെ അഭാവത്തിൽ തൈറോക്സിന്റെ ഉൽപ്പാദനം തടസ്സപ്പെടുന്നു. തൈറോക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിൽ തൈറോയ്ഡ്‌ ഗ്രന്ഥി അമിതമായി വളരുന്നു. ഈ അവസ്ഥയാണ്‌
A) ഹൈപ്പർതൈറോയ്ഡിസം
B) ഹൈപ്പോതൈറോയ്ഡിസം
C) ഗോയിറ്റർ
D) ക്രെറ്റിനിസം

64. കൈക്കൂഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
A) ഗോളര സന്ധി
B) വിജാഗിരി സന്ധി
C) തെന്നിനീങ്ങുന്ന സന്ധി
D) കീല സന്ധി

65. കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ്‌ ന്യൂബോൺ സ്ക്രീനിംങ്‌ പ്രോഗ്രാം ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌ ?
A) ശലഭം പദ്ധതി
B) ഹൃദ്യം പദ്ധതി
C) ശ്രദ്ധ പദ്ധതി
D) സ്നേഹപൂർവ്വം പദ്ധതി

66. പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്‌സന്റെ പുസ്തകം ഏത്‌ ?
A) ഒറ്റ വൈക്കോൽ വിപ്പവം
B) നിശബ്ദ വസന്തം

C) ഒരു കുരുവിയുടെ പതനം
D) ഭൂമി നഷ്ടപ്പെടുന്നു

67. സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന പുഴ ഏത്‌ ?
A) കുന്തിപ്പുഴ
B) ഭാരതപ്പുഴ
C) ഭവാനി
D) പാമ്പാർ

68. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
A) കോട്ടയം
B) കോഴിക്കോട്‌
C) കാസർകോഡ്‌
D) തിരുവനന്തപുരം

69. 2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ്‌ ?
A) പ്രകൃതിയ്ക്കായി ഈ സമയം
B) വായുമലിനീകരണത്തെ പ്രതിരോധിക്കൽ
C) പ്ലാസ്റ്റിക്ക്‌ മലിനീകരണം ചെറുക്കുക
D) പരിസ്ഥിതി പുനസ്ഥാപനം

70. ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം
A) ജയ
B) ആര്യൻ
C) ഏഴോം
D) രമ്യ

71. ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
 1) ഇലക്ട്രോൺ -- നെഗറ്റീവ്‌ ചാർജ്‌
 2) പ്രോട്ടോൺ -- ചാർജ്‌ ഇല്ല
 3) പ്രോട്ടോൺ -- പോസിറ്റിവ്‌ ചാർജ്‌
 4) ന്യൂട്രോൺ -- നെഗറ്റീവ് ചാർജ്
A) 1,3
B) 1 മാത്രം
C) 2,3
D) 1,4

72. ഏതു ലോഹത്തിന്റെ അയിര്‌ ആണ്‌ കലാമിൻ ?
A) അലുമിനിയം
B) കോപ്പർ
C) ഇരുമ്പ്‌
D) സിങ്ക്‌


73. അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര് ?
A) ഡൊബറെയ്നർ
B) ന്യൂലാൻഡ്സ്‌
C) മെൻഡലിയേവ്‌
D) മോസ്‌ലി

74. ജലത്തിലെ ഘടക മൂലകങ്ങൾ
A) ഹൈഡ്രജൻ, നൈട്രജൻ
B) നൈട്രജൻ , ഓക്‌സിജൻ
C) ഹൈഡ്രജൻ, ഓക്‌സിജൻ
D) ഓക്‌സിജൻ, കാർബൺ

75. തെർമോ പ്ലാസ്റ്റിക്കിനു ഉദാഹരണം
A) ബേക്കലൈറ്റ്‌
B) മെലാമിൻ-ഫോർമാൽഡിഹൈഡ്‌
C) പോളിസ്റ്റർ
D) പിവിസി

76. ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കുന്നത്‌ ഏത്‌ താപപ്രസരണത്തിനുള്ള ഉദാഹരണമാണ്‌ ?
A) സംവഹനം
B) ചാലനം
C) വികിരണം
D) ഇതൊന്നുമല്ല

77. സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതയല്ലാത്തത്‌ ഏവ ?
 i) വസ്തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
 ii) പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിന്റേതിനേക്കാൾ ചെറുതായിരിക്കും.
 iii) പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും.
 iv) വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്‌.
A) i, ii മാത്രം
B) i, iii മാത്രം
C) ii, iii മാത്രം
D) ii, iv മാത്രം

78. ചന്ദ്രനു ഒരു തവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?
A) 27 1/3 ദിവസം
B) 28 ദിവസം
C) 24 മണിക്കൂർ
D) 27 മണിക്കൂർ

79. പെൻസിൽ കോമ്പസിൽ ഘടിപ്പിച്ച്‌ വൃത്തം വരക്കുമ്പോൾ പെൻസിലിന്റെ ചലനം ഏതു തരം ചലനമാണ്‌ ?
A) ദോലനം
B) ഭ്രമണം
C) നേർരേഖാ ചലനം
D) വർത്തുള ചലനം

80. ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത്‌ ?
A) ജലം
B) നീരാവി
C) ഐസ്‌
D) മൂന്നിനും തുല്യ ഊർജ്ജമാണ്‌

81. 9876 - 3789 = ______
A) 6087
B) 6078
C) 6193
D) 6139

82. 16, 24, 32 എന്നീ സംഖ്യകളുടെ ല. സാ. ഗു. (L C M) കാണുക.
A) 2
B) 3
C) 16
D) 96

83. 1/4 + 1/8 + 1/16 = _____
A) 3/16
B) 3/8
C) 7/16
D) 7/8

84. 19/125 ന്റെ ദശാംശരൂപം കാണുക.
A) 0.152
B) 0.154
C) 1.54
D) 1.52

85. √9/100 x 625/81 കണ്ടുപിടിക്കുക.
A) 1/6
B) 5/6
C) 5/9
D) 1/9

86. 5 പേരുടെ ശരാശരി വയസ്‌ 12 ആണ്‌. അതിൽ ഒരു കുട്ടിയുടെ വയസ്‌ 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ്‌ എത്ര ?
A) 12
B) 13
C) 14
D) 52

87. 5,000 രൂപയ്ക്ക്‌ വാങ്ങിയ ഒരു സൈക്കിൾ 4,300 രൂപയ്ക്ക്‌ വിറ്റാൽ നഷ്ടശതമാനം എത്ര ?
A) 6
B) 12
C) 14
D) 43

88. 160 മീറ്റർ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. ഒരു ടെലഫോൺ പോസ്റ്റ്‌ കടന്നു പോകുന്നതിന്‌ ഈ തീവണ്ടിക്ക്‌ എന്തുസമയം വേണം ?
A) 8 മിനുട്ട്‌
B) 8 സെക്കന്റ്‌
C) 10 മിനുട്ട്‌
D) 10 സെക്കന്റ്‌

89. 8, 12, 16 എന്നീ സംഖ്യകളുടെ ഉ. സാ. ഘ. (HCF) കാണുക.
A) 4
B) 6
C) 8
D) 12

90. 21² = 441 ആയാൽ √4 .41 ന്റെ വില എത്ര ?
A) 2.01
B) 21
C) 0.21
D) 2 .1

91. + = ÷, ÷ = –, – = ×, × = + എന്നിങ്ങനെയായാൽ 48 +16 ÷ 4 - 2 x 9
A) 3
B) 4
C) 8
D) 9

92. 5, 8, 13, 20, ...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌ ?
A) 23
B) 25
C) 27
D) 29

93. റോഡ്‌ : കിലോമീറ്റർ :: ശർക്കര : _______
A) കിലോഗ്രാം
B) ലിറ്റർ
C) ഗ്രാം
D) മധുരം

94. കൂട്ടത്തിൽ പെടാത്തത്‌ ഏത്‌ ?
 11, 13, 15, 17
A) 11
B) 13
C) 15


95. ഇപ്പോൾ രാമുവിന്‌ 9 വയസ്സും രാജന്  10 വയസ്സും രവിക്ക്‌ 11 വയസ്സും ഉണ്ട്‌. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48  ആകും?
A) 6
B) 5
C) 4
D) 3

96. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ അരുണിന്റെ റാങ്ക്‌ 30 ആണ്‌. എങ്കിൽ അവസാന റാങ്കിൽ നിന്നും അരുണിന്റെ സ്ഥാനം എത്ര ?
A) 19
B) 20
C) 21
D) 22

97. താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്നതേത്‌ ?
A) സമചതുരം
B) ചതുരo
C) ത്രികോണം
D) ന്യൂനകോൺ

98. ഒരു കോഡ്‌ ഭാഷയിൽ CAT  നെ 24  എന്ന്‌ എഴുതാമെങ്കിൽ RAT നെ എങ്ങനെ എഴുതാം ?
A) 38
B) 39
C) 19
D) 18

99. 1, 8, 27, 64, ....... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌ ?
A) 81
B) 100
C) 125
D) 144

100. ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ മാർച്ച്‌ 2 ഏത്‌ ദിവസമായിരിക്കും ?
A) ഞായർ
B) തിങ്കൾ
C) വെള്ളി
D) ശനി

Previous Post Next Post