Forest Boat Driver Questions And Answers


Question Code: 221/2023

Medium of Question- Malayalam/ Tamil/ Kannada

Name of Post: Forest Boat Driver 

Department: Forest 

Cat. Number: 662/2021, 138/2023

Date of Test : 08.11.2023


1. ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ഇതിൽ ഏതാണെന്ന്‌ തിരിച്ചറിയുക.
i)ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
ii)മിതോഷ്ണ മേഖല കാലാവസ്ഥ
iii)ശീതോഷ്ണ മേഖല കാലാവസ്ഥ
A)  (i,ii)       
B) (ii, iii)       
C) (i) മാത്രം     
D) (iii)

2. എക്കൽമണ്ണിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത്‌ താഴെ പറയുന്നവയിൽ ഏതാണെന്ന്‌ കണ്ടെത്തുക.
i) അലിയുന്ന ലവണങ്ങൾ ഈ മണ്ണിൽ കാണപ്പെടുന്നു.
॥) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനമാണിത്‌.
॥) പഴയ എക്കൽമണ്ണ്‌ അറിയപ്പെടുന്നത്‌ ഖാദർ എന്നാണ്‌.
A) (ii, iii)
B) (i, ii)
C)  (i, iii)   
D)മുകളിൽ പറഞ്ഞവയെല്ലാം

3.താഴെ പറയുന്നവയിൽ ഹിമാലയൻ നദികളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക.
I) ഹിമാലയൻ നദികൾ വഴി രൂപം കൊണ്ട ഏറ്റവും വലിയ ഡെൽറ്റയാണ്‌ സുന്ദർബൻ ഡെർറ്റേ.
॥) ഹിമാലയൻ നദികൾ “U' ആകൃതിയിലുള്ള താഴ്വരകൾ ഉണ്ടാക്കുന്നു.
॥) ഹിമാലയൻ നദികൾ ഡെക്കാൺ പീഠഭൂമിയ്ക്ക്‌ ജലസേചനം നൽകുന്നു.
A) (i, iii)
B) (i, ii, iii)
C) (ii, iii)
D) (i, ii)

4.പല്ലവ രാജാവായ നരസിംഹവർമ്മന്റെ കാലത്ത്‌ മഹാബലിപുരത്ത്‌ ഒറ്റക്കല്ലിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ അറിയപ്പെട്ടിരുന്നത്‌ ഏതു പേരിലായിരുന്നു ?
A) സപ്തരഥങ്ങൾ
B) പഞ്ചരഥങ്ങൾ
C) ബൃഹദീശ്വര ക്ഷേത്രം
D) ഖജുരാഹോ ക്ഷേത്രം

5.ഒന്നാം പഞ്ചവൽസര പദ്ധതി കാലത്ത്‌ ഇന്ത്യയിൽ അടിസ്ഥാന മേഖലയുടെ വികസനത്തിനായി വൻകിട ജലസേചന പദ്ധതികൾ സ്ഥാപിക്കയുണ്ടായി “അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണെന്ന്‌ "ഏത്‌ അണക്കെട്ട്‌ ഉൽഘാടനം ചെയ്തുകൊണ്ടാണ്‌ നെഹ്റു പ്രഖ്യാപിച്ചത്‌ ?
A) ഹിരാക്കുഡ്‌
B) തെഹ്‌രി
C) ഭക്രാനംഗൽ
D) കൃഷ്ണരാജ സാഗർ

6.താഴെപറയുന്നപ്രസ്താവനകൾ ഏതുസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ കണ്ടെത്തുക ?
1) 1885-ൽ ബോംബെയിലെ ഗോകുൽദാസ്‌ തേജ്പാൽ സംസ്‌കൃത കോളേജിൽ വച്ച്‌ രൂപീകൃതമായി.
॥) ആദ്യ സമ്മേളനത്തിൽ 72 പേർ പങ്കെടുത്തു.
॥) ആദ്യ പ്രമേയം അവതരിപ്പിച്ചത്‌ G. സുബ്രഹ്മണ്യ അയ്യരായിരുന്നു.
A) ഇന്ത്യൻ അസോസിയേഷൻ
B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌
C) ഈസ്റ്റിന്ത്യ അസോസിയേഷൻ
 D) സ്വരാജ്‌ പാർട്ടി

7.ഇന്ത്യൻ സ്വാതന്ത്രയസമരവുമായി ബന്ധപ്പെട്ട്‌ ഇനി പറയുന്ന പ്രസ്താവനകളിൽ ശരിയായത്‌ ഏതെന്ന്‌ കണ്ടെത്തുക.
i) പൂർണസ്വരാജ്‌ പ്രഖ്യാപനത്തെത്തുടർന്ന്‌ നെഹ്റു ത്രിവർണ പതാക ഉയർത്തിയത്‌ ലാഹോറിലെ രവി നദിക്കരയിൽ.
ii)1907-ലെ സൂറത്ത്‌ കോൺഗ്രസ്‌ സമ്മേളനത്തിൽ വെച്ച്‌ കോൺഗ്രസ്‌ പ്രതിനിധികൾ മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ട്‌ ആയി പിരിഞ്ഞു.
iii) 1908-ൽ കഴ്‌സൺ പ്രഭു ബംഗാൾ വിഭജിച്ചു.
A) (i, ii)
B) (i, iii)
C) (iii) മാത്രം
D) (ii)മാത്രം

8.ഗാന്ധിജിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക.
i) ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയെത്തുടർന്നാണ്‌ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചത്‌.
ii) “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്നത്‌ ചമ്പാരൻ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
iii) 1931-ൽ ഗാന്ധി ഇർവിൻ ഉടമ്പടി ഒപ്പുവച്ചു.
A) (i,ii)
B) (i,iii)
C) മുകളിൽ പറഞ്ഞതെല്ലാം
D) (ii) മാത്രം

9.തമിഴ്‌നാട്‌ അതിർത്തിയിലെ പെരുമാൾക്കുടിയിൽ നിന്ന്‌ ഉൽഭവിച്ച്‌ ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന കാൽനൂറ്റാണ്ടിന്‌ മുൻപ്‌ വറ്റിവരണ്ട്‌പോയതും ഒഴുക്ക്‌ വീണ്ടെടുത്തു പൂനർജ്ജനിച്ചുകൊണ്ടിരിക്കുന്നതുമായ കേരളത്തിലെ നദി താഴെപറയുന്നവയിൽ ഏതാണ്‌ ?
A) കടലുണ്ടിപ്പുഴ
B) കുന്തിപ്പുഴ
C) മുതിരപ്പുഴ
D) കൊടുങ്ങരപ്പള്ളം പൂഴ

10.നവീനശിലായുഗ കേന്ദ്രമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) തമിഴ്‌നാട്‌
B) ആന്ധ്രപ്രദേശ്‌
C) കേരളം
D) കർണാടക

11.താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌ ?
i) “ഓം” എന്നെഴുതിയ കണ്ണാടി പ്രതിഷ്ഠ നടത്തി.
ii) ആലുവയിൽ വെച്ച്‌ സർവ്വമത സമ്മേളനം നടത്തി.
iii) മിശ്രഭോജനം നടത്തി.
A) (i, ii)
B) (ii, iii)
C) (i, iii)
D) (ii) മാത്രം

12.“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ” ഈ വരികളിലൂടെ അധ:സ്ഥിത വിഭാഗങ്ങളുടെ സാമൂഹിക പരിഷ്‌കാരത്തിന്‌ ശ്രമിച്ച നവോത്ഥാന നായകൻ ആരാണ്‌ ?
A) കുമാര ഗുരുദേവൻ
B) അയ്യങ്കാളി
C) പണ്ഡിറ്റ്‌ കറൂപ്പൻ
D) വാഗ്ഭടാനന്ദൻ

13.ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണെന്ന്‌ കണ്ടെത്തുക.
i) വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന്‌ വിശ്വസിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവായിരുന്നു.
ii) ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്‌ അയ്യപ്പൻ എന്നായിരുന്നു.
iii) ചട്ടമ്പി സ്വാമികളുടെ പ്രധാനകൃതികൾ ദൈവദശകം, ദർശനമാല എന്നിവയാണ്‌.
A) (ii, iii)
B) (iii) മാത്രം
C) (i) മാത്രം  
D) (i, ii)

14.താഴെ പറയുന്നവയിൽ ശരിയായത്‌ കണ്ടെത്തുക.
A) അൽ ഇസ്ലാം -- വക്കം മൗലവി
B) ദർശനമാല -- അയ്യങ്കാളി
C) ആത്മവിദ്യാസംഘം -- വി. ടി. ഭട്ടതിരിപ്പാട്‌
D) രത്നമണികൾ -- കുമാരനാശാൻ

15.എല്ലാ ജാതിയിൽപ്പെട്ടവർക്കും വെള്ളം കോരാൻ കിണറുകൾ കുഴിച്ച്‌ അയിത്തമെന്ന ദുരാചാരത്തെ വെല്ലുവിളിച്ച സാമൂഹിക പരിഷ്കർത്താവ്‌ ഇതിൽ ആരാണ്‌ ?
A) ചട്ടമ്പി സ്വാമികൾ
B) ബ്രഹ്മാനന്ദ സ്വാമി ശിവയോഗി
C) തൈയ്ക്കാട്‌ അയ്യ
D) വൈകുണ്ഠ സ്വാമികൾ

16.ജുനസ്‌ -- 1 ഉപഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന്‌ കണ്ടെത്തുക.
i) ലോകത്തിലെ ആദ്യത്തെ ക്‌ളൗഡ്‌ നിർമ്മിത പ്രദർശന ഉപഗ്രഹമാണിത്‌.
ii) ഐ. എസ്‌. ആർ. ഒ. വികസിപ്പിച്ച എസ്‌. എൽ. വി -- ഡി2 റോക്കറ്റിന്റെ സഹായത്തോടെ അടുത്തിടെ ഈ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
iii) ചെന്നൈ ആസ്ഥാനമായുള്ള സ്പേസ്‌ ടെക്‌ സ്റ്റാർട്ടപ്പായ സ്പേസ്‌ കിഡ്സ്‌ ഇന്ത്യയാണ്‌ ഇത്‌ നിർമ്മിച്ചിരിക്കുന്നത്‌.
A) (i, iii)
B) (ii, iii)
C) (i, ii)
D)മുകളിൽ പറഞ്ഞവയെല്ലാം

17.ഫൂട്ബോൾ ചരിത്രത്തിൽ ആദ്യമായി ഏത്‌ രാജ്യമാണ്‌ ഒരു മൽസരത്തിൽ വൈറ്റ് കാർഡ്‌ ആരംഭിച്ചത്‌ ?
A) ഫ്രാൻസ്‌
B) ജർമ്മനി
C) പോർച്ചുഗൽ
D) അർജന്റീന

18.ഇവരിൽ ആരെയാണ്‌ ബ്രിക്സ്‌ ന്യൂ ഡെവലപ്മെന്റ്‌ ബാങ്കിന്റെ പുതീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ ?
A) നരേന്ദ്രമോദി
B) ദിൽമ റൂസഫ്‌
C) ഷി-ജിൻ-പിങ്‌
D) സിറിൽ റമഫോസ

19.2022-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആനി എർണാക്സ്എത്രാമത്തെ നോബൽ നേടുന്ന ഫ്രാൻസിൽ നിന്നുള്ള എഴുത്തുകാരിയാണ്‌ ?
A) 16
B) 14
C) 17
D) 13

20.2023-ലെ ഓസ്കാർ പുരസ്ലാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌ ?
i) മികച്ച ഡോക്യുമെന്ററി ഷോർട്ട്‌ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്‌ ദ എലിഫന്റ്‌ വിസ്പറ്റേ്സ്‌.
ii) മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയത്‌ മേരിസോഫ്രെസ്‌.
iii) മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ നാട്ടുനാട്ടുവിന്റെ സംഗീത സംവിധായകൻ എം. കീരവാണി ആണ്‌.
A) (i) മാത്രം
B) (ii, iii)
C) (i, ii)
D) (i, iii)

21.സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിൽ എയർ ബ്ലോവറിന്റെ ആവശ്യകത എന്താണ്‌ ?
A) മൈക്രോ ഓർഗാനിസം വളർത്തുന്നതിന്‌
B) സ്ലെഡ്ജ്  ഒഴിവാക്കുന്നതിന്‌
C) എയർ സപ്ലൈക്ക്
D) ഇത്‌ ഒന്നുമല്ല

22.ഒരു ജലവാഹനത്തിൽ നിന്നും സ്വീവേജ്‌ കടലിലേയ്ക്ക്‌ തള്ളുന്നതിന്‌ കരയിൽ നിന്ന്‌ മിനിമം എത്ര നോട്ടിക്കൽ മൈൽ ദൂരം ഉണ്ടായിരിക്കണം ?
A) 2 നോട്ടിക്കൽ മൈൽ
B) 4 നോട്ടിക്കൽ മൈൽ
C) 6 നോട്ടിക്കൽ മൈൽ
D) 9 നോട്ടിക്കൽ മൈൽ

23.ഒരു കപ്പലിലെ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റിന്‌ താഴെപ്പറയുന്നവയിൽ ആരുടെ സർട്ടിഫിക്കറ്റ്‌ ആണ്‌ നിർബന്ധമായിട്ടുള്ളത്‌ ?
A) ഫ്ലാഗ്‌ സ്റ്റേറ്റ്‌
B) സ്റ്റേറ്റ്‌ ഗവൺമെന്റ്‌
C) പോർട്ട്‌ അതോറിറ്റി
D) ക്ലാസിഫിക്കേഷൻ സൊസൈറ്റി

24.ഒരു ഓയിലി വാട്ടർ സെപ്പറേറ്ററിൽ ഓയിൽ കണ്ടന്റ്‌ കൂടി അലാറം പ്രവർത്തിച്ചാൽ പ്രസ്തുത ഓയിൽ ഡിസ്ചാർജ്ജ്‌ ആയി എവിടേയ്ക്കാണ്‌ ചെന്നെത്തുന്നത്‌ ?
A) സെപ്പറേറ്റർ യൂണിറ്റ്‌
B) ഫിൽട്ടർ യൂണിറ്റ്‌
C) സ്ലെഡ്ജ് യൂണിറ്റ്‌
D) ഇവയൊന്നും അല്ല

25.ഒരു അടച്ചിട്ട അറയിലേയ്ക്ക്‌ സുരക്ഷിതമായി കയറുന്നതിന്‌ വേണ്ട ഓക്സിജന്റെ അളവ്‌ എത്രയാണ്‌ ?
A) 15%
B) 20%,
C) 25%
D) 33%

26.താഴെപ്പറയുന്നവയിൽ ഒരു കപ്പലിലെ അടച്ചിട്ട കമ്പാർട്ട്മെന്റിലെ ഓക്സിജൻ കുറയുന്നതിന്‌ കാരണം ഏതാണ്‌ ?
A) എറോഷൻ
B) കൊറോഷൻ
C) റസ്റ്റിംഗ്‌
D) ഇവ ഒന്നും അല്ല

27.എങ്ങനെയാണ്‌ ഒരു എഞ്ചിന്റെ സിലിണ്ടർ ലൈനർ കാലിബറേറ്റ്  ചെയ്യുന്നത്‌ ?
A) വെർന്നിയർ കാലിപ്പേഴ്‌സ്‌ ഉപയോഗിച്ച്‌
B) മൈക്രോമീറ്റർ ഉപയോഗിച്ച്‌
C) കാലിപ്പേഴ്‌സ്‌ ഉപയോഗിച്ച്‌
D) ഇവ ഒന്നും അല്ല

28.ഡീസൽ ജനറേറ്ററിൽ ഏത്‌ ടൈപ്പ്‌ എഞ്ചിൻ ആണ്‌ ഉപയോഗിക്കുന്നത്‌ ?
A) 4 സ്ട്രോക്ക്എഞ്ചിൻ
B) 2 സ്ട്രോക്ക്എഞ്ചിൻ
C) 3 സ്ട്രോക്ക്എഞ്ചിൻ
D) ഇവ ഒന്നും അല്ല

29.ഏത്‌ തരം വാൽവ്‌ ആണ്‌ എഞ്ചിൻ റൂമിലെ ബോയിലറിൽ സ്റ്റോപ്പ്‌ വാൽവ്‌ ആയി ഉപയോഗിക്കുന്നത്‌ ?
A) ഗേറ്റ്‌ വാൽവ്‌
B) ബട്ടർഫ്ലൈ വാൽവ്‌
C) ഫ്ലാപ്പ്‌ വാൽവ്‌
D) സ്ക്രൂവ്ഡ് ഡൌൺ നോൺ റിട്ടേൺ വാൽവ്‌

30.എണ്ണകൾ (ഓയിൽ) മുഖേന ഉണ്ടാകുന്ന തീ പിടിത്തം അണയ്ക്കാൻ ഉപയോഗിക്കുന്ന അഗ്നിശമനി ഏതാണ്‌ ?
A) CO2
B) ഫോം ഉപയോഗിച്ച്‌
C) മുകളിൽ പറഞ്ഞ രണ്ടും
D) ജലം ഉപയോഗിച്ച്‌

31.ഒരു ഹീറ്റ്‌ എഞ്ചിന്റെ പരമാവധി തെർമൽ എഫിഷ്യൻസി എത്രയാണ്‌ ?
A) 40%,
B) 50%
C) 66%
D) 75%

32.ഏത്‌ തരം പമ്പാണ്‌ ഫ്യുവൽ ഓയിൽ ട്രാൻസ്ഫർ പമ്പായി ഉപയോഗിക്കുന്നത്‌ ?
A) ഗിയർ പമ്പ്‌
B) റെസിപ്രൊക്കേറ്റിംഗ്‌ പമ്പ്‌
C) സെൻട്രിഫ്യൂവൽ  പമ്പ്‌
D) AയുംBയും

33.കപ്പലൂകളിൽ സാധാരണ ഉപയോഗിക്കുന്ന സ്റ്റിയറിംഗ്‌ സിസ്റ്റം ഏതാണ്‌ ?
A) ഹൈഡ്രോളിക്‌ സ്റ്റിയറിംഗ്‌ സിസ്റ്റം
B) ഇലക്ട്രോ ഹൈഡ്രോളിക്‌ സ്റ്റിയറിംഗ്‌ സിസ്റ്റം
C)ഇലക്ട്രിക്കൽ സ്റ്റിയറിംഗ്‌ സിസ്റ്റം
D) മെക്കാനിക്കൽ സ്റ്റിയറിംഗ്‌ സിസ്റ്റം

34.ടാക്‌ വെൽഡിംഗ്‌ എന്നാൽ എന്താണ്‌ ?
A) സ്റ്റീലും സ്റ്റീലും തമ്മിൽ യോജിപ്പിക്കുന്നത്‌
B) സ്റ്റീലും അലുമിനിയവും തമ്മിൽ യോജിപ്പിക്കുന്നത്‌
C) ഡബ്ലർ പ്ലേറ്റ്‌ വെൽഡിംഗ്‌
D) ഫൈനൽ വെൽഡിംഗിനു മുമ്പായിട്ടുള്ള ടെമ്പററി വെൽഡിംഗ്‌

35.ഏത്‌ തരം പ്രൊപ്പല്ലറുകൾ ആണ്‌ കപ്പലുകളിൽ സാധാരണ ഉപയോഗിക്കുന്നത്‌ ?
A) ഫിക്സഡ്‌ പിച്ച്‌ പ്രൊപ്പല്ലർ
B) റിവേഴ്‌സ്‌ പിച്ച്‌ പ്രൊപ്പല്ലർ
C) ഫെതറിംഗ്‌ പ്രൊപ്പല്ലർ
D) ഇവ ഒന്നും അല്ല

36.ഒരു റെഡ്ഡർ സ്റ്റോക്ക്‌ എന്ത്‌ കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്‌ ?
A) സ്‌റ്റെയിൻലെസ്സ്‌ സ്റ്റീൽ
B) കാഡ്മിയം
C) ഫോർജ്ഡ്‌ സ്റ്റീൽ
D) കാസ്റ്റ്‌ അയൺ

37.ഒരു കപ്പലിനെ ഡ്രൈഡോക്ക്‌ ചെയ്യുന്നതിന്റെ പീരിയഡ്‌ എത്രയാണ്‌ ?
A) വർഷത്തിലൊരിക്കൽ
B) രണ്ട്‌ വർഷം കൂടുമ്പോൾ
C) രണ്ടര വർഷം കൂടുമ്പോൾ
D) അഞ്ച്‌ വർഷം കൂടുമ്പോൾ

38.ഒരു ജലവാഹനത്തിലേയ്ക്ക്‌ ബംങ്കറിംഗ്‌ തുടങ്ങുന്നതിന്‌ തൊട്ടു മുൻപായി തുറക്കേണ്ട വാൽവ്‌ ഏതാണ്‌ ?
A) ടാങ്കിന്റെ ഫില്ലിംഗ്‌ വാൽവ്‌
B) ബങ്കർ മാനിഫോൾഡിന്റെ മെയിൻ വാൽവ്‌
C) ഓവർഫ്ലോ ടാങ്കിന്റെ വാൽവ്‌
D) ഇവ ഒന്നും അല്ല

39.കേന്ദ്ര ഗവൺമെന്റിന്റെ പുതിയ ഇൻലാന്റ്‌ വെസ്സൽ ആക്ട്‌ നിലവിൽ വന്ന വർഷം
A) 2020
B) 2010
C) 2021
D) 2023

40.ഒരു അടച്ചിട്ട മുറിയിൽ വെൽഡിംഗ്‌ /കട്ടിംഗ്‌ മുതലായവ തുടങ്ങുന്നതിന്‌ മുൻപായി അടിയന്തിരമായി പരിശോധിക്കേണ്ട വാതകങ്ങൾ എന്തെല്ലാമാണ്‌ ?
A) ഓക്സിജൻ
B) മീഥെയ്‌ൻ
C) ഇവ രണ്ടും
D) ഓക്സിജൻ, മീഥെയ്‌ൻ, കാർബൺ മോണോക്സൈഡ്‌

41.പുതിയ ഇൻലാന്റ്‌ വെസ്സൽ ആക്ട്‌ പ്രകാരം കോമ്പിറ്റന്റ്‌ അതോറിറ്റി ആരാണ്‌ ?
A) കേരളാ മാരിടൈം ബോർഡ്‌
B) ഇൻലാന്റ്‌ വാട്ടർ അതോറിറ്റി ഓഫ്‌ ഇൻഡ്യ
C) ഫിഷറീസ്‌
D) ഗുജറാത്ത്‌ മാരിടൈം ബോർഡ്‌

42.കേരളത്തിൽ കൂടി കടന്ന്‌ പോകുന്ന ദേശീയ ജലപാത ഏത്‌ ?
A) NW 3
B) NW 8
C) NW 12
D) ഇവയൊന്നുമല്ല

43.താഴെപ്പറയുന്നവയിൽ ഇൻലാന്റ്‌ വെസ്സലിൽ പെടാത്തത്‌ ഏത്‌ ?
A) പുര വഞ്ചി
B) ശിക്കാര ബോട്ട്‌
C) ജങ്കാർ (ഫെറി സർവ്വീസ്‌)
D) ഉരു

44.പുതിയ ഇൻലാന്റ്‌ വെസ്സൽ ആക്ട്‌ പ്രകാരം സോൺ -1-ൽ പരമാവധി വേവ്‌ ഹൈറ്റ്‌ എത്രവരെയാകാം ?
A) 2മീറ്റർ
B) 1 മീറ്റർ
C) 0.6 മീറ്റർ
D) 4 മീറ്റർ

45.താഴെപ്പറയുന്നവയിൽ ഉൾനാടൻ ജലാശയത്തിൽപ്പെടാത്തവ ഏതാണ്‌ ?
A) കനാലുകൾ
B) നദികൾ
C) കായലുകൾ
D) കടൽ

46.താഴെപ്പറയുന്നവയിൽ എഞ്ചിൻ റൂമിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിന്‌ അത്യാവശ്യമല്ലാത്തത്‌ ഏതാണ്‌ ?
A) ബോയിലർ സ്യൂട്ട്‌
B) കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ
C) ഗ്ലൗസ്  
D) സേഫ്റ്റി ഷൂസ്‌

47.ഏതെല്ലാം തരം ലൂബ്രിക്കേഷനുകൾ ആണ്‌ എഞ്ചിനിൽ ഉപയോഗിക്കുന്നത്‌ ?
A) ഓയിൽ ലൂബ്രിക്കേഷൻ
B) എയർ ലൂബ്രിക്കേഷൻ
C) വാട്ടർ ലൂബ്രിക്കേഷൻ
D) AയുംBയും

48.മറൈൻ പൊല്യൂഷൻ ആക്ട്‌ പ്രകാരം ഗാർബേജ്‌ ' എന്നാൽ എന്താണ്‌ ?
A) ഓയിലി വേസ്റ്റ്‌
B) കെമിക്കൽ വേസ്റ്റ്‌
C) ഫുഡ്‌/പേപ്പർ/വുഡ്‌ വേസ്റ്റ്‌
D) ഇവയൊന്നുമല്ല

49.ഇവയിലേതാണ്‌ നിലവിൽ പൊതുവായി ഉപയോഗിക്കുന്ന എഞ്ചിനുകൾ ?
A) ഇന്റേണൽ കമ്പസ്റ്റൺ
B) ഇലക്ട്രിക്ക് എഞ്ചിൻ
C) ഹൈബ്രിഡ്‌ എഞ്ചിൻ
D) ഇവയെല്ലാം

50.ആരാണ്‌ എഞ്ചിൻ റൂമിന്റെ തലവൻ ?
A) ക്യാപ്റ്റൻ
B) സേഫ്റ്റി എഞ്ചിനീയർ
C) ചീഫ്‌ എഞ്ചിനീയർ
D) സെക്കന്റ്‌ എഞ്ചിനീയർ

51.ഡ്രൈ ഡോക്കിംഗ്‌ സമയത്ത്‌ യുടി (UT) ടെസ്റ്റിംഗ്‌ നടത്തുന്നത്‌ ___________ അളക്കാനാണ്‌.
A) യാനങ്ങളുടെ വളവ്‌
B) പ്പേറ്റുകളുടെ കനം
C) ടാങ്കുകളുടെ ശേഷി
D) യാനങ്ങളുടെ ഭാരം

52.ഇനിപ്പറയുന്നവയിൽ ഡ്രൈ ഡോക്കിൽ മാത്രം നീക്കം ചെയ്യാൻ കഴിയുന്നത്‌ ഏതാണ്‌ ?
A) മെയിൻ എഞ്ചിൻ
B) പമ്പുകൾ
C) ഹള്ളിലെ ഡ്രെയിൻ പ്ലഗുകൾ
D) വിൻഡ് ലാസ്  

53.ഹള്ളിന്റെ  ജലനിരപ്പിന്‌ താഴെയുള്ള സ്ഥലങ്ങളിൽ മറൈൻ ഫൗളിംഗ്‌ തടയുന്നത്‌ ഏതു പ്രകാരമാണ്‌ ?
A) സാക്രിഫൈഷ്യൽ ആനോഡുകൾ
B) ആന്റി ഫൗളിംഗ്‌ പെയിന്റ്‌
C) ഡ്രെയിൻ പ്ലഗുകൾ
D) ഓയിൽ പുരട്ടുക

54.ഒരു യാനം ഡ്രൈ ഡോക്കിൽ ആയിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതൊക്കെയാണ്‌ പരിശോധിക്കുന്നത്‌ ?
A) പ്രൊപ്പല്ലറും റഡഡറും (ചുക്കാൻ)
B) ഡ്രെയിൻ പ്ലഗുകൾ
C) ഹൾ, സാക്രിഫൈഷ്യൽ ആനോഡുകൾ
D) മുകളിൽ പറഞ്ഞവയെല്ലാം

55.താഴെ പറയുന്നവയിൽ ഏതൊക്കെയാണ്‌ ഡ്രൈ ഡോക്കിൽ സർവേ ചെയ്യുന്നത്‌ ?
A) പ്രൊപ്പല്ലറും റഡഡറും (ചുക്കാൻ)
B) ഹൾ, അടയാളം (മാർകിങ്‌ )
C) അണ്ടർ വാട്ടർ കോട്ടിങ്‌
D) മുകളിൽ പറഞ്ഞവയെല്ലാം

56.എസി കറന്റിന്റെ രൂപം
A) സ്ട്രൈറ് ലൈൻ
B) സർക്കിൾ
C) സൈൻ വേവ്‌
D) പരാബോള

57.പവർ ഫാക്ടർ എന്തിന്റെ അനുപാതമാകുന്നു ?
A) കിലോവാട്ട്‌സ്‌  (KW)/കിലോവോൾട്ട്‌ ആമ്പിയർ (KVA)
B) കിലോവാട്ട്‌സ്‌(KW)/റിയാക്ടൻസ്‌
C) കിലോവോൾട്ട്‌ ആമ്പിയർ  (KVA)/റിയാക്ടൻസ്‌
D) കിലോവോൾട്ട്‌ ആമ്പിയർ - കിലോവാട്ട്‌സ്‌

58.ആംബിയർ അളക്കുന്നതിന്‌ അമ്മീറ്റർ ബന്ധിപ്പിക്കേണ്ട വിധം
A) ഉപകരണങ്ങൾക്ക്‌ സമാന്തരമായി (പാരലൽ ആയി)
B) ഉപകരണങ്ങൾക്ക്‌ സീരീസ്‌ ആയി
C) ഉപകരണങ്ങളിലേക്ക്‌ റിമോട്ട്‌ കൺട്രോൾ മോഡിൽ
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

59.എസി മോട്ടോറും ഡിസി മോട്ടോറും തമ്മിൽ പ്രധാനമായി വേർതിരിക്കുന്ന ഭാഗം ഏതാണ്‌ ?
A) ബെയറിംഗ്‌
B) ബോഡി കവർ
C) ഷാഫ്റ്റ്‌
D) സ്‌പ്ലിറ്റ് വളയങ്ങൾ  (റിങ്സ്‌)

60.മെഗ്ഗർ എന്ത്‌ അളക്കാൻ ഉപയോഗിക്കുന്നു ?
A) വോൾട്ടേജ്‌
B) കറന്റ്‌
C) ഇൻസുലേഷൻ റെസിസ്റ്റൻസ്‌
D) ഫ്രീക്വൻസി

61.ഇനിപ്പറയുന്നവയിൽ ഏതാണ്‌ സ്വിച്ചിംഗ്‌ ഉപകരണം ?
A) മെഗ്ഗർ
B) ട്രാൻസിസ്റ്റർ
C) അമ്മീറ്റർ
D) വോൾട്ട്മീറ്റർ

62.ബാറ്ററിയുടെ ഗുണം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
A) ഹൈഡ്രോമീറ്റർ
B) ബാരോമീറ്റർ
C) അനിമോമീറ്റർ
D) ബാറ്ററി ചാർജർ

63.എച്ച്‌ ആർ സി (HRC) ഫ്യൂസുകൾ ഇവയിൽ ഏതാകുന്നു ?
A) ഹൈ റെസിസ്റ്റൻസ്‌ ആൻഡ്‌ കപ്പാസിറ്റൻസ്‌ ഫ്യൂസ്‌
B) ഫീറ്റ്‌ റിഫ്ലെക്ടറിംഗ്‌ കൂൾ ഫ്യൂസ്‌
C) ഹോൾഡിങ്‌ ആൻഡ്‌ റെസിസ്റ്റിങ്‌ കറന്റ്‌ ഫ്യൂസ്‌
D) ഹൈ റപ്പ്ച്ചറിങ്ങ്‌ കപ്പാസിറ്റി ഫ്യൂസ്‌ 

64.ജനറേറ്ററിന്റെ വോൾട്ടേജ്‌ നിയന്ത്രിക്കുന്നതിനു ഇനിപ്പറയുന്നവയിൽ ഏതാണ്‌ഉപയോഗിക്കുന്നത്‌?
A) ഡയോഡ്‌
B) കോയിലുകൾ
C) എ.വി.ആർ.
D) ബ്രഷുകൾ

65.ഒരു എസി ജനറേറ്ററിന്റെ ഫ്രീക്ക്വൻസി ക്രമീകരിക്കുന്നത്‌ ഇവയിൽ ഏതാണ്‌ ?
A) മെയിൻ ആൾട്ടർനേറ്റർ ഫീൽഡ്‌ റിയോസ്റ്റാറ്റ്‌
B) എക്സൈ റ്റർ  ഫീൽഡ്‌ റിയോസ്റ്റാറ്റ്‌  
C) എൻജിൻ ഗവർണർ
D) ഇക്വലൈസിംഗ്‌ റിയാക്ടർ

66 . ഇലക്ട്രിക്കൽ സർക്യൂട്ടിൽ  പ്രവർത്തിക്കുന്ന ജീവനക്കാരൻ ഉപയോഗിക്കേണ്ട സുരക്ഷാ സംരക്ഷണ ഉപകരണങ്ങൾ
A) സുരക്ഷാ ഷൂകളും ഉയർന്ന പ്രതിരോധ കയ്യുറകളും
B) ഉയർന്ന ഇൻസുലേഷൻ മാറ്റുകളും ഇൻസുലേറ്റഡ്‌ ഉപകരണങ്ങളും
C) മുകളിൽ പറഞ്ഞവയെല്ലാം
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

67.ഇലക്ട്രിക് സർക്യൂട്ടിലെ എസിബിയുടെ പൂർണ്ണ രൂപം എന്താണ്‌ ?
A) ഓട്ടോമേറ്റഡ്‌ സർക്യൂട്ട്‌ ബ്രേക്കർ
B) അഡ്‌ജസ്റ്റബിൾ  സർക്യൂട്ട്‌ ബ്രേക്കർ
C) അഡാപ്റ്റീവ്‌ സർക്യൂട്ട്‌ ബ്രേക്കർ
D) എയർ സർക്യൂട്ട്‌ ബ്രേക്കർ

68.ഇനിപ്പറയുന്നവയിൽ ഇൻസുലേറ്റിംഗ്‌ മെറ്റീരിയൽ ഏതാണ്‌ ?
A) ചെമ്പ്‌
B) സ്വർണ്ണം
C) വെള്ളി
D) മരം

69.ഒരു സർക്യൂട്ടിൽ രണ്ട്‌ റെസിസ്റ്റൻസ്‌ സമാന്തരമായി (പാരലൽ) ബന്ധിപ്പിക്കുമ്പോൾ, വോൾട്ടേജ്‌ _____________ആയിരിക്കും.
A) രണ്ട്‌ റെസിസ്റ്റൻസിലും ഒരേപോലെ
B) ആദ്യ റെസിസ്റ്റൻസിലൂടനീളം കൂടുതൽ
C) രണ്ടാമത്തെ റെസിസ്റ്റൻസിലൂടനീളം കൂടുതൽ
D) വോൾട്ടേജ്‌ രണ്ടിലും ലഭ്യമല്ല

70.24V  ഔട്ട്പുട്ട് ലഭിക്കുന്നതിന്  രണ്ട്‌ 12V ബാറ്ററികൾ എങ്ങനെ ബന്ധിപ്പിക്കണം ?
A) സീരീസ്‌
B) സീരീസ്‌-പാരലൽ
C) പാരലൽ
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

71.നിങ്ങൾ ഒരു തീ കണ്ടുപിടിച്ച ആദ്യ വ്യക്തി എങ്കിൽ, എന്തു ചെയ്യണം ?
A) യാനം ഉടൻ ഉപേക്ഷിക്കുക
B) നിങ്ങളുടെ ലോക്കറിലേക്ക്‌ പോയി നിങ്ങളുടെ വ്യക്തിപരമായ സാധനങ്ങൾ എടുക്കുക
C) ഒരു അഗ്നിശമന ഉപകരണം എടുത്ത്‌ തീയെ നേരിടുക
D) തീ അലാറം മുഴക്കുക

72.ഇലക്ട്രിക്കൽ  മോട്ടറിന്‌ തീ പിടിച്ചാൽ ആദ്യം എന്താണ്‌ ചെയ്യുക ?
A) ഇലക്ട്രീഷ്യനെ  വിളിക്കുക
B) വാട്ടർ സ്പ്രൈ  ഉപയോഗിച്ച്‌ തീ അണയ്ക്കുക
C) അലാറം മുഴക്കുക, മോട്ടോർ നിർത്തുക, കാർബൺ ഡയോക്സൈഡ്‌ ഉപയോഗിച്ച്‌ തീ കെടുത്താൻ ശ്രമിക്കുക
D) ഫോം എക്സ്റ്റിംഗ്ഷെർ ഉപയോഗിച്ച്‌ തീ ഉന്മൂലനം ചെയ്യുക

73.ക്ലാസ്‌ എ ഏത്‌ തരം ഫയർ ആണ്‌ ?
A) ലോഹങ്ങൾ
B) ദ്രാവകങ്ങൾ
C) ഇലക്ട്രിക്കൽ  ഉപകരണങ്ങൾ
D) മരം, കടലാസ്‌ മുതലായവ

74.ഇലക്ട്രിക്  ഷോർട്ട്‌ സർക്യൂട്ട്‌ മൂലമുണ്ടാകുന്ന തീ കെടുത്തുന്നതിന്‌ ഏത്‌ തരം അഗ്നിശമന ഉപകരണം ഉപയോഗിക്കണം ?
A) കാർബൺ ഡയോക്സൈഡ്‌
B) വെള്ളം
C) ഫോം
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

75.പോർട്ടബിൾ അഗ്നിശമന ഉപകരണത്തിലെ എ, ബി, സി എന്നീ അക്ഷരങ്ങൾ എന്തിനെയാണ്‌ പ്രതിനിധീകരിക്കുന്നത്‌ ?
A) ഏതൊക്കെ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു
B) അക്ഷരമാലയിലെ ആദ്യ മൂന്ന്‌ അക്ഷരങ്ങൾ
C) ഏതൊക്കെ തരം തീ അതുകൊണ്ട്‌ അണയ്ക്കുവാൻ സാധിക്കും
D) അത്‌ സ്ഥാപിച്ചിരിക്കുന്ന സ്ഥലം

76..സ്പോണ്ടേനിയസ്‌ ജ്യലനം എന്ന പദത്താൽ എന്താണ്‌ അർത്ഥമാക്കുന്നത്‌ ?
A) പദാർത്ഥം വളരെ ചൂടായിരുന്നിട്ട്‌ പോലും കത്തുന്നില്ല
B) പദാർത്ഥത്തിന്‌ ബാഹ്യ ഉറവിടത്തിന്റെ സഹായത്തോടെ തീ പിടിക്കാൻ കഴിയുന്നു
C) പദാർത്ഥത്തിന്‌ ബാഹ്യ ഉറവിടത്തിന്റെ സഹായം ഇല്ലാതെ സ്വയം തീ പിടിക്കാൻ കഴിയുന്നു
D) മുകളിൽ പറഞ്ഞവ ഒന്നുമല്ല

77.വർക്ക് സൈറ്റിൽ  തീപിടിത്തം കണ്ടെത്തിയ ശേഷം ഫയർ അലാറം മുഴക്കാൻ ആർക്കാണ്‌ അധികാരം ?
A) മാസ്റ്റർ മാത്രം തീ അലാറം മുഴക്കുക
B) തീ കണ്ട ആർക്കും തീ അലാറം മുഴക്കാം
C) ഫയർ സേഫ്റ്റി ഓഫീസർ മാത്രം ഫയർ അലാറം മുഴക്കുക
D) എഞ്ചിനീയർ മാത്രം തീ അലാറം മുഴക്കുക

78.വ്യക്തികൾ കൂട്ടമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുമ്പോൾ അവർ ഏത്‌ പൊസിഷനിൽ ഇരിക്കണം ?
A) ഹെല്പ്‌ പൊസിഷൻ
B) ഹഡിൽ പൊസിഷൻ
C) യോഗ പൊസിഷൻ
D) മുകളിൽ പറഞ്ഞവയൊന്നും അല്ല

79.തീ അലാറം കേട്ടാൽ എങ്ങോട്ട്‌ പോകണം ?
A) നിങ്ങളുടെ ക്യാബിനിൽ ഇരിക്കുക
B) കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക
C) മസ്റ്റർ സ്റ്റേഷനിലേക്ക്‌ പോകുക
D) മുകളിൽ പറഞ്ഞവയൊന്നും അല്ല

80.താഴെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും അനുയോജ്യമായ ഉത്തരം ഇമ്മേർഷ്യൻ സ്യൂട്ട്‌ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ഡേവിറ്റ്‌ ലോഞ്ച്‌
B) വീൽ ഹൌസ്‌
C) തണുപ്പിൽ നിന്നും പ്രതിരോധം
D) എച്ച്‌. ആർ. യു.

81.ഒരു വാച്ച്‌ കീപ്പറിന്‌ വേണ്ട ഗുണങ്ങൾ താഴെ പറയുന്നവയിൽ എന്തൊക്കെയാണ്‌ ?
A) ശാരീരിക ക്ഷമത
B) മാനസിക സ്ഥിരത
C) മദ്യാസക്തി ഇല്ലാത്തയാൾ
D) മുകളിൽ പറഞ്ഞവയെല്ലാം

82.എഞ്ചിൻ റൂം ലോഗ്ബുക്കിൽ എഴുതേണ്ട ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്‌ ?
A) മെയിൻ എഞ്ചിന്റെ വിവരങ്ങൾ
B) ഓക്സിലറി എഞ്ചിന്റെ വിവരങ്ങൾ
C) പ്രധാന എഞ്ചിൻ ആർ പിഎം
D) മുകളിൽ പറഞ്ഞവയെല്ലാം

83.താഴെ പറയുന്നവയിൽ ഏതാണ്‌ എഞ്ചിൻ റൂം ലോഗ്ബുക്കിൽ എഴുതുവാൻ ആവശ്യമില്ലാത്തത്‌ ?
A) പ്രധാന എഞ്ചിന്റെ ആർപിഎം
B) ഓക്ലിലറി എഞ്ചിൻ ലൂബ്‌ ഓയിൽ മർദ്ദം
C) യാനത്തിന്റെ ഗതിയും സ്ഥാനവും
D) പ്രധാന എഞ്ചിൻ കൂളിംഗ്‌ വാട്ടർ താപനില

84.എഞ്ചിൻ റൂം വാച്ച്‌ ഡ്യൂട്ടിയിൽ താഴെ പറയുന്ന ഏതൊക്കെ ഭാഗങ്ങൾ ശ്രദ്ധിക്കണം ?
A) മെയിൻ എൻജിൻ & ഓക്സിലറി എൻജിൻ
B) എയർ കംപ്രസ്സർ & പമ്പുകൾ
C) ഗിയർ ബോക്സ്‌
D) മുകളിൽ പറഞ്ഞവ എല്ലാം

85.എഞ്ചിൻ റൂം ബിൽജുകൾ എങ്ങിനെ സൂക്ഷിക്കണം ?
A) ക്ലീൻ ചെയ്ത്‌ പെയിന്റ്‌ ചെയ്ത്‌ വയ്ക്കുക
B) എണ്ണ സംഭരിക്കുക
C) വസ്തുക്കൾ സൂക്ഷിക്കുക
D) വെള്ളം സംഭരിക്കുക

86.ലൂബ്‌ ഓയിൽ സിസ്റ്റത്തിൽ ചെയ്യേണ്ട പരിശോധനകൾ എന്തൊക്കെയാണ്‌ ?
A) ലൂബ്‌ ഓയിൽ സമ്പിൽ വെള്ളം ഉണ്ടോ എന്ന്‌ നോക്കുക
B) ലൂബ്‌ ഓയിൽ ഫിൽട്ടറിന്റെ അവസ്ഥ
C) ലൂബ്‌ ഓയിൽ ചോർച്ചയും മർദ്ദവും
D) മേൽപ്പറഞ്ഞ എല്ലാം

87.മെഷിനറിയുടെ ആനുകാലിക (പീരിയോഡിക്‌ ) അറ്റകുറ്റപ്പണികൾക്കായി തിരഞ്ഞെടുക്കുവാനുള്ള പ്രധാനപ്പെട്ട മാനദണ്ഡം ഏതൊക്കെയാണ്‌ ?
A) ശബ്ദം
B) വിറയൽ
C) റണ്ണിംഗ്‌ ഹൗർ  (പ്രവർത്തന ദൈർഘ്യം)
D) മേൽപ്പറഞ്ഞ എല്ലാം

88.താഴെ പറയുന്നവയിൽ ഒന്ന്‌ ഒരു സെൻട്രിഫ്യുഗൽ പമ്പിന്റെ ഭാഗമല്ല
A) ഇമ്പെലറും  വെയർ റിങ്ങുകളും  ഇമ്പെ
B) ഷാഫ്റ്റും ബെയറിംഗും
C) പിസ്റ്റണും കണക്റ്റിംഗ്‌ റോഡും
D) കേസിംഗും കപ്ലിoഗ്‌

89.റഡഡറും  ഡ്രോപ്പ്‌ അളക്കുന്നത്‌ ______________ഉപയോഗിച്ചാണ്‌.
A) ട്രാമ്മൽ ഗേജ്‌
B) പോക്കർ ഗേജ്‌
C) ഔട്ട് സൈഡ്  കാലിപ്പർ
D) ഫീലർ ഗേജുകൾ

90.ഒരു ഡീസൽ എഞ്ചിനിൽ റോക്കർ ആർമിന്റെയും വാൽവ്‌ സ്ടെമ്മിന്റെ മുകൾ ഭാഗവും തമ്മിലുള്ള ചെറിയ വിടവാണ്‌
A) വെയർ റിംഗ്‌ ക്ലിയറൻസ്‌
B) ടാപ്പെറ്റ്‌ ക്ലിയറൻസ്‌
C) ബട്ട്‌ ക്ലിയറൻസ്‌
D) പിസ്റ്റൺ റിംഗ്‌ ക്ലിയറൻസ്‌

91.നാലു സ്ട്രോക്ക്  ഡീസൽ എഞ്ചിനിൽ, ക്യാംഷാഫ്റ്റിന്റെ ഓരോ ഭ്രമണത്തിനു  ആനുപാതികമായി ക്രാങ്ക്ഷാഫ്റ്റ്‌ എത്ര പ്രാവശ്യം കറങ്ങും ?
A) ഒരു തവണ
B) രണ്ടു തവണ
C) പകുതി
D) നാലു തവണ

92.ഒരു എൻജിനിലെ ഓരോ സിലിണ്ടറിലൂും ഡീസൽ ഇഞ്ചക്ഷൻ സംഭവിക്കുന്ന ക്രമത്തെയാണ്‌ ______________എന്നു പറയുന്നത്‌.
A) വർക്കിങ്‌ ഓർഡർ
B) ഫയറിംങ്‌ ഓർഡർ
C) ബർണിങ്‌ ഓർഡർ
D) മുകളിൽ പറഞ്ഞവയൊന്നും അല്ല

93.ഒരു എഞ്ചിന്റെ rpm  നിയന്ത്രിക്കുന്നത്‌ എന്താണ്‌ ?
A) ക്യാംഷാഫ്റ്റ്‌
B) ക്രാങ്ക്ഷാഫ്റ്റ്‌
C) ഗവർണർ
D) ടർബോചാർജർ

94.ഒരു ഇൻലൈൻ 6 സിലണ്ടർ ഡീസൽ എഞ്ചിനിൽ എത്ര മെയിൻ ബെയറിങ്‌ ഉണ്ടാകും ?
A)5
B) 6
C) 7
D) 8

95.ഡീസൽ എഞ്ചിനിൽ ഒരു ക്യാമിന്റെ രൂപം വാൽവുകളുടെ ________________നിയന്ത്രിക്കുന്നു.
A) തുറക്കുന്ന പോയിന്റ്‌
B) തുറക്കുന്ന വേഗത
C) അതിന്റെ സീറ്റിൽ നിന്ന്‌ ഉയർത്തുക
D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്‌

96.സ്റ്റേൺ ട്യൂബ്‌ സ്റ്റഫിങ്‌ ബോക്സിലൂടെ വെള്ളം കടത്തിവിടുന്നത്‌ എന്തിനാണ്‌ ?
A) തണുപ്പിക്കാൻ
B) ലൂബ്രിക്കേഷന്
C) ഫ്ലഷിംഗിന്‌
D) മുകളിൽ പറഞ്ഞ ഏല്ലാം

97.ഒരു ഡീസൽ എൻജിനിൽ ഫ്യുവൽ കത്തുന്നത്‌ എങ്ങിനെയാണ്‌ ?
A) സ്പാർക്ക്‌ പ്ലഗ്ഗ്‌
B) കംപ്രഷൻ  കൊണ്ടുണ്ടാകുന്ന ഉയർന്ന താപനില
C) ഗ്ലോ പ്ലഗ്ലുകൾ
D) കാർബ്യുറേറ്റർ

98.ചുവടെയുള്ള ഓപ്ഷനുകളിൽ നിന്ന്‌ ഒരു കപ്പലിന്റെ ഹൾസൈഡിൽ കാണുന്ന അടയാളം തിരിച്ചറിയുക.
A) ലോഡ്‌ ലൈൻ മാർക്കിങ്‌
B) വാട്ടർ ലൈൻ മാർക്കിങ്‌
C) ഐഡന്റിഫിക്കേഷൻ മാർക്കിങ്‌
D) സെക്ടർ മാർക്കിങ്‌

99. “SOLAS' ന്റെ പൂർണ്ണരൂപം ഏതാണ്‌ ?
A) സേഫ്റ്റി ഓഫ്‌ ലൈഫ്‌ അറ്റ്‌ സീ
B) സെക്യൂരിറ്റി ഓഫ്‌ ലൈഫ്‌ അറ്റ്‌ സീ
C) സെക്യൂർ ആൻഡ്‌ ലൈഫ്‌ അറ്റ്‌ സീ
D) സർവൈവൽ ഓഫ്‌ ലൈഫ്‌ അറ്റ്‌ സീ

100.ടർബോചാർജ്ജർ പ്രവർത്തിക്കുന്നത്‌ എന്ത്‌ ഉപയോഗിച്ചാണ്‌ ?
4) കൂളിംഗ്‌ വാട്ടർ
B) ലൂബ്‌ ഓയിൽ
C) എക്‌സോസ്റ്റ്ഗ്യാസ്‌  
D) ഡീസൽ     

Previous Post Next Post