Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker Questions and Answers


Question Code: 228/2023
Medium of Question- Malayalam, English
Name of Post: Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc
Cat. Number: 106/2022, 443/2022, 538/2022, 539/2022,617/2022, 618/2022, 67/2023, 11/2023, 101/2022, 475/2022 to 477/2022, 805/2022, 258/2022, 16/2023, 115/2022, 116/2022
Date of Test : 18.11.2023

 
1. താഴെപ്പറയുന്നവയിൽ ശരിയായ ബന്ധം ഏതാണ്‌?
(i) ചമ്പാരൻ സത്യാഗ്രഹം - ബീഹാർ
(ii) ഖേഡ സത്യാഗ്രഹം - മഹാരാഷ്ട്ര
(iii) അഹമ്മദാബാദ്‌ മിൽ സമരം -- ഗുജറാത്ത്‌
A) എല്ലാം ശരിയാണ്‌
B) (i) & (ii)
C) (i) & (iii)
B) (ii) & (iii)

2. താഴെ പറയുന്നവയിൽ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട്‌ തെറ്റായത്‌ ഏത്‌?
(i)തൃശ്ശൂർ പൂരം ആരംഭിച്ചത്‌ മാർത്താണ്ഡവർമ്മയാണ്‌
(ii) 1750-ൽ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തി
(iii) 1741 ൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചുകാരെ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തി
A) (i)മാത്രം
B) എല്ലാം ശരിയാണ്‌
C) എല്ലാം തെറ്റാണ്‌
D) (iii) മാത്രം

3. ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ കൃതി ഏതാണ്‌?
A) കണ്ണീരും കിനാവും
B) ആദിഭാഷ
C) മലബാർ മാനുവൽ
D) ഒന്നേകാൽ കോടി മലയാളികൾ

4. ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ്‌ താഴെകൊടുത്തിരിക്കുന്നത്‌. ശരിയായ ബന്ധം ഏതാണ്‌?
(i) കേസരി - ബാലഗംഗാധര തിലകൻ
(ii) യങ്ങ്‌ ഇന്ത്യ - ആനി ബസന്റ്‌
(iii) വോയ്സ്‌ ഓഫ്‌ ഇന്ത്യ- ദാദാഭായ്‌ നവറോജി
A) എല്ലാം ശരി
B) (i) & (iii)
C) (ii) & (iii)
D) (i) മാത്രം

5. താഴെപ്പറയുന്ന ഉദ്ധരണികളിൽ തെറ്റായതേതാണ്‌?
(i) “എനിക്ക്‌ ശേഷം പ്രളയം" - ലൂയി പതിനഞ്ചാമൻ
(ii) “ഞാനാണ്‌ രാഷ്ട്രം" - ലൂയി പതിനാലാമൻ
(iii) “സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്‌” - വോൾട്ടയർ
A) (iii) മാത്രം
B) (i) & (ii)
C) (ii) & (iii)
D) (i) & (iii)

6. 2023 ഏഷ്യൻ ഗെയിംസ്‌ നടക്കുന്നത്‌ ഏത്‌ രാജ്യത്ത്‌ വച്ചാണ്‌?
A) ഇന്ത്യ
B) ഉത്തരകൊറിയ
C) ചൈന
D) ജപ്പാൻ

7.ചവറ കരിമണൽ നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു ഏത്‌?
A) അലുമിനിയം
B) ഇൽമനൈറ്റ്‌
C) യുറേനിയം
D) ഇരുമ്പ്‌

8. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം) സാധിക്കുന്നത്‌ ഏതു മാസത്തിലാണ്‌?
A) സെപ്തംബർ
B) ജനുവരി
C) ഏപ്രിൽ
D) ഡിസംബർ

9.ഏത്‌ സംസ്ഥാനത്തിന്റെ ദേശീയ പുഷ്പമാണ്‌ “ബ്രഹ്മകമലം”
A) രാജസ്ഥാൻ
B) മണിപ്പൂർ
C) മഹാരാഷ്ട്ര
D) ഉത്തരാഖണ്ഡ്‌

10. “സുവർണ്ണ ചതുഷ്കോണം”' എന്നത്‌ ഒരു ________ ആണ്‌.
A) ആകാശപാത
B) ജലപാത
C) ഹൈവേ
D) റെയിൽപാത

11. സതീഷ്‌ ധവാൻ സ്പേസ്‌ സെന്റർ സ്ഥിതി ചെയ്യുന്നത്‌ ഏതു സംസ്ഥാനത്തിലാണ്‌?
A) കേരളം
B) തമിഴ്‌നാട്‌
C) ആന്ധ്രപ്രദേശ്‌
D) മധ്യപ്രദേശ്‌

12. ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ്‌ ഏത്‌?
A) PSLV
B) GSLV
C) BSLV
D) ESLV

13.ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
(i) ആസൂത്രണ കമ്മീഷൻ 1950 സ്ഥാപിച്ചു
(ii) 1951ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു
(iii) ഇപ്പോൾ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നടക്കുന്നു
(iv) സ്വാശ്രയത്വം ഒരു പ്രധാന ലക്ഷ്യമാണ്‌
A) i ,ii ,iii ശെരിയാണ്
B) i, iii, iv ശെരിയാണ്
C) i, ii ,iv ശെരിയാണ്
D)എല്ലാം ശെരിയാണ്

14. ഹരിത വിപ്പവവുമായി ബന്ധമില്ലാത്തതേത്‌?
i.  ഇന്ത്യയിലെ എല്ലാ കാർഷിക വിളകളുടെ ഉൽപാദനം അഭൂതപൂർവ്വമായി വർദ്ധിച്ചു
ii. ഡോ. എം.എസ്‌. സ്വാമിനാഥൻ പ്രധാന പങ്കു വഹിച്ചു
iii. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ (HYV) ഉപയോഗിച്ചു
iv. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വർദ്ധിച്ചു
A) i, iii മാത്രം
B) i മാത്രം
C) എല്ലാം i,ii, iii & ivബന്ധമുള്ളതാണ്‌
D) iii.iv മാത്രം

15. ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പ്രസ്താനകളിൽ ശരിയായ ഏത്‌?
i. ന്യൂഡൽഹിയിൽ വെച്ച്‌ നടന്നു
ii. ശ്രീ നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു
iii.“വസുദൈവ കുടുംബകം" മുദ്രാവാക്യം (MOTO) ആയിരുന്നു
iv. പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു
A) i,ii,iii മാത്രം ശരിയാണ്‌
B) ii,iii,iv മാത്രം ശരിയാണ്‌
C) i,iii,iv മാത്രം ശരിയാണ്‌
D) എല്ലാം i,ii,iii,iv ശരിയാണ്‌
 
16. റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ എന്നാൽ
A) റിസർവ്‌ ബാങ്ക്‌ രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നിന്ന്‌ പണം കടം വാങ്ങുന്ന നിരക്കാണ്‌
B) വാണിജ്യ ബാങ്കുകൾ, റിസർവ്‌ ബാങ്കിൽ നിന്ന്‌ പണം കടം വാങ്ങുന്ന നിരക്കാണ്‌
C) സർക്കാർ, റിസർവ്‌ ബാങ്കിൽ നിന്ന്‌ പണം കടം വാങ്ങുന്ന നിരക്കാണ്‌
D) ഇവയൊന്നുമല്ല

17. ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്‌) തുടങ്ങിയ വർഷം :
A) 1781
B) 1881
C) 1681
D) 1901

18. ചരക്ക്‌ സേവന നികുതി (GST) എന്നാൽ :
A)പ്രത്യക്ഷ നികുതി മാത്രം
B) പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ചേർന്നത്‌
C) പരോക്ഷ നികുതിയും ഭൂനികുതിയും ചേർന്നത്‌
D) പരോക്ഷ നികുതി മാത്രം

19. “ഏഷ്യൻ ഗെയിംസ്‌ 2023" ഇന്ത്യ സ്വർണ്ണം നേടാത്ത മത്സരയിനങ്ങൾ ഏവ?
A) ഹോക്കി, ക്രിക്കറ്റ്‌, കബഡി
B) റോവിംഗ്‌, ചെസ്സ്‌, ഗോൾഫ്‌
C) ആർച്ചറി, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്‌
D) ടെന്നീസ്‌, സ്‌കാഷ്‌, ഷൂട്ടിംഗ്‌

20. 1946 ഡോ രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്‌ ഏതുകമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്‌?
A) യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി
B) നെഹ്‌റു കമ്മിറ്റി
C) ക്യാബിനറ്റ്‌ മിഷൻ
D) മൗണ്ട്‌ ബാറ്റൺ കമ്മിറ്റി

21. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദ്‌ രചിച്ച ശ്രദ്ധേയമായ ഗ്രന്ഥം ഏത്‌?
A) ഇന്റഗ്രേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റേറ്റ്സ്‌
B) ഇന്ത്യ വിൻസ്‌ ഫ്രീഡം
C) ട്രെയിൻ ടു പാക്കിസ്ഥാൻ
D) വിങ്സ്‌ ഓഫ്‌ ഫയർ

22. താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന്‌ കണ്ടെത്തുക?
i. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ്‌ ഇതിന്റെ ലക്ഷ്യം
ii. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്‌
iii. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌
iv. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ
A) എല്ലാം ശരിയാണ്‌
B) ii മാത്രം
C) ii, iv മാത്രം
D) i, iii ,iv മാത്രം

23. വിവരവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്‌?
i. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വിവരാവകാശ കമ്മീഷനുകൾ രൂപവർക്കരിച്ചിട്ടുണ്ട്‌
ii. മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ പത്തിൽ കവിയാത്ത അംഗങ്ങൾ ഉണ്ടാകും
iii. തെറ്റായ വിവരങ്ങൾ നൽകുകയോ കൃത്യസമയത്തിനകം മറുപടി നൽകാതിരിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥന്‌ മേൽ പിഴ ഈടാക്കാം
iv. കോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കാൻ അധികാരമില്ല
A) i,ii,iii പ്രസ്താവനകൾ മാത്രം ശരിയാണ്‌
B) ii,iv പ്രസ്താവനകൾ മാത്രം ശരിയാണ്‌
C) i,iii പ്രസ്താവനകൾ മാത്രം ശരിയാണ്‌
D) എല്ലാ പ്രസ്താവനകളും ശരിയാണ്‌

24. “ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും" ആത്മാവും എന്ന്‌ ഡോ. ബി. ആർ. അംബേദ്കർ വിശേഷിപ്പിച്ച ഭരണഘടനാ വകുപ്പ്‌ ഏത്‌?
A) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B) നിയമത്തിനു മുന്നിൽ സമത്വം, നിയമം മുഖേന തുല്യസംരക്ഷണം
C) ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം
D) ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

25. താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷൻ നേരിട്ട്‌ നടത്തുന്നത്‌?
i. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌
ii. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌
iii. സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്‌
iv. രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്‌
A) i, ii മാത്രം
B) i,iii,iv മാത്രം
C) ii,iii,iv മാത്രം
D) എല്ലാം ശരിയാണ്‌

26. “പിംഗലി വെങ്കയ്യ" എന്ന പേര്‌ താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ദേശീയ പതാക
B) ഇന്ത്യൻ ഭരണഘടന
C) ദേശീയ ഗാനം
D) സുപ്രീം കോടതി

27. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌ വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതിയുടെ പേരെന്ത്‌?
A) ശ്രുതിതാരകം
B) താലോലം
C) സ്നേഹസാന്ത്വനം
D) ആശ്വാസകിരണം

28. ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരമുള്ള കാര്യ നിർവ്വഹണ ചട്ടങ്ങളിലെ തെറ്റായ പ്രസ്താവന ഏത്‌?
i.സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിന്റെയും തലവൻ സെക്രട്ടറിയാണ്‌
ii. ഗവർണറുടെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ്‌ മന്ത്രിസഭ
iii. തന്റെ വകുപ്പിന്‌ കീഴിലുള്ള ജീവനക്കാരുടെ മേൽനോട്ടവും നിയന്ത്രണവും മന്ത്രിയുടെ ചുമതലയാണ്‌
iv. സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലൂടെയാണ്‌ ഗവർമെന്റിന്റെ ഇടപാടുകൾ നടക്കുന്നത്‌
A) i,ii പ്രസ്താവനകൾ തെറ്റാണ്‌
B) i,ii,iii പ്രസ്താവനകൾ തെറ്റാണ്‌
C) പ്രസ്താവന ii തെറ്റാണ്‌
D) പ്രസ്താവന iii തെറ്റാണ്‌

29. കേരളത്തിന്റെ ഏഴാമത്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത്‌?
A) എ. ഷാജഹാൻ
B) ലോകനാഥ്‌ ബെഹ്റ
C) ഇ. കെ. മാഞ്ചി
D) സഞ്ജയ്‌ കൗൾ

30. എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്‌ ഏത്‌ ദിവസമാണ്‌?
A) മാർച്ച്‌ 10
B) ഫെബ്രുവരി 2
C) ഒക്ടോബർ 24
D) ഡിസംബർ 6

31. ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
i.  ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
ii.  കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു
iii. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവീസ്‌ ഒരു അഖിലേന്ത്യ സർവീസ്‌ ആണ്‌
iv. കേന്ദ്ര ഗവൺമെന്റിന്‌ മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
A) i,ii,iii പ്രസ്താവനകൾ മാത്രം ശരിയാണ്‌
B) i,iii,iv പ്രസ്താവനകൾ മാത്രം ശരിയാണ്‌
C) i,ii പ്രസ്താവനകൾ മാത്രം ശരിയാണ്‌
D) i,ii,iv പ്രസ്താവനകൾ മാത്രം ശരിയാണ്‌

32. 2011-ലെ സെൻസസ്‌ പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത്‌?
A) കണ്ണൂർ
B) പത്തനംതിട്ട
C) എറണാകുളം
D) കോട്ടയം

33. സംസ്ഥാന ഗവൺമെന്റ്‌ ഓഫീസുകളിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഏജൻസി.
A) സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ
B) സംസ്ഥാന വിജിലൻസ്‌ കമ്മീഷൻ
C) ലോക്പാൽ
D) കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണൽ

34. ഗർഭാശയഭിത്തിയിലെ പേശികളെ സങ്കോചിപ്പിക്കുന്ന ഹോർമോൺ ഏത്‌?
A) ഓക്സിടോസിൻ
B) വാസോപ്രസിൻ
C) പ്രോലാക്ടിൻ
D) മെലാടോണിൻ

35. കർണ്ണപടത്തിന്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്‌?
A) ഗ്രസനി
B) യൂസ്റ്റേഷ്യൻനാളി
C) കർണനാളം
D) ചെവിക്കുട

36. IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ?
i. ജൈവവൈവിധ്യ സംരക്ഷണമാണ്‌ ഇതിന്റെ ലക്ഷ്യം
ii.  ജപ്പാനാണ്‌ IUCN ന്റെ ആസ്ഥാനം
iii. റെഡ്‌ ഡാറ്റാ ബുക്ക്‌ തയാറാക്കുന്നു
iv. ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു
A) i,ii,iii എന്നിവ ശരി
B) ii,iii,iv എന്നിവ ശരി
C) i,iii,iv എന്നിവ ശരി
D) i,ii,iv എന്നിവ ശരി

37. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ തകരാറിലാക്കുന്ന രോഗം ഏതാണ്‌?
A) ഡിഫ്തീരിയ
B) ക്ഷയം
C) എയ്ഡ്‌സ്‌
D) ഹെപ്പറ്റൈറ്റിസ്‌

38. ഇന്ത്യയിൽ ഏത്‌ സംസ്ഥാനത്തിലാണ്‌ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്‌?
A) തമിഴ്നാട്‌
B) മധ്യപ്രദേശ്‌
C) ഗുജറാത്ത്‌
D) പശ്ചിമബംഗാൾ

39. താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?
1. സിക്കിൾ സെൽ അനീമിയ
2. ഹിമോഫീലിയ
3. ഡിഫ്തീരിയ
4. സിലിക്കോസിസ്‌
A) 1,2 എന്നിവ
B) 1,3 എന്നിവ
C) 2,3 എന്നിവ
D) 3,4 എന്നിവ

40. ഏതു ഗ്രന്ഥിയാണ്‌ ശരീര വളർച്ചയെ നിയന്ത്രിക്കുന്നത്‌?
A) തൈറോയ്ഡ്‌
B) പൈനിയൽ ഗ്രന്ഥി
C) പാരാതൈറോയ്ഡ്‌
D) പിറ്റ്യുറ്ററി ഗ്രന്ഥി

41. വായിലൂടെ, വലിച്ചെടുക്കാൻ കഴിയുന്ന വാക്സിൻ (inhalable vaccine) വികസിപ്പിച്ചെടുത്തരാജ്യം ഏത്‌?
A) ഇന്ത്യ
B) ചൈന
C) ജപ്പാൻ
D) അമേരിക്ക

42. ഒരു കോൺകേവ്‌ ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ______ ആയിരിക്കും.
A) 5cm
B) 10cm
C) 20cm
D) 40cm

43. തീരശ്ചീനദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ്‌ പന്ത്‌ എറിയുകയാണെങ്കിൽ അതിൻറെ തീരശ്ചീനപരിധിയും പരമാവധി ഉയരവും തമ്മിലുള്ള അനുപാതം  _____________ ആയിരിക്കും,
A) 1 : √2
B) 1 : 4
C) 1 : 2
D)4 : 1

44. ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തികതരംഗം ഏതാണ്‌?
A) മൈക്രോതരംഗങ്ങൾ
B) ഇൻഫ്രാറെഡ്‌ തരംഗങ്ങൾ
C) അൾട്രാവയലറ്റ്‌ തരംഗങ്ങൾ
D) ദൃശ്യതരംഗങ്ങൾ

45. ചന്ദ്രയാൻ 3 ലെ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത്‌ എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്‌?
A) 14 ചാന്ദ്രദിനങ്ങൾ
B) 28 ചാന്ദ്രദിനങ്ങൾ
C) 14 ഭൗമദിനങ്ങൾ
D) 98 ഭൗമദിനങ്ങൾ

46. ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ്‌ 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചത്‌?
A) ഇലക്ട്രോൺ ഡൈനാമിക്സ്‌
B) തെർമോ ഡൈനാമിക്സ്‌
C) ന്യൂക്ലിയർ ഫിസിക്സ്‌
D) ഇലക്ട്രോസ്റ്റാറ്റിക്സ്‌

47. നിത്യവും പാചകത്തിനുപയോഗിക്കുന്ന 16 ദ്രാവകാവസ്ഥയിലാണ്‌ നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്‌?
A) മർദ്ദവും ഊഷ്മാവും കൂട്ടുക
B) മർദ്ദവും ഊഷ്മാവും കുറയ്ക്കുക
C) മർദ്ദം കൂട്ടുക ഊഷ്മാവ്‌ കുറയ്ക്കുക
D) മർദ്ദം കുറയ്ക്കുക ഊഷ്മാവ്‌ കൂട്ടുക

48. തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച്‌ കബളിപ്പിച്ചു കൊണ്ടുപോകുന്ന തട്ടിപ്പ്‌ സംഘങ്ങളെകുറിച്ച്‌ കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാറീജിയയിൽ അടങ്ങിയിട്ടുള്ളത്‌
A)HCl, H2SO4
B)HNO3, H2SO4
C)HC1, H2SO3
D)HC1, HNO3

49. പൂരിത ലായനി അല്ലാത്ത ഉപ്പുവെള്ളം ഒരു __________ ആണ്‌.
A) ഏകാത്മക മിശ്രിതം
B) ഭിന്നാത്മക മിശ്രിതം
C) മൂലകം
D) സംയുക്തം

50. 2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത്‌ ഏത്‌ മേഖലയിലുള്ള സംഭാവനക്കാണ്‌?
A) ക്വാണ്ടം ഡോട്ടുകൾ
B) ഹൈഡ്രജൻ ഇന്ധനം
C) ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവം
D) ഇലക്ട്രോൺ ഡൈനാമിക്സ്‌

51. സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
A) CaO
B) SiO2
C) Al2O3
D) ജിപ്സം


52. മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ ;
A) അലിംഗം
B) ആനന്ദഭാരം
C) സമ്പർക്കക്രാന്തി
D) അന്ധകാരനഴി

53. ഏഷ്യൻ ഗെയിംസ്‌ 2023 സ്വർണ്ണ മെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ്‌ ടീമിനെ ഫൈനലിൽ  നയിച്ചതാരാണ്‌?
A) സ്മൃതി മന്ഥാന
B) മിന്നുമണി
C) ഷഫാലി വർമ്മ
D) ഹാർമൻപ്രീത്‌ കൌർ

54.“ഇവിടെയുണ്ടുഞാൻ
എന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി” - ആരുടെ വരികൾ?
A) അയ്യപ്പപ്പണിക്കർ
B) സുഗതകുമാരി
C) പി. പി. രാമചന്ദ്രൻ
D) കടമ്മനിട്ട

55. താഴെപ്പറയുന്നവയിൽ വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതി ഏതാണ്‌?
A) BNCAP
B) NSAP
C) NREGA
D) MDM

56. ശരിയായ ജോഡി കണ്ടെത്തുക :
1. സി. വി. രാമൻ പിള്ള -- പീറ്റർസ്‌കോട്ട്‌
2. എം ടി വാസുദേവൻ നായർ -- ഹെമിംഗ്‌ വേ
3.  ഒ.എൻ.വി. കുറുപ്പ്‌ - അലക്സാണ്ടർ പുഷ്കിൻ
4. വള്ളത്തോൾ - മാർക്ക്‌ ട്വയിൻ
A) 1,2,4 മാത്രം ശരി
B) 2,3,4 മാത്രം ശരി
C) 1,3,4 മാത്രം ശരി
D) 1,2,3 മാത്രം ശരി

57."കഥകളിവിജ്ഞാനകോശം" രചിച്ചത്‌ ആര്‌?
A) കൊട്ടാരക്കരതമ്പുരാൻ
B) കെ.പി.എസ്‌. മേനോൻ
C) എസ്‌. കെ. നായർ
D) അയ്മനം കൃഷ്ണക്കൈമൾ

58. തകര ശിവശങ്കരപ്പിള്ളയ്ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ നേടിക്കൊടുത്ത കൃതി.
A) രണ്ടിടങ്ങഴി
B) ചെമ്മീൻ
C) ഏണിപ്പടികൾ
D) കയർ
Question Cancelled

59. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. ഒരു നെറ്റ്‌ വർക്കിൽ ഡിജിറ്റൽ സിഗ്നലുകളെ അനാലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമാണ്‌ മോഡം
ii. ഒരു നെറ്റ്‌ വർക്കിൽ ഹബ്ബിലേക്ക്‌ വരുന്ന വിവരങ്ങൾ പ്രസ്തുത നെറ്റ്‌ വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുകയാണ്‌ ഹബ്ബ്‌ ചെയുന്നത്‌
iii. ഒരു നെറ്റ്‌ വർക്കിൽ ഏത് കമ്പ്യൂട്ടറിലേക്കാണോ വിവരം എത്തിക്കേണ്ടത്‌ ആ കമ്പ്യൂട്ടറിലേക്ക്‌ മാത്രമേ സ്വിച്ച്‌ വിവരം അയക്കുകയുള്ളൂ
A) i,iii മാത്രം
B) മുകളിൽ പറഞ്ഞ എല്ലാ പ്രസ്താവനകളും
C) iii മാത്രം
D) i,ii മാത്രം

60. ഇൻഫർമേഷൻ ടെക്നോളജി ആക്ട്‌, 2000 (ഐടിഎ 2000 അല്ലെങ്കിൽ ഐ ടി ആക്റ്റ്‌) ഇന്ത്യൻ പാർലമെന്റിൽ വിജ്ഞാപനം ചെയ്ത തീയതി
A) 2000 നവംബർ 07ന്‌
B) 2000 ഒക്ടോബർ 10ന്‌
C) 2000 ഓഗസ്റ്റ്‌ 07ന്‌
D) 2000 ഒക്ടോബർ 17ന്‌

61. വിവിധ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം?അനുയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക.

A) 1-ii, 2-iii, 3-i
B) 1-i, 2-iii, 3-ii
C) 1-ii, 2-iii, 3-ii
D) 1-iii, 2-ii, 3-i

62. ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ്‌
A) ടാറ്റാ കൺസൾട്ടൻസി സർവീസസ്‌
B) HDFC
C) ഇൻഫോസിസ്‌
D) റിലയൻസ്‌ ഇൻഡസ്ട്രീസ്‌

63. 2023 ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ രണ്ട്‌ സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇന്ത്യൻ താരം:
A) പൃഥ്വിരാജ്‌ ടോൺഡൈമൻ
B) മേഹുലി ഘോഷ്‌
C) കിരൺ ബാലീ
D) ഐശ്വരി പ്രതാപ്‌ സിംഗ്‌ ടോമർ

64. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത്‌ സാഹചര്യത്തിലാണ്‌ ഒരു വിശ്വസ്ത ബന്ധത്തിൽ (fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക?
A) ഏതെങ്കിലും വ്യക്തി ആവശ്യപ്പെടുമ്പോൾ
B) അത്‌ പൊതുപ്രവർത്തനത്തിൽ ഉൾപ്പെടുമ്പോൾ
C) ഒരു വലിയ പൊതു താൽപര്യത്തിന്‌ അത്‌ ആവശ്യമാണെന്ന്‌ യോഗ്യതയുള്ള അധികാരി കരുതുമ്പോൾ
D) അത്‌ വാണിജ്യ പ്രാധാന്യം ഉൾപ്പെടുമ്പോൾ

65. ഇനി പറയുന്നവയിൽ ഏതാണ്‌ ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത്‌?
A) അപകടകരമായ ചരക്കുകൾ ഉൽപന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കപ്പെടാനുള്ള അവകാശം
B) ചരക്കുകളുടേയോ സേവനങ്ങളുടേയോ ഗുണനിലവാരത്തെയും വിലയെയും കുറിച്ച്‌ അറിയിക്കാനുള്ള അവകാശം
C) അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കെതിരെ പരിഹാരം തേടാനുള്ള അവകാശം
D) ഏതെങ്കിലും ചരക്കുകളിലേക്കോ ഉൽപ്പന്നങ്ങളിലേക്കോ സേവനങ്ങളിലേക്കോ പരിധിയില്ലാത്ത ആക്സസ്‌ ചെയാനുള്ള അവകാശം

66. 2005-ലെ ഗാർഹിക അതിക്രമ നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണത്തിന്‌ കീഴിലുള്ള "ഗാർഹിക പീഡനം” എങ്ങനെ നിർണ്ണയിക്കപ്പെടുന്നു?
A) ശാരീരിക ഉപദ്രവത്തെ മാത്രം അടിസ്ഥാനമാക്കി
B) പ്രതികരിക്കുന്നയാളുടെ ഉദ്ദേശത്തെ അടിസ്ഥാനമാക്കി
C) കേസിന്റെ മൊത്തത്തിലുള്ള വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്‌
D) ഇരയുടെ ധാരണ പ്രകാരം

67.മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനം ക്ഷേമം എന്നീ വ്യവസ്ഥകൾ പ്രകാരം ഒരു മുതിർന്ന പൗരനെ നിലനിർത്താൻ ബന്ധു ബാധ്യസ്ഥനായിരിക്കുന്നത്‌ ഏതു വ്യവസ്ഥയിലാണ്‌?
A) മുതിർന്ന പൗരൻ മെയിന്റനൻസ്‌ ആവശ്യപ്പെടുകയാണെങ്കിൽ
B) മുതിർന്ന പൗരന്‌ മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ലെങ്കിൽ
C) ബന്ധു മുതിർന്ന പൗരന്റെ ഏക കുട്ടിയാണെങ്കിൽ
D) മുതിർന്ന പൗരന്റെ സ്വത്ത്‌ ബന്ധു കൈവശം വയ്ക്കുകയോ അല്ലെങ്കിൽ അനന്തരാവകാശമായി സ്വീകരിക്കുകയോ ചെയ്താൽ

68. 2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം നിയമം അനുസരിച്ച്‌ ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (sexual harrasment) ശിക്ഷ എന്താണ്‌?
A) ഒരു വർഷത്തിൽ കൂടാത്ത തടവ്‌
B) മൂന്ന്‌ വർഷത്തിൽ കൂടാത്ത തടവ്‌
C) അഞ്ച്‌ വർഷത്തിൽ കൂടാത്ത തടവ്‌
D) തടവില്ലാതെ പിഴ

69. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ഏത്‌ ആർട്ടിക്കിളാണ്‌, ഇന്ത്യൻ പൗരന്മാർക്ക്‌ അവർക്കെതിരെയും ഇന്ത്യൻ സർക്കാരിനെതിരെ പോലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാൻ അനുവദിക്കുന്നത്‌?
A) ആർട്ടിക്കിൾ 31
B) ആർട്ടിക്കിൾ 32
C) ആർട്ടിക്കിൾ 33
D) ആർട്ടിക്കിൾ 34

70. താഴെപ്പറയുന്നവരിൽ ആരാണ്‌ ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
A) ജയന്തി പട്നായിക്‌
B) ഡോ. പൂർണിമ അദ്വാനി
C) ഡോ. ഗിരിജ വ്യാസ്‌
D) മോഹിനി ഗിരി

71. x-y= 5, x²-y² = 55 ആയാൽ y യുടെ വില എന്ത് ?
A) 8
B) 3
C) 5
D) 7

72. ഒരു മട്ടത്രികോണത്തിന്റെ കർണ്ണം 1 1/2 മീറ്ററും മറ്റൊരുവശം 1/2 മീറ്ററും ആയാൽ അതിന്റെ ചുറ്റളവ്‌ എന്ത്‌: ( √2=1.41)
A) 3.04സെ. മീ
B) 3.08സെ. മീ
C) 3.41സെ. മീ
D) 3സെ. മീ

73. 40 പേർ ഒരു ദിവസം 10 മണിക്കൂർ ജോലി ചെയ്താൽ ഒരു ജോലി 12 ദിവസം കൊണ്ട്‌ തീർക്കാൻ ആകും. ഇതേ ജോലി ഒരാൾ ഒരു ദിവസം 11 മണിക്കൂർ ചെയ്ത 16 ദിവസം കൊണ്ട്‌ തീർക്കണമെങ്കിൽ എത്ര പേരെ ഒഴിവാക്കണം?
A) 14
B) 16
C) 20

D) 22
Question Cancelled

74. ഒരു സംഖ്യയും അതിന്റെ 3/5 ഭാഗവും തമ്മിലുള്ള വ്യത്യാസം 50 ആയാൽ സംഖ്യ ഏത്‌?
A) 75
B) 100
C) 125
D) 225

75. ശശി ഒരു വസ്തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ്‌ ലഭിച്ചു. അയാൾ അത്‌ 25% ലാഭത്തിൽ 8750 രൂപയ്ക്ക്‌ വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?
A) 10,000
B) 12,000
C) 16,000
D) 17,000

76. A B C D E F G H I J K L M N O P Q R S T U V W X Y Z
മുകളിൽ നൽകിയിരിക്കുന്ന അക്ഷരമാല നിരയിൽ നിങ്ങളുടെ ഇടത്ത്‌ നിന്ന്‌ 15 മത്തേതായി വന്നിരിക്കുന്ന അക്ഷരത്തിന്റെ വലത്ത്‌ വശത്ത്‌ നിൽക്കുന്ന എട്ടാമത്തെ അക്ഷരം ഏത്‌?
A) G
B) H
C) V
D) W

77. DRAMA എന്ന വാക്കിനെ AVXOX എന്ന്‌ എഴുതിയാൽ WORLD എന്ന വാക്കിനെ എങ്ങിനെ എഴുതാം?
A) TSOPA
B) STXPA
C) TSNOA
D) TTOPA
Question Cancelled
 
78. ഒറ്റയാനെ കണ്ടെത്തുക :
A) RNJ
B) XTP
C) MIE
D) ZWR

79. 4,9,19,39,79,______?
A) 169
B) 159
C) 119
D) 139

80. മുരളി 25 കി.മീ. തെക്കോട്ട്‌ നടക്കുന്നു പിന്നീട്‌ അയാളുടെ വലത്‌ വശത്തേക്ക്‌ തിരിഞ്ഞ്‌ 30 കി.മീ. പോയി വീണ്ടും ഇടത്തോട്ട്‌ തിരിഞ്ഞ്‌ 10 കി.മീ. പോകുന്നു. അവസാനം ഒന്നും കൂടി ഇടത്തോട്ട്‌ തിരിഞ്ഞു 3 കി മീ പോകുന്നു. പുറപ്പെട്ട സ്ഥലത്ത്‌ നിന്ന്‌ മുരളി എത്ര ദൂരം അകലെയാണ്‌ ഇപ്പോൾ നിൽക്കുന്നത്‌?
A) 130 കി.മീ.
B)40 കി.മീ.
C) 35 കി.മീ.
D) 45 കി.മീ.
Question Cancelled

81. Hari is very good ––––––––––– mimicry.
(A) in
(B) of
(C) at
(D) with

82. She –––––––––– (sing) for two hours.
(A) were singing
(B) sings
(C) would sing
(D) has been singing

83. He hardly remembers anything, –––––––––?
(A) do he?
(B) does he?
(C) will he?
(D) was he?

84. Choose the correct passive form of the sentence given below :
He is painting the house.
(A) The house is being painted by him
(B) The house was being painted by him
(C) The house were being painted by him
(D) The house are being painted by him

85. Choose the correct form of the verb to make conditional sentence. If I were a millionaire, I –––––––––– generously to good causes.
(A) would give
(B) would have given
(C) had given
(D) will give

86. Choose the correct antonym of the given word ‘defeat’ :
(A) complete
(B) support
(C) triumph
(D) adapt

87. Choose the correct phrasal verb to complete the sentence. Why did you ––––––––––– our meeting?
(A) call on
(B) call off
(C) call at
(D) call for

88. Choose the correct synonym of the word ‘sublime’.
(A) privilege
(B) exhortation
(C) naive
(D) noble

89. The feminine gender of the ‘fox’ is ––––––––––
(A) mare
(B) vixen
(C) doe
(D) ewe

90. Which is the correct spelling?
(A) Milenium
(B) Milennium
(C) Millennium
(D) Millenium

91. വിഷം എന്ന പദത്തിന്‌ സമാനമല്ലാത്ത പദം:
A) വായസം
B) ഗരദം
C) ക്ഷ്വേളം
D) ഗരളം

92. മാരാർ ചെണ്ട കൊട്ടുന്നു. അടിവരയിട്ട പദം ഏത്‌ വിഭാഗത്തിൽ പെടുന്നു?
A) അലിംഗ ബഹുവചനം
B) സലിംഗ ബഹുവചനം
C) ബഹുവചനം
D) പൂജക ബഹുവചനം

93. താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത്‌
A) അദ്ധ്യാപകൻ
B) പുരുഷൻ
C) കുട്ടി
D) അവൻ

94. ശരിയായ പദം തെരഞ്ഞെടുത്ത്‌ എഴുതുക
A) അല്ഭുതം
B) അൽഭുതം
C) അൽബുതം
D) അത്ഭുതം

95. അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി:
A) ആനച്ചന്തം
B) ആഷാഢഭൂതി
C) അഴകിയ രാവണൻ
D) ആപാദചൂഡം

96. താഴെ കൊടുത്തവയിൽ “ഭൂമി” എന്നർത്ഥം ലഭിക്കുന്ന പദം
A)ക്ഷിതി
B) തടിനി
C)വാഹിനി
D) കുലായം

97. നിന്ദ എന്ന പദത്തിന്റെ വിപരീതം
A) നന്ദി
B) അനിന്ദ
C) അധമം
D) സ്തുതി

98. “കാറ്റുള്ളപ്പോൾ തൂറ്റണം" എന്ന ചൊല്ലിന്റെ അർത്ഥം:
A) ഒഴുക്കിനെതിരെ നീന്തണം
B) അവസരത്തിനൊത്ത്‌ പ്രവർത്തിക്കണം
C) ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം
D) ചിന്തിച്ചു പ്രവർത്തിക്കണം

99. താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
A) താമരക്കുളം
B) ഇറ്റിറ്റ്‌
C) മണ്ഡലം
D) വഴിയുണ്ട്‌

100. യഥാ+ഇഷ്ടം എന്നത്‌ ചേർത്തെഴുതിയാൽ
A) യഥാഇഷ്ടം
B) യഥേഷ്ടം
C) യഥോഷ്ടം
D) യഥായിഷ്ടം

Previous Post Next Post