Question Code: 226/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: Mechanic
Department: Ayurveda Colleges
Cat. Number: 728/2022
Date of Test : 15.11.2023
1. സ്റ്റീൽ റൂളിന്റെ കൊച്ചളവ് താഴെ പറയുന്നതിൽ ഏതാണ്?
(A) 2 മില്ലിമീറ്റർ
(B) 1 മില്ലിമീറ്റർ
(C) 0.5 മില്ലിമീറ്റർ
(D) 0.25 മില്ലിമീറ്റർ
2. ജെന്നി കാലിപ്പറിന്റെ മറ്റൊരു പേരാണ് :
(A) ഓട്ട്സൈഡ് കാലിപെർ
(B) ഇൻസൈഡ് കാലിപെർ
(C)ഹെർമോഫ്രൊഡൈറ്റ് കാലിപെർ
(D) ട്രാമൽ
3. ഒരു സെന്റർ പഞ്ചിന്റെ പോയിന്റ് കോൺ എത്ര ഡിഗ്രിയാണ്?
(A) 30 ഡിഗ്രി
(B) 45 ഡിഗ്രി
(C) 90 ഡിഗ്രി
(D) 60 ഡിഗ്രി
4. താഴെപ്പറയുന്നതിൽ ഏത് ഉപകരണമാണ് നേരിട്ട് അളവ് എടുക്കാൻ കഴിയാത്തത്?
(A) ഡിവൈഡർ
(B) വെർണിയർ കാലിപെർ
(C) സ്റ്റീൽ റൂൾ
(D) മൈക്രോമീറ്റർ
5. താഴെപ്പറയുന്നതിൽ ഏതാണ് ഒരു ഗ്രൈന്റിങ്ങ് വീൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു?
(A) ഗ്രാനൈറ്റ്
(B) സിലിക്കൺ കാർബൈഡ്
(C) മണ്ണ്
(D) കാൽസ്യം കാർബണൈറ്റ്
6. ബെഞ്ച് വൈസിന്റെ ബോക്‌സ്നട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം :
(A) പച്ചിരുമ്പ്
(B) ഫോസ്ഫറസ് ബ്രോൺസ്
(C) അലോയ് സ്റ്റീൽ
(D) കാസ്റ്റ് അയൺ
7. ഫയലുകളുടെ വർഗ്ലീകരണത്തിൽ അതിന്റെ ഗ്രേഡിൽ ഉൾപ്പെടാത്തത് :
(A) റഫ്
(B) സിംഗിൾ കട്ട്
(C) സ്മൂത്ത്
(D) ബസ്റ്റാർഡ്
8. ഒരു വർക്ക് പീസിന്റെ പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന സ്പോട്ടുകളെ കളയുന്ന പ്രക്രിയ :
(A) ഫയലിംഗ്
(B) ഹാമറിങ്
(C) സ്‌ക്രെപ്പിംഗ്
(D) കട്ടിംഗ്
9. സ്‌ക്രൈബറിന്റെ പോയിന്റ് ആംഗിൾ എത്രയാണ്?
(A) 19 ഡിഗ്രി മുതൽ 15 ഡിഗ്രി വരെ
(B) 5 ഡിഗ്രി മുതൽ 8 ഡിഗ്രി വരെ
(C) 90 ഡിഗ്രി മുതൽ 595 ഡിഗ്രി വരെ
(D) 30 ഡിഗ്രി മുതൽ 33 ഡിഗ്രി വരെ
10. മൃദുലോഹങ്ങൾ മുറിക്കുന്നതിനുള്ള ഹാക്സൌ ബ്ലേഡിന്റെ പിച്ച് എത്രയാണ്?
(A) 1.4 മില്ലിമീറ്റർ
(B) 1.8 മില്ലിമീറ്റർ
(C) 0.8 മില്ലിമീറ്റർ
(D) 1.0 മില്ലിമീറ്റർ
11. ഒരൊറ്റ ആരംഭ ത്രെഡിൽ :
(A) ലീഡ് പിച്ചിന്റെ പകുതിയിലാണ്
(B) ലീഡ് പിച്ചിന്റെ ഇരട്ടിയാണ്
(C) ലീഡും പിച്ചും ഒന്നുതന്നെ
(D) പിച്ച് ലിഡിന്റെ പകുതിയാണ്
12. ബട്രസ് ത്രെഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് :
(A) ഒരു ദിശയിൽ മാത്രം ഉപയോഗിക്കുന്ന പ്രതിരോധ ശക്തി
(B) പൊതു ഉദ്ദേശ്യം
(C) പ്രത്യേക ബോൾട്ടുകളും നട്ടുകളും
(D) ചലനത്തിന്റെ സംപ്രേക്ഷണം
13. ഒരു ത്രെഡിന്റെ രണ്ട് വശങ്ങളുമായി ചേരുന്ന മുകളിലത്തെ ഉപരിതലത്തിന് എന്ത് പദമെന്ന് പറയുന്നു?
(A) ഫ്ലാങ്ക്
(B) റൂട്ട്
(C) ക്രെസ്റ്റ്
(D) പിച്ച്
14. ആക്മി ത്രെഡിന്റെ ആംഗിൾ എന്താണ്?
(A) 60°
(B)45°
(C)30°
(D)29°
15. സ്‌ക്രൂ ത്രെഡിന്റെ ഭ്രമണത്തിന്റെ ദിശ നിർണ്ണയിക്കുന്ന ത്രെഡ് ഘടകം എന്താണ്?
(A) ത്രെഡിന്റെ പിച്ച്
(B) ത്രെഡിന്റെ കൈ
(C) ത്രെഡിന്റെ ആഴം
(D) ത്രെഡിന്റെ ലീഡ്
16. എന്ത് തരത്തിലുള്ള ത്രെഡാണ് ഒരു ഡൈ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുക?
(A) ആന്തരിക വി ത്രെഡ്
(B) ബാഹ്യ വി ത്രെഡ്
(C) ആന്തരിക സ്ക്വയർ ത്രെഡ്
(D) ബാഹ്യ സ്ക്വയർ ത്രെഡ്
17. ഏതുതരം ത്രെഡാണ് ക്രെസ്റ്റും റൂട്ടും വൃത്താകൃതിയിലുള്ള അർദ്ധവൃത്തമായി രൂപപ്പെടുന്നത്?
(A) സ്ക്വയർ ത്രെഡ്
(B) നക്കിൾ ത്രെഡ്
(C) ആക്മി ത്രെഡ്
(D) ബട്രസ് ത്രെഡ്
18. മൾട്ടി സ്റ്റാർട്ട് “വി” ത്രെഡ് ഒരു സ്ക്രൂ പിച്ച് ഗേജ് ഉപയോഗിച്ച് പരിശോധിക്കുന്നു. താഴെ പറയുന്നതിൽ ഏത് ഘടകമാണ് സ്ക്രൂ പിച്ച് ഗേജ് ഉപയോഗിച്ച് പരിശോധിക്കാൻ കഴിയാത്തത്?
(A) പിച്ച്
(B) ആഴം
(C) ത്രെഡ് ആംഗിൾ
(D) പിച്ച് വ്യാസം
19. മെട്രിക് ത്രെഡിന്റെ ആംഗിൾ ആകുന്നു :
(A) 60°
(B)42 1/2°
(C)55°
(D)30°
20. ക്രെസ്റ്റിൽ നിന്ന് റൂട്ടിലേക്കുള്ള ലംബമായ ദൂരം ഏതാണ്?
(A) ആഴം
(B) ആംഗിൾ
(C) ലീഡ്
(D) പിച്ച്
21. പ്രൊഹിബിഷൻ സൈനുകൾക്ക് പുറമെയുള്ള ആകൃതി ________ ആകുന്നു.
(A) ട്രയാങ്കുലർ
(B) സ്ക്വയർ
(C) സർക്കുലർ
(D) റെക്റ്റാഗുലർ
22. പെർമനന്റ് മാഗ്നെറ്റ് മൂവിങ് കോയിൽ മീറ്ററുകൾക്ക് ഉപയോഗിക്കുന്ന ഡാംമ്പിങ് രീതി :
(A) എഡ്ഡി കറന്റ് ഡാംമ്പിങ്
(B) എയർ ഡാംമ്പിങ്
(C) ഫ്ലൂയിഡ് ഡാംമ്പിങ്
(D) സ്പ്രിങ്ങ് ഡാംമ്പിങ്
23. ഒരേ നീളവും “3' ഓംസ് തുല്യ റെസിസ്റ്റൻസും ഉള്ള നാല് വയറുകൾ സമചതുരാകൃതിയിൽ ഘടിപ്പിച്ചിരിക്കുന്നു ഈ സമചതുരത്തിന്റെ രണ്ട് എതിർ കോണുകൾക്കിടയിലുള്ള റെസിസ്റ്റൻസ് എത്ര?
(A) 12 ഓംസ്
(B) 3 ഓംസ്
(C) 6ഓംസ്
(D) 1.5 ഓംസ്
24. 1 ആമ്പിയർ X 1 സെക്കന്റ് =
(A) 1വാട്ട്
(B) 1ഓം
(C) 1 കൂളമ്പ്
(D) 1 വോൾട്ട്
25. ഒരു ടോങ്ങ്ടെസ്റ്റർ ഉപകരണം ___________ ആകുന്നു.
(A) മിനിയേച്ചർ ട്രാൻസ്‌ഫോർമർ
(B) കറന്റ് ട്രാൻസ്‌ഫോർമർ
(C) പൊട്ടെൻഷ്യൽ ട്രാൻസ്‌ഫോർമറും വോൾട്ട് മീറ്ററും ചേർന്നത്
(D) കറന്റ് ട്രാൻസ്‌ഫോർമറും അമ്മീറ്ററും ചേർന്നത്
26. ഇലക്ട്രിക് പവറിന്റെ യൂണിറ്റ് എന്നത് :
(A) ജൂൾ - സെക്കന്റ്
(B) ജൂൾ/സെക്കന്റ്
(C) ജൂൾമിനിറ്റ്
(D) ജൂൾ
27. ഒരു മൂവിങ് അയൺ വോൾട്ട് മീറ്റർ സിംഗിൾ ഫേസ് സപ്ലൈയിൽ 240 വോൾട്ട് റീഡിങ് കാണിക്കുന്നു. 240 വോൾട്ട് എന്നത് :
(A) ആവറേജ് വാല്യൂ
(B) ആർ.എം.എസ്. വാല്യൂ
(C) ആംപ്ലിറ്റ്യൂഡ്
(D) മാക്സിമം വാല്യൂ
28. ബോർഡ് ഓഫ് ട്രേഡ് യൂണിറ്റ് എന്നത് ____________ ആകുന്നു.
(A) 1 കിലോ വാട്ട് ഹവർ
(B) 1 കിലോ വാട്ട്
(C) 1 കിലോ വാട്ട് സെക്കന്റ്
(D) 1 വാട്ട് സെക്കന്റ്
29. രണ്ടു കോയിലുകൾ തമ്മിലുള്ള മ്യൂച്ചൽ ഇൻഡക്റ്റൻസ് മാക്‌സിമം ആകുന്നത് :
(A) അവ തമ്മിൽ “90' ഡിഗ്രിയിൽ ഘടിപ്പിക്കപ്പെടുമ്പോൾ
(B) അവ തമ്മിൽ “45' ഡിഗ്രിയിൽ ഘടിപ്പിക്കപ്പെടുമ്പോൾ
(C) കോയിലുകൾ സ്പർശിക്കുന്ന രീതിയിൽ ഘടിപ്പിക്കപ്പെടുമ്പോൾ
(D) ഇവ വിപരീതദിശയിൽ ഘടിപ്പിക്കപ്പെടുമ്പോൾ
30. 'r' ഓംസ് പ്രതിരോധനമുള്ള “3 റെസിസ്റ്ററുകൾ ത്രികോണാകൃതിയിൽ ഘടിപ്പിച്ചിരിക്കുന്നു. ഒരു റെസിസ്റ്ററിന്റെ രണ്ട് ടെർമിനലുകൾക്കിടയിലുള്ള പ്രതിരോധം എത്ര?
(A) 2r ഓംസ്
(B) 3/2r ഓംസ്
(C) r ഓംസ്
D) 2r/3 ഓംസ്
31. അയൺ ഷീറ്റിന്റെ ഉപരിതലം ടിൻ മെറ്റൽ ഉപയോഗിച്ച് കോട്ടു ചെയ്താൽ അത്തരം ഷീറ്റുകൾ അറിയപ്പെടുന്നത് എന്തായിട്ടാണ്?
(A) ജി.ഐ. ഷീറ്റ്
(B) ടിൻഡ് ഷീറ്റ്
(C) ടേർണി ഷീറ്റ്
(D) സ്റ്റെയിൻലസ്സ് സ്റ്റീൽ
32. ഹോട്ട് റോൾ ചെയ്ത് ഉല്പാദിപ്പിക്കുന്ന മൈൽഡ് സ്റ്റീൽ ഷീറ്റിന്റെ നിറം എന്താണ്?
(A) പ്ലെയിൻ സിൽവർ
(B) വൈറ്റിഷ് അപ്പിയറൻസ്
(C) ബ്ലൂയിഷ് ബ്ലാക്ക്
(D) ബ്ലൂയിഷ് വൈറ്റ്
33. ടിൻ എന്ന മെറ്റൽ ലഭിക്കുന്നതിനുവേണ്ടി താഴെക്കൊടുത്തിരിക്കുന്നതിൽ നിന്ന് ഏത് ഓറാണ് ഉപയോഗിക്കുന്നത്?
(A) കാസ്സിറ്റെറൈറ്റ്
(B) ബോക്സൈറ്റ്
(C) ഗലേന
(D) മാലച്ചയ്റ്റ്
34. ബ്രോൺസ് എന്ന അലോയിയുടെ ദ്രാവണാങ്കം എത്ര?
(A)231°C
(B)420°C
(C)1083°C
(D)1005°C
35. കോപ്പർ എന്ന മെറ്റലിന്റെ സ്പെസിഫിക് ഗ്രാവിറ്റി എത്ര?
(A) 27
(B) 8.2
(C) 11.36
(D) 7
36. ന്യൂക്ലിയർ റേഡിയേഷനിൽ നിന്നു പോലും സംരക്ഷണം തരുന്ന തരത്തിലുള്ള ഒരു ഇൻസുലേറ്ററായി പ്രവർത്തിക്കാൻ കഴിവുള്ള മെറ്റൽ ഏതാണ്?
(A) കോപ്പർ
(B) ടിൻ
(C) ലെഡ്
(D) സിൽവർ
37. മീഡിയം കാർബൺ സ്റ്റീലിലുള്ള കാർബൺ ശതമാനത്തിന്റെ പരിധി എത്രയാണ്?
(A) 0.1 മുതൽ 0.3%
(B) 0.3 മുതൽ 0.6%
(C) 0.6 മുതൽ 1.7%
(D) 2 മുതൽ 4%
38. കാസ്റ്റ് അയണിന്റെ പ്രധാന മെക്കാനിക്കൽ പ്രോപ്പർട്ടി താഴെക്കൊടുത്തിരിക്കുന്നതിൽ ഏതാണ്?
(A) ഇലാസ്റ്റിസിറ്റി
(B) മാല്യബിലിറ്റി
(C) ഡക്ടിലിറ്റി
(D) ബ്രിട്ടിൽനസ്സ്
39.ബോക്സൈറ്റിൽ നിന്നും അലൂമിനിയം വേർതിരിച്ച് എടുക്കുവാനുപയോഗിക്കുന്ന സൊലൂഷൻ ഏതാണ്?
(A) ഫ്യൂസ്ഡ് ക്രയോലൈറ്റ്
(B) ഹൈഡ്രോക്ലോറിക് ആസിഡ്
(C) സിങ്ക് ക്ലോറൈഡ്
(D) പരാഫിൻ
40. ഏത് പ്രക്രിയയിലൂടെയാണ് പരിശുദ്ധമായ കോപ്പർ ഉണ്ടാക്കിയെടുക്കുന്നത്?
(A) ഇലക്ട്രോപ്ലേറ്റിങ്
(B) അനോടൈസിങ്
(C) ഇലക്ട്രോലൈസിസ്
(D) ഷെറാർഡൈസിങ്
41. കട്ടിങ് ടൂൾ മെറ്റലിന്റെ ഉപരിതലത്തിലുണ്ടാകുന്ന വരകളെയോ പാറ്റേണുകളെയോ എന്തായിട്ടാണ് അറിയപ്പെടുന്നത്?
(A) സർഫസ് ഫിനിഷ്
(B) സർഫസ് നമ്പർ
(C) സർഫസ് ടെക്സ്ച്ചർ
(D) പ്രൊഫൈൽ
42. സർഫസ് ടെക്‌സ്ച്ചറിന്റെ ഗുണനിലവാരം വിലയിരുത്തുന്നതും സൂചിപ്പിക്കുന്നതും എന്തുവഴിയാണ്?
(A) സിംബൽ
(B) ലറ്റർ
(C) ന്യൂമെറിക്കലി
(D) ഗ്രേഡ്
43.“റാ" വാല്യു പ്രകടിപ്പിക്കുന്ന ആവിഷ്കരണ രീതി ഏതാണ്?
(A) മൈക്രോൺ
(B) മില്ലിമീറ്റർ
(C) സെന്റീമീറ്റർ
(D) മീറ്റർ
44. സർഫസ് റഫ്‌നസിന്റെ അങ്ങേയറ്റം അനുവദനീയമായ മൂല്യം അറിയപ്പെടുന്നത് എങ്ങനെ?
(A) പ്രൊഫൈൽ
(B) “റാ'വാല്യൂ
(C) ടെക്സ്ച്ചർ
(D) വേവിനസ്
45. എൻ 8 ഗ്രേഡിന്റെ റാ വാല്യം എത്ര?
(A) 3.2 മൈക്രോൺ
(B) 6.3 മൈക്രോൺ
(C) 1.6 മൈക്രോൺ
(D) 0.8 മൈക്രോൺ
46. ജലം തിളക്കുന്ന ഊഷ്മാവ് എത്ര ഡിഗ്രി കെൽവിൻ ആണ്?
(A) 0°k
(B) 100°k
(C) 273°k
(D) 373°k
47. വായുവിന്റെ താപചാലകത ഊഷ്മാവ് കൂടുന്നതിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നു?
(A) വ്യത്യാസപ്പെടുന്നില്ല
(B) കൂടുന്നു
(C) കുറയുന്നു
(D) കൂടാം/കുറയാം
48. തെർമോമ്മെട്രിയിൽ സ്റ്റാൻഡേർഡ് ഫിക്സഡ് പോയിന്റ് ഏതാണ്?
(A) ജലത്തിന്റെ ട്രിപ്പിൾ പോയിന്റ്
(B) ഐസ് പോയിന്റ്
(C) സ്റ്റീം പോയിന്റ്
(D) ബോയിലിംഗ് പോയിന്റ്
49. രണ്ടു വസ്തുക്കൾ തമ്മിലുള്ള താപ കൈമാറ്റം സംഭവിക്കുന്നത് എപ്പോഴാണ്?
(A) ആറ്റോമിക് ഘടന വ്യത്യസ്തമായിരിക്കുമ്പോൾ
(B) സ്പെസിഫിക് ഹീറ്റ് വ്യത്യസ്തമായിരിക്കുമ്പോൾ
(C) ക്രിസ്റ്റൽ ഘടന വ്യത്യസ്തമായിരിക്കുമ്പോൾ
(D) ഊഷ്മാവ് വ്യത്യസ്തമായിരിക്കുമ്പോൾ
50. മെർക്കുറിയുടെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണ്?
(A) 9.4
(B) 11.6
(C) 13.6
(D) 16
51. സൗരോർജം ഏത് രൂപത്തിലാണ് സൂര്യനിൽ നിന്ന് പ്രസരിക്കുന്നത്?
(A) അൾട്രാ വയലറ്റ് വികിരണം
(B) വൈദ്യുത കാന്തിക തരംഗങ്ങൾ
(C) ഇൻഫ്രാറെഡ് വികിരണം
(D) തിരശ്ചീന തരംഗങ്ങൾ
52. ഒരു വാതകത്തിന്റെ വ്യാപ്തം സ്ഥിരമായി നിർത്തി കൊണ്ട് ചൂടാക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
(A) ഊഷ്മാവ് കൂടുന്നു
(B) മർദ്ദം കൂടുന്നു
(C) ഊഷ്മാവും മർദ്ദവും കൂടുന്നു
(D) ഒരു മാറ്റവുമില്ല
53. സ്റ്റീം ബോയിലറുകളിലെ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
(A) ബോർഡൺ ഗേജ്
(B) മാനോമീറ്റർ
(C) ഹൈഡ്രോമീറ്റർ
(D) ബാരോമീറ്റർ
54. സ്റ്റെല്ലൈറ്റിംഗ് പ്രക്രിയയ്ക്കായി ഏത് തരം ഗ്യാസ് ഫ്ളേം ആണ് ഉപയോഗിക്കുന്നത്?
(A) ന്യൂട്രൽ ഫ്ളേം
(B) ഓക്സിഡൈസിംഗ് ഫ്ളേം
(C) കാർബുറൈസിംഗ് ഫ്ളേം
(D) ഏത് ഫ്ളേം വേണമെങ്കിലും ഉപയോഗിക്കാം
55. ഏത് ഇന്ധന വാതക ഫ്ളേമിനാണ് ഈർപ്പവും കാർബൺ ഇഫക്റ്റും അനുഭവപ്പെടുന്നത്?
(A) അസറ്റിലിൻ വാതകം
(B) ഹൈഡ്രജൻ വാതകം
(C) കൽക്കരി വാതകം
(D) എൽ.പി.ജി. വാതകം
56. പ്ലഗ് വെൽഡിംഗിന്റെ ചിഹ്നം ഏതാണ്?
57. ഏത് ആർക്ക് ലെംഗ്ത് ഉപയോഗിച്ച് വെൽഡ് ചെയ്യുമ്പോഴാണ് കൂടുതൽ സ്പാറ്ററുകൾ ഉണ്ടാകുന്നത്?
(A) ലോംഗ് ആർക്ക്
(B) ഷോർട്ട് ആർക്ക്
(C) നോർമൽ ആർക്ക്
(D) റൂട്ട് ആർക്ക്
58.ഇലക്ട്രോൺ ബീം വെൽഡിങ് മെഷീനുകളിൽ കാഥോഡ് ആയി പ്രവർത്തിക്കുന്നത് ഏതാണ്?
(A) ചെമ്പ് തകിട്
(B) അലുമിനിയം ദണ്ഡ്
(C) ടങ്സ്റ്റൺ ഫിലമെന്റ്
(D) കാർബൺ ദണ്ഡ്
59. ഏതു തരം സോൾഡറിംഗ് ഫ്ളക്സാണ് മൃഗക്കൊഴുപ്പിൽ നിന്ന് നിർമ്മിക്കുന്നത്?
(A) റെസിൻ
(B) സലാമോണിയാക്
(C) കിൽഡ് സ്പിരിറ്റ്
(D) ടാല്ലോ
60. പ്ലാസ്മ ആർക്ക് വെൽഡിംഗ് ചെയ്യാൻ ഏത് തരം ഇലക്ട്രോഡ് ആണ് ഉപയോഗിക്കുന്നത്?
(A) കാസ്റ്റ് അയൺ
(B) ടങ്സ്റ്റൺ
(C) മൈൽഡ് സ്റ്റീൽ
(D) കോപ്പർ
61. ഷെൽ മോൾഡിംഗിന്റെ മറ്റൊരു പേര് എന്താണ്?
(A) C- പ്രക്രിയ
(B) D- പ്രക്രിയ
(C) B- പ്രക്രിയ
(D) E- പ്രക്രിയ
62. ഒരു വേർപിരിയൽ തലത്തിൽ നിന്ന് ഉരുകിയ ലോഹം താഴേക്ക് ഒഴുകുന്ന ലംബമായ പാതയെ എന്താണ് വിളിക്കുന്നത്?
(A) ഗേറ്റ്
(B) വെൻട്
(C) സ്പ്രു
(D) റൈസെർ
63. പ്ലാസ്റ്റർ മോൾഡിന്റെ പ്രധാന ഘടകം എന്താണ്?
(A) പ്ലാസ്റ്റർ ഓഫ് പാരീസ്
(B) സിമന്റ്
(C) മെറ്റൽ
(D) വാക്സ്
64. ഫിൻസിന്റെ മറ്റൊരു പേര് എന്താണ്?
(A) ബ്ലിസ്റ്റർ
(B) പോറോസിറ്റി
(C) വൈൽഡ് ലൈൻ
(D) ഫ്ളാഷസ്
65. താഴെക്കൊടുത്തതിൽ ഏതാണ് ഉയർന്ന ദ്രവണാങ്ക അലോയ്?
(A) സിങ്ക്
(B) കോപ്പർ
(C) ടിൻ
(D) ലെഡ്
66. ___________ പാറ്റേണുകൾ ഇൻവെസ്റ്റ്മെന്റ് കാസ്റ്റിംഗിന് മികച്ചതാണ്.
(A) തടി
(B) മെഴുക്
(C) ലോഹം
(D) പ്ലാസ്റ്റിക്
67. പാറ്റേണിൽ നിന്നും മോൾഡ് ക്യാവിറ്റിയിൽ നിന്നും മണലിന്റെ അയഞ്ഞ കണികൾ മാറ്റുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
(A) ഷൊവേൽ
(B) റാമർ
(C) മല്ലെറ്റ്
(D) ബെൽലോ
68. വളരെ ഉയർന്ന മർദ്ദ പരിധിക്ക് (4 ബാർ - 30 ബാർ) സാധാരണയായി തിരഞ്ഞെടുക്കുന്ന കംപ്രസ്സർ ഏതാണ്?
(A) സെൻട്രിഫ്യൂഗൽ കംപ്രസ്സർ
(B) പിസ്റ്റൺ കംപ്രസ്സർ
(C) ആക്സിയൽ കംപ്രസ്സർ
(D) സ്ക്രൂ കംപ്രസ്സർ
69. സാധാരണയായി സെൻട്രിഫ്യൂഗൽ പമ്പുകൾ അഴിച്ചു പരിശോധിക്കുന്നത് എത്ര മണിക്കൂറുകൾ കൊണ്ടുള്ള പ്രവർത്തനത്തിനു ശേഷമാണ്?
(A) 12000 മണിക്കൂർ
(B) 15000 മണിക്കൂർ
(C) 5000 മണിക്കൂർ
(D) 8000 മണിക്കൂർ
70. ശുചിമുറികളിൽ നിന്നും മറ്റുമുള്ള മലിനജലം പമ്പു ചെയ്യാൻ സാധാരണയായി ഏതുതരം ഇംമ്പലർ ആണ് സെൻട്രിഫ്യൂഗൽ പമ്പിൽ ഉപയോഗിക്കുന്നത്?
(A) സെമി ക്ലോസ്ഡ്
(B) ക്ലോസ്ഡ്
(C) ഓപ്പൺ
(D) ഇതൊന്നുമല്ല
71. ഇൻഡക്ഷൻ മോട്ടറിന്റെ സിക്രണസ് സ്പീഡ് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
(A) സപ്ലെ ഫ്രീക്വൻസി
(B) ധ്രുവങ്ങളുടെ എണ്ണം
(C) മോട്ടോറിന്റെ വൈൻഡിങ്
(D) സപ്ലെ ഫ്രീക്വൻസിയെയും, ധ്രുവങ്ങളുടെ എണ്ണത്തെയും
72. ഒരു ഗിയർ പമ്പിന്റെ മെക്കാനിക്കൽ ക്ലിയറൻസിന്റെ പരിധി സാധാരണനിലയിൽ എത്രയാണ്?
(A) 20 മൈക്രോമീറ്റർ
(B) 30 മൈക്രോമീറ്റർ
(C) 10 മൈക്രോമീറ്റർ
(D) 25 മൈക്രോമീറ്റർ
73. ഇന്റർ ചെയിഞ്ചബിലിറ്റി സാദ്ധ്യമാക്കണമെങ്കിൽ താഴെ പറയുന്ന ഏത് ടേം ആണ് ആവശ്യമുള്ളത്?
(A) സെമി പ്രസിഷൻ
(B) പ്രസിഷൻ
(C) നോൺ പ്രസിഷൻ
(D) നോൺ റീസിംഗ്
74. മൈക്രോമീറ്ററിൽ 50 ഡിവിഷൻസ് മാർക്ക് ചെയ്തിട്ടുള്ള ഭാഗത്തിന്റെ പേരെന്താണ്?
(A) ബാരൽ
(B) സ്ലീവ്
(C) തിംബിൾ
(D) സ്പിൻഡിൽ
75. ബ്ലൈൻഡ് ഹോളിന്റെ നീളം അളക്കുന്ന ഉപകരണത്തിന്റെ പേരെന്താണ്?
(A) ഹൂക്ക് റൂൾ
(B) നാരോ റൂൾ
(C) ഡെപ്ത് ഗേജ്
(D) ഡെപ്ത് മൈക്രോമീറ്റർ
Question Cancelled
76. മൈക്രോമീറ്റർ സ്ക്രൂ സ്പിൻഡിലിന്റെ പിച്ച് എത്രയാണ്?
(A) 5.0 മി.മീറ്റർ
(B) 0.5 മി.മീറ്റർ
(C) 1.0 മി.മീറ്റർ
(D) 0.1 മി.മീറ്റർ
77. ഇൻസൈഡ് മൈക്രോമീറ്ററിന്റെ ഏത് ഭാഗത്താണ് 13 മി.മീറ്റർ സ്‌കെയിൽ മാർക്ക് ചെയ്തിട്ടുള്ളത്?
(A) സ്പിൻഡിൽ
(B) തിംബിൾ
(C) ആൻവിൽ
(D) ബാരൽ
78. നീളവും വീതിയും കനവും അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് എന്താണ്?
(A) ഇൻസൈഡ് മൈക്രോമീറ്റർ
(B) വെർണിയർ കാലിപ്പർ
(C) ഔട്ട്സൈഡ് കാലിപ്പർ
(D) ഹെർമാ ഫ്രോഡൈറ്റ് കാലിപ്പർ
79. വർക്ക് ടേബിളിൽ ജോബ് അലൈൻ ചെയ്യാൻ ഏത് ഉപകരണമാണ് അനുയോജ്യം?
(A) ഹൈറ്റ് ഗേജ്
(B) ഡെപ്ത് ഗേജ്
(C) ബോർഗേജ്
(D) സ്ലിപ്പ് ഗേജ്
80. താഴെപ്പറയുന്ന ഉപകരണങ്ങളിൽ ടേപ്പർ പിൻ അളക്കാൻ അനുയോജ്യമായത് ഏതാണ്?
(A) ഡിജിറ്റൽ കാലിപ്പർ
(B) ഡിജിറ്റൽ ഹൈറ്റ് ഗേജ്
(C) ഡിജിറ്റൽ മൈക്രോമീറ്റർ
(D) ഡിജിറ്റൽ ഡെപ്ത് ഗേജ്
Question Cancelled
81. “സസ്പെന്റഡ് ലോഡിന് താഴെ നടക്കുവാൻ പാടില്ല” ഇത് ഏത് വിഭാഗം സേഫ്റ്റിയിലാണ് ഉൾപ്പെടുന്നത്?
(A) ജനറൽ
(B) പേർസണൽ
(C) മെഷീൻ
(D) വർക്ക്പ്പോപ്
82. പ്രാന്റ് മാനേജ്മെന്റിനും തൊഴിലാളികളുടെ സംരക്ഷണത്തിനും താഴെപറയുന്നവ
ഉപയോഗിക്കുന്നുണ്ട്. അതിൽ PPE -3 യുടെ ഉദ്ദേശം എന്താണ്?
(A) റെസ്പിറേറ്ററി പ്രൊട്ടക്ഷൻ
(B) ഫൂട്ട് പ്രൊട്ടക്ഷൻ
(C) ഹെഡ് പ്രൊട്ടക്ഷൻ
(D) ഐ പ്രൊട്ടക്ഷൻ
83. ഒരു വ്യക്തിക്ക് ഗുരുതരമായ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്താണ്?
(A) മെഡിക്കൽ എയിഡ്
(B) ഫസ്റ്റ് എയിഡ്
(C) ഫിസിക്കൽ എയിഡ്
(D) കെമിക്കൽ എയിഡ്
84. പ്രൊഡക്ഷൻ ലൈനും ഷോപ്പ് ഫ്ലോറും ഓർഗനൈസ് ചെയുന്നതിന് ഏത് കോൺസെപ്റ്റ് ആണ് ഉപയോഗിക്കുന്നത്?
(A) 3 എസ്
(B) 4 എസ്
(C) 5 എസ്
(D) 6ഐസ്
85. താഴെപ്പറയുന്നവയിൽ ഏതാണ് സോഫ്ടി, വെൽഫെയർ, ആരോഗ്യവുമായി ബന്ധപ്പെട്ടത് ?
(A) ഒക്കുപ്പേഷണൽ സേഫ്റ്റി
(B) ഇൻഡസ്ട്രിയൽ സേഫ്റ്റി
(C) സൈക്കോളജിക്കൽ സേഫ്റ്റി
(D) മെക്കാനിക്കൽ സേഫ്റ്റി
86. വ്യത്യസ്തമായത് കണ്ടുപിടിക്കുക :
(A) നീളം, പിണ്ഡം, പ്രവേഗം
(B) നീളം, പിണ്ഡം, മർദ്ദം
(C) സാന്ദ്രത, നീളം, സമയം
(D) താപനില, നീളം, സമയം
87. സാന്ദ്രതയുടെ യൂണിറ്റ് :
(A) kg/m
(B) kg/m²
(C) kg/m³
(D) m/kg
88. ഒരു 176 മീറ്റർ നീളം ഉള്ള ചരട് തുല്യ 974 കഷ്ണങ്ങൾ ആയി മുറിച്ചാൽ ഒന്നിന്റെ നീളം എത്രയായിരിക്കും?
(A) 0.16 meter
(B) 0.18 meter
(C) 0.20 meter
(D) 0.22 meter
89. ക്രിയ ചെയ്യുക : 4/3 + 3/4 - 1/6 =
(A) 23/12
(B) 6/1
(C) 8/13
(D) 11/6
90. 3 4/7 തുല്യമായി ശരിയായത് കണ്ടെത്തുക :
(A) 11/7
(B) 14/7
(C) 40/7
(D) 25/7
91. ഒരു ക്യൂബിന്റെ വശം 4 സെ.മി. നീളം ആണ്. ക്യൂബ് നിർമ്മിച്ച പദാർത്ഥത്തിന്റെ സാന്ദ്രത 9 ഗ്രാം/ക്യുബിക് സെ.മി. എങ്കിൽ ക്യൂബിന്റെ പിണ്ഡം എത്ര?
(A) 576ഗ്രാം
(B) 180 ഗ്രാം
(C) 7ഗ്രാം
(D) 144ഗ്രാം
92. ചിത്രത്തിൽ വൃത്തത്തിന്റെ ആരം 5 സെ.മി. എങ്കിൽ ഷെയ്ഡ് ചെയ്ത ഭാഗത്തിന്റെ വിസ്തീർണ്ണമെത്ര?
(A) 53.5 ചതുരശ്ര സെ.മി.
(B) 6.4 ചതുരശ്ര സെ.മി.
(C) 37.8 ചതുരശ്ര സെ.മി.
(D) 289 ചതുരശ്ര സെ.മി.
93. ഒരു കോമ്പണന്റിന്റെ യഥാർത്ഥ ഡീവിയേഷൻ എന്നാൽ എന്താണ്?
(A) കോമ്പണന്റിന്റെ യഥാർത്ഥ വലുപ്പവും അടിസ്ഥാന വലിപ്പവും തമ്മിലുള്ള വ്യത്യാസം
(B) വലിപ്പത്തിന്റെ ഏറ്റവും കുറഞ്ഞ പരിധി
(C) വലിപ്പത്തിന്റെ പരമാവധി പരിധി
(D) വലിപ്പത്തിന്റെ പരിധികൾ തമ്മിലുള്ള വ്യത്യാസം
94. ഒരു കോമ്പണന്റിന് അനുവദനീയമായ വലിപ്പത്തിന് പറയുന്ന പേര് എന്ത്?
(A) യഥാർത്ഥ വലുപ്പം
(B) പരമാവധി വലിപ്പം
(C) ഏറ്റവും കുറഞ്ഞ വലിപ്പം
(D) അടിസ്ഥാന വലിപ്പം
95. ഒരു കോമ്പണന്റിന്റെ നിർമ്മാണത്തിന്റെ കൃത്യതയെ സൂചിപ്പിക്കുന്ന പദം ഏത്?
(A) യഥാർത്ഥ വലുപ്പം
(B) യഥാർത്ഥ വ്യതിയാനം
(C) ടോളറൻസ് ഗ്രേഡ്
(D) അടിസ്ഥാന വ്യതിയാനം
(A) 100.015
(B)100.010
(C)99.085
(D) 100.025
97. 30 H7/g6 എന്നത് ഒരു ഫിറ്റിനെ സൂചിപ്പിക്കുന്നു ഇതിൽ കൊടുത്തിരിക്കുന്ന “6" എന്ന അക്കം എന്തിനെ സൂചിപ്പിക്കുന്നു?
(A) ഷാഫ്ടിന്റെ വലിപ്പം
(B) ഫിറ്റിന്റെ തരം
(C) അടിസ്ഥാന വ്യതിയാനം
(D) ഷാഫ്ടിന്റെ ടോളറൻസ് ഗ്രേഡ്
(A) -0.025
(B) -0.005
(C) 0.015
(D) 0.010
99. ദ്വാരത്തിന്റെ (HOLE) വലിപ്പം മാറ്റമില്ലാതെ നിലനിറുത്തി ഷാഫ്ടിന്റെ വലിപ്പത്തിൽ മാറ്റംവരുത്തി വിവിധതരം ഫിറ്റുകൾ രൂപപ്പെടുത്തുന്ന സിസ്റ്റത്തിന് പറയുന്ന പേര് :
(A) ഷാഫ്റ്റ് ബേസിസ് സിസ്റ്റം
(B) ലിമിറ്റ് സിസ്റ്റം
(C) ഹോൾ ബേസിസ് സിസ്റ്റം
(D) ഇതൊന്നുമല്ല
(A) 0.035
(B) 0.003
(C) 0.014
(D) 0.047